30
താന്‍ യാക്കോബിന് കുട്ടികളെയൊന്നും നല്‍കുന് നില്ലെന്ന് റാഹേലിനു മനസ്സിലായി. അവള്‍ക്ക് തന്‍റെ സഹോദരി ലേയയോട് അസൂയയുണ്ടായി. അതി നാല്‍ റാഹേല്‍ യാക്കോബിനോടു പറഞ്ഞു, “എനിക്കു കുട്ടികളെ തരൂ. അല്ലെങ്കില്‍ ഞാന്‍ മരിക്കും!” യാക് കോബിനു റാഹേലിനോടു ദേഷ്യം തോന്നി. അവന്‍ പറ ഞ്ഞു, “ഞാന്‍ ദൈവമൊന്നുമല്ല. നിന്നെ വന്ധ്യയാ ക് കിയത് ദൈവമാണ്.”
അപ്പോള്‍ റാഹേല്‍ പറഞ്ഞു, “എന്‍റെ ഭൃത്യ ബി ല്‍ ഹയെ ഇതാ എടുത്തുകൊള്ളൂ. അവളെ പ്രാപിച്ച് അവള്‍ ക്ക് കുട്ടിയെ കൊടുക്കുക. അവളിലൂടെ എനിക്കപ് പോ ള്‍ അമ്മയാകാമല്ലോ.”
അതിനാല്‍ റാഹേല്‍ തന്‍റെ ഭൃത്യയായ ബില്‍ഹയെ യാ ക്കോബിനു കൊടുത്തു. യാക്കോബിനു ബില്‍ഹ യുമാ യി ലൈംഗികബന്ധം ഉണ്ടായി. ബില്‍ഹാ ഗര്‍ഭി ണിയാ വുകയും യാക്കോബിന് ഒരു പുത്രനെ സമ്മാനിക്കുകയും ചെയ്തു.
റാഹേല്‍ പറഞ്ഞു, “ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടു. എനിക്കൊരു പുത്രനെ തരാന്‍ അവന്‍ നിശ്ചയിച്ചു.”അ തിനാല്‍ റാഹേല്‍ ആ പുത്രന് ദാന്‍ എന്നു പേരിട്ടു.
ബില്‍ഹാ വീണ്ടും ഗര്‍ഭം ധരിച്ച് യാക്കോബിന് ഒരു പുത്രനെക്കൂടി നല്‍കി. റാഹേല്‍ പറഞ്ഞു, “എന്‍റെ സ ഹോദരിയുമായി മത്സരിച്ചു നില്‍ക്കാന്‍ ഞാന്‍ പരമാ വധി ശ്രമിച്ചു. ഞാന്‍ ജയിക്കുകയും ചെയ്തു.”അതി നാ ല്‍ അവള്‍ ആ കുട്ടിക്ക് നഫ്താലി എന്നു പേരിട്ടു.
തനിക്കിനിയും കൂടുതല്‍ കുട്ടികള്‍ ഉണ്ടാവാന്‍ കഴി യി ല്ലെന്നു ലേയയ്ക്കു മനസ്സിലായി. അതിനാല്‍ അവള്‍ തന്‍റെ ഭൃത്യയായ സില്പയെ യാക്കോബിനു നല്‍കി. 10 അനന്തരം സില്പയ്ക്ക് ഒരു പുത്രനുണ്ടായി. 11 ലേയാ പറഞ്ഞു, “ഞാന്‍ ഭാഗ്യവതിയാണ്.”അതിനാലവള്‍ ആ പു ത്രന് ഗാദ് എന്നു പേരിട്ടു. 12 സില്പാ ഒരു പുത് രനെ ക്കൂ ടി പ്രസവിച്ചു. 13 ലേയാ പറഞ്ഞു, “എനിക്കു വളരെ സ ന്തോഷം! ഇനി സ്ത്രീകളെന്നെ സന്തോഷം എന്നു വി ളിക്കും.”അതിനാല്‍ അവള്‍ ആ പുത്രന് ആശേര്‍ എന്നു പേ രിട്ടു. 14 ഗോതന്പു കൊയ്യുന്ന കാലമായപ്പോള്‍ രൂ ബേന്‍ വയലില്‍ ചെന്നപ്പോള്‍ ഏതാനും വിശേഷ പു ഷ് പങ്ങള്‍ കണ്ടു. അവന്‍ ആ പൂക്കള്‍ തന്‍റെ അമ്മയായ ലേയ യ്ക്കു കൊടുത്തു. പക്ഷേ റാഹേല്‍ ലേയയോടു പറഞ് ഞു, “നിന്‍റെ മകന്‍ കൊണ്ടുവന്ന പൂക്കളില്‍ കുറച്ച് എ നിക്കും തരിക.”
15 ലേയാ മറുപടി പറഞ്ഞു, “നീ എന്‍റെ ഭര്‍ത്താവിനെ ഇതിനകം തട്ടിയെടുത്തു. ഇപ്പോള്‍ നീയെന്‍റെ മകന്‍റെ പൂക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു.”പക്ഷേ റാഹേ ല്‍ പറഞ്ഞു, “നീ നിന്‍റെ മകന്‍റെ പൂക്കള്‍ എനിക്കു തന് നാല്‍ നിനക്കിന്നു യാക്കോബിനോടൊത്ത് അന്തി യുറ ങ്ങാം.”
16 ആ രാത്രി യാക്കോബ് വയലില്‍നിന്നും തിരിച് ചെ ത്തി. അയാളെ കണ്ട ലേയ അയാളെ നേരിട്ടു കാണാന്‍ പുറ ത്തേക്കിറങ്ങിച്ചെന്നു. അവള്‍ പറഞ്ഞു, “ഇന്ന് അങ് ങ് എന്‍റെ കൂടെ ശയിക്കണം. ഞാന്‍ അങ്ങയെ എന്‍റെ മക ന്‍റെ പൂക്കളാല്‍ വാങ്ങിച്ചിരിക്കുന്നു.”അതിനാല്‍ യാ ക്കോബ് ആ രാത്രി ലേയയോടൊത്തു കിടന്നു.
17 അപ്പോള്‍ ദൈവം ലേയയെ ഗര്‍ഭിണിയാകാന്‍ വീണ് ടും അനുവദിച്ചു. അവള്‍ അഞ്ചാമതും ഒരു പുത്രനെ പ്ര സവിച്ചു. 18 ലേയാ പറഞ്ഞു, “ഞാനെന്‍റെ അടിമയെ എ ന്‍റെ ഭര്‍ത്താവിനു നല്‍കിയതിനാല്‍ ദൈവം എനിക്കൊരു പ്രതിഫലം തന്നിരിക്കുന്നു.”അതിനാലവള്‍ അവന് യി സ്സാഖാര്‍ എന്നു പേരിട്ടു.
19 ലേയാ പിന്നെയും ഗര്‍ഭിണിയാവുകയും ആറാമ തൊ രു പുത്രനെക്കൂടി പ്രസവിക്കുകയും ചെയ്തു. 20 ലേയാ പറഞ്ഞു, “ദൈവം എനിക്കു നല്ലൊരു സമ്മാനം നല്‍കി യിരിക്കുന്നു. ഇപ്പോള്‍ തീര്‍ച്ചയായും യാക്കോബ് എ ന്നെ സ്വീകരിക്കും, കാരണം ഞാനദ്ദേഹത്തിന് ആറു പു ത്രന്മാരെ നല്‍കിയല്ലോ.”അതിനാല്‍ ലേയാ ആ കുട്ടിയ് ക്ക് സെബൂലൂന്‍ എന്നു പേരിട്ടു.
21 പിന്നീട് ലേയാ ഒരു പുത്രിയെക്കൂടി പ്രസവിച്ചു. ദീനാ എന്നായിരുന്നു അവള്‍ക്കു നല്‍കിയ പേര്.
22 അപ്പോള്‍ ദൈവം റാഹേലിന്‍റെ പ്രാര്‍ത്ഥന കേട്ടു. ദൈവം അവളുടെ വന്ധ്യത നീക്കം ചെയ്തു. 23-24 റാഹേല്‍ ഗര്‍ഭവതിയാവുകയും ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. റാഹേല്‍ പറഞ്ഞു, “ദൈവം എന്‍റെ അപമാന ത് തെ എടുത്തുകളയുകയും എനിക്കൊരു പുത്രനെ തരിക യും ചെയ്തു.”അതിനാല്‍ റാഹേല്‍ ആ പുത്രന് യോസേഫ് എന്നു പേരിട്ടുകൊണ്ടു പറഞ്ഞു, “യഹോവ എനിക്ക് മറ്റൊരു പുത്രനെക്കൂടി തരട്ടെ.”
യാക്കോബ് ലാബാനെ ചതിക്കുന്നു
25 യോസേഫിന്‍റെ ജനനശേഷം യാക്കോബ് ലാബാ നോടു പറഞ്ഞു, “ഇനി എന്നെ എന്‍റെ വീട്ടിലേക്കു മാ തൃദേശത്തേക്കും പോകാന്‍ അനുവദിക്കണം. 26 എന്‍റെ ഭാ ര്യമാരെയും കുട്ടികളെയും വിട്ടുതരിക. പതിന്നാലു കൊല്ലക്കാലം അങ്ങയോടൊത്തു ജോലി ചെയ്തു സ ന്പാദിച്ചതാണ് അവരെ. ഞാന്‍ അങ്ങയെ നന്നായി സേ വിച്ചുവെന്ന് അങ്ങയ്ക്കുമറിയാം.”
27 ലാബാന്‍ അവനോടു പറഞ്ഞു, “എന്നെ ചിലതു പറ യാന്‍ അനുവദിക്കൂ! നീ നിമിത്തം യഹോവ എന്നെ അനു ഗ്രഹിച്ചതായി എനിക്കറിയാം. 28 നിനക്കെന്താണ് ഞാന്‍ തരേണ്ടതെന്നു പറയുക, ഞാനതു നിനക്കു തരാം.”
29 യാക്കോബ് മറുപടി പറഞ്ഞു, “ഞാന്‍ അങ്ങയ്ക്കാ യി കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ടെന്ന് അങ്ങയ്ക്ക റി യാം. ഞാന്‍ നോക്കിയ കാലം ആട്ടിന്‍പറ്റം വളരെ വളരു കയും നന്നാവുകയും ചെയ്തിരുന്നു. 30 ഞാന്‍ വന് നപ് പോള്‍ കുറച്ച് ആടുകളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ ളത് വളരെയധികമായി. എല്ലായ്പ്പോഴും ഞാനങ്ങ യ് ക്കുവേണ്ടി പ്രവര്‍ത്തിച്ചു, യഹോവ അങ്ങയെ അനു ഗ്രഹിക്കുകയും ചെയ്തു. ഇനി എനിക്കായെ ന്തെങ്കി ലും ചെയ്യേണ്ട സമയമാണ് ڊ-എന്‍റെ ഭവനം പണിയാനു ള്ള സമയമായി.”
31 ലാബാന്‍ ചോദിച്ചു, “അപ്പോള്‍ ഞാന്‍ നിനക്കെന് താണു തരേണ്ടത്?”
യാക്കോബ് മറുപടി പറഞ്ഞു, “അങ്ങ് എനിക് കൊന് നും തരണമെന്നില്ല. എന്‍റെ ജോലിക്കു കൂലിമാത്രം ത ന്നാല്‍ മതി. ഇതുമാത്രം ചെയ്തുതരിക: ഞാന്‍ പോയി അ ങ്ങയുടെ ആടുകളെ പരിപാലിക്കാം. 32 അങ്ങയുടെ ആടു കള്‍ക്കിടയിലൂടെ പോകാനും കുത്തും വരയുമുള്ള ആട്ടി ന്‍കുട്ടികളെ എനിക്കു കൂലിയായി എടുക്കാനും അനുവദി ക്കുക. എല്ലാ കറുത്ത ആട്ടിന്‍കുട്ടികളെ എടുക്കാനും എന്നെ അനുവദിക്കുക. കുത്തും വരയുമുള്ള എല്ലാ പെ ണ്ണാടുകളെയും എടുക്കാന്‍ എന്നെ അനുവദിക്കണം. അ തായിരിക്കും എന്‍റെ കൂലി. 33 ഞാന്‍ വിശ്വസ്ത നായിരുന് നോ എന്ന് ഭാവിയില്‍ അങ്ങയ്ക്ക് മനസ്സിലാകും. എന്‍ റെ ആട്ടിന്‍പറ്റത്തെ അങ്ങയ്ക്കു വന്നു പരിശോ ധിക് കാം. അവയ്ക്കിടയില്‍ കുത്തോ പുള്ളിയോ ഇല്ലാത് ത തോ, കറുപ്പു നിറമില്ലാത്തതോ ആയ ഏതെങ്കിലും ആടിനെ കണ്ടാല്‍ ഞാനതിനെ മോഷ്ടിച്ചതാണെന്ന് അ ങ്ങയ്ക്ക് ഉറപ്പിക്കാം.”
34 ലാബാന്‍ മറുപടി പറഞ്ഞു, “ഞാന്‍ സമ്മതി ച്ചി രി ക്കുന്നു. നീ ചോദിക്കുന്നതു ഞാന്‍ ചെയ്യും.” 35 ആ രാ ത്രി ലാബാന്‍ കുത്തുകളുള്ള എല്ലാ കോലാടുകളെയും ഒ ളിപ്പിച്ചു. പുള്ളികളുള്ള എല്ലാ ചെമ്മരിയാടുകളെയും കറുത്ത ആടുകളെയും ലാബാന്‍ ഒളിപ്പിച്ചു. ഈ ആടുക ളെ ശ്രദ്ധിച്ചുകൊള്ളാന്‍ ലാബാന്‍ തന്‍റെ പുത്ര ന്മാര്‍ ക്കു നിര്‍ദ്ദേശം നല്‍കി. 36 അതിനാലവര്‍ അടയാളമുള്ള എ ല്ലാ ആടുകളേയും മറ്റൊരിടത്തേക്കു കൂട്ടി ക്കൊ ണ് ടുപോയി. അവന്‍ തനിക്കും യാക്കോബിനുമിടയില്‍ മൂ ന് നുദിവസത്തെ യാത്രയ്ക്കുള്ള ദൂരപരിധി നിശ്ചയിച്ചു. ലാബാന്‍റെ അവശേഷിച്ച ആടുകളെ യാക്കോബ് പരി പാലിച്ചു. എന്നാല്‍ ഒറ്റ ആടുപോലും കുത്തുള്ളതോ കറുത്തതോ ആയി ഉണ്ടായിരുന്നില്ല.
37 യാക്കോബ് പുന്നമരത്തിന്‍റെയും അത്തിമരത്തി ന്‍റെയും പച്ചക്കന്പുകള്‍ വെട്ടിയെടുത്തു അവയില്‍ വെള്ള വരകളുണ്ടാകത്തക്കവിധം തൊലിയുരിച്ചു കള ഞ്ഞു. 38 ആ കന്പുകള്‍ ആടുകള്‍ വെള്ളം കുടിക്കാന്‍ വരു ന് നിടത്തു വച്ചു. അവിടെ വച്ചായിരുന്ന അവ ഇണചേ ര്‍ന്നിരുന്നതും. 39 ആ കന്പുകള്‍ക്കു മുന്പില്‍ വച്ച് ഇണ ചേര്‍ന്ന ആടുകള്‍ക്കുണ്ടായ കുട്ടികള്‍ കുത് തുകളും വരക ളും ഉള്ളവയോ കറുത്തവയോ ആയിരുന്നു. 40 യാക്കോബ് കുത്തുള്ളവയും കറുത്തവയും ആയ മൃഗങ്ങളെ മറ്റാടു ക ളില്‍നിന്നും വേര്‍തിരിച്ചു. തന്‍റെ ആടുകളെ ലാബാ ന്‍റേ തില്‍നിന്നും വേര്‍തിരിച്ചു സൂക്ഷിച്ചു. 41 ആരോ ഗ്യ മുള്ള ആടുകള്‍ ഇണചേരുന്പോഴൊക്കെ യാക്കോബ് ആ കന്പുകള്‍ അവയുടെ കണ്‍മുന്പില്‍ വച്ചു. ആടുകള്‍ ആ ക ന്പുകള്‍ക്കടുത്ത് ഇണചേര്‍ന്നു. 42 പക്ഷേ ആരോ ഗ്യമി ല്ലാത്ത ആടുകള്‍ ഇണ ചേരുന്പോള്‍ യാക്കോബ് കന്പു കള്‍ വച്ചിരുന്നില്ല. അങ്ങനെ ആരോഗ്യമില്ലാത്ത മൃഗങ്ങളുടെ കുട്ടികള്‍ ലാബാന്‍റേതായി. ആരോഗ്യമുള്ള മൃഗങ്ങളുടെ കുഞ്ഞുങ്ങള്‍ യാക്കോബിനും. 43 അങ്ങനെ യാക്കോബ് വളരെ ധനികനായി. അവന് വലിയ ആട്ടി ന്‍ പറ്റങ്ങളുണ്ടായി. അനേകം ഭൃത്യന്മാരും ഒട്ടകങ്ങളും ക ഴുതകളുമുണ്ടായി.