അബ്രാഹാമേ, നിന്‍റെ പുത്രനെ ബലികഴിക്കുക!
22
1 അതിനെല്ലാം ശേഷം അബ്രാഹാമിന്‍റെ വിശ് വാ സം പരീക്ഷിക്കാന്‍ ദൈവം നിശ്ചയിച്ചു. ദൈവം അവനെ വിളിച്ചു, “അബ്രാഹാം!”അബ്രാഹാം വിളി കേ ട്ടു. “ഞാനിവിടെയുണ്ട്!”
2 അപ്പോള്‍ ദൈവം പറഞ്ഞു, “ നിന്‍റെ പുത്രനേയും കൂട്ടി മോരിയാ ദേശത്തേക്കു പോ വുക. അവിടെ നീ നിന്‍റെ പുത്രനെ കൊന്ന് എനിക്കു ബലിനല്‍കുക. അത് നീ സ്നേഹിക്കുന്ന നിന്‍റെ ഏകപു ത്രന്‍ യിസ്ഹാക്കിനെയായിരിക്കണം. അവിടത്തെ മലക ളിലൊന്നിന്‍റെ മുകളില്‍വച്ച് അവനെ ഹോമയാഗം കഴി യ്ക്കുക. ഏതു മലയിലാണെന്നു ഞാന്‍ നിന്നോടു പറ യാം.”
3 പ്രഭാതത്തില്‍ അബ്രാഹാം എഴുന്നേറ്റു കഴുതയ്ക്കു ജീനികെട്ടി. അബ്രാഹാം യിസ്ഹാക്കിനോടൊപ്പം രണ് ടു യുവഭൃത്യന്മാരേയും കൂട്ടി. ബലിയ്ക്കുള്ള വിറക് അ ബ്രാഹാം വെട്ടിയെടുത്തു. എന്നിട്ടവര്‍ ദൈവം നിര്‍ദ് ദേ ശിച്ച സ്ഥലത്തേക്കു പോയി.
4 മൂന്നു ദിവസത്തെ യാ ത്രയ്ക്കുശേഷം അബ്രാഹാം ദൂരെ മുകളിലേക്കു നോക്കി തങ്ങള്‍ ചെന്നെത്തേണ്ട സ്ഥലം കണ്ടു.
5 അപ്പോള്‍ അ ബ്രാഹാം തന്‍റെ ഭൃത്യന്മാരോടു പറഞ്ഞു, “കഴുത യുമാ യി ഇവിടെ തങ്ങുക, ഞാനെന്‍റെ പുത്രനുമായി ആ സ്ഥ ലത്തു പോയി ആരാധന നടത്തട്ടെ. പിന്നീട് ഞങ്ങളി ങ്ങോട്ടു മടങ്ങിവരാം.”
6 അബ്രാഹാം ബലിക്കുള്ള വിറക് മകന്‍റെ ചുമലില്‍ വച്ചുകൊടുത്തു. അബ്രാഹാം ഒരു വിശിഷ്ട കത്തിയും തീയും കയ്യിലെടുത്തു. എന്നിട്ടവരിരുവരും ആരാധാ നാസ്ഥലത്തേക്കു പോയി.
7 യിസ്ഹാക്ക് തന്‍റെ പിതാവിനെ വിളിച്ചു, “അപ്പാ!”അബ്രാഹാം മറുപടി പറഞ്ഞു, “എന്താ മകനെ!”
യിസ്ഹാക്കു പറഞ്ഞു, “വിറകും തീയും ഞാന്‍ കാണു ന്നുണ്ട്. പക്ഷേ ബലികൊടുക്കാനുള്ള മൃഗമെവിടെ?”
8 അബ്രാഹാം പറഞ്ഞു, “എന്‍റെ കുഞ്ഞേ, ബലിമൃഗ ത്തെ ദൈവം തരും.”
യിസ്ഹാക്ക് രക്ഷപെടുന്നു
അങ്ങനെ അബ്രാഹാമും പുത്രനും ആ സ്ഥലത് തേക് കു പോയി.
9 അവര്‍ ദൈവം നിര്‍ദ്ദേശിച്ച സ്ഥലത്തെ ത് തി. അവിടെ അബ്രാഹാം ഒരു യാഗപീഠം പണിത് വിറക് അതിന്മേല്‍ വച്ചു. എന്നിട്ട് അബ്രാഹാം തന്‍റെ പുത്ര നെ കെട്ടിയിട്ട് യാഗപീഠത്തിലെ വിറകിന്മേല്‍ വച്ചു.
10 എന്നിട്ട് അബ്രാഹാം കത്തിയെടുത്ത് തന്‍റെ പുത്രനെ കൊല്ലാനൊരുങ്ങി.
11 പക്ഷേ യഹോവയുടെ ദൂതന്‍ അബ്രാഹാമിനെ തടഞ് ഞു. ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും വിളിച്ചു, “അബ് രാ ഹാമേ, അബ്രാഹാമേ!”
അബ്രാഹാം വിളികേട്ടു, “എന്തോ.”
12 ദൂതന്‍ പറഞ്ഞു, “നിന്‍റെ മകനെ കൊല്ലുകയോ ഏ തെങ്കിലും തരത്തില്‍ വേദനിപ്പിക്കുകയോ ചെയ്യ രുത്. ഇപ്പോള്‍ നീ ദൈവത്തെ ആദരിക്കുകയും അനു സ രിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. നിന്‍റെ പുത്ര നെ, നിന്‍റെ ഏകപുത്രനെ, എനിക്കു ബലിയര്‍ പ്പിക് കാ ന്‍ നീ തയ്യാറായത് ഞാന്‍ കണ്ടു.”
13 അബ്രാഹാം ദൂരേക്കു നോക്കിയപ്പോള്‍ ഒരു കോ ലാടു നില്‍ക്കുന്നതു കണ്ടു. അതിന്‍റെ കൊന്പുകള്‍ കു റ്റിക്കാട്ടില്‍ ഉടക്കിയിരുന്നു. അബ്രാഹാം ചെന്ന് ആടി നെ പിടിച്ചുകൊണ്ടു വന്നു കൊന്ന് ദൈവത്തിന് ബ ലി കൊടുത്തു. അബ്രാഹാമിന്‍റെ പുത്രന്‍ രക്ഷപ് പെ ട്ടു.
14 അതിനാല്‍ അബ്രാഹാം ആ സ്ഥലത്തിനു “യഹോ വ-യിരേ”എന്ന പേരു നല്‍കി. ഇന്നു പോലും ആളുകള്‍ പറയാറുണ്ട്. “ഈ മലയില്‍ വച്ച് യഹോവയെ കാണാ നാ കും.”
15 യഹോവയുടെ ദൂതന്‍ രണ്ടാമതും സ്വര്‍ഗ്ഗത് തില്‍നി ന്ന് അബ്രാഹാമിനെ വിളിച്ചു.
16 ദൂതന്‍ പറഞ്ഞു, “നി ന്‍റെ ഏകപുത്രനെ എനിക്കു വേണ്ടി കൊല്ലാന്‍ തയ് യാറായി. നീ എനിക്കായി അങ്ങനെ ചെയ്തതിനാല്‍ ഞാന്‍ നിനക്കു വാഗ്ദാനം ചെയ്യുന്നു: യഹോവയായ ഞാന്‍ നി ന്നോടു വാഗ്ദാനം ചെയ്യുന്നു.
17 നിന്നെ ഞാന്‍ സമൃദ് ധിയായി അനുഗ്രഹിക്കും. ആകാശത്തു നക്ഷത്രങ്ങള്‍ പോലെ നിനക്കു ഞാന്‍ പിന്‍ഗാമികളെ നല്‍കും. കടല്‍ പ് പുറത്തെ മണല്‍ത്തരികള്‍ പോലെ ജനങ്ങളു ണ്ടായിരി ക് കും. നിന്‍റെ ജനത അവരുടെ മുഴുവന്‍ ശത്രുക്കളെയും തോ ല്പിക്കുകയും ചെയ്യും.
18 നിന്‍റെ പിന്‍ഗാമികളാല്‍ ഭൂമി യിലെ എല്ലാ ജനതയും അനുഗ്രഹിക്കപ്പെടും. നീ എ ന്നെ അനുസരിച്ചതിനാല്‍ ഞാന്‍ നിനക്കായി ഇങ്ങനെ ചെയ്യും.”
19 അനന്തരം അബ്രാഹാം തന്‍റെ ഭൃത്യരുടെയടുത്ത് മട ങ്ങിയെത്തി. എല്ലാവരും ചേര്‍ന്ന് ബേര്‍-ശേബയി ലേ ക്കു മടങ്ങി. അബ്രാഹാം അവിടെ തങ്ങി.
20 ഇതെല്ലാം കഴിഞ്ഞ് അബ്രാഹാം ഒരു സന്ദേശം കേട് ടു, “നിന്‍റെ സഹോദരന്‍ നാഹോരിനും അവന്‍റെ ഭാര്യ മി ല്‍ക്കായ്ക്കും ഇപ്പോള്‍ കുട്ടികളുണ്ട്.
21 മൂത്തപുത്രന്‍ ഊസ്. രണ്ടാമന്‍ ബൂസ്. മൂന്നാമന്‍ അരാമിന്‍റെ പിതാവായ കെമൂവേല്‍.
22 തുടര്‍ന്ന് കേശെദ്, ഹസോ, പല്‍ദാശ്, യിദലാ ഫ്, ബെഥൂവേല്‍.”
23 റിബെക്കയുടെ പിതാവായിരുന്നു ബെഥൂവേല്‍. മില്‍ക്കാ ഈ എട്ടു പുത്രന്മാരുടെയും മാതാ വും നാഹോര്‍ പിതാവുമായിരുന്നു. നാഹോര്‍ അബ്രാ ഹാ മിന്‍റെ സഹോദരന്‍.
24 നാഹോരിന് തന്‍റെ ദാസി രെയൂ മാ യില്‍ നാലു പുത്രന്മാര്‍ കൂടിയുണ്ടായിരുന്നു: തേബഹ്, ഗഹാം, തഹശ്, മാഖാ.