ഹാഗാര്‍ എന്ന ഭൃത്യ
16
സാറായി ആയിരുന്നു അബ്രാമിന്‍റെ ഭാര്യ. അവള്‍ ക്കും അബ്രാമിനും കുട്ടികളുണ്ടായിരുന്നില്ല. സാറായിക്ക് ഈജിപ്തുകാരിയായ ഭൃത്യയുണ്ടായിരുന്നു. ഹാഗാര്‍ എന്നായിരുന്നു അവളുടെ പേര്. സാറായി അബ് രാമിനോടു പറഞ്ഞു, “കുട്ടികളെ പ്രസവിക്കാന്‍ യഹോ വ ഇതുവരെ എന്നെ അനുവദിച്ചില്ല. അതിനാല്‍ എന്‍ റെ ഭൃത്യ ഹാഗാരിനോടൊപ്പം പോകൂ. അവളില്‍ നിന് നുണ്ടാകുന്ന കുഞ്ഞിനെ ഞാനെന്‍റെ സ്വന്തം കുഞ്ഞി നെപ്പോലെ സ്വീകരിച്ചുകൊള്ളാം.”
അബ്രാം തന്‍റെ പത്നി സാറായിയെ അനുസരിച്ചു. അബ്രാം കനാന്‍ദേശത്തു പത്തുവര്‍ഷം താമസിച്ചതിനു ശേഷമായിരുന്നു അത്. സാറായി തന്‍റെ ഭര്‍ത്താവായ അ ബ്രാമിന് ഈജിപ്തില്‍നിന്നുള്ള തന്‍റെ ഭൃത്യയാ യിരു ന്ന ഹാഗാരിനെ നല്‍കുകയും ചെയ്തു.
ഹാഗാര്‍ അബ്രാമില്‍നിന്നും ഗര്‍ഭം ധരിച്ചു. അതു മനസ്സിലാക്കിയപ്പോള്‍ ഹാഗാരിന് അഭിമാനം തോന് നുകയും തന്‍റെ യജമാനത്തിയെക്കാള്‍ ശ്രേഷ്ഠയാണു താ നെന്ന തോന്നല്‍ അവള്‍ക്കുണ്ടാകുകയും ചെയ്തു. പക് ഷേ സാറായി അബ്രാമിനോടു പറഞ്ഞു, “എന്‍റെ ഭൃത്യ യിപ്പോള്‍ എന്നെ വെറുക്കുന്നു. ഇതിനു ഞാന്‍ നിങ്ങ ളെ കുറ്റപ്പെടുത്തുന്നു. അവളെ ഞാന്‍ നിങ്ങള്‍ക്കു തന് നു. അവള്‍ ഗര്‍ഭിണിയായി. അപ്പോള്‍ അവള്‍ എന് നെക് കാള്‍ ശ്രേഷ്ഠയെന്നു കരുതുകയും ചെയ്തു. ഞങ്ങളിലാ രാണു ശരിയെന്നു യഹോവ നിശ്ചയിക്കണ മെന്നാ ണെ ന്‍റെ ആഗ്രഹം.”
പക്ഷേ അബ്രാം സാറായിയോടു പറഞ്ഞു, “നീ ഹാ ഗാരിന്‍റെ യജമാനത്തിയാകുന്നു. നിനക്കവളോടു നിന്‍ റെയിഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാം.”അതിനാല്‍ സാ റായി ഹാഗാരിനെ ശിക്ഷിച്ചു. ഹാഗാര്‍ ദുരേക്ക് ഓടി പ് പോവുകയും ചെയ്തു.
ഹാഗാരിന്‍റെ പുത്രന്‍ യിശ്മയേല്‍
മരുഭൂമിയിലെ ഒരു നീരുറവയ്ക്കു സമീപം വച്ച് ഹാ ഗാരിനെ യഹോവയുടെ ദൂതന്‍ കണ്ടു. ശൂരിലേക്കുള്ള മാര്‍ ഗ്ഗമദ്ധ്യേ ആയിരുന്നു അത്. ദൂതന്‍ പറഞ്ഞ, “ഹാഗാര്‍, നീ സാറായിയുടെ ഭൃത്യയാണ്. പിന്നെന്താണിവിടെ നി ല്‍ക്കുന്നത്? നീ എങ്ങോട്ടാണു പോകുന്നത്?”
ഹാഗാര്‍ പറഞ്ഞു, “ഞാന്‍ സാറായിയില്‍ നിന്നും ഓടി അകലുകയാണ്.”
യഹോവയുടെ ദൂതന്‍ ഹാഗാരിനോടു പറഞ്ഞു, “സാ റായി നിന്‍റെ യജമാനത്തിയാണ്. അവളുടെ വീട്ടിലേക്കു മടങ്ങി അവളെ അനുസരിക്കുക.” 10 യഹോവയുടെ ദൂതന്‍ ഹാഗാരിനോടു തുടര്‍ന്നു പറഞ്ഞു, “നിന്നില്‍നിന്ന് അനേകം പേര്‍ ജനിക്കും. നിന്‍റെ സന്തതിപരന്പരകള്‍ എണ്ണിയാലൊടുങ്ങാത്തത്രയാകും.”
11 യഹോവയുടെ ദൂതന്‍ വീണ്ടും പറഞ്ഞു, “ഹാഗാര്‍, ഇ പ്പോള്‍ നീ ഗര്‍ഭിണിയാണ്, നീ ഒരാണ്‍കുഞ്ഞിനെ പ്രസ വിക്കും. അവനു യിശ്മായേല്‍ എന്നു പേരിടണം, കാരണം നീ അവഹേളിക്കപ്പെട്ടുവെന്ന് യഹോവ അറിഞ്ഞു. അവന്‍ നിന്നെ സഹായിക്കുകയും ചെയ്യും.
12 അവന്‍ ഒരു കാട്ടുകഴുതയെപ്പോലിരിക്കും. അവന്‍ തികച്ചും സ്വതന്ത്രനായിരിക്കും. അവന്‍ എല്ലാവര്‍ ക് കും എതിരായിരിക്കും. എല്ലാവരും അവനും എതിരാ യി രിക്കും. അവന്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥല ത്തേക്കു മാറിക്കൊണ്ടിരിക്കുകയും, തന്‍റെ സഹോദ ര ന്മാരുടെ അടുത്ത് താവളമടിക്കുകയും ചെയ്യുമെങ് കി ലും അവന്‍ അവര്‍ക്കും എതിരായിരിക്കും.”
13 യഹോവ ഹാഗാരിനോടു സംസാരിച്ചു. ഹാഗാര്‍ ദൈ വത്തെ ഒരു പുതിയ പേരില്‍ വിളിച്ചു. അവള്‍ അവനോടു പറഞ്ഞു, “നീ എന്നെ കാണുന്ന ദൈവമാകുന്നു.”അവള്‍ ഇങ്ങനെ പറയാന്‍ കാരണം, “ഈ സ്ഥലത്തു പോലും ദൈ വം എന്നെ കാണുകയും എന്നെ ശ്രദ്ധിക്കുകയും ചെയ് യുന്നു!”എന്നവള്‍ കരുതിയതാണ്. 14 അതിനാല്‍ ആ ജലാശ യത്തിന് ബേര്‍-ലഹായീ- രോയി എന്നു പേര്‍ വന്നു. കാ ദേശിനും ബേരെദിനും മദ്ധ്യേയായിരുന്നു അത്.
15 ഹാഗാര്‍ അബ്രാമിന്‍റെ കുട്ടിയെ പ്രസവിച്ചു. അ ബ്രാം കുട്ടിക്ക് യിശ്മായേല്‍ എന്നു പേരുമിട്ടു. 16 ഹാഗാ രില്‍ യിശ്മായേല്‍ ജനിച്ചപ്പോള്‍ അബ്രാമിന് എണ്‍പത് താറു വയസ്സായിരുന്നു.