അബ്രാഹാമിന്‍റെ കുടുംബം
25
അബ്രാഹാം വീണ്ടും വിവാഹം കഴിച്ചു. കെതൂറാ എന്നായിരുന്നു അയാളുടെ പുതിയ ഭാര്യയുടെ പേര്. അവള്‍ സിമ്രാന്‍, യൊക്ശാന്‍, മെദാന്‍, മിദ്യാന്‍, യി ശ്ബാക്, ശൂവഹ് എന്നിവര്‍ക്കു ജന്മം നല്‍കി. ശെബ യു ടെയും ദെദാന്‍റെയും പിതാവായിരുന്നു യൊക്ശാന്‍. അശ് ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവര്‍ ദെദാന്‍റെ പിന്‍ ഗാമികളായിരുന്നു. ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദാഗാ ഇവരൊക്കെ മിദ്യാന്‍റെ മക്കളായിരുന്നു. ഈ മക്കളെല്ലാം കെതൂറയുടെയും അബ്രാഹാമിന്‍റെയും വി വാഹത്തില്‍നിന്നു പിറന്നവരാണ്. 5-6 അബ്രാഹാമിന്‍റെ മരണത്തിനു മുന്പ് അദ്ദേഹം തന്‍റെ ദാസിമാരുടെ പുത് രന്മാര്‍ക്ക് ചില സമ്മാനങ്ങള്‍ നല്‍കി അവരെ കിഴക് കോ ട്ടു പറഞ്ഞുവിട്ടു. അദ്ദേഹം അവരെ യിസ്ഹാക് കില്‍നി ന്നും ദൂരേക്കയച്ചു. അനന്തരം അബ്രാഹാം തന്‍റെ സ്വ ത്തു മുഴുവന്‍ യിസ്ഹാക്കിനു നല്‍കി.
അബ്രാഹാം 175 വയസ്സുവരെ ജീവിച്ചു. പിന്നീട് ക്ഷീണിതനായിത്തീര്‍ന്ന് അബ്രാഹാം മരണമടഞ്ഞു. ദീ ര്‍ഘവും സംതൃപ്തവുമായ ഒരു ജീവിതമായിരുന്നു അദ്ദേ ഹത്തിന്‍റേത്. അദ്ദേഹം മരിച്ച് പൂര്‍വ്വികരോടു ചേര്‍ ന്നു. അദ്ദേഹത്തിന്‍റെ മക്കളായ യിസ്ഹാക്കും യിശ്മാ യേലും അദ്ദേഹത്തെ മക്പേലയിലെ ഗുഹയില്‍ സംസ്ക രിച്ചു. സോഹാരിന്‍റെ പുത്രനായ എഫ്രോ ന്‍റേതാ യി രുന്നു ആ ഗുഹ. മമ്രേയ്ക്ക് കിഴക്കായിരുന്നു ആ സ്ഥ ലം. 10 ഹിത്യരുടെ കൈയില്‍നിന്നും അബ്രാഹാം വാങ് ങി യ ഗുഹയായിരുന്നു അത്. അബ്രാഹാം അവിടെ തന്‍റെ പ ത്നിയോടൊപ്പം അടക്കപ്പെട്ടു. 11 അബ്രാഹാമി ന്‍റെ മരണശേഷം ദൈവം യിസ്ഹാക്കിനെ അനുഗ്രഹിച്ചു. യി സ്ഹാക്ക് ബേര്‍ലഹയിരോയീയില്‍ താമസം തുടര്‍ന്നു.
12 യിശ്മായേലിന്‍റെ വംശാവലി ഇതാണ്. യിശ്മായേല്‍ അബ്രാഹാമിന്‍റെയും സാറായുടെ ഈജിപ്തുകാരിയായ ഭൃത്യ ഹാഗാരിന്‍റെയും പുത്രന്‍.
13 യിശ്മായേലിന്‍റെ സന്തതികളുടെ പേരുകള്‍: നെബാ യോത്തായിരുന്നു മൂത്ത പുത്രന്‍. പിന്നെ കേദാര്‍ ജനി ച്ചു. തുടര്‍ന്ന് അദ്വയേല്‍, മിബ്ശാം, 14 മിശ്മാ, ദൂമാ, മശ് ശാ, 15 ഹദാദ്, തേമാ, യെതൂര്‍, നാഫീശ്, കേദെമാ എന്നിവര്‍. 16 യിശ്മായേലിന്‍റെ പുത്രന്മാരുടെ പേരുകള്‍ അതാ യിരു ന്നു. ഓരോ പുത്രനും പില്‍ക്കാലത്ത് ചെറു നഗരങ്ങ ളാ യി മാറിയ സ്വന്തം പാളയങ്ങളുണ്ടായിരുന്നു. പന്ത്ര ണ്ടു പുത്രന്മാരും സ്വന്തം ജനതയുള്ള രാജകുമാ രന്മാ രെപ്പോലെയായിരുന്നു. 17 യിശ്മായേല്‍ 137 വയസ്സു വരെ ജീവിച്ചു. അനന്തരം അയാള്‍ മരിച്ച് പൂര്‍വ്വിക രോടു ചേര്‍ന്നു. 18 യിശ്മായേലിന്‍റെ പിന്‍ഗാമികള്‍ മരുഭൂ മിയിലെന്പാടും താവളമടിച്ചു. ആ പ്രദേശം ഹവീല യി ല്‍നിന്ന് ഈജിപ്തിനോടു ചേര്‍ന്നുള്ള ശൂര്‍വരെയും ശൂരി ല്‍നിന്നും അസ്സീറിയ വരെയും വ്യാപിച്ചിരുന്നു. യി ശ്മായേലിന്‍റെ പിന്‍ഗാമികള്‍ ഇടക്കിടെ യിശ്മാ യേ ലി ന്‍ റെ സഹോദരന്‍റെ ജനതയെ ആക്രമിച്ചിരുന്നു.
യിസ്ഹാക്കിന്‍റെ കുടുംബം
19 ഇത് യിസ്ഹാക്കിന്‍റെ കഥയാകുന്നു. അബ്രാഹാമിന് യിസ്ഹാക്കെന്നൊരു പുത്രനുണ്ടായിരുന്നു. 20 യിസ് ഹാക്കിനു നാല്പതു വയസ്സായപ്പോള്‍ അവന്‍ റിബെ ക്കയെ വിവാഹം കഴിച്ചു. പദ്ദന്‍-അരാംകാ രിയായി രു ന്നു റിബെക്ക. അവള്‍ ബെഥൂവേലിന്‍റെ പുത്രിയും അരാ മ്യനായ ലാബാന്‍റെ സഹോദരിയുമായിരുന്നു. 21 യിസ് ഹാക്കിന്‍റെ ഭാര്യയ്ക്ക് കുട്ടികളുണ്ടായില്ല. അതിനാല്‍ യിസ്ഹാക്ക് തന്‍റെ ഭാര്യയ്ക്കുവേണ്ടി യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ യിസ്ഹാക്കിന്‍റെ പ്രാര്‍ത്ഥന കേട്ടു. യഹോവ റിബെക്കയെ ഗര്‍ഭം ധരിക്കാന്‍ അനുവ ദി ക്കുകയും ചെയ്തു.
22 ഗര്‍ഭിണിയായിരുന്നപ്പോള്‍ റിബെക്കയുടെ വയറ്റി ല്‍ കിടന്ന രണ്ടു കുഞ്ഞുങ്ങള്‍ തമ്മില്‍ ഞെരുങ്ങി. റി ബെക്കാ യഹോവയോടു പ്രാര്‍ത്ഥിച്ചു, “എനിക്കെ ന് താണിങ്ങനെയൊക്കെ സംഭവിക്കുന്നത്?” 23 യഹോവ അവളോടു പറഞ്ഞു, “നിന്‍റെ ശരീരത്തിനുള്ളില്‍ രണ്ടു ജനതകളാണുള്ളത്. രണ്ടു കുടുംബങ്ങളുടെ ഭരണാധികാ രി കള്‍ നിന്നില്‍നിന്നു പിറക്കും. അവര്‍ വിഭജിക്ക പ്പെടു കയും ചെയ്യും. ഒരു മകന്‍ മറ്റവനേക്കാള്‍ കരുത്തനാ യിരി ക്കും. മൂത്തപുത്രന്‍ ഇളയവനെ സേവിക്കും.” 24 പിന്നീട് ഗര്‍ഭം പൂര്‍ണ്ണമായപ്പോള്‍ റിബെക്ക ഇരട്ടപു ത്രന്മാ രെ പ്രസവിച്ചു. 25 മൂത്തകുട്ടിക്കു ചുവപ്പു നിറമാ യിരുന്നു. രോമം നിറഞ്ഞ മേലങ്കി പോലെയാ യിരുന് നു അവന്‍റെ ചര്‍മ്മം. അതിനാല്‍ അവന് ഏശാവ് എന്നു പേരിട്ടു. 26 രണ്ടാമത്തെ കുട്ടി പിറന്നപ്പോള്‍ അവന്‍ ഏശാവിന്‍റെ ഉപ്പൂറ്റിയില്‍ മുറുകെ പിടിച്ചിരുന്നു. അതിനാല്‍ അവന് യാക്കോബ് എന്നും പേരിട്ടു. യിസ് ഹാക്കിന് അറുപതു വയസ്സായിരുന്നപ്പോഴാണ് ഏശാ വും യാക്കോബും പിറന്നത്.
27 കുട്ടികള്‍ വളര്‍ന്നു. ഏശാവ് ഒരു നല്ല നായാട്ടുകാര നായിത്തീര്‍ന്നു. ഏറെ നേരവും പുറത്ത് വയലില്‍ കഴി യാ നായിരുന്നു അവനിഷ്ടം. എന്നാല്‍ യാക്കോബ് വളരെ ശാന്തനായിരുന്നു. അവന്‍ കൂടാരത്തിനുള്ളില്‍ തന്നെ തങ്ങി. 28 യിസ്ഹാക്ക് ഏശാവിനെ സ്നേഹിച്ചു. ഏശാവ് കൊന്ന മൃഗങ്ങളെ തിന്നാന്‍ അവന് ഇഷ്ടമായിരുന്നു. പക്ഷേ യാക്കോബിനോടായിരുന്നു റിബെക്കയ്ക്ക് സ്നേഹം.
29 ഒരിക്കല്‍ ഏശാവ് വേട്ട കഴിഞ്ഞു തിരിച്ചെത്തി. അവന്‍ വിശപ്പുകൊണ്ട് വളരെ ക്ഷീണിച്ചിരുന്നു. യാക്കോബ് ഒരു കലത്തില്‍ അമരപ്പയര്‍ വേവിക്കുക യാ യിരുന്നു. 30 ഏശാവ് യാക്കോബിനോടു പറഞ്ഞു, “ഞാന്‍ വല്ലാതെ വിശന്നു വലഞ്ഞിരിക്കുന്നു. എനിക്ക് അ തിലല്പം ചുവന്ന അമരപ്പയര്‍ തരൂ.”(അതിനാലാ ണയാ ളെ ഏദോം എന്നു വിളിക്കുന്നത്.)
31 പക്ഷേ യാക്കോബ് പറഞ്ഞു, “ആദ്യജാതനായ പു ത്രനെന്ന നിലയില്‍ നിന്‍റെ എല്ലാ അവകാശങ്ങളും ഇ ന്നെനിക്കു വില്‍ക്കണം.”
32 ഏശാവ് പറഞ്ഞു, “ഞാന്‍ വിശപ്പു കൊണ്ട് ഏതാ ണ്ട് മരിച്ചുകഴിഞ്ഞു. ഞാന്‍ മരിച്ചാല്‍, എന്‍റെ അപ് പന്‍റെ സ്വത്തൊന്നും എന്നെ സഹായിക്കില്ല. അതി നാല്‍ ഞാന്‍ എന്‍റെ വീതം നിനക്കു നല്‍കും.”
33 പക്ഷേ യാക്കോബ് പറഞ്ഞു, “നീ അതെല്ലാം എ നിക്കു തരുമെന്ന് ആദ്യം വാഗ്ദാനം ചെയ്യുക.”അങ് ങനെ ഏശാവ് യാക്കോബിന് വാഗ്ദാനം നല്‍കി. ഏശാവ് തന്‍റെ പിതാവിന്‍റെ സ്വത്തിന്‍റെ ഓഹരി യാക് കോ ബി നു വിറ്റു. 34 അപ്പോള്‍ യാക്കോബ് അപ്പവും ആഹാര വും കൊടുത്തു. ഏശാവ് എല്ലാം തിന്നുകയും കുടിക് കു കയും ചെയ്തശേഷം പോയി. അങ്ങനെ ഏശാവ് ആദ്യ പു ത്രനെന്ന നിലയിലുള്ള അവകാശത്തിലൊന്നും തനിക്ക് വലിയ താല്പര്യമില്ലെന്നു തെളിയിച്ചു.