യാക്കോബ് റാഹേലിനെ കാണുന്നു
29
1 അനന്തരം യാക്കോബ് തന്‍റെ യാത്ര തുടര്‍ന്നു. അ വന്‍ കിഴക്കുള്ള രാജ്യത്തിലേക്കു പോയി.
2 അവിടെ നോക്കിയപ്പോള്‍ വയലില്‍ ഒരു കിണര്‍ കണ്ടു. ആ കിണറിനു സമീപം മൂന്ന് ആട്ടിന്‍പറ്റങ്ങള്‍ കിടപ് പു ണ്ടായിരുന്നു. ഇവിടെ നിന്നുമാണ് ആ ആടുകള്‍ പതിവാ യി വെള്ളം കുടിക്കുന്നത്. കിണറിന്‍റെ വായ മൂടിക് കൊ ണ്ട് ഒരു വലിയ പാറയുണ്ടായിരുന്നു.
3 ആട്ടിന്‍കൂട്ടം മു ഴുവനും അവിടെ എത്തിക്കഴിയുന്പോള്‍ ഇടയന്മാര്‍ ആ കല്ല് ഉരുട്ടിമാറ്റും. അപ്പോള്‍ ആടുകള്‍ക്ക് വെള്ളം കു ടിക്കാനാവും. ആടുകള്‍ വെള്ളം കുടിച്ചു കഴിയുന്പോള്‍ ഇടയന്മാര്‍ പാറ ഉരുട്ടി യഥാസ്ഥാനത്തു വയ്ക്കും.
4 യാക്കോബ് അവിടെയുണ്ടായിരുന്ന ഇടയന്മാരോടു ചോദിച്ചു, “സഹോദരന്മാരേ, നിങ്ങള്‍ എവിടുത്തുകാ രാണ്?”അവര്‍ മറുപടി പറഞ്ഞു, “ഞങ്ങള്‍ ഹാരാന്‍കാരാ ണ്.”
5 അപ്പോള്‍ യാക്കോബു ചോദിച്ചു, “നാഹോരിന്‍റെ പുത്രന്‍ ലാബാനെ നിങ്ങളറികയില്ലേ?”ഇടയന്മാര്‍ പറ ഞ്ഞു, “ഞങ്ങള്‍ക്ക് അവനെ അറിയാം.”
6 അപ്പോള്‍ യാക്കോബു ചോദിച്ചു, “അദ്ദേഹ ത്തി നു സുഖമല്ലേ?”
അവര്‍ മറുപടി പറഞ്ഞു, “അവനു സുഖം തന്നെ. എ ല്ലാം ഭംഗിയായിരിക്കുന്നു. ഇതാ അവന്‍റെ പുത്രി റാഹേ ല്‍ അവന്‍റെ ആടുകളുമായി വരുന്നു.”
7 യാക്കോബ് പറഞ്ഞു, “നേരം ഉച്ചയായതല് ലേയുള് ളൂ. അസ്തമിക്കാന്‍ ഇനിയും സമയമുണ്ട്. ആട്ടിന്‍പറ്റ ങ് ങളെ രാത്രിയുറക്കത്തിനു കൂട്ടുചേര്‍ക്കാനിനിയും സമ യമായിട്ടില്ല. അതിനാല്‍ അവയ്ക്ക് വെള്ളം കൊടുത് തി ട്ട് അവയെ വീണ്ടും മേയാന്‍ പറഞ്ഞു വിടുക.”
8 പക്ഷേ ഇടയന്മാര്‍ പറഞ്ഞു, “ആടുകള്‍ മുഴുവന്‍ ഒത് തു ചേരാതെ ഞങ്ങള്‍ക്കതു ചെയ്യാന്‍ പറ്റില്ല. അപ് പോള്‍ ഞങ്ങള്‍ കല്ലിളക്കി മാറ്റും എന്നിട്ട് എല്ലാ ആ ടുകളും വെള്ളം കുടിക്കും.”
9 യാക്കോബ് ഇടയന്മാരുമായി സംസാരിച്ചു കൊണ് ടിരിക്കവേ റാഹേല്‍ തന്‍റെ പിതാവിന്‍റെ ആടുകളുമായി വ ന്നു. (ആടുകളെ മേയ്ക്കുക റാഹേലിന്‍റെ പണിയായി രു ന്നു.)
10 റാഹേല്‍ ലാബാന്‍റെ പുത്രിയായിരുന്നു. യാക് കോബിന്‍റെ അമ്മ റിബെക്കയുടെ സഹോദരനായിരുന്നു ലാബാന്‍. റാഹേലിനെ കണ്ടപ്പോള്‍ യാക്കോബ് ചെന്ന് കല്ലുരുട്ടി മാറ്റി ആടുകള്‍ക്കു വെള്ളം കൊടുത്തു.
11 എന് നിട്ട് യാക്കോബ് റാഹേലിനെ ചുംബിച്ചു കരഞ്ഞു.
12 താന്‍ അവളുടെ കുടുംബത്തിലുള്ളയാളാണെന്ന് യാക് കോബ് റാഹേലിനോടു പറഞ്ഞു. താന്‍ റിബെക്കയുടെ പുത്രനാണെന്ന് യാക്കോബ് റാഹേലിനോടു പറഞ്ഞു. അത് റാഹേല്‍ ഓടിച്ചെന്ന് അവളുടെ പിതാവിനോടു പറഞ്ഞു.
13 തന്‍റെ സഹോദരീപുത്രനായ യാക്കോ ബി നെപ്പറ്റിയുള്ള വാര്‍ത്തകള്‍ ലാബാന്‍ കേട്ടു. അതിനാല്‍ അവനെ അനുമോദിക്കാന്‍ ലാബാന്‍ അവന്‍റെയടു ത്തേ ക് കോടി. അയാള്‍ യാക്കോബിനെ കെട്ടിപ്പിടിച്ചു ചും ബിക്കുകയും തന്‍റെ വസതിയിലേക്കു കൊണ്ടു വരി ക യും ചെയ്തു. സംഭവിച്ചതെല്ലാം യാക്കോബ് ലാബാ നോടു പറഞ്ഞു.
14 അപ്പോള്‍ ലാബാന്‍ പറഞ്ഞു, “ഇത് അത്ഭുതമായി രിക്കുന്നു! നീ എന്‍റെ സ്വന്തം കുടുംബക്കാരന്‍.”അതി നാല്‍ യാക്കോബ് ലാബാനോടൊത്ത് ഒരു മാസം താമ സി ച്ചു.
ലാബാന്‍ യാക്കോബിനെ വഞ്ചിക്കുന്നു
15 ഒരു ദിവസം ലാബാന്‍ യാക്കോബിനോടു പറഞ്ഞു, “നീയിങ്ങനെ എന്‍റെയടുത്തു കൂലിയില്ലാതെ വേല ചെ യ്യുന്നതു ശരിയല്ല. നീ ഒരു ബന്ധുവാണ്, അടിമയ ല് ല. ഞാന്‍ നിനക്കെന്താണ് കൂലി തരേണ്ടത്?”
16 ലാബാന് രണ്ടു പെണ്‍മക്കളുണ്ടായിരുന്നു. മൂത്തവ ള്‍ ലേയാ, രണ്ടാമത്തവള്‍ റാഹേല്‍.
17 റാഹേല്‍ സുന്ദരിയായിരുന്നു. ലേയയുടെ കണ്ണുകള്‍ തിളക്കമറ്റതായിരുന്നു* ലേയാ … തിളക്കമറ്റതായിരുന്നു ലേയാ അത്ര സുന്ദരിയായിരുന്നില്ല എന്നു ധ്വനിപ്പിക്കുന്നു. .
18 യാക്കോബിന് റാഹേലിനെ ഇ ഷ്ടമായിരുന്നു. യാക്കോബ് ലാബാനോടു പറഞ്ഞു, “അ ങ്ങയുടെ ഇളയപുത്രി റാഹേലിനെ വിവാഹം കഴിക്കാന്‍ എന്നെ അനുവദിച്ചാല്‍ ഞാന്‍ ഏഴുവര്‍ഷം അങ്ങയെ സേ വിയ്ക്കാം.”
19 ലാബാന്‍ പറഞ്ഞു, “മറ്റാരെയെങ്കിലും വിവാഹം ക ഴിക്കുന്നതിലും അവള്‍ക്കു നല്ലത് നിന്നെ വിവാഹം ക ഴിക്കുന്നതു തന്നെ. അതിനാല്‍ എന്നോടൊത്ത് താമ സിക്കുക.”
20 അതിനാല്‍ യാക്കോബ് ലാബാനോടൊത്ത് ഏഴു വര്‍ ഷക്കാലം താമസിച്ച് പണിയെടുത്തു. റാഹേലിനെ അവ ന്‍ വളരെയധികം സ്നേഹിച്ചിരുന്നതിനാല്‍ ആ സമയം വ ളരെ വേഗം കഴിഞ്ഞതുപോലെ അവനു തോന്നി.
21 ഏഴു വര്‍ഷത്തിനു ശേഷം യാക്കോബ് ലാബാനോടു പറഞ്ഞു, “റാഹേലിനെ എനിക്കു വിവാഹം കഴിച്ചു തരിക. പറ ഞ് ഞ കാലാവധി മുഴുവന്‍ ഞാന്‍ പണിയെടുത്തു കഴിഞ്ഞു.”
22 അതിനാല്‍ ലാബാന്‍ അവിടെയുള്ള തന്‍റെയാളുകള്‍ക്കു മുഴുവന്‍ ഒരു വിരുന്നു നല്‍കി.
23 ആ രാത്രി ലാബാന്‍ തന്‍ റെ പുത്രി ലേയയെ അവിടെ കൊണ്ടുവന്ന് യാക് കോ ബിനു കൊടുത്തു. യാക്കോബ് ലേയയുമായി ഇണചേര്‍ന് നു.
24 (തന്‍റെ പുത്രിയുടെ ബാല്യക്കാരിയായി ലാബാന്‍ തന്‍റെ ബാല്യക്കാരിയായ സില്പയേയും കൊടുത്തു.)
25 നേരം വെളുത്തപ്പോള്‍, തന്നോടൊത്തു കിടന്നത് ലേ യയാണെന്നു യാക്കോബിനു മനസ്സിലായി. യാക് കോ ബ് ലാബാനോടു പറഞ്ഞു, “നീയെന്നെ വഞ്ചി ച്ചിരി ക്കുന്നു. റാഹേലിനെ കല്യാണം കഴിക്കാനാണ് ഞാന്‍ നി ന്‍റെയടുത്തു പണി ചെയ്തത്. എന്തിനാണു നീയെന്നെ ചതിച്ചത്?”
26 ലാബാന്‍ പറഞ്ഞു, “ഞങ്ങളുടെ നാട്ടില്‍ മൂത്തപു ത്രി നില്‍ക്കേ ഇളയവളെ വിവാഹം കഴിപ്പിക്കാറില്ല.
27 ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവാഹച്ചടങ്ങുകള്‍ പൂര്‍ ത്തിയാകട്ടെ. റാഹേലിനെയും ഞാന്‍ നിനക്കു വിവാഹം ചെയ്തു തരാം. പക്ഷേ ഇനി ഒരേഴു വര്‍ഷം കൂടി നീയെ നി ക്കു പണിയെടുക്കണം.”
28 അതിനാല്‍ യാക്കോബ് ഒരാഴ്ച നീണ്ടു നിന്ന ചട ങ് ങുകള്‍ പൂര്‍ത്തിയാക്കി. അപ്പോള്‍ ലാബാന്‍ തന്‍റെ പുത് രിയായ റാഹേലിനെ അവനു ഭാര്യയായി നല്‍കി.
29 (ലാ ബാ ന്‍ തന്‍റെ ഭൃത്യയായ ബില്‍ഹയെ റാഹേലിന്‍റെ ദാസിയാ യി നല്‍കി.)
30 യാക്കോബ് റാഹേലുമായും ഇണചേര്‍ന്നു. യാക്കോബ് ലേയയെക്കാള്‍ റാഹേലിനെ സ്നേഹിച്ചു. മറ്റൊരു ഏഴുവര്‍ഷം കൂടി യാക്കോബ് ലാബാനുവേണ്ടി ജോലി ചെയ്തു.
യാക്കോബിന്‍റെ കുടുംബം വളരുന്നു
31 യാക്കോബ് ലേയയെക്കാള്‍ റാഹേലിനെ സ്നേഹി ക് കുന്നുവെന്നു യഹോവയറിഞ്ഞു. അതിനാല്‍ യഹോവ ലേയയ്ക്കു സന്താനോല്പാദനശക്തി നല്‍കി. റാഹേലി നാകട്ടെ കുട്ടികളുണ്ടായുമില്ല.
32 ലേയാ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. അവള്‍ അവനു രൂബേന്‍ എന്നു പേരിട്ടു. “യഹോവ എന്‍റെ കഷ്ടത കള റിഞ്ഞു. എന്‍റെ ഭര്‍ത്താവിന് എന്നോടു സ്നേഹമില്ല. ഇനിയെന്‍റെ ഭര്‍ത്താവ് എന്നെ സ്നേഹിച്ചേക്കും.”ഇക് കാരണം കൊണ്ടാണവള്‍ പുത്രന് ആ പേരിട്ടത്.
33 ലേയാ വീണ്ടും ഗര്‍ഭിണിയാവുകയും ഒരു മകനെക് കൂ ടി പ്രസവിക്കുകയും ചെയ്തു. അവള്‍ മകന് ശിമെയോന്‍ എന്നു പേരിട്ടു. ലേയാ പറഞ്ഞു, “ഞാന്‍ വേണ്ടത്ര സ് നേഹിക്കപ്പെടുന്നില്ല എന്നു കേട്ടതിനാലാണ് യ ഹോവ എനിക്ക് ഈ പുത്രനെ നല്‍കിയത്.”
34 ലേയാ വീണ്ടും ഗര്‍ഭിണിയാവുകയും ഒരു പുത്രനെ ക് കൂടി പ്രസവിക്കുകയും ചെയ്തു. അവള്‍ ഇങ്ങനെ പറഞ് ഞു കൊണ്ട് അവന് ലേവി എന്നു പേരിട്ടു, “എനിക്കു മൂന്നു പുത്രന്മാരുണ്ടായിരിക്കുന്നതിനാല്‍ ഇനിയെന്‍ റെ ഭര്‍ത്താവ് എന്നെ സ്നേഹിക്കും.”
35 പിന്നീട് ലേയാ ഒരു പുത്രനെക്കൂടി പ്രസവിച്ചു. അവള്‍ അവന് യെഹൂദാ എന്നു പേരിട്ടു. ആ പേരിടുന്ന തിനുള്ള കാരണം അവള്‍ പറഞ്ഞു, “ഇനി ഞാന്‍ യഹോവ യെ വാഴ്ത്തും.”അതിനുശേഷം ലേയയുടെ പ്രസവം നില ച്ചു.