മൂന്നു സന്ദര്‍ശകര്‍
18
പിന്നീട്, യഹോവ വീണ്ടും അബ്രാഹാമിനു പ്ര ത്യക്ഷപ്പെട്ടു. മമ്രേയുടെ ഓക്കു മരങ്ങള്‍ക്കു സമീപം താമസിക്കുകയായിരുന്നു അബ്രാഹാം. ഒരു ദിവ സം ഏറ്റവും ചൂടുകൂടിയിരുന്ന സമയത്ത് അബ്രാഹാം തന്‍റെ കൂടാരത്തിന്‍റെ വാതില്‍ക്കല്‍ ഇരിക്കുകയാ യിരുന് നു. അബ്രാഹാം തലയുയര്‍ത്തി നോക്കിയപ്പോള്‍ തനി ക്കു മുന്പില്‍ മൂന്നുപേര്‍ നില്‍ക്കുന്നതു കണ്ടു. അവരെ കണ്ടപ്പോള്‍ അബ്രാഹാം അവരുടെ അടുത്തു ചെന്നു മു ട്ടുകുത്തി. അബ്രാഹാം പറഞ്ഞു, “യജമാനന്മാരേ, നിങ് ങളുടെ സേവകനായ എന്നോടൊത്ത് അല്പനേരം തങ് ങിയാലും. അവിടുത്തെ പാദങ്ങള്‍ കഴുകാന്‍ ഞാന്‍ വെള്ളം കൊണ്ടുവരാം. ഈ മരത്തണലില്‍ നിങ്ങള്‍ക്കു വിശ്ര മി ക്കാം. ഞാന്‍ നിങ്ങള്‍ക്കു കുറെ ഭക്ഷണം കൊണ്ടു വരാം. നിങ്ങള്‍ക്കതു വേണ്ടത്ര കഴിക്കാം. എന്നിട്ട് യാത്ര തുട രാം.”
അവര്‍ മൂന്നു പേരും അപ്രകാരം സമ്മതിച്ചു കൊണ് ടു പറഞ്ഞു, “അതു കൊള്ളാം, നീ പറയുന്പോലെ ഞങ്ങ ള്‍ ചെയ്യാം.”
അബ്രാഹാം കൂടാരത്തിലേക്ക് ഓടി. അബ്രാഹാം സാ റായോടു പറഞ്ഞു, “വേഗം ഗോതന്പുകൊണ്ട് മൂന്നു കഷണം അപ്പം ഉണ്ടാക്കൂ.” എന്നിട്ട് അബ്രാഹാം തന്‍ റെ കന്നുകാലിയുടെ അടുത്തേക്ക് ഓടി. അതില്‍ ഏറ്റവും ചെറുപ്പമായ കാളക്കുട്ടിയെ പിടിച്ച് തന്‍റെ ഭൃത്യ ന്‍ റെ കയ്യില്‍ കൊടുത്തു. കാളക്കുട്ടിയെ വേഗം കൊന്നു ഭക്ഷണം പാകം ചെയ്യാന്‍ അബ്രാഹാം ഭൃത്യനോടു പറ ഞ്ഞു. ഇറച്ചിയും പാലും പാല്‍ക്കട്ടിയും അബ്രാഹാം മൂന്നൂപേരുടെയും മുന്പില്‍ കൊണ്ടു വച്ചു. എന്നിട്ട് അവര്‍ മരച്ചുവിട്ടില്‍ ഭക്ഷണം കഴിച്ചുകൊണ് ടിരുന്ന പ്പോള്‍ അബ്രാഹാം അവര്‍ക്കു വിളന്പാന്‍ സന്നദ്ധ നാ യി നിന്നു.
അപ്പോള്‍ അവര്‍ അബ്രാഹാമിനോടു ചോദിച്ചു, “നിന്‍റെ ഭാര്യ സാറാ എവിടെ?”അബ്രാഹാം പറഞ്ഞു, “അവള്‍ കൂടാരത്തിലുണ്ട്.”
10 അപ്പോള്‍ യഹോവ പറഞ്ഞു, “വസന്തകാലത്തു ഞാന്‍ വീണ്ടും വരും. അപ്പോള്‍, നിന്‍റെ ഭാര്യ സാറായ്ക് ക് ഒരു പുത്രനുണ്ടായിരിക്കും.”
കൂടാരത്തിനുള്ളിലിരുന്ന് ഇതെല്ലാം കേള്‍ക്കുക യാ യിരുന്നു സാറാ. 11 അബ്രാഹാമിനും സാറായ്ക്കും വളരെ പ്രായമായിരുന്നു. കുട്ടികളുണ്ടാകുന്ന ശരിയായ പ്രായ മൊക്കെ സാറായ്ക്ക് കഴിഞ്ഞിരുന്നു.
12 അതിനാല്‍ താന്‍ കേട്ടതൊന്നും സാറാ വിശ്വസി ച് ചില്ല. അവള്‍ സ്വയം ചിരിച്ചുകൊണ്ടു പറഞ്ഞു, “എ നിക്കും എന്‍റെ ഭര്‍ത്താവിനും വയസ്സായി. എനിക്കു കു ഞ്ഞുങ്ങളുണ്ടാകുന്ന പ്രായവും കഴിഞ്ഞു.”
13 അപ്പോള്‍ യഹോവ അബ്രാഹാമിനോടു പറഞ്ഞു, “സാറാ ചിരിക്കുകയും തനിക്കു കുട്ടികളുണ്ടാകുന്ന പ് രായം കഴിഞ്ഞുവെന്നു പറയുകയും ചെയ്തു. 14 യഹോവ യ്ക്കു സാദ്ധ്യമല്ലാത്ത എന്തെങ്കിലും കാര്യമു ണ് ടോ? ഇല്ല! വസന്തകാലത്തു ഞാന്‍ വീണ്ടും വരും. നിന്‍ റെ ഭാര്യ സാറായ്ക്ക് ഒരു കുഞ്ഞുണ്ടായിരിക്കും.”
15 പക്ഷേ സാറാ പറഞ്ഞു, “ഞാന്‍ ചിരിച്ചില്ല!”(ഭയം മൂലമാണ് അവളിതു പറഞ്ഞത്.) എന്നാല്‍ യഹോവ പറഞ്ഞു, “അതു സത്യമല്ലെന്നെനിക്കറിയാം. നീ ചിരിച്ചു!”
16 അപ്പോള്‍ മൂന്നു പേരും പോകാനെഴുന്നേറ്റു. അവ ര്‍ സൊദോമിനുനേരെ നോക്കിക്കൊണ്ട് ആ ദിശയെ ലക്ഷ്യമാക്കി നടക്കാന്‍ ആരംഭിച്ചു. അവര്‍ക്കു വഴി കാണിക്കാന്‍ അബ്രാഹാമും അവരോടൊപ്പം പോയി.
ദൈവവുമായി അബ്രാഹാമിന്‍റെ വിലപേശല്‍
17 യഹോവ സ്വയം പറഞ്ഞു, “ഞാനിനി ചെയ്യാന്‍ പോകുന്ന കാര്യം അബ്രാഹാമിനോടു മറയ്ക്കണമോ? 18 അബ്രാഹാം ഒരു ശക്തമായ മഹാരാഷ്ട്രമാകാന്‍ പോകുന് നു. ഭൂമിയിലെ ജനത അവന്‍ മൂലം അനുഗ്രഹിക്ക പ്പെടു കയും ചെയ്യും. 19 അബ്രാഹാമുമായി ഞാന്‍ ഒരു വിശേഷപ് പെട്ട കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. യഹോവ കല്പിക്കു ന്ന വഴിയേ ജീവിക്കാന്‍ അവന്‍ തന്‍റെ മക്കളോടും പിന്‍ ഗാമികളോടും കല്പിക്കുന്നതിനാണ് ഞാനങ്ങനെ ചെയ് തത്. നീതിയും ന്യായവും പാലിച്ച് അവര്‍ ജീവിക്കുന്ന തിനാണ് ഞാനങ്ങനെ ചെയ്തത്. അപ്പോള്‍ യഹോവയാ യ എനിക്ക്, ഞാനവനു വാഗ്ദാനം ചെയ്തതൊക്കെ നല്‍ കാനാകുമല്ലോ.”
20 അനന്തരം യഹോവ പറഞ്ഞു, “സൊദോമിന്‍റെയും ഗൊമോരയുടെയും അട്ടഹാസം ഉയരുന്നതു ഞാന്‍ കേട് ടിരിക്കുന്നു* സൊദോമിന്‍റെയും … കേട്ടിരിക്കുന്നു സോദോമിലെയും ഗൊമോരയിലെയും ദുഷ്ടന്മാരാല്‍ പീഡിപ്പിക്കപ്പെട്ട ജനങ്ങളുടെ നിലവിളിയായിരുന്നു ഇത്. . അവിടെ ദുഷ്ടന്മാര്‍ വസിക്കുന്നു. അവ രുടെ പാപം കൊടിയതാകുന്നു. 21 അതിനാല്‍ ഞാന്‍ താഴോ ട്ടിറങ്ങിച്ചെന്ന്, കാര്യങ്ങള്‍ കേട്ടിടത്തോളം ഭീകരമാ ണോ എന്നു നോക്കട്ടെ. അപ്പോള്‍ മാത്രമേ അതെനി ക്കു നിശ്ചയമാകയുള്ളൂ.”
22 അതിനാല്‍ മൂന്നു പുരുഷന്മാരും സൊദോമിലേക്കു നടക്കാന്‍ തുടങ്ങി. എന്നാല്‍ അബ്രാഹാം അവിടെ യഹോവയുടെ മുന്പില്‍ നിന്നു. 23 അനന്തരം അബ്രാഹാം യഹോവയെ സമീപിച്ചു ചോദിച്ചു, “യഹോവേ, ദു ഷ്ടന്മാരെ നശിപ്പിക്കുന്പോള്‍ അങ്ങ് നല്ലവരേയും നശിപ്പിക്കുമോ? 24 ആ നഗരത്തില്‍ അന്പതു നല്ലവരു ണ്ടെങ്കിലോ? എങ്കിലും അങ്ങ് ആ നഗരം നശിപ്പി ക്കുമോ? തീര്‍ച്ചയായും അവിടെ ജീവിക്കുന്ന അന്പ തു നീതിമാന്മാര്‍ മൂലം നീ ആ നഗരത്തെ രക്ഷിക്കും. 25 തീര്‍ച്ചയായും നീ ആ നഗരം നശിപ്പിക്കില്ല. ദുഷ്ട ന്മാരെ കൊല്ലാന്‍ നീ അന്പതു നീതിമാന്മാരെ കൊല് ലരുത്. ഇരുകൂട്ടരും കൊല്ലപ്പെട്ടാല്‍ നീതിമാന്മാരും ദുഷ്ടന്മാരും ഒരുപോലാകും - അവര്‍ ഇരുകൂട്ടരും ശിക്ഷി ക്കപ്പെടുകയാണല്ലോ. ഭൂമിയുടെ മുഴുവന്‍ വിധികര്‍ ത്താവാണല്ലോ നീ. ശരിയായത് നീ ചെയ്യുമെന്ന് എ നിക്കറിയാം.”
26 അപ്പോള്‍ യഹോവ പറഞ്ഞു, “സൊദോം നഗരത് തില്‍ എനിക്കു അന്പതു നീതിമാന്മാരെ കാണാനായാല്‍ ആ നഗരത്തെ മുഴുവന്‍ ഞാന്‍ രക്ഷിക്കും.”
27 അപ്പോള്‍ അബ്രാഹാം പറഞ്ഞു, “അങ്ങയോടു താരതമ്യപ്പെടുത്തുന്പോള്‍, യഹോവേ, ഞാന്‍ വെറും പൊടിയും ചാരവും മാത്രം. പക്ഷേ ഞാന്‍ അങ്ങയോടു ചോദിക്കാന്‍ മുതിരുന്നു. 28 അഞ്ചു നീതിമാന്മാര്‍ കുറ വുണ്ടെങ്കിലോ? ആ നഗരത്തില്‍ നാല്പത്തഞ്ചു നീ തിമാന്മാരേയുള്ളുവെങ്കില്‍ എന്തു ചെയ്യും? ആ അഞ് ചു പേര്‍ക്കുവേണ്ടി നീ ഈ നഗരം നശിപ്പിക്കുമോ?”
യഹോവ പറഞ്ഞു, “നാല്‍പ്പത്തഞ്ചു നീതിമാന് മാരെ അവിടെ കണ്ടാല്‍ ഞാന്‍ ആ നഗരം നശിപ്പിക്കി ല്ല.”
29 അബ്രാഹാം വീണ്ടും പറഞ്ഞു, “നാല്പതു നീതിമാ ന്മാരെ മാത്രം അവിടെ കണ്ടാല്‍ അങ്ങ് ആ നഗരം നശിപ് പിക്കുമോ?”
യഹോവ പറഞ്ഞു, “നാല്പതു നീതിമാന്മാരെ കാണാ നായാല്‍ ഞാന്‍ ആ നഗരം നശിപ്പിക്കില്ല.”
30 അപ്പോള്‍ അബ്രാഹാം പറഞ്ഞു, “യഹോവേ, ദയ വായി എന്നോടു ദേഷ്യം തോന്നരുതേ, ഞാനങ്ങയോട് ഇത്രയും കൂടി ചോദിക്കട്ടെ: മുപ്പതു നീതിമാന്മാര്‍ മാത്രമേയുള്ളുവെങ്കില്‍ അങ്ങ് ആ നഗരം നശിപ്പി ക്കു മോ?”യഹോവ പറഞ്ഞു, “മുപ്പതു നീതിമാന്മാ രെക്ക ണ്ടാല്‍ ഞാന്‍ ആ നഗരം നശിപ്പിക്കില്ല.”
31 അബ്രാഹാം പറഞ്ഞു, “യഹോവേ, ദയവായി ഒന്നു കൂടി ചോദിക്കാന്‍ എന്നെ അനുവദിക്കൂ. അവിടെ ഇരുപ തു നീതിമാന്മാരേ ഉള്ളുവെങ്കിലോ?”
യഹോവ പറഞ്ഞു, “ഇരുപതു നീതിമാന്മാരെ കണ്ടാ ല്‍ ഞാന്‍ ആ നഗരം നശിപ്പിക്കില്ല.”
32 അപ്പോള്‍ അബ്രാഹാം ചോദിച്ചു, “യഹോവേ, എ ന്നോടു ദേഷ്യമുണ്ടാകരുത്, ഒരു ചോദ്യം കൂടി ചോ ദിക് കാന്‍ എന്നെ അനുവദിക്കൂ. പത്തു നീതിമാ ന്മാരെ ക്ക ണ്ടാല്‍ അങ്ങ് എന്തു ചെയ്യും?”യഹോവ പറഞ്ഞു, “ നീതിമാന്മാരായ പത്തു പേര്‍ നിമിത്തം ഞാന്‍ ആ നഗരം നശിപ്പിക്കില്ല.”
33 യഹോവ അബ്രാഹാമിനോടു സംസാരിക്കുന്നത് അ വസാനിപ്പിച്ച് അവിടം വിട്ടു പോയി. അബ്രാഹാം തന്‍റെ വീട്ടിലേക്കു മടങ്ങുകയും ചെയ്തു.