അബ്രാമുമായി ദൈവത്തിന്‍റെ കരാര്‍
15
1 ഇതെല്ലാം സംഭവിച്ചതിനുശേഷം യഹോവയുടെ അരുളപ്പാട് അബ്രാമിന് ഒരു ദര്‍ശനത്തിലൂ ടെയു ണ്ടായി. ദൈവം കല്പിച്ചു, “അബ്രാമേ, ഭയപ്പെടേ ണ്ട. ഞാന്‍ നിന്‍റെ പരിചയാകുന്നു. നിനക്കു ഞാന്‍ വലി യൊരു പ്രതിഫലം നല്‍കുകയും ചെയ്യും.”
2 പക്ഷേ അബ്രാം പറഞ്ഞു, “യഹോവയായ ദൈവമേ, എന്നെ സന്തുഷ്ടനാക്കുന്ന ഒന്നും തരുവാന്‍ നിനക് കാ വില്ല. എന്താണെന്നോ? കാരണം എനിക്കു മകനില്ല. അതിനാല്‍ എന്‍റെ മരണശേഷം എനിക്കുള്ളതെല്ലാം ദമ് മേശെക്കില്‍ നിന്നുള്ള എന്‍റെ അടിമ എല്യേസരിനു കിട്ടും.”
3 അബ്രാം തുടര്‍ന്നു പറഞ്ഞു, “നീ എനിക് കൊ രു മകനെ തന്നില്ല. അതിനാല്‍ എന്‍റെ വീട്ടില്‍ പിറന്ന ഒരടിമയ്ക്ക് എനിക്കുള്ളതെല്ലാം ലഭിക്കുന്നു.
4 അപ് പോള്‍ യഹോവ അബ്രാമിനോടു സംസാരിച്ചു. ദൈവം പറഞ്ഞു, “നിനക്കുള്ളതെല്ലാം കിട്ടേണ്ടവന്‍ ആ അടിമ യായിരിക്കില്ല. നിനക്കൊരു പുത്രനുണ്ടാകും. നിനക് കുള്ളതെല്ലാം നിന്‍റെ പുത്രനു ലഭിക്കും.
5 അനന്തരം ദൈവം അബ്രാമിനെ പുറത്തേക്കു നയി ച്ചു. ദൈവം പറഞ്ഞു, “ആകാശത്തേക്കു നോക്കൂ, അ നേകം നക്ഷത്രങ്ങളെ കാണുന്നില്ലേ? നിനക്കെണ് ണാ നാകാത്തത്ര നക്ഷത്രങ്ങള്‍. ഭാവിയില്‍ നിന്‍റെ കുടുംബം അങ്ങനെയായിത്തീരും.”
6 അബ്രാം ദൈവത്തില്‍ വിശ്വസിച്ചു. അബ്രാമിന്‍റെ വിശ്വാസം, നീതിയോടെ ജീവിക്കുന്നതിനും സദ്പ്ര വൃ ത്തികള്‍ ചെയ്യുന്നതിനും സമമായിരുന് നെന്ന് ദൈവം തീരുമാനിച്ചു.
7 ദൈവം അബ്രാമിനോടു പറഞ്ഞു, “ബാ ബിലോണ്യയിലെ ഊരില്‍നിന്നും നിന്നെ കൊണ്ടു വ ന്ന യഹോവയാണു ഞാന്‍. നിനക്ക് ഈ ദേശം നല്‍കുന് ന തിനാണ് ഞാനങ്ങനെ ചെയ്തത്, നീ ഈ ദേശത്തിന്‍റെ ഉട മയായിത്തീരും.”
8 എന്നാല്‍ അബ്രാം പറഞ്ഞു, “എന്‍റെ യജമാനനായ യഹോവേ, ഈ ദേശം എനിക്കു കിട്ടുമെന്ന് ഞാനെങ്ങ നെയാണ് ഉറപ്പിക്കുക?”
9 ദൈവം അബ്രാമിനോടു പറഞ്ഞു, “നമ്മള്‍ ഒരു കരാറു ണ്ടാക്കും. മൂന്നു വയസ്സായ ഒരു പശുവിനെയും മൂന്നു വയസ്സായ ഒരു പെണ്ണാടിനെയും മൂന്നു വയസ്സായ ഒരു മുട്ടനാടിനെയും കൊണ്ടുവരിക. ഒരു ചങ്ങാലിപ്പക്ഷിയെയും ഒരു പ്രാവിന്‍ കുഞ്ഞിനെയും കൂടെ കൊണ്ടുവരിക.
10 അബ്രാം അതെല്ലാം കൊണ്ടു വ ന്ന് ദൈവത്തിനു സമര്‍പ്പിച്ചു. ഈ മൃഗങ്ങളെ അബ് രാം കൊല്ലുകയും അവയെ ഈരണ്ടു കഷണമായി മുറിക് കുകയും ചെയ്തു. അവന്‍ രണ്ടു കഷണങ്ങളെ നേര്‍ക്കു നേരെ വച്ചു. പക്ഷികളെ രണ്ടു കഷണമാക്കിയില്ല.
11 പിന്നീട് വലിയ പക്ഷികള്‍ മൃഗങ്ങളെ തിന്നാന്‍ വന് നു. പക്ഷേ അബ്രാം അവയെ ഓടിച്ചു.
12 നേരം വളരെ വൈകി. സൂര്യന്‍ അസ്തമിക്കാറായി. അബ്രാമിനു വളരെ ഉറക്കം വരികയും ഉറക്കത്തിലേക്കു വീഴുകയും ചെയ്തു. അയാള്‍ ഉറങ്ങിയപ്പോള്‍ ഭീകരമായ ഇരുട്ടു പരന്നു.
13 അനന്തരം യഹോവ അബ്രാമിനോടു പറഞ്ഞു, “ഇതെല്ലാം നീ അറിയണം: നിന്‍റെ പിന്‍ഗാമിക ള്‍ അവരുടേതല്ലാത്ത രാജ്യത്തു വസിക്കാന്‍ പോകുക യാണ്. അവരവിടെ അന്യരെപ്പോലെ കഴിയും. അന്നാട് ടുകാര്‍ അവരെ നാനൂറു വര്‍ഷത്തേക്ക് അടിമകളാക്കുകയും അവരോടു ക്രൂരതകാട്ടുകയും ചെയ്യും.
14 പക്ഷേ അവരെ അടിമകളാക്കിയ രാജ്യത്തെ ഞാന്‍ ശിക്ഷിക്കും. നിന്‍റെ ജനത അവിടം വിട്ടു പോകുകയും ഒരുപാട് നല്ല സാധന ങ്ങള്‍ കൂടെ കൊണ്ടുപോവുകയും ചെയ്യും.
15 “നീ വളരെ വയസ്സാകുന്നതുവരെ ജീവിക്കും. സമാ ധാനത്തോടെ നീ മരിക്കും. നിന്‍റെ കുടുംബത്തോ ടൊ ത്ത് നിന്നെയും സംസ്കരിക്കും.
16 നാലു തലമുറകള്‍ക്കു ശേഷം നിന്‍റെ ജനത ഈ ദേശത്തേക്കു തിരിച്ചു വരും. ആ സമയം, നിന്‍റെ ജനത അമോര്യരെ തോല്പിക്കും. അവിടെ താമസിക്കുന്ന അമോര്യരെ ശിക്ഷിക്കാന്‍ ഞാന്‍ നിന്‍റെ ജനതയെ ഉപയോഗിക്കും. ഇത് ഭാവിയിലെ കാര്യമാണ്, കാരണം അമോര്യര്‍ ഇപ്പോള്‍ ശിക്ഷിക്ക പ്പെടുവാന്‍ തക്കവണ്ണം ദുഷ്ടരായിത്തീര്‍ന്നിട്ടില്ല.”
17 സൂര്യന്‍ അസ്തമിച്ചപ്പോള്‍ വലിയ ഇരുട്ടു പരന് നു. ചത്ത മൃഗങ്ങള്‍ രണ്ടു കഷണങ്ങളായി അപ്പോഴും അവിടെ കിടപ്പുണ്ടായിരുന്നു. ആ സമയം പുകയുന്ന ഒരു അഗ്നിസ്തംഭം ചത്ത മൃഗങ്ങളുടെ കഷണങ്ങള്‍ക് കിട യിലൂടെ കടന്നുപോയി.
18 അങ്ങനെ അന്ന് യഹോവ അബ്രാമിന് വാഗ്ദാനം ന ല്‍കുകയും ഒരു കരാറുണ്ടാക്കുകയും ചെയ്തു. യഹോവ പറഞ്ഞു, “ഞാന്‍ ഈ ദേശം നിന്‍റെ പിന്‍ഗാമികള്‍ക്കു നല്‍ കും. ഈജിപ്തുനദിക്കും യൂഫ്രട്ടീസ് മഹാനദിക് കുമി ട യിലുള്ള ദേശം ഞാനവര്‍ക്കു നല്‍കും.
19 കേന്യര്‍, കെനി സ്യര്‍, കദ്മോന്യര്‍,
20 ഹിത്യര്‍, പെരിസ്യര്‍, രെഫായീ മ്യര്‍,
21 അമോര്യര്‍, കനാന്യര്‍, ഗിര്‍ഗ്ഗശ്യര്‍, യെബൂസ് യര്‍ എന്നിവരുടെ ദേശമാണിത്.”