വിഭജിക്കപ്പെട്ട ജനം
11
പ്രളയത്തിനു ശേഷം ലോകം മുഴുവന്‍ ഒരു ഭാഷ സംസാരിച്ചു. എല്ലാ മനുഷ്യരും ഒരേ വാക്കുകള്‍ ഉപയോഗിച്ചു. ജനങ്ങള്‍ കിഴക്കുനിന്നും നീങ്ങി ശി നാര്‍ രാജ്യത്ത് ഒരു സമതലം കണ്ടെത്തി. അവര്‍ അവിടെ താമസമാരംഭിച്ചു.
ജനങ്ങള്‍ പറഞ്ഞു, “നമ്മള്‍ ഇഷ്ടികയുണ്ടാക്കി അത് തീയില്‍ ഇട്ടു ചുട്ട് കടുപ്പമുള്ളതാക്കണം.”അങ്ങനെ അവര്‍ കല്ലിനു പകരം ഇഷ്ടിക കൊണ്ട് വീടുണ്ടാക്കി. കുമ്മായത്തിനു പകരം കീലാണ് അവര്‍ ഉപയോഗിച്ചത്.
അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു, “നമുക്ക് നമ്മള്‍ക്കാ യി ഒരു നഗരം പണിയാം. ആകാശം മുട്ടെ ഒരു ഗോപുരവും നമുക്ക് പണിയാം. നാം ഭൂമിയിലെന്പാടും ചിതറുകയി ല്ല.” നഗരവും ഉന്നതഗോപുരവും കാണാന്‍ യഹോവ ഇറങ്ങിവന്നു. അതെല്ലാം ഉണ്ടാക്കുന്ന മനുഷ്യരെ യഹോവ കണ്ടു. യഹോവ പറഞ്ഞു, “ഇവരെല്ലാം ഒരേ ഭാഷ സംസാരിക്കുന്നു. അവര്‍ ഒരുമയോടെയാണ് ഈ ജോലി ചെയ്യുന്നത്. ഇതവര്‍ക്കു ചെയ്യാനാകു ന്നതി ന്‍റെ ആരംഭം മാത്രമാണ്. താമസിയാതെ അവര്‍ക്ക് ആഗ്ര ഹിക്കുന്നതെന്തും ചെയ്യാനുള്ള കഴിവുണ്ടാകും. അതി നാല്‍ നമുക്കു ചെന്ന് അവരുടെ ഭാഷ കലക്കാം. അപ്പോ ള്‍ അവര്‍ക്കു പരസ്പരം മനസ്സിലാകാതെ പോകും.”
അങ്ങനെ യഹോവ ജനത്തെ ലോകമെന്പാടും ചിത റിച്ചു. അതിനാല്‍ നഗരം പൂര്‍ത്തിയാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവിടെ വച്ചാണ് യഹോവ ലോകത്തി ന്‍റെ ഭാഷയാകെ കലക്കിയത്. അതിനാല്‍ ആ സ്ഥലത്തെ “ബാബേല്‍”എന്നു വിളിക്കുന്നു. അങ്ങനെ യഹോവ ജനങ്ങളെ അവിടെനിന്ന് ഭൂമിയുടെ പല ഭാഗങ്ങളി ലേക് ക്ചിതറിച്ചു.
ശേമിന്‍റെ ഗോത്രത്തിന്‍റെ കഥ
10 ശേമിന്‍റെ ഗോത്രത്തിന്‍റെ കഥ ഇനി പറയുന്നു. പ്രളയത്തിനു രണ്ടു വര്‍ഷത്തിനു ശേഷം ശേമിന്‍റെ നൂറാം വയസ്സില്‍ അവന്‍റെ പുത്രനായ അര്‍പ്പക്ഷാദ് പിറന്നു. 11 അതിനു ശേഷം ശേം 500 വര്‍ഷം ജീവിച്ചു. അവന് മറ്റു പുത്രീപുത്രന്മാരുമുണ്ടായി.
12 അര്‍പ്പക്ഷാദിനു മുപ്പത്തിയഞ്ചു വയസ്സായപ് ലഹ് പിറന്നതിനുശേഷം അര്‍പ്പക്ഷാദ് 403 വര്‍ഷം ജീവി ച്ചു. അക്കാലത്ത് അവന് മറ്റു പുത്രന്മാരും പുത്രിമാരു മുണ്ടായി.
14 ശാലഹിനു മുപ്പതുവയസ്സായപ്പോള്‍ അവന്‍റെ പുത്രനായ ഏബെര്‍ പിറന്നു. 15 ഏബെരിന്‍റെ ജനനശേഷം ശാലഹ് 403 വര്‍ഷം ജീവിച്ചു. അതിനിടെ അവനു മറ്റു പുത്രീപുത്രന്മാരും ജനിച്ചു.
16 ഏബെരിന് മുപ്പത്തിനാലു വയസ്സായപ്പോള്‍ അവന്‍റെ പുത്രന്‍ പേലെഗ് പിറന്നു. 17 പേലെഗിന്‍റെ ജനനശേഷം ഏബെര്‍ 430 വര്‍ഷം ജീവിച്ചു. അതിനിടെ മറ്റു പുത്രീപുത്രന്മാരുമുണ്ടായി.
18 പേലെഗിനു മുപ്പതു വയസ്സായപ്പോള്‍ രെയൂ എന്ന പുത്രന്‍ ജനിച്ചു. 19 രെയൂവിന്‍റെ ജനനശേഷം പേലെഗ് 209 വര്‍ഷം ജീവിച്ചു. അതിനിടെ അവനു മറ്റു പുത്രീപുത്രന്മാരുമുണ്ടായി.
20 രെയൂവിന് മുപ്പത്തിരണ്ടു വയസ്സായപ്പോള്‍ പുത്രനായ ശെരൂഗ് ജനിച്ചു. 21 ശെരൂഗിന്‍റെ ജനനത്തിനു ശേഷം രെയൂ 207 വര്‍ഷം ജീവിച്ചു. അതിനിടെ അയാള്‍ക് കു മറ്റു പുത്രീപുത്രന്മാരും ജനിച്ചു.
22 ശെരൂഗിനു മുപ്പതു വയസ്സായപ്പോള്‍ പുത്രനാ യ നാഹോര്‍ ജനിച്ചു. 23 നാഹോര്‍ ഉണ്ടായശേഷം ശെരൂഗ് 200 വര്‍ഷം ജീവിച്ചു. അതിനിടെ മറ്റു പുത്രീപുത്ര ന്മാ രും ജനിച്ചു. 24 നാഹോരിന് ഇരുപത്തിയൊന്പത് വയസ് സായപ്പോള്‍ പുത്രനായ തേരഹ് പിറന്നു. 25 തേരഹിന്‍റെ ജനനത്തിനുശേഷം നാഹോര്‍ 119 വര്‍ഷം ജീവിച്ചു. അതി നിടെ മറ്റു പുത്രീപുത്രന്മാരും ജനിച്ചു.
26 തേരഹിന് എഴുപതു വയസ്സായപ്പോള്‍ പുത്രന്മാ രായ അബ്രാമും നാഹോരും ഹാരാനും ജനിച്ചു.
തേരഹിന്‍റെ കുടുംബകഥ
27 തേരഹിന്‍റെ കുടുംബകഥയാണിത്. അബ്രാം, നാഹോ ര്‍, ഹാരാന്‍ എന്നിവരുടെ പിതാവായിരുന്നു തേരഹ്. ഹാ രാന്‍ ലോത്തിന്‍റെ പിതാവ്. 28 തന്‍റെ പിതാവായ തേരഹ് ജീവിച്ചിരിക്കുന്പോള്‍ത്തന്നെ ഹാരാന്‍ തന്‍റെ ജന്മദേ ശമായ ബാബിലോണിലെ ഊരില്‍ വച്ചു മരിച്ചു. 29 അബ്രാമും നാഹോരും വിവാഹം കഴിച്ചു. അബ്രാമി ന്‍റെ ഭാര്യ സാറായി. നാഹോരിന്‍റെ ഭാര്യ മില്‍ക്കാ. അ വള്‍ ഹാരാന്‍റെ മകളായിരുന്നു. ഹാരാന്‍ മില്‍ക്കയുടെയും യിസ്ക്കയുടെയും പിതാവായിരുന്നു. 30 വന്ധ്യയായ സാ റായിക്ക് മക്കളുണ്ടായിരുന്നില്ല.
31 തേരഹ് തന്‍റെ കുടുംബത്തോടൊപ്പം ബാബിലോ ണിലെ ഊരില്‍നിന്നും പോയി. കനാനിലേക്കു പോ കാ നായിരുന്നു അവരുടെ ഉദ്ദേശം. തേരഹിനോടൊപ്പം പു ത്രനായ അബ്രാം, പൌത്രനായ ലോത്ത് (ഹാരാന്‍റെ പുത്ന്‍), മരുമകള്‍ സാറായി (അബ്രാമിന്‍റെ ഭാര്യ) എന് നിവരുമുണ്ടായിരുന്നു. അവര്‍ ഹാരാന്‍ പട്ടണത്തി ലെ ത്തി അവിടെ താമസിക്കാന്‍ തീരുമാനിച്ചു. 32 തേരഹ് 205 വയസ്സുവരെ ജീവിച്ചു. ഹാരാനില്‍ വച്ച് അവന്‍ മരി ച്ചു.