സാറായ്ക്ക് കുട്ടി പിറക്കുന്നു
21
യഹോവ സാറായ്ക്കു നല്‍കിയ വാഗ്ദാനം പാലി ച്ചു. തന്‍റെ വാഗ്ദാനമനുസരിച്ച് യഹോവ സാറാ യോടു പ്രവര്‍ത്തിച്ചു. അബ്രാഹാമിന്‍റെ വാര്‍ദ്ധക് യ ത്തില്‍ സാറാ ഗര്‍ഭിണിയാവുകയും അവന്‍റെ പുത്രനെ പ്ര സവിക്കുകയും ചെയ്തു. ഇതെല്ലാം ദൈവത്തിന്‍റെ വാഗ് ദാനം പോലെ കൃത്യമായി നടന്നു. സാറാ ഒരാണ്‍കുട് ടി യെ പ്രസവിക്കുകയും അബ്രാഹാം അവന് യിസ്ഹാക്ക് എന്നു പേരിടുകയും ചെയ്തു. യിസ്ഹാക്കിന് എട്ടു ദി വസം പ്രായമായപ്പോള്‍ ദൈവകല്പനയനുസരിച്ച് അ ബ്രാഹാം അവനെ പരിച്ഛേദനം നടത്തി.
പുത്രനായ യിസ്ഹാക്ക് പിറന്നപ്പോള്‍ അബ്രാ ഹാ മിനു നൂറു വയസ്സായിരുന്നു. സാറാ പറഞ്ഞു, “ദൈവം എന്നെ സന്തോഷവതിയാക്കി. ഇതേപ്പറ്റി കേള്‍ക്കു ന് നവരൊക്കെ എന്നോടൊപ്പം സന്തോഷിക്കും. ഞാ ന്‍, സാറാ, അബ്രാഹാമിന്‍റെ കുഞ്ഞിനെ പ്രസവി ക്കു മെന്ന് ആരും വിചാരിച്ചിട്ടുണ്ടാവില്ല. എന്നാല്‍ വൃദ് ധയായെങ്കിലും അബ്രാഹാമിനു ഞാനൊരു പുത്രനെ ന ല്‍കിയിരിക്കുന്നു.”
വീട്ടില്‍ കുഴപ്പങ്ങള്‍
യിസ്ഹാക്ക് വളര്‍ന്നു. വളരെ വേഗം തന്നെ അവന്‍ ഖരഭക്ഷണം കഴിക്കാറായി. അബ്രാഹാം ഒരു വലിയ വിരു ന്നു നല്‍കി. ഹാഗാര്‍ എന്ന ഈജിപ്ത് അടിമയായിരുന്നു അബ്രാഹാമിന്‍റെ ആദ്യപുത്രനെ പ്രസവിച്ചത്. ഹാഗാ രിന്‍റെ പുത്രന്‍ യിസ്ഹാക്കിനെ കളിയാക്കുന്നതു കണ്ട് സാറായ്ക്ക സഹിക്കാതായി. 10 സാറാ അബ്രാഹാമിനോടു പറഞ്ഞു, “ആ അടിമപ്പെണ്ണിനെയും അവളുടെ മകനേ യും ഓടിക്കുക. ദൂരേക്ക് അവരെ ഓടിക്കൂ! നമ്മള്‍ മരിക്കു ന്പോള്‍ നമ്മുടെ സ്വത്ത് നമ്മുടെ പുത്രന്‍ യിസ്ഹാ ക്കി നു കിട്ടണം. ആ അടിമപ്പെണ്ണിന്‍റെ മകന്‍ നമ്മുടെ പു ത്രന്‍ യിസ്ഹാക്കിനോട് അതൊക്കെ പങ്കുവയ്ക്കാന്‍ ഇടവരരുത്!”
11 ഇത് അബ്രാഹാമിനെ വളരെ വ്യാകുലപ്പെടുത്തി. തന്‍റെ പുത്രന്‍ യിശ്മായേലിനെച്ചൊല്ലി അയാള്‍ വ്യ സനിച്ചു. 12 എന്നാല്‍ ദൈവം അബ്രാഹാമിനോടു പറഞ് ഞു, “അടിമപ്പെണ്ണിനെയും മകനെയുമോര്‍ത്ത് ദുഃഖി ക്കരുത്. സാറാ ആവശ്യപ്പെടുന്നതു പോലെ ചെയ്യു ക. യിസ്ഹാക്കു മാത്രമായിരിക്കും നിന്‍റെ അവകാശി. 13 അടിമപ്പെണ്ണിന്‍റെ മകനെയും ഞാന്‍ അനുഗ്ര ഹി ക്കും. അവന്‍ നിന്‍റെ മകനാണ്. അതിനാല്‍ അവന്‍റെ കു ടുംബത്തില്‍ നിന്നും ഞാനൊരു മഹാരാജ്യം സൃഷ് ടിക് കും.”
14 പിറ്റേന്ന് അതിരാവിലെ അബ്രാഹാം കുറച്ച് അപ് പവും വെള്ളവുമെടുത്ത് ഹാഗാരിനെ ഏല്പിച്ചു. ഹാഗാ ര്‍ ആ സാധനങ്ങളുമെടുത്ത് തന്‍റെ പുത്രനോടൊപ്പം യാത്രയായി. അവള്‍ അവിടം വിട്ട് ബേര്‍-ശേബ മരുഭൂമി യില്‍ അലഞ്ഞു. 15 കുറെ കഴിഞ്ഞപ്പോള്‍ അവളുടെ വെള് ളം തീര്‍ന്നു. കുടിക്കാന്‍ അല്പംപോലുമുണ്ടായിരുന്നില്ല. അതിനാല്‍ ഹാഗാര്‍ തന്‍റെ പുത്രനെ ഒരു കുറ്റിക്കാട്ടില്‍ നിര്‍ത്തി, 16 ഹാഗാര്‍ അല്പം ദൂരം നടന്നു. എന്നിട്ടവള്‍ നടപ്പു മതിയാക്കി ഇരുന്നു. തന്‍റെ പുത്രന്‍ വെള്ളം കിട്ടാതെ മരിക്കു മെ ന് നു ഹാഗാര്‍ കരുതി. അവന്‍ മരിക്കുന്നത് അവള്‍ക്കു കാണ ണ്ടായിരുന്നു. അതുകൊണ്ട് അവള്‍ അവിടെയിരുന്നു കരയാന്‍ തുടങ്ങി.
17 കുട്ടിയുടെ കരച്ചില്‍ യഹോവ കേട്ടു. ദൈവത് തിന്‍ റെദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഹാഗാരിനോടു വിളിച് ചു പറഞ്ഞു, “ഹാഗാര്‍ എന്തുപറ്റി? ഭയപ്പെടേണ്ട! കു ഞ്ഞിന്‍റെ കരച്ചില്‍ ഇവിടെ യഹോവ കേട്ടു. 18 എണീറ്റു ചെന്ന് കുഞ്ഞിനെ സഹായിക്കൂ. അവന്‍റെ കൈ പിടിച്ചു നടക്കുക. അവനെ ഞാന്‍ അനേകം ജനതക ളുടെ പിതാവാക്കും!”
19 പിന്നീട് ദൈവം ഹാഗാരിന് ഒരു കിണര്‍ കാട്ടിക് കൊ ടുത്തു. ഹാഗാര്‍ ആ കിണറ്റില്‍ നിന്നും ആവശ്യത്തിനു വെള്ളം സംഭരിച്ചു. അവള്‍ മകന് വെള്ളം കൊടുത്തു.
20 കുട്ടിയുടെ വളര്‍ച്ചയിലും ദൈവം അവനോ ടൊ പ്പമുണ്ടായിരുന്നു. മരുഭൂമിയില്‍ താമസിച്ച യിശ് മായേല്‍ ഒരു വേട്ടക്കാരനായിത്തീര്‍ന്നു. അവന്‍ നന് നായി അന്പെയ്യാന്‍ പഠിച്ചു. 21 അവന്‍റെ അമ്മ ഈജി പ്തില്‍ അവനൊരു ഭാര്യയെ കണ്ടെത്തി. അവര്‍ പാരാന്‍ മരുഭൂമിയില്‍ വസിച്ചു.
അബ്രാഹാം അബീമേലെക്കുമായി വിലപേശുന്നു
22 പിന്നീട് അബീമേലെക്കും പീക്കോലും അബ്രാ ഹാ മുമായി സംസാരിച്ചു. അബീമേലെക്കിന്‍റെ സൈന് യാ ധിപനായിരുന്നു പീക്കോല്‍. അവര്‍ അബ്രാഹാമിനോടു പറഞ്ഞു, “നിന്‍റെ ചെയ്തികളിലെല്ലാം ദൈവം നിന് നോടൊത്തുണ്ട്. 23 അതിനാല്‍ ഇവിടെ ദൈവസമക്ഷം എ ന്നോടു പ്രതിജ്ഞ ചെയ്യുക. എന്നോടും എന്‍റെ സന് താനങ്ങളോടും നീ കൂറു പുലര്‍ത്താമെന്ന് പ്രതിജ്ഞ ചെ യ്യുക. ഞാന്‍ നിന്നോടു കൂറുള്ളവനായിരുന്നതു പോ ലെ എന്നോടും നീ ജീവിച്ച ഈ രാജ്യത്തോടും കൂറുള് ളവനായിരിക്കുക. ഞാന്‍ നിന്നോടെന്നപോലെ എന് നോ ടു കരുണകാട്ടുമെന്നും പ്രതിജ്ഞ ചെയ്യുക.”
24 അബ്രാഹാം പറഞ്ഞു, “നീ എന്നോടു പെരുമാ റിയ തുപോലെ ഞാന്‍ നിന്നോടും പെരുമാറുമെന്ന് ഞാനിതാ പ്രതിജ്ഞ ചെയ്യുന്നു.” 25 എന്നിട്ട് അബ്രാഹാം അ ബീ മേലെക്കിനോടു പരാതിപ്പെട്ടു. അബീമേലെക്കിന്‍റെ ഭൃത്യന്മാര്‍ വെള്ളമുള്ള ഒരു കിണര്‍ അപഹരിച്ചു എന് നായിരുന്നു അബ്രാഹാമിന്‍റെ പരാതി.
26 പക്ഷേ അബീമേലെക്കു പറഞ്ഞു, “ആരാണിതു ചെയ്തതെന്നു എനിക്കറികയില്ല. ഇതിനുമുന്പ് നീ എന്നോടിക്കാര്യം പറഞ്ഞിട്ടുമില്ല.”
27 അതിനാല്‍ അബ്രാഹാമും അബീമേലെക്കും ഒരു കരാ റുണ്ടാക്കി. കരാറിന്‍റെ അടയാളമായി അബ്രാഹാം ഏതാ നും ആടുകളെയും കന്നുകാലികളെയും അബീമേലെക്കിനു നല്‍കി. 28 ഏഴു പെണ്ണാടുകളെയും അബ്രാഹാം അബീമേ ലെക്കിനു സമര്‍പ്പിച്ചു. 29 അബീമേലെക്ക് അബ്രാ ഹാ മിനോടു ചോദിച്ചു, “എന്തിനാണ് നീ ഏഴ് ആടുകളെ മാ റ്റി നിര്‍ത്തിയത്?”
30 അബ്രാഹാം മറുപടി പറഞ്ഞു, “നീ ഈ ആടുകളെ എ ന്നില്‍നിന്നു സ്വീകരിക്കുന്പോള്‍ ഞാനാണ് ഈ കിണര്‍ കുഴിച്ചത് എന്നതിന് ഇതു തെളിവാകുകയാണ്.”
31 അതിനാല്‍ അതിനുശേഷം ആ കിണറ്റിന് ബേര്‍-ശേബ എന്നു പേരുണ്ടായി. അവരിരുവരും അവിടെവച്ച് പ്ര തിജ്ഞയെടുത്തതിനാലാണ് ആ കിണറിന് അങ്ങനെ പേ രിട്ടത്.
32 അങ്ങനെ അബീമേലെക്കും അബ്രാഹാമും ബേര്‍-ശെ ബയില്‍ വച്ച് ഒരു കരാറുണ്ടാക്കി. അനന്തരം അബീ മേ ലെക്കും പീക്കോല്‍ എന്ന സൈന്യാധിപനും ഫെലി സ് ത്യരുടെ ദേശത്തേക്കു മടങ്ങി.
33 അബ്രാഹാം നിത്യനായ ദൈവത്തോടു പ്രാര്‍ത് ഥി ച്ച സ്ഥലമായ ബേര്‍-ശേബയില്‍ ഒരു വിശേഷപ്പെട്ട മരം നട്ടു. 34 അബ്രാഹാം ഫെലിസ്ത്യരുടെ രാജ്യത്ത് ദീ ര്‍ഘകാലം താമസിച്ചു.