ഏഴാം ദിവസം-വിശ്രമം
2
അങ്ങനെ ആകാശവും ഭൂമിയും അതിലുള്ള എല്ലാം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ദൈവം താന്‍ ചെയ് തുവന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചു. ഏഴാം ദിവസം ദൈവം തന്‍റെ പ്രവൃത്തിയില്‍ നിന്നും വിരമിച്ച് വിശ്ര മിച്ചു. ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ച് ഒരു വിശുദ്ധദിനമാക്കി. ആ ദിവസത്തെ ദൈവം ഒരു വിശേഷ ദിനമാക്കി മാറ്റി. കാരണം, ലോകത്തെ സൃഷ്ടിക്കുന്ന എല്ലാ പ്രവൃത്തികളില്‍നിന്നും ആ ദിവസം അവന്‍ വി ശ്രമിച്ചു
മനുഷ്യവംശത്തിന്‍റെ ഉല്പത്തി
ആകാശത്തിന്‍റെയും ഭൂമിയുടെയും ചരിത്രം ഇതാണ്. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചകാലത്തെ സംഭ വങ്ങളുടെ കഥയാണിത്. ഭൂമിയില്‍ ഒരു ചെടിയും ഉണ്ടാ യിരുന്നില്ല. വയലുകളില്‍ ഒന്നും വളര്‍ന്നി രുന്നുമി ല്ല. എന്തുകൊണ്ടെന്നാല്‍ യഹോവ അതുവരെ ഭൂമി യില്‍ മഴ പെയ്യിച്ചിരുന്നില്ല. സസ്യങ്ങളെ പരി പാലിക്കാന്‍ മനുഷ്യനുമുണ്ടായില്ല. എന്നാല്‍ ഭൂമി യില്‍നിന്ന് ഒരു മൂടല്‍ മഞ്ഞുയര്‍ന്ന് എല്ലായിടവും ജലം* ജലം മൂടല്‍ മഞ്ഞ്. തളിച്ചു.
അനന്തരം യഹോവയായ ദൈവം ഭൂമിയില്‍ നിന്നും പൊടിയെടുത്ത് ഒരു മനുഷ്യനെ സൃഷ്ടിച്ചു. പിന്നീട് യഹോവ ആ മനുഷ്യന്‍റെ മൂക്കിലൂടെ പ്രാണവായു ഊ തിവിട്ടപ്പോള്‍ അയാള്‍ ജീവനുള്ളവനായിത്തീര്‍ന്നു. അനന്തരം യഹോവയായ ദൈവം കിഴക്കുള്ള ഏദെന്‍ എന്ന സ്ഥലത്ത് ഒരു പൂന്തോട്ടം നിര്‍മ്മിച്ചു. താന്‍ സൃഷ്ടിച്ച മനുഷ്യനെ യഹോവയായ ദൈവം ഏദെന്‍ തോട്ടത്തില്‍ ആക്കി. യഹോവയായ ദൈവം മനോ ഹര മായ എല്ലാ മരങ്ങളെയും ഭക്ഷണത്തിനു കൊള്ളാവുന്ന എല്ലാ മരങ്ങളെയും ആ തോട്ടത്തില്‍ വളര്‍ത്തി. തോട്ട ത്തിന്‍റെ നടുവില്‍ യഹോവയായ ദൈവം ജീവന്‍റെ വൃക് ഷവും നന്മതിന്മകളെപ്പറ്റിയുള്ള അറിവിന്‍റെ വൃക്ഷ വും സൃഷ്ടിച്ചു.
10 ഏദെനില്‍നിന്നും ഒഴുകിയ ഒരു നദി ആ തോട്ടത്തില്‍ ജലം പകര്‍ന്നു. പിന്നീട് അത് നാലു ചെറിയ നദികളായി വേര്‍പിരിഞ്ഞു. 11 ആദ്യത്തെ കൈവഴി പീശോന്‍ എന്ന റിയപ്പെട്ടു. ആ നദി ഹവീലാരാജ്യത്തെ മുഴുവനും ചുറ് റിയൊഴുകി. 12 (ആ രാജ്യത്ത് തനിസ്വര്‍ണ്ണ മുണ്ടാ യി രുന്നു. കൂടാതെ ആ സ്വര്‍ണ്ണം നല്ലതുമായിരുന്നു. ഗു ല്‍ഗുലുവും ഗോമേദകവും അവിടെയുണ്ട്.) 13 രണ്ടാത്തെ നദിയുടെ പേര് ഗീഹോന്‍ എന്നായിരുന്നു. അത് എത് യോപ്യാ എന്ന രാജ്യത്തെയാകെ ചുറ്റിയൊഴുകുന്നു. 14 മൂന്നാമത്തെ നദിയുടെ പേര് ടൈഗ്രീസ് എന്നായിരു ന്നു. അത് അശ്ശൂരിനു കിഴക്കുകൂടി ഒഴുകി. നാലാമത്തെ നദി യൂഫ്രട്ടീസ് ആയിരുന്നു.
15 തോട്ടത്തെ സൂക്ഷിക്കാനും മണ്ണില്‍ വേലയെടു ക്കാനുമാണ് യഹോവയായ ദൈവം ആ മനുഷ്യനെ തോ ട്ടത്തില്‍ നിയോഗിച്ചത്. 16 യഹോവയായ ദൈവം അയാ ള്‍ക്ക് ഈ കല്പനയും നല്‍കി. യഹോവയായ ദൈവം കല് പിച്ചു, “ഈ തോട്ടത്തില്‍ ഏതു മരത്തില്‍നിന്നും നിന ക്കു തിന്നാം. 17 എന്നാല്‍ നന്മതിന്മകളുടെ അറിവിന്‍റെ വൃക്ഷത്തില്‍നിന്നും തിന്നരുത്. ആ വൃക്ഷത്തിന്‍റെ ഫലം തിന്നുന്ന ദിവസം നീ മരിക്കും!”
ആദ്യത്തെ സ്ത്രീ
18 അനന്തരം യഹോവയായ ദൈവം പറഞ്ഞു, “മനു ഷ്യന്‍ ഏകനായിരിക്കുന്നത് അത്ര നന്നല്ല. അവനെ സഹായിക്കാന്‍ അവനെപ്പോലെതന്നെ ഒരാളെ ഞാന്‍ സൃഷ്ടിക്കും.”
19 യഹോവയായ ദൈവം നിലത്തുനിന്നും പൊടി യെ ടുത്ത് എല്ലാ മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പക്ഷികളെയും ഉണ്ടാക്കി. യഹോവയായ ദൈവം അവ യെ എല്ലാം മനുഷ്യനു മുന്പില്‍ കൊണ്ടുവരികയും മനുഷ്യന്‍ അവയ്ക്കെല്ലാം പേരിടുകയും ചെയ്തു. 20 മനുഷ്യന്‍ എല്ലാ വളര്‍ത്തു മൃഗങ്ങള്‍ക്കും ആകാ ശത് തിലെ പക്ഷികള്‍ക്കും എല്ലാ കാട്ടുമൃഗങ്ങള്‍ക്കും പേ രിട്ടു. അനേകം മൃഗങ്ങളെയും പക്ഷികളെയും മനുഷ്യന്‍ കണ്ടുവെങ്കിലും അതിലൊന്നിനെയും തന്‍റെ ഉത്തമ സഹായിയായി കാണാന്‍ അവനു കഴിഞ്ഞില്ല. 21 അതു കൊണ്ട് യഹോവയായ ദൈവം മനുഷ്യനെ ഗാഢനിദ്ര യിലാഴ്ത്തി. അയാള്‍ ഉറക്കമായിരുന്നപ്പോള്‍ യഹോവ യായ ദൈവം അവനില്‍ നിന്നൊരു വാരിയെല്ല് ഊരിയെ ടുത്തു. മനുഷ്യന്‍റെ വാരിയെല്ല് എടുത്ത ചര്‍മ്മഭാഗം മൂടുകയും ചെയ്തു. 22 ഒരു സ്ത്രീയെ സൃഷ്ടിക്കാന്‍ യ ഹോവയായ ദൈവം ആ വാരിയെല്ല് ഉപയോഗിച്ചു. അ നന്തരം സ്ത്രീയെ മനുഷ്യന്‍റെ അടുത്തേക്കു കൊ ണ്ടു വന്നു. 23 ആ മനുഷ്യന്‍ പറഞ്ഞു,
“അവസാനം എന്നെപ്പോലൊരാള്‍!
അവളുടെ അസ് ഥികള്‍ എന്‍റെ അസ്ഥികളില്‍നിന്ന്;
അവളുടെ ശരീരം എ ന്‍റെ ശരീരത്തില്‍നിന്ന്;
നരനില്‍ നിന്നെടുക് കപ്പെട്ട തിനാല്‍
അവളെ ഞാന്‍ നാരിയെന്നു വിളിക്കും.”
24 അതിനാലാണ് ഒരു പുരുഷന്‍ മാതാപിതാക്കളില്‍ നിന് നു വേര്‍പിരിഞ്ഞ് തന്‍റെ ഭാര്യയോടു ചേരുന്നത്. അങ്ങ നെ രണ്ടുപേര്‍ ഒന്നായിത്തീരുന്നു.
25 പുരുഷനും സ്ത്രീയും നഗ്നരായിരുന്നുവെങ്കിലും അവര്‍ക്കു ലജ്ജയുണ്ടായില്ല.