ഉല്പത്തി
ലോകത്തിന്‍റെ ആരംഭം
ആദ്യ ദിവസം-പ്രകാശം
1
1 ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2 ആദിയില്‍ ഭൂമി പൂര്‍ണ്ണമായും ശൂന്യമായിരുന്നു. അതിന്മേല്‍ ഒന്നുമില്ലായിരുന്നു. സമുദ്രത്തിനു മീതെ ഇരുട്ടു മൂടു കയും ദൈവത്തിന്‍റെ ആത്മാവ് ജലത്തിനു മീതേ ചലിക് കുകയും ചെയ്തിരുന്നു.
3 അപ്പോള്‍ ദൈവം കല്പിച്ചു, “പ്രകാശം ഉണ്ടാകട്ടെ!”ഉടനെ പ്രകാശം തിളങ്ങി.
4 ദൈവം പ്രകാശം കാണുകയും അത് നന്നെന്നറിയുകയും ചെയ്തു. അനന്തരം ദൈവം പ്രകാശത്തെ ഇരുട്ടി ല്‍നി ന്നും വേര്‍തിരിച്ചു.
5 പ്രകാശത്തിനുെ “പകല്‍” എന്നും ഇരുട്ടിനു “രാത്രി”എന്നും ദൈവം പേരിട്ടു.
സന്ധ്യയും പ്രഭാതവുമായി. ഇതായിരുന്നു ആദ്യ ദി വസം.
രണ്ടാം ദിവസം-ആകാശം
6 “വെള്ളത്തെ രണ്ടായിത്തിരിക്കുന്ന വായു* വായു എബ്രായ വാക്കിന് “താലം എന്നോ “താഴികക്കുടം” എന്നോ അര്‍ത്ഥം വരാം. ഉണ്ടാ കട്ടെ!”എന്നു ദൈവം തുടര്‍ന്നു കല്പിച്ചു.
7 അങ്ങനെയവന്‍ വായുവിനെ സൃഷ്ടിച്ച് ജലത്തെ വേര്‍ തിരിച്ചു. ജലം വായുവിനു മുകളിലും താഴെയുമായി തിരി ഞ്ഞു.
8 അന്തരീക്ഷത്തെ ദൈവം “ആകാശം”എന്നു വിളി ച്ചു.
സന്ധ്യയും പിന്നെ പ്രഭാതവുമായി. അതായിരുന്നു രണ്ടാം ദിവസം.
മൂന്നാം ദിവസം-വരണ്ട കരയും സസ്യങ്ങളും
9 അനന്തരം ദൈവം കല്പിച്ചു, “ആകാശത്തിനു കീഴി ലുള്ള ജലം ഒരിടത്ത് ഒരുമിച്ചു കൂടി വരണ്ട കരയു ണ് ടാകട്ടെ!”അതു സംഭവിച്ചു.
10 വരണ്ട കരയെ “ഭൂമി”എ ന്നും ഒന്നിച്ചു കൂടിയ ജലത്തെ “കടല്‍”എന്നും ദൈവം വിളിച്ചു. അതു നല്ലതെന്ന് അവന്‍ കണ്ടു.
11 പിന്നീട് ദൈവം കല്പിച്ചു, “ഭൂമി പുല്ലിനെയും ധാന്യച്ചെടികളെയും ഫലവൃക്ഷങ്ങളെയും വളര്‍ത്ത ട്ടെ. ഓരോ ചെടിയും അതതിന്‍റെ തരം വിത്ത് ഉല്‍പ്പാ ദിപ്പിക്കട്ടെ. ഈ ചെടികള്‍ ഭൂമിയില്‍ വളരട്ടെ.”അതു സംഭവിച്ചു.
12 ഭൂമി പുല്ലും ധാന്യച്ചെടികളും മുളപ് പിച്ചു. വിത്തുകളോടു കൂടിയ കായ്കളുള്ള വൃക്ഷങ് ങളും വളര്‍ത്തി. എല്ലാ ചെടിയും അതാതിന്‍റെ വിത്തുക ളെ സൃഷ്ടിച്ചു. അതും നല്ലതെന്നു ദൈവം കണ്ടു.
13 സ ന്ധ്യയായി, പ്രഭാതവുമായി. അതായിരുന്നു മൂന്നാം ദിവ സം.
നാലാം ദിവസം-സൂര്യ ചന്ദ്ര നക്ഷത്രങ്ങള്‍
14 ദൈവം കല്പിച്ചു, “ആകാശത്തു പ്രകാശങ്ങളു ണ് ടാകട്ടെ. അവ പകലും രാവും തമ്മില്‍ വേര്‍പിരിക്കട്ടെ. ഈ പ്രകാശങ്ങളെ വിശിഷ്ടസമ്മേളനങ്ങളുടെ ആരംഭ ത്തെ കുറിക്കാനുള്ള പ്രത്യേക അടയാളങ്ങളായും ഉപ യോഗിക്കട്ടെ. ദിവസങ്ങളും വര്‍ഷങ്ങളും കുറിക്കാനും അവ ഉപയോഗിക്കട്ടെ.
15 ഭൂമിയിന്മേല്‍ പ്രകാശം ചൊ രിയുവാന്‍ അവ ആകാശവിതാനത്തിലായിരിക്കട്ടെ.”അങ്ങനെ സംഭവിച്ചു.
16 അങ്ങനെ ദൈവം രണ്ടു വലിയ ജ്യോതിസ്സുകള്‍ സൃഷ്ടിച്ചു. അവയില്‍ വലുതിനെ പകലിന്‍റെ ഭരണം ഏല്പിച്ചു. ചെറിയ ജ്യോതിസ്സിനെ രാത്രിയുടെ ഭര ണവും ഏല്പിച്ചു. നക്ഷത്രങ്ങളെയും ദൈവം സൃ ഷ്ടി ച്ചു.
17 ഭൂമിയുടെമേല്‍ തിളങ്ങാന്‍ ദൈവം ഈ വെളിച്ച ങ്ങളെ ആകാശത്തു സ്ഥാപിച്ചു.
18 രാപകലുകളെ ഭരിക് കാനായി ദൈവം അവയെ ആകാശത്തു സ്ഥാപിച്ചു. ആ ജ്യോതിസ്സുകള്‍ ഇരുട്ടിനെയും വെളിച്ചത്തെയും വേര്‍തിരിച്ചു. അതു നല്ലതാണെന്നു ദൈവം കണ്ടു.
19 സന്ധ്യയും പിന്നെ പ്രഭാതവുമായി. അതായിരു ന് നു നാലാം ദിവസം.
അഞ്ചാം ദിവസം-മത്സ്യവും പക്ഷികളും
20 അനന്തരം ദൈവം കല്പിച്ചു, “വെള്ളത്തില്‍ അനേ കം ജീവജാലങ്ങളുണ്ടാകട്ടെ. ഭൂമിക്കുമേല്‍ വായുവില്‍ പറന്നു നടക്കാന്‍ പക്ഷികളുമുണ്ടാകട്ടെ.”
21 അങ്ങനെ ദൈവം വലിയ കടല്‍ജീവികളെ സൃഷ്ടിച്ചു. സമുദ്രത്തി ല്‍ ചലിക്കുന്ന എല്ലാത്തരം ജീവജന്തുക്കളെയും ദൈ വം സൃഷ്ടിച്ചു. ആകാശത്തു പറന്നുനടക്കുന്ന എല്ലാ ത്തരം പക്ഷികളെയും ദൈവം സൃഷ്ടിച്ചു. അതു നല്ല തെന്നു ദൈവം കണ്ടു.
22 ആ ജീവികളെ ദൈവം അനുഗ്രഹിച്ചു. അനേകം കു ഞുങ്ങളെ സൃഷ്ടിച്ച് സമുദ്രങ്ങള്‍ നിറയ്ക്കാന്‍ ദൈവം അവരോടു കല്പിച്ചു. കൂടുതല്‍ പക്ഷികളെ സൃഷ്ടി ക് കാന്‍ ദൈവം കരയിലെ പക്ഷികളോടും കല്പിച്ചു.
23 സന്ധ്യയും പിന്നെ പ്രഭാതവുമായി. അഞ്ചാം ദിവ സം അങ്ങനെയായിരുന്നു.
ആറാം ദിവസം-കരജീവികളും മനുഷ്യരും
24 അനന്തരം ദൈവം കല്പിച്ചു, “പലയിനം ജീവജാല ങ്ങളെ ഭൂമി ഉല്പാദിപ്പിക്കട്ടെ. വിവിധയിനം മൃഗങ്ങ ളുണ്ടാകട്ടെ. വലുതും ചെറുതുമായ മൃഗങ്ങളും ഇഴജന്തു ക്കളും ഉണ്ടാകട്ടെ. ഈ മൃഗങ്ങളെല്ലാം കൂടുതല്‍ മൃഗങ് ങളെ സൃഷ്ടിക്കട്ടെ.”അങ്ങനെയെല്ലാം സംഭവിക് കുക യും ചെയ്തു.
25 അങ്ങനെ ദൈവം എല്ലാത്തരം മൃഗങ്ങ ളെയും സൃഷ്ടിച്ചു. കാട്ടുമൃഗങ്ങളെയും വളര്‍ത്തു മൃഗ ങ്ങളെയും എല്ലാവിധ ചെറു ഇഴജന്തുക്കളെയും ദൈവം സൃഷ്ടിച്ചു. അതു നല്ലത് എന്നു ദൈവം കണ്ടു.
26 അനന്തരം ദൈവം കല്പിച്ചു, “ഇനി നമുക്കു മനു ഷ്യനെ സൃഷ്ടിക്കാം. നമ്മുടെ തന്നെ പകര്‍പ്പായിട്ട് നമുക്കു മനുഷ്യനെ സൃഷ്ടിക്കാം. മനുഷ്യര്‍ നമ്മെപ് പോലെയായിരിക്കണം. കടലിലെ മുഴുവന്‍ മത്സ്യങ്ങ ളെയും ആകാശത്തിലെ പറവകളെയും അവര്‍ ഭരിക്കും. ചെ റുതും വലുതുമായ എല്ലാ മൃഗങ്ങളെയും ഇഴജന് തുക്ക ളെയും അവര്‍ ഭരിക്കും.”
27 അതിനാല്‍ ദൈവം തന്‍റെ ഛായയില്‍ മനുഷ്യരെ സൃ ഷ്ടിച്ചു. തന്‍റെ തന്നെ പകര്‍പ്പായി ദൈവം മനുഷ് യരെ സൃഷ്ടിച്ചു. ആണും പെണ്ണുമായിട്ടാണ് ദൈവം അവരെ സൃഷ്ടിച്ചത്.
28 ദൈവം അവരെ അനുഗ്രഹിച്ചു. ദൈവം അവരോടു കല്പിച്ചു, “കൂടുതല്‍ കുട്ടികളു ണ് ടാകട്ടെ. ഭൂമിയെ നിറച്ച് അതിന്‍റെ നിയന്ത്രണം ഏ റ്റെ ടുക്കുക. കടലിലെ മത്സ്യങ്ങളുടെമേലും ആകാശ ത് തിലെ പറവകളുടെമേലും നിങ്ങള്‍ ഭരണം നടത്തുക. ഭൂമി യിലൂടെ ചലിക്കുന്ന എല്ലാ ജീവജാലങ്ങളെയും ഭരിക് കുക.”
29 ദൈവം കല്പിച്ചു, “ധാന്യം ഉല്പാദിപ്പിക്കുന്ന എല്ലാ സസ്യങ്ങളും, കൂടാതെ പഴം ഉല്പാദി പ്പിക്കു ന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു നല്‍കുന് നു. ആ മരങ്ങള്‍ വിത്തുകളുള്ള ഫലം ഉണ്ടാക്കും. ആ ഫലങ്ങളും ധാന്യങ്ങളും നിങ്ങള്‍ക്കു ഭക്ഷണമാ യിരി ക്കട്ടെ.
30 എല്ലാ പച്ചച്ചെടികളെയും ഞാന്‍ മൃഗങ്ങ ള്‍ക്കു നല്‍കുന്നു. ആ ചെടികള്‍ അവയ്ക്കു ഭക്ഷണ മാ യിരിക്കട്ടെ. ഭൂമിയിലെ എല്ലാ മൃഗങ്ങളും ആകാശ ത് തിലെ പറവകളും ഇഴജന്തുക്കളും ആ ഭക്ഷണം തിന്നും.”അതെല്ലാം സംഭവിക്കുകയും ചെയ്തു.
31 താന്‍ സൃഷ് ടിച്ച എല്ലാറ്റിനെയും ദൈവം നോക്കി. ഓരോന്നും നന്നെന്ന് ദൈവം കാണുകയും ചെയ്തു.
സന്ധ്യയും പ്രഭാതവുമായി. ആറാം ദിവസം അങ്ങ നെ യായിരുന്നു.