യാക്കോബ് ഒരു ഭാര്യയെ തെരയുന്നു
28
1 യിസ്ഹാക്ക് യാക്കോബിനെ വിളിച്ച് അനു ഗ്ര ഹിച്ചു. എന്നിട്ട് യിസ്ഹാക്ക് യാക്കോബിന് ഒരു കല്പനയും നല്‍കി, “നീ ഒരു കനാന്‍കാരിയെ വിവാഹം കഴിക്കരുത്.
2 അതുകൊണ്ട് ഇവിടം വിട്ടു നീ പദ്ദന്‍-അരാ മിലേക്കു പോവുക. അവിടെ നിന്‍റെ അമ്മയുടെ അപ്പ നായ ബെഥൂവേലിന്‍റെ വീട്ടിലേക്കു ചെല്ലുക. നിന്‍റെ അമ്മാവനായ ലാബാന്‍ അവിടെ താമസമുണ്ട്. അയാളുടെ പെണ്‍മക്കളില്‍ ഒരുവളെ നീ വിവാഹം കഴിക്കുക.
3 സര്‍വ് വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്നും നിനക്കു ധാരാളം കുട്ടികളുണ്ടാകട്ടെയെന്നും ഞാന്‍ പ്രാ ര്‍ത്ഥിക്കാം. നീയൊരു മഹാജനതയുടെ പിതാവാകാന്‍ ഞാ ന്‍ പ്രാര്‍ത്ഥിക്കാം.
4 അബ്രാഹാമിനെ അനുഗ്രഹിച്ചതു പോലെ നിന്നെയും നിന്‍റെ സന്തതികളെയും അനുഗ്ര ഹിക്കാന്‍ ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കാം. നിന്‍റെ താമസസ്ഥലം നിന്‍റേതാകാനും ഞാന്‍ പ്രാര്‍ത്ഥിക്കാം. ദൈവം അബ്രാഹാമിനു നല്‍കിയ സ്ഥലമാണിത്.”
5 അങ്ങനെ യിസ്ഹാക്ക്, യാക്കോബിനെ പദ്ദന്‍-അരാ മിലേക്കയച്ചു. യാക്കോബ് റിബെക്കയുടെ സഹോദ ര നായ ലാബാന്‍റെയടുത്തേക്കു പോയി. അരാമ്യനായ ബെഥൂവേലായിരുന്നു ലാബാന്‍റെയും റിബെക്കയുടെയും പിതാവ്. റിബെക്കാ യാക്കോബിന്‍റെയും ഏശാവി ന്‍റെ യും അമ്മയും.
6 തന്‍റെ പിതാവായ യിസ്ഹാക്ക് യാക്കോബിനെ അനു ഗ്രഹിച്ചതായി ഏശാവ് അറിഞ്ഞു. പദ്ദന്‍-അരാമി ലേക് കു പോയി ഒരു ഭാര്യയെ കണ്ടുപിടിക്കാന്‍ യിസ്ഹാക്ക് യാക്കോബിനെ നിര്‍ദ്ദേശിച്ചയച്ചിരിക് കുകയാണെ ന് നും ഏശാവ് അറിഞ്ഞു. ഒരു കനാന്‍കാരിയെ വിവാഹം കഴി ക്കരുതെന്ന് തന്‍റെ പിതാവ് യാക്കോബിനോടു കല് പി ച്ചിട്ടുണ്ടെന്നും ഏശാവ് അറിഞ്ഞു.
7 മാതാപിതാ ക്കളു ടെ നിര്‍ദ്ദേശമനുസരിച്ച് യാക്കോബ് പദ്ദന്‍-അരാമിലേ ക്കു തിരിച്ചിട്ടുണ്ടെന്നും ഏശാവ് അറിഞ്ഞു.
8 തന്‍റെ മക്കള്‍ കനാന്‍കാരികളെ വിവാഹം കഴിക്കരുതെന്നാണു ത ന്‍റെ പിതാവിന്‍റെ ആഗ്രഹമെന്ന് ഇതില്‍നിന്നും ഏശാവ് മനസ്സിലാക്കി.
9 ഏശാവിന് ഇപ്പോള്‍ തന്നെ രണ്ടു ഭാ ര്യമാരുണ്ട്. എന്നാല്‍ അയാള്‍ യിശ്മായേലിനെ ചെന്ന് കണ്ട് ഒരു സ്ത്രീയെക്കൂടി വിവാഹം കഴിച്ചു. യിശ് മാ യേലിന്‍റെ പുത്രിയായ മഹലത്തിനെയാണ് അവന്‍ വിവാ ഹം കഴിച്ചത്. യിശ്മായേല്‍ അബ്രാഹാമിന്‍റെ പുത്രന്‍. മഹലത്ത്, നെബായോത്തിന്‍റെ സഹോദരി.
ദൈവത്തിന്‍റെ ഭവനം-ബേഥേല്‍
10 യാക്കോബ് ബേര്‍-ശേബ വിട്ട് ഹാരാനിലേക്കു പോ യി.
11 യാക്കോബ് സഞ്ചരിച്ചുകൊണ്ടിരിക്കവേ സൂര് യന്‍ അസ്തമിച്ചു. അതിനാല്‍ അന്തിയുറങ്ങാന്‍ അയാള്‍ ഒരിടം അന്വേഷിച്ചു. അവിടെയെത്തി ഒരു പാറമേല്‍ തല വച്ച് യാക്കോബ് കിടന്നുറങ്ങി.
12 യാക്കോബ് ഒരു സ് വപ്നം കണ്ടു. ഭൂമിയില്‍നിന്നും സ്വര്‍ഗ്ഗം വരെ എത് തുന്ന ഒരു കോവണി അയാള്‍ സ്വപ്നത്തില്‍ കണ്ടു. ദൈ വത്തിന്‍റെ ദൂതന്മാര്‍ അതിലൂടെ കയറുകയും ഇറങ്ങുക യും ചെയ്യുന്നത് അയാള്‍ കണ്ടു
13 കോവണിക്കടുത്ത് യ ഹോവ നില്‍ക്കുന്നതും യാക്കോബ് കണ്ടു. യഹോവ പ റഞ്ഞു, “നിന്‍റെ മുത്തച്ഛന്‍ അബ്രാഹാമിന്‍റെ ദൈ വമാ യ യഹോവയാണ് ഞാന്‍. യിസ്ഹാക്കിന്‍റെയും ദൈവം ഞാ നാകുന്നു. നീയിപ്പോള്‍ കിടക്കുന്ന ദേശം ഞാന്‍ നിന ക്കു തരും. ഈ ദേശം ഞാന്‍ നിനക്കും നിന്‍റെ സന്താന ങ് ങള്‍ക്കുമായി നല്‍കും.
14 നിനക്ക് അനേകമനേകം പിന്‍ഗാമി കളുണ്ടാകും. അവര്‍ ഭൂമിയിലെ മണല്‍ത്തരിക ളുടെയത്ര യു ണ്ടായിരിക്കും. അവര്‍ കിഴക്കും പടിഞ്ഞാറും തെക് കും വടക്കും വ്യാപിക്കും. നീയും നിന്‍റെ പിന്‍ഗാമികളും മൂലം ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹി ക്കപ് പെടും.
15 “ഞാന്‍ നിന്നോടൊത്തുണ്ടാകും. നീ പോകുന്നി ട ത്തെല്ലാം ഞാന്‍ നിന്നെ സംരക്ഷിക്കാനുണ്ടാകും. നിന് നെ ഞാന്‍ ഈ ദേശത്തേക്കു മടക്കിക്കൊണ്ടുവരികയും ചെയ്യും. എന്‍റെ വാഗ്ദാനം നിറവേറ്റപ്പെടുംവരെ ഞാന്‍ നിന്നെ കൈവെടിയുകയില്ല.”
16 അപ്പോള്‍ യാക്കോബ് ഉറക്കം വിട്ടുണര്‍ന്നു പറ ഞ്ഞു, “ഇവിടെ യഹോവയുണ്ടെന്നു ഞാനറിയുന്നു. പ ക്ഷേ ഞാനുറങ്ങുംവരെ ഇവിടെ യഹോവ ഉള്ളതായി അ റിഞ്ഞില്ല.”
17 യാക്കോബ് ഭയന്നു. അവന്‍ പറഞ്ഞു, “ഇതൊരു മ ഹത്തായ സ്ഥലമാണ്. ഇതു ദൈവത്തിന്‍റെ ഭവനമാണ്. ഇ ത് സ്വര്‍ഗ്ഗത്തിന്‍റെ വാതിലാണ്. “
18 യാക്കോബ് അതിരാവിലെ എഴുന്നേറ്റു. അയാള്‍ താന്‍ ഉറങ്ങിയ പാറയെടുത്ത് അതിന്‍റെ വക്ക് മുകളിലേക്കായി വച്ചു. അവന്‍ കല്ലിന്മേല്‍ എണ്ണയൊഴിച്ചു. അങ്ങ നെ അവന്‍ ആ കല്ലിനെ ദൈവത്തിന്‍റെ സ്മാരകമാക്കി.
19 ലൂസ് എന്നായിരുന്നു ആ സ്ഥലത്തിന്‍റെ പേര്. പക് ഷേ യാക്കോബ് അതിന് ബേഥേല്‍ എന്നു പേരിട്ടു.
20 അനന്തരം യാക്കോബ് ഒരു പ്രതിജ്ഞയെടുത്തു. അ വന്‍ പറഞ്ഞു, “ഞാന്‍ പോകുന്നിടത്തെല്ലാം എന്നെ സംരക്ഷിച്ചുകൊണ്ട്ദൈവംഎന്നോടൊത്തുണ്ടെങ്കില്‍, ദൈവം എനിക്കു തിന്നാ ന്‍ ഭക്ഷണവും ധരിക്കാന്‍ വസ്ത്രവും തരികയാണെങ്കില്‍,
21 ഞാന്‍ സമാധാനത് തോ ടെ എന്‍റെ പിതാവിന്‍റെയടുത്തേക്കു മടങ്ങിയെ ത്തുമെ ങ്കില്‍ - ദൈവം ഇതെല്ലാം ചെയ്യുന്നുവെങ്കില്‍ - യ ഹോവ എന്‍റെ ദൈവമായിരിക്കും.
22 ഞാന്‍ ഈ കല്ലിനെ ഇവിടെ നിലനിര്‍ത്തും. ഇത് ദൈവത്തിന്‍റെ വിശുദ്ധസ് ഥലമാണെന്ന് ഈ സ്മാരകശില തെളിയിക്കും. അവന്‍ എനിക്കു തരുന്നതിന്‍റെ പത്തിലൊന്ന് ഞാന്‍ ദൈവത് തിനു നല്‍കുകയും ചെയ്യും.”