ലോത്തിന്‍റെ സന്ദര്‍ശകര്‍
19
അന്നു വൈകുന്നേരം രണ്ടു ദൂതന്മാര്‍ സൊദോം നഗരത്തിലേക്കു വന്നു. നഗരകവാടത്തിനടുത്ത് ഇരിക്കുകയായിരുന്ന ലോത്ത് ദൂതന്മാരെ കണ്ടു. പട്ട ണത്തിലെ ചില വഴിപോക്കരായിരിക്കാമവരെന്നാണ് ലോത്ത് കരുതിയത്. ലോത്ത് എഴുന്നേറ്റ് അവരുടെ അടു ത്തെത്തി നിലത്തു നമിച്ചു. ലോത്തു പറഞ്ഞു, “യജ മാനന്മാരേ, എന്‍റെ ഭവനത്തിലേക്കു വന്ന് എന്‍റെ ശുശ് രൂഷ സ്വീകരിച്ചാലും. അവിടെ നിങ്ങള്‍ക്ക് കാലുകള്‍ കഴുകി രാത്രി തങ്ങാം. എന്നിട്ട് നാളെ നിങ്ങള്‍ക്ക് യാത് ര തുടരാം.”
ദൂതന്മാര്‍ മറുപടി പറഞ്ഞു, “ഇല്ല, ഞങ്ങള്‍ ആ ചത് വരത്തില്‍ വിശ്രമിച്ചു കൊള്ളാം.”
എന്നാല്‍ ലോത്ത് അവരെ തന്‍റെ വീട്ടിലേക്കു വരാ ന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ദൂതന്മാ ര്‍ സമ്മതിച്ചു. അവര്‍ ലോത്തിന്‍റെ വീട്ടിലേക്കു പോ യി. ലോത്ത് അവര്‍ക്കു കുടിക്കാന്‍ കൊടുത്തു. ലോത്ത് ദൂതന്മാര്‍ക്ക് ഏതാനും അപ്പം ഉണ്ടാക്കിക്കൊടുത്തു, അവര്‍ അതു തിന്നു.
ആ വൈകുന്നേരം കിടക്കാറാകുന്നതിനു മുന്പ് പട്ട ണത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുമുള്ള യുവാക്കളും വൃ ദ്ധന്മാരുമടങ്ങുന്ന പുരുഷന്മാര്‍ ലോത്തിന്‍റെ വീട്ടി ലേക്കു വന്നു. സൊദോം നിവാസികള്‍ ലോത്തിന്‍റെ വീ ടിനു ചുറ്റും നിന്ന് ലോത്തിനെ വിളിച്ചു ചോദിച്ചു, “നിന്‍റെ വീട്ടിലേക്ക് ഇന്നു രാത്രി വന്ന ആ രണ്ടു പേ ര്‍ എവിടെ? അവരെ പുറത്തേക്കു വിടുക. ഞങ്ങള്‍ ക്കവ രുമായി ലൈംഗികമായി ബന്ധപ്പെടണം.”
ലോത്ത് പുറത്തേക്കിറങ്ങി തനിക്കു പിന്നില്‍ കത കടച്ചു. ലോത്ത് അവരോടു പറഞ്ഞു, “ഇല്ല! സുഹൃ ത്തുക്കളേ, ഈ ദുഷിച്ച പ്രവൃത്തി അരുതേ എന്നു ഞാ ന്‍ നിങ്ങളോടപേക്ഷിക്കുകയാണ്. ശ്രദ്ധിക്കൂ, ഒരു പു രുഷനോടുമൊപ്പം ഉറങ്ങിയിട്ടില്ലാത്ത രണ്ടു പെണ്‍ മക്കള്‍ എനിക്കുണ്ട്. എന്‍റെ മക്കളെ ഞാന്‍ നിങ്ങള്‍ക്കു തരാം. അവരെ നിങ്ങള്‍ക്ക് എന്തും ചെയ്യാം, എന്നാലും ഈ മനുഷ്യരോടു ദയവായി ഒന്നും ചെയ്യരുതേ. എന്‍റെ വീട്ടില്‍ വന്ന ഇവരെ എനിക്കു സംരക്ഷിക് കേണ്ടതു ണ്ട്.”
വീടു വളഞ്ഞിരുന്നവര്‍ മറുപടി പറഞ്ഞു, “വഴി യി ല്‍നിന്നു മാറിനില്‍ക്ക്!”എന്നിട്ടവര്‍ സ്വയം പറഞ് ഞു, “ലോത്ത് എന്ന ഇയാള്‍ ഒരു സന്ദര്‍ശകനായാണ് നമ്മുടെ നഗരത്തില്‍ വന്നത്. ഇപ്പോളയാള്‍ നാമെങ്ങനെ ജീവി ക്കണമെന്ന് ഉപദേശിക്കാന്‍ വന്നിരിക്കുന്നു!”എന്നി ട്ട് അവര്‍ ലോത്തിനോടു പറഞ്ഞു, “അവരേക്കാളധികം ഞങ്ങള്‍ നിന്നോടാണു കൂടുതല്‍ വൃത്തികേടു ചെയ്യാന്‍ പോകുന്നത്.”എന്നിട്ട് അവര്‍ ലോത്തിനോടു കൂടുതല്‍ കൂടുതല്‍ അടുത്തു. അവര്‍ വാതില്‍ അടിച്ചു തകര്‍ക്കു മെ ന്ന ഘട്ടത്തിലെത്തി.
10 പക്ഷേ ലോത്തിന്‍റെ വീട്ടിലുണ്ടായിരുന്ന ആ രണ്ടുപേര്‍ വാതില്‍ തുറന്നു. ലോത്തിനെ പുറകോട്ടു വലിച്ചു വീട്ടിനുള്ളില്‍ കയറ്റി അവര്‍ വാതിലടച്ചു. 11 എന്നിട്ടവര്‍ പുറത്തു നില്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങളേയും അന്ധരാക്കിമാറ്റി. അതിനാല്‍ വീട്ടില്‍ കയറാന്‍ ശ്രമിച്ച അവര്‍ക്ക് വാതില്‍ കാണാനായില്ല.
സൊദോമില്‍നിന്നുള്ള രക്ഷപ്പെടല്‍
12 രണ്ടുപേരും ലോത്തിനോടു പറഞ്ഞു, “നിന്‍റെ കുടുംബത്തില്‍പ്പെട്ട മറ്റാരെങ്കിലും ഈ നഗരത്തില്‍ താമസമുണ്ടോ? നിന്‍റെ പുത്രന്മാരോ പുത്രിമാരോ അവരുടെ ഭര്‍ത്താക്കന്മാരോ മറ്റു കുടുംബാംഗങ്ങളോ ഇവിടെയുണ്ടോ? അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ അവരോട് ഇപ്പോള്‍ തന്നെ ഇവിടം വിടാന്‍ ഉപദേശി ക് കുക. 13 ഞങ്ങള്‍ ഈ നഗരം നശിപ്പിക്കാന്‍ പോകുന്നു. ഈ നഗരം എത്രമാത്രം ദുഷിച്ചതാണെന്ന് യഹോവ കേ ട്ടിരിക്കുന്നു. അതിനാല്‍ ഈ നഗരം നശിപ്പിക്കാന്‍ യ ഹോവ ഞങ്ങളെ അയച്ചിരിക്കുകയാണ്.”
14 അതിനാല്‍ ലോത്ത് പുറത്തേക്കിറങ്ങി തന്‍റെ പെ ണ്‍മക്കളെ വിവാഹം കഴിക്കാന്‍ നിശ്ചയി ച്ചിരിക്കുന്ന മരുമക്കളോടു സംസാരിച്ചു. ലോത്തു പറഞ്ഞു, “വേഗം ഈ നഗരം വിട്ടുപോകുവിന്‍! യഹോവ വൈകാതെ ഇതു നശിപ്പിക്കും!”പക്ഷേ ലോത്ത് തമാശ പറയുക യാണെ ന്ന് അവര്‍ കരുതി.
15 പിറ്റേന്ന് സൂര്യനുദിച്ചപ്പോള്‍ ദൂതന്മാര്‍ ലോത് തിനെ തിടുക്കപ്പെടുത്തി. അവര്‍ പറഞ്ഞു, “ഈ നഗരം ശിക്ഷിക്കപ്പെടും. അതിനാല്‍ നിന്‍റെ ഭാര്യയെയും കൂ ടെയുള്ള രണ്ടു പെണ്‍മക്കളെയും കൂട്ടി ഇപ്പോള്‍ ഇവിടം വിടുക. അപ്പോള്‍ നഗരത്തോടൊപ്പം നിങ്ങള്‍ നശിപ് പിക്കപ്പെടുകയില്ല.”
16 പക്ഷേ ലോത്ത് ആശയക്കുഴപ്പത്തിലായതിനാല്‍ അത്ര ധൃതിവച്ച് അവിടം വിട്ടു പോയില്ല. അതിനാല്‍ ലോത്തിന്‍റെയും ഭാര്യയുടെയും പെണ്‍മക്കളുടെയും കയ് യില്‍ പിടിച്ച് ആ രണ്ടുപുരുഷന്മാര്‍ അവരെ സുരക് ഷി തരായി നഗരത്തിനു പുറത്തേക്കു കൊണ്ടുപോയി. യ ഹോവ ലോത്തിനോടും കുടുംബത്തോടും കരുണ യുള്ള വനായിരുന്നു. 17 അതു കൊണ്ടാണവര്‍ ലോത്തിനെയും കുടുംബത്തെയും നഗരത്തിനു പുറത്തേക്കു കൊണ്ടു പോയത്. പുറത്തു കടന്നതിനുശേഷം അവരിലൊരാള്‍ പറഞ്ഞു, “ഇനി നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഓടി ക്കൊള്ളുക! നഗരത്തിലേക്കു തിരിഞ്ഞു നോക്കരുത്. മാത്രവുമല്ല, താഴ്വരയിലൊരിടത്തും നില്‍ക്കുക യുമ രുത്. മലയില്‍ കയറും വരെ ഓടുക. ഇടയ്ക്കുവച്ചു നിന് നാല്‍ നഗരത്തോടൊപ്പം നിങ്ങളും നശിപ് പിക് കപ് പെടും!”
18 പക്ഷേ ലോത്തു പറഞ്ഞു, “യജമാനന്മാരേ, ദയവാ യി എന്നെ ഇത്രയധികം ഓടിക്കരുതേ! 19 നിങ്ങളുടെ ദാസ നായ എന്നോടു നിങ്ങള്‍ വളരെ കരുണ കാണിക്കുന്നു. പക്ഷേ എനിക്ക് മലവരെയുള്ള വഴി മുഴുവന്‍ ഓടാനാവി ല്ല. ഞാന്‍ വളരെ സാവധാനം പോവുകയും എന്തെങ് കി ലും സംഭവിക്കുകയുമായാല്‍ എന്താണുണ്ടാകുക? ഞാന്‍ കൊല്ലപ്പെടും! 20 നോക്കൂ, ഇതിനടുത്ത് വളരെ ചെറിയ ഒരു പട്ടണമുണ്ട്. ഞാന്‍ ആ പട്ടണത്തിലേക്ക് ഓടിപ് പൊയ്ക്കൊള്ളട്ടേ? അങ്ങോട്ട് ഓടി ഞാന്‍ സുരക്ഷിത നായിക്കൊള്ളാം.”
21 ദൂതന്‍ ലോത്തിനോടു പറഞ്ഞു, “കൊള്ളാം. നിന്നെ ഞാന്‍ അതിനനുവദിക്കാം. ഞാന്‍ ആ പട്ടണം നശിപ്പി ക്കില്ല. 22 പക്ഷേ അങ്ങോട്ടു വേഗം ഓടിക്കൊള്ളുക. നിങ്ങള്‍ ആ പട്ടണത്തില്‍ സുരക്ഷിതരായി എത്തും വരെ എനിക്കു സൊദോം നശിപ്പിക്കാനാവില്ല.”(സോവര്‍ എന്നാണ് ആ പട്ടണത്തിന്‍റെ പേര്. കാരണം അതൊരു ചെറിയ പട്ടണമാണ്.)
സൊദോമും ഗൊമോരയും നശിപ്പിക്കപ്പെടുന്നു
23 സൂര്യന്‍ ഉദിച്ചുകൊണ്ടിരുന്നപ്പോള്‍ ലോത്ത് സോവരിലേക്കു പ്രവേശിക്കുകയായിരുന്നു. 24 അതേ സമയം യഹോവ സൊദോമും ഗൊമോരയും നശിപ് പി ക്കാന്‍ തുടങ്ങി. യഹോവ ആ നഗരങ്ങളില്‍ ആകാശ ത്തു നിന്നും തീയും ഗന്ധകപ്പുകയും വര്‍ഷിപ്പിച്ചു. 25 അ ങ്ങനെ യഹോവ ആ നഗരങ്ങള്‍ നശിപ്പിച്ചു. സസ്യ ങ്ങള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ താഴ്വരയും പട്ടണങ്ങളില്‍ വസിച്ചിരുന്ന സകല മനുഷ്യരും നശിപ്പി ക്കപ്പെ ട്ടു.
26 ഓടിപ്പോകവേ നഗരത്തിനു നേര്‍ക്ക് തിരിഞ്ഞു നോക്കിയ ലോത്തിന്‍റെ ഭാര്യ ഒരു ഉപ്പു തൂണായി ത് തീര്‍ന്നു.
27 അന്ന് അതിരാവിലെ അബ്രാഹാം എഴുന്നേറ്റ് താന്‍ യഹോവയുടെ മുന്പില്‍ നിന്ന സ്ഥലത്തേക്കു പോയി. 28 അബ്രാഹാം സൊദോം ഗൊമോരാ നഗരങ്ങളിലേക്കു നോക്കി. താഴ്വരയിലാകെ അബ്രാഹാം കണ്ണോടിച്ചു. അവിടെ നിന്നും ധാരാളം പുക ഉയരുന്നത് അവന്‍ കണ്ടു. ഒരു വന്‍ തീയില്‍ നിന്നുയരുന്ന പുകപോലെ യായിരുന് നു അത്.
29 ദൈവം താഴ്വരയിലുള്ള നഗരങ്ങളെ നശിപ്പിച്ചു. അതു ചെയ്തപ്പോള്‍ ദൈവം അബ്രാഹാമിനെ ഓര്‍ക്കു ക യും അയാളുടെ അനന്തിരവനെ നശിപ്പി ക്കാതിരി ക്കു കയും ചെയ്തു. ലോത്ത് താഴ്വരയിലെ നഗരങ്ങ ളി ലൊ ന്നില്‍ വസിക്കുകയായിരുന്നു. എന്നാല്‍ ആ നഗരങ്ങള്‍ നശിപ്പിക്കും മുന്പ് ദൈവം ലോത്തിനെ അവിടെ നിന് നും പറഞ്ഞയച്ചു.
ലോത്തും പുത്രിമാരും
30 സോവാരില്‍ താമസിക്കാന്‍ ലോത്തിനു ഭയമായിരു ന്നു. അതിനാല്‍ ലോത്തും രണ്ടു പെണ്‍മക്കളും താമ സി ക്കാന്‍ മലകളിലേക്കു പോയി. അവരവിടെ ഒരു ഗുഹയില്‍ താമസിച്ചു. 31 ഒരു ദിവസം മൂത്തപുത്രി ഇളയപു ത്രി യോടു പറഞ്ഞു, “ഭൂമിയിലെല്ലായിടവും സ്ത്രീപു രുഷ ന്മാര്‍ വിവാഹം കഴിക്കുകയും അവര്‍ക്ക് കുടുംബമു ണ്ടാ വുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ അപ്പന് പ്രായ മായി. നമുക്കു കുട്ടികളെ തരാന്‍ ഈ പ്രദേശത്തെങ്ങും മറ്റു പുരുഷന്മാരുമില്ല. 32 അതിനാല്‍ നമുക്ക് നമ്മുടെ പിതാവിനെ വീഞ്ഞ് കുടിപ്പിക്കാം. എന്നിട്ട് നമുക്ക് അവനുമായി ഇണചേരാം. അങ്ങനെ നമുക്ക് നമ്മുടെ അ പ്പനിലൂടെ നമ്മുടെ കുടുംബം നിലനിര്‍ത്താം! 33 ആ രാത് രി ആ രണ്ടു പെണ്‍കുട്ടികളും ചേര്‍ന്ന് തങ്ങളുടെ അപ്പ നെക്കൊണ്ട് വീഞ്ഞു കുടിപ്പിച്ചു. എന്നിട്ട് മൂത്ത പുത്രി പിതാവിന്‍റെ കിടക്കയില്‍ ചെന്ന് അയാളുമായി ഇണചേര്‍ന്നു. ലോത്ത് വളരെയധികം കുടിച്ചി രുന്നതി നാല്‍ മകള്‍ വന്ന് കിടക്ക പങ്കിട്ടതോ എഴുന്നേറ്റു പോ യതോ അറിഞ്ഞില്ല.
34 പിറ്റേന്ന് മൂത്തമകള്‍ ഇളയവളോടു പറഞ്ഞു, “കഴി ഞ്ഞ രാത്രി ഞാന്‍ അപ്പനുമായി കിടക്ക പങ്കുവച്ചു. നമുക്കിന്നും അദ്ദേഹത്തെ വീഞ്ഞു കുടിപ്പിക്കാം. എ ന്നിട്ട് നിനക്ക് അദ്ദേഹവുമായി ഇണചേരാം. അങ്ങ നെ നമുക്ക് കുട്ടികളുണ്ടാകുന്നതിനും കുടുംബം അവസാ നി ക്കാതിരിക്കുന്നതിനും നമ്മുടെ പിതാവിനെ ഉപയോ ഗിക്കാം.” 35 അങ്ങനെ ആ രാത്രിയും അവര്‍ തങ്ങളുടെ പിതാവിനെ വീഞ്ഞു കുടിപ്പിച്ചു. എന്നിട്ട് ഇളയ മകള്‍ അപ്പനുമായി ഇണചേര്‍ന്നു. വല്ലാതെ കുടിച് ചിരുന്നതിനാല്‍ ലോത്തിന് ഇത്തവണയും മകളുടെ വരവ് അറിയാന്‍ കഴിഞ്ഞില്ല.
36 ലോത്തിന്‍റെ രണ്ടു പുത്രിമാരും ഗര്‍ഭിണികളായി. അവരുടെ കുട്ടികളുടെ അപ്പന്‍ അവരുടെ അപ്പ നായി രുന്നു. 37 മൂത്തവള്‍ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. അ വളവനു മോവാബ് എന്നു പേരിട്ടു. ഇന്നുള്ള മുഴുവന്‍ മോവാബ്യ ജനതയുടെയും പിതാവ് അയാളായിരുന്നു. 38 ഇളയവളും ഒരു പുത്രനു ജന്മമേകി. അവള്‍ അവന് ബെന്‍-അമ്മീ എന്നു പേരിട്ടു. എല്ലാ അമ്മോന്യരുടേയും പി താവായിരുന്നു ബെന്‍-അമ്മീ.