അബ്രാഹാം ഗെരാരിലേക്കു പോകുന്നു
20
1 അബ്രാഹാം അവിടം വിട്ട് നെഗെവിലേക്കു പോ യി. കാദേശിനും സൂരിനുമിടയ്ക്കുള്ള ഗെരാര്‍ നഗര ത്തില്‍ അബ്രാഹാം താമസമാക്കി. ഗെരാരിലായി രുന്ന പ്പോള്‍,
2 സാറാ തന്‍റെ സഹോദരിയാണെന്ന് അബ്രാ ഹാം ജനങ്ങളോടു പറഞ്ഞു. ഗെരാരിലെ രാജാവായ അ ബീമേലെക്കും അതു കേട്ടു. അയാള്‍ സാറായെ ആഗ്ര ഹി ച്ച് ഏതാനും സേവകരെ അയച്ചു സാറായെ കൊണ് ടു വരാന്‍ നിര്‍ദ്ദേശിച്ചു.
3 പക്ഷേ ഒരു രാത്രിയില്‍ ദൈവം അബീമേലെക്കിനോടു സ്വപ്നത്തില്‍ അരുളിച്ചെയ്തു, “നീ മരിക്കും, നീ തട്ടിയെടുത്ത ആ സ്ത്രീ വിവാഹി ത യാണ്.”
4 പക്ഷേ അബീമേലെക്ക് അതുവരെ സാറായോടൊത്ത് ശയിച്ചിരുന്നില്ല. അതിനാല്‍ അബീമേലെക്കു പറഞ് ഞു, “യഹോവേ, ഞാന്‍ തെറ്റുകാരനല്ല. നിരപരാധിയായ ഒരുവനെ അങ്ങ് വധിക്കുമോ?
5 ‘ഇവള്‍ എന്‍റെ സഹോ ദരിയാണ്’ എന്ന് അബ്രാഹാം തന്നെയാണെന്നോടു പറ ഞ്ഞത്. ‘ഇയാള്‍ എന്‍റെ സഹോദരനാണ്’ എന്ന് അവളും പറഞ്ഞു. ഞാന്‍ നിരപരാധിയാണ്. ഞാന്‍ ചെയ്യു ന്ന തൊന്നും ഞാനറിഞ്ഞിരുന്നില്ല.”
6 അപ്പോള്‍ ദൈവം അബീമേലെക്കിനോട് ഒരു സ്വപ് നത്തില്‍ പറഞ്ഞു, “അതെ, നീ നിഷ്കളങ്കനാണെന്ന് എനിക്കറിയാം. നീ ചെയ്തതെന്താണെന്നു നിനക്ക റി യില്ലായിരുന്നു എന്നും എനിക്കറിയാം. നിന്നെ ഞാന്‍ രക്ഷിച്ചു. എനിക്കെതിരെ പാപം ചെയ്യാന്‍ നിന്നെ ഞാന്‍ അനുവദിച്ചില്ല. അവളോടൊത്തു ശയിക്കാന്‍ നിന്നെ ഞാന്‍ അനുവദിച്ചില്ല.
7 അതിനാല്‍ അബ്രാഹാ മിന്‍റെ ഭാര്യയെ തിരിച്ചു കൊടുക്കുക. അബ്രാഹാം ഒരു പ്രവാചകനാണ്. അവന്‍ നിനക്കായി പ്രാര്‍ത്ഥിക്കും. നീ ജീവിക്കുകയും ചെയ്യും. പക്ഷേ നീ സാറായെ അബ്രാ ഹാമിനു മടക്കി കൊടുത്തില്ലെങ്കില്‍ നീ മരിക്കു മെ ന്നു ഞാന്‍ ഉറപ്പുപറയുന്നു. നിന്‍റെ കുടുംബാംഗങ്ങള്‍ മുഴുവനും നിന്നോടൊത്തു മരിക്കും.”
8 അതിനാല്‍ പിറ്റേന്ന് അതിരാവിലെ അബീമേലെക്ക് തന്‍റെ എല്ലാ ഭൃത്യന്മാരെയും വിളിച്ച് സ്വപ്നത്തെ പ്പറ്റി അവരോടു പറഞ്ഞു. ഭൃത്യന്മാര്‍ ഭയന്നു.
9 അപ് പോള്‍ അബീമേലെക്ക് അബ്രാഹാമിനെ വിളിച്ചു ചോ ദിച്ചു, “നീയെന്തിനാണു ഞങ്ങളോടിതു ചെയ്തത്? ഞാന്‍ നിന്നോടെന്തു തെറ്റാണ് ചെയ്തത്? എന്തിനാണ് അവള്‍ നിന്‍റെ സഹോദരിയാണെന്ന് എന്നോടു കള്ളം പറ ഞ്ഞത്? എന്‍റെ രാജ്യത്തിനു നീ വലിയ കുഴപ്പ ങ്ങളാ ണ് കൊണ്ടുവന്നത്. ഇതൊന്നും നീ എന്നോടു ചെയ്യ രുതായിരുന്നു.
10 എന്തിനെയാണ് നീ ഭയപ്പെട്ടി രുന്ന ത്? നീയെന്തിനാണ് എന്നോടിങ്ങനെയൊക്കെ ചെയ്ത ത്?”
11 അപ്പോള്‍ അബ്രാഹാം പറഞ്ഞു, “ഞാന്‍ ഭയന്നിരു ന്നു. ഇവിടുത്തെ ആരും ദൈവത്തെ ആദരിക്കുന് നില് ലെന്നു ഞാന്‍ കരുതി. സാറായെ നേടുന്നതിന് ആരെങ്കി ലുമെന്നെ കൊല്ലുമെന്ന് ഞാന്‍ കരുതി.
12 അവള്‍ എന്‍റെ ഭാര്യയാണ്, പക്ഷേ അവള്‍ എന്‍റെ സഹോദരിയുമാണ്. അ വളെന്‍റെ അപ്പന്‍റെ മകളാണ്. പക്ഷേ എന്‍റെ അമ്മയുടെ മകളല്ല.
13 ദൈവം എന്നെ എന്‍റെ അപ്പന്‍റെ ഭവനത്തി ല്‍നിന്ന് ദൂരേക്കു കൊണ്ടുപോയി പല സ്ഥലങ്ങളിലും അലയാന്‍ വിട്ടു. അങ്ങനെ സംഭവിച്ചപ്പോള്‍ ഞാന്‍ സാറായോടു പറഞ്ഞു, ‘എനിക്കായി എന്തെങ്കിലും ചെയ്യുക, നമ്മള്‍ പോകുന്നിടത്തൊക്കെ നീയെന്‍റെ സ ഹോദരിയാണെന്ന് ജനങ്ങളോടു പറയുക.’”
14 അപ്പോള്‍, എന്താണു സംഭവിച്ചതെന്ന് അബീ മേലെക്കിനു മനസ്സിലായി. അതിനാല്‍ അയാള്‍ സാറായെ അബ്രാഹാമിനു തിരിച്ചു നല്‍കി. അയാള്‍ ഏതാനും കു ഞ്ഞാടുകളെയും കന്നുകാലികളെയും അടിമകളെയും കൂടി അബ്രാഹാമിനു നല്‍കി.
15 അബീമേലെക്കു പറഞ്ഞു, “ഇ താ നിനക്കു ചുറ്റുമുള്ളത് എന്‍റെ നാടാണ്. ഇവിടെ എവി ടെ വേണമെങ്കിലും നിനക്കു താമസിക്കാം.”
16 അബീമേലെക്ക് സാറായോടു പറഞ്ഞു, “നിന്‍റെ സ ഹോദരനായ അബ്രാഹാമിന് ഞാന്‍ ആയിരം വെള്ളി ക്ക ഷണങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇപ്പോഴുണ്ടായ എല്ലാ കാര്യങ്ങളിലും ഖേദം പ്രകടിപ്പിക്കാനാണ് ഞാനിതു ചെയ്തത്. ഞാന്‍ ശരി പ്രവര്‍ത്തിച്ചു എന്ന് എല്ലാവ രെയും കാണിക്കാനാണ് ഞാനിങ്ങനെ ചെയ്തത്.”
17-18 യഹോവ അബീമേലെക്കിന്‍റെ കുടുംബത്തിലെ എ ല്ലാ സ്ത്രീകളെയും വന്ധ്യകളാക്കി. അബ്രാഹാമിന്‍റെ ഭാര്യ സാറായെ അബീമേലെക്ക് തട്ടിയെടു ത്തതി നാലാ ണ് ദൈവം അങ്ങനെ ചെയ്തത്. പക്ഷേ അബ്രാഹാം ദൈ വത്തോടു പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി ദൈവം അ ബീമേലെക്കിനെയും അയാളുടെ ഭാര്യയെയും അടിമ പ് പെണ്‍കുട്ടികളെയും സുഖപ്പെടുത്തി.