പെൌലൊസ് കൊരിന്തില്‍
18
1 പിന്നീട് പെൌലൊസ് അഥേനയില്‍നിന്നും കൊരിന്തിലേക്കു പോയി.
2 കൊരിന്തില്‍ അയാള്‍ അക്വിലാസ് എന്നൊരു യെഹൂദനെ കണ്ടുമുട്ടി. പൊന്തോസിലാണ് അക്വിലാസിന്‍റെ ജനനം. അക്വിലാസും ഭാര്യ പ്രിസ്കില്ലായും അടുത്തയിടയിലാണ് ഇത്തല്യയില്‍ നിന്നും കൊരിന്തിലെ ത്തിയത്. എല്ലാ യെഹൂദരും റോമാനഗരം വിട്ടുപോകണമെന്ന ക്ലെൌദ്യൊസിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് അവര്‍ ഇത്തല്യ വിട്ടത്. പെൌലൊസ് അക്വിലാസിനേയും പ്രിസ്കില്ലായേയും സന്ദര്‍ശിക്കാന്‍ ചെന്നു.
3 അവരും പെൌലൊസിനെപ്പോലെ കൂടാരനിര്‍മ്മാതാക്കളായിരുന്നു. പെൌലൊസ് അവരോടൊത്തു താമസിച്ചു പണിയെടുത്തു.
4 എല്ലാ ശബ്ബത്തിലും പെൌലൊസ് യെഹൂദപ്പള്ളിയില്‍ യെഹൂദരോടും യവനക്കാരോടും സംഭാഷണം നടത്തി. പെൌലൊസ് അവരെ യേശുവില്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിച്ചു.
5 ശീലാസും തിമൊഥെയോസും മക്കെദോന്യയില്‍ നിന്നും കൊരിന്തില്‍ പെൌലൊസിന്‍റെ അടുത്തേക്കു വന്നു. അതിനുശേഷം പെൌലൊസ് തന്‍റെ മുഴുവന്‍ സമയവും സുവിശേഷ പ്രസംഗത്തിനായി നീക്കിവെച്ചു. യേശുവാണ് ക്രിസ്തുവെന്ന് അവര്‍ യെഹൂദര്‍ക്കു പറഞ്ഞുകൊടുത്തു.
6 എങ്കിലും പെൌലൊസിന്‍റെ ഉപദേശങ്ങള്‍ക്കു അവര്‍ എതിരായിരുന്നു. അവര്‍ അവനെ ദുഷിക്കാന്‍ തുടങ്ങി. അതിനാല്‍ പെൌലൊസ് തന്‍റെ വസ്ത്രത്തിലെ പൊടി തട്ടിക്കളഞ്ഞു. അവര്‍ യെഹൂദരോടു പറഞ്ഞു, “നിങ്ങള്‍ രക്ഷിക്കപ്പെട്ടില്ലെങ്കില്‍ അതു നിങ്ങളുടെ തന്നെ കുറ്റമാണ്. എനിക്കു ചെയ്യാവുന്നതൊക്കെ ഞാന്‍ ചെയ്തു. ഇതിനു ശേഷം ഞാന്‍ ജാതികളുടെ അടുത്തേക്കേ പോകൂ.”
7 പെൌലൊസ് യെഹൂദപ്പള്ളി വിട്ടു. തിതൊസ് യുസ്തൊസിന്‍റെ വീട്ടിലേക്കു പോയി. അയാള്‍ യഥാര്‍ത്ഥത്തിലുള്ള ദൈവത്തെ ആരാധിച്ചിരുന്നു. യെഹൂദപ്പള്ളിയുടെ അടുത്ത വീടായിരുന്നു അത്.
8 ക്രിസ്പൊസ് ആയിരുന്നു യെഹൂദപ്പള്ളിയുടെ പ്രമാണി. ക്രിസ്പൊസും കുടുംബാംഗങ്ങളും കര്‍ത്താവില്‍ വിശ്വസിച്ചിരുന്നു. കൊരിന്തിലെ അനേകം പേരും പെൌലൊസിനെ ശ്രവിച്ചിരുന്നു. അവരും വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്തു.
9 രാത്രിയില്‍ പെൌലൊസിന് ഒരു ദര്‍ശനമുണ്ടായി. കര്‍ത്താവ് അവനോടു പറഞ്ഞു, “ഭയപ്പെടരുത്! പ്രഭാഷണം അവസാനിപ്പിക്കാതിരിക്കുക!
10 ഞാന്‍ നിന്നോടൊപ്പമുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ, മുറിവേല്പിക്കുകയോ ചെയ്യില്ല. ഈ നഗരത്തില്‍ എന്‍റെ ആളുകള്‍ ധാരാളമുണ്ട്.”
11 പെൌലൊസ് ഒന്നര വര്‍ഷം ദൈവീകസത്യങ്ങള്‍ ആളുകള്‍ക്കു പറഞ്ഞു കൊടുത്തുകൊണ്ട് അവിടെ താമസിക്കുകയുണ്ടായി.
ഗല്ലിയോനുമുന്നില്‍ പെൌലൊസ്
12 ഗല്ലിയോന്‍ അഖായയില്‍ ദേശാധിപതിയായി. ആ സമയത്ത് ഏതാനും യെഹൂദര്‍ ഒത്തു ചേര്‍ന്നു പെൌലൊസിനെതിരെ തിരിഞ്ഞു. അവര്‍ പെൌലൊസിനെ കോടതിയില്‍ കൊണ്ടുവന്നു.
13 യെഹൂദര്‍ ഗല്ലിയോനോടു പറഞ്ഞു, “യെഹൂദന്യായപ്രമാണത്തിന് എതിരായവിധം ദൈവാരാധന നടത്താന്‍ ഈ മനുഷ്യന്‍ ആളുകളെ ഉപദേശിക്കുന്നു.”
14 പെൌലൊസ് എന്തെങ്കിലും പറയാന്‍ തയ്യാറായെങ്കിലും ഗല്ലിയോന്‍ യെഹൂദരോടു പറഞ്ഞു, “യെഹൂദരേ, ഒരു ദുഷ്ക്രിയയോ വലിയ തെറ്റെന്തെങ്കിലുമോ ആയിരുന്നുവെങ്കില്‍ ഞാന്‍ നിങ്ങള്‍ പറയുന്നതു ശ്രദ്ധിക്കാമായിരുന്നു.
15 പക്ഷേ നിങ്ങള്‍ പറയുന്ന വാക്കുകളും പേരുകളും നിങ്ങളുടെ തന്നെ യെഹൂദന്യായപ്രമാണത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ മാത്രമാണുന്നയിക്കുന്നത്. അതിനാല്‍ ഈ പ്രശ്നം നിങ്ങള്‍ സ്വയം പരിഹരിക്കുക. ഇക്കാര്യങ്ങളിലൊക്കെ ന്യായാധിപനാകാന്‍ ഞാനാഗ്രഹിക്കുന്നില്ല!”
16 എന്നിട്ട് ഗല്ലിയോന്‍ അവരെ കോടതിയില്‍ നിന്നും പറഞ്ഞുവിട്ടു.
17 പിന്നീടവര്‍ സോസ്ഥനേസിനെ പിടികൂടി. (അയാളായിരുന്നു യെഹൂദപ്പള്ളിയിലെ അപ്പോളത്തെ നേതാവ്.) അവര്‍ സോസ്ഥനേസിനെ കോടതിക്കു മുന്പിലിട്ടു പ്രഹരിച്ചു. എന്നാല്‍ ഗല്ലിയോന്‍ അതൊട്ടും ശ്രദ്ധിച്ചില്ല.
പെൌലൊസ് അന്തൊക്ക്യയിലേക്കു മടങ്ങുന്നു
18 പെൌലൊസ് സഹോദരന്മാരോടൊത്ത് അനേകദിവസം താമസിച്ചു. വിടപറഞ്ഞുകൊണ്ടു പിന്നെ അവന്‍ സിറിയായിലേക്കു കപ്പല്‍ കയറി. പ്രിസ്കില്ലയും അക്വില്ലാസും അവനോടൊപ്പം ഉണ്ടായിരുന്നു. കെംക്രയയില്‍ വച്ച് അവ ന്‍ തന്‍റെ തല മുണ്ഡനം ചെയ്തു. അവന്‍റെ ഒരു വ്രതത്തെ അതു സൂചിപ്പിക്കുന്നു.
19 എന്നിട്ടവര്‍ എഫെസോസിലേക്കു പോയി. അവിടെ വച്ചാണ് പെൌലൊസ് പ്രിസ്കില്ലയേയും അക്വില്ലാസിനെയും വിട്ടുപിരിഞ്ഞത്. എഫെസോസില്‍ വച്ച് പെൌലൊസ് യെഹൂദപ്പള്ളിയില്‍ കടന്ന് യെഹൂദരുമായി സംസാരിച്ചു.
20 യെഹൂദര്‍ പെൌലൊസിനോട് കുറേ ദിവസം കൂടി അവിടെ തങ്ങാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അവന്‍ തങ്ങിയില്ല.
21 പെൌലൊസ് അവരെ വിട്ടു പറഞ്ഞു, “ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ നിങ്ങളുടെ അടുത്തേക്കു വീണ്ടും വരും.” എന്നിട്ട് അയാള്‍ എഫെസോസില്‍ നിന്നും പോവുകയും ചെയ്തു.
22 പെൌലൊസ് കൈസര്യനഗരത്തിലേക്കു പോയി. യെരൂശലേമിലേക്കു ചെന്ന് അവന്‍ സഭയെ അഭിവാദനം ചെയ്തു. എന്നിട്ട് അവന്‍ അന്തൊക്ക്യയിലേക്കു പോയി.
23 പെൌലൊസ് അന്തൊക്ക്യയില്‍ കുറച്ചുകാലം തങ്ങി. എന്നിട്ട് അവിടം വിട്ട് ഗലാത്യ, ഫ്രുഗ്യ, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു, അവിടങ്ങളിലെ നഗരങ്ങള്‍ തോറും സഞ്ചരിച്ച് അവന്‍ എല്ലാ ശിഷ്യന്മാരെയും ശക്തരാക്കി.
അപ്പൊല്ലോസ് എഫെസോസിലും അഖായയിലും
24 അപ്പൊല്ലോസ് എന്നു പേരായ ഒരു യെഹൂദന്‍ എഫെസോസിലേക്കു വന്നു. അലക്സാന്ത്രിയക്കാരന്‍ ആയിരുന്നു അയാള്‍. വിദ്യാസന്പന്നനായിരുന്നു അയാള്‍. തിരുവെ ഴുത്തുകളില്‍ പണ്ഡിതനായിരുന്നു അപ്പൊല്ലോസ്.
25 കര്‍ത്താവിനെപ്പറ്റി അയാള്‍ക്കു ശിക്ഷണം കിട്ടിയിരുന്നു. യേശുവിനെപ്പറ്റി ജനങ്ങളോടു പറഞ്ഞപ്പോഴൊക്കെ അയാള്‍ വളരെ ആകാംക്ഷാഭരിതനായിരുന്നു. യേശുവിനെപ്പറ്റി അവന്‍ പഠിപ്പിച്ചതൊക്കെ ശരിയായിരുന്നു. എന്നാല്‍ യോഹന്നാന്‍റെ സ്നാനത്തെപ്പറ്റി മാത്രമേ അവന് അറിവുണ്ടായിരുന്നുള്ളൂ.
26 യെഹൂദപ്പള്ളികളില്‍ അയാള്‍ കാര്‍ക്കശ്യത്തോടെ പ്രസംഗിച്ചു. പ്രിസ്കില്ലായും അക്വില്ലാസും അവന്‍റെ വചനങ്ങള്‍ കേട്ടു. അവര്‍ അവനെ തങ്ങളുടെ വസതിയിലേക്കു കൊണ്ടുപോയി. ദൈവത്തിലേക്കുള്ള വഴി കുറേക്കൂടി കൃത്യമായി അവനു വിശദീകരിച്ചു കൊടുത്തു.
27 അപ്പൊല്ലോസ് അഖായയിലേക്കു കടക്കാന്‍ ആഗ്രഹിച്ചു. എഫെസോസിലെ സഹോദരന്മാര്‍ അവനെ അതില്‍ സഹായിച്ചു. അവര്‍ അഖായയിലെ യേശുവിന്‍റെ ശിഷ്യന്മാര്‍ക്കു ഒരു കത്തയച്ചു. അതില്‍ അപ്പൊല്ലോസിനെ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ദൈവത്തിന്‍റെ കാരുണ്യം മൂലമാണ് അഖായയിലെ സഹോദരന്മാര്‍ യേശുവിന്‍െറ വിശ്വാസികളായത്. അവിടെ പോയ അപ്പൊല്ലോസ് അവിടുത്തുകാരെ വളരെ സഹായിച്ചു.
28 യെഹൂദരെ അവന്‍ ജനമദ്ധ്യത്തില്‍ ശക്തമായി എതിര്‍ത്തു. യെഹൂദരുടെ വാദങ്ങള്‍ തെറ്റാണെന്ന് അപ്പൊല്ലോസ് വ്യക്തമായി തെളിയിച്ചു. അതിനായി അവന്‍ തിരുവെഴുത്തുകള്‍ ഉപയോഗിക്കുകയും യേശുതന്നെയാണു ക്രിസ്തുവെന്നു തെളിയിക്കുകയും ചെയ്തു.