ഏശാവുമായുള്ള പുനഃസമാഗമം
32
യാക്കോബും അവിടം വിട്ടു. യാത്രക്കിടയില്‍ അ വന്‍ ദൈവത്തിന്‍റെ ദൂതന്മാരെ കണ്ടു. യാക് കോ ബ് അവരെ കണ്ടപ്പോള്‍ പറഞ്ഞു, “ഇത് ദൈവത്തിന്‍റെ താവളമാണ്.”അതിനാലവന്‍ ആ സ്ഥലത്തിന് മഹനയീം എന്ന് പേരിട്ടു. യാക്കോബിന്‍റെ സഹോദരന്‍ ഏശാവ് സേയീര്‍ എന്ന സ്ഥലത്ത് താമസിക്കു ന്നുണ്ടായിരു ന് നു. അത് ഏദോം എന്ന പര്‍വ്വതപ്രദേശത്തായിരുന്നു. യാക്കോബ് ഏശാവിന്‍റെയടുത്തേക്ക് ഏതാനും ദൂതന്മാ രെ അയച്ചു. യാക്കോബ് ദൂതന്മാരോടു പറഞ്ഞു, “എ ന്‍റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറയുക: ‘അ ങ്ങയുടെ ഭൃത്യനായ യാക്കോബ് പറയുന്നു, ഇക്കാലമ ത്രയും ഞാന്‍ ലാബാനോടൊത്തു താമസിക്കു കയായിരു ന്നു. എനിക്ക് ധാരാളം പശുക്കളും കഴുതകളും ആട്ടിന്‍പ റ്റങ്ങളും ദാസന്മാരും ദാസികളും ഉണ്ട്. അങ്ങ് ഞങ്ങളെ സ്വീകരിക്കാനാണ് ഈ സന്ദേശം ഞാനയ്ക്കുന്നത്.’”
ദൂതന്മാര്‍ തിരിച്ചു വന്ന് യാക്കോബിനോടു പറഞ് ഞു, “ഞങ്ങള്‍ അങ്ങയുടെ സഹോദരന്‍ ഏശാവിനെ കണ് ടു. അദ്ദേഹം തന്‍റെ നാനൂറു പുരുഷന്മാരുമായി അങ്ങയെ കാണാന്‍ വരുന്നുണ്ട്.”
ആ സന്ദേശം യാക്കോബിനെ ഭയപ്പെടുത്തി. അവന്‍ തന്‍റെ കൂടെയുള്ളവരെ രണ്ടു സംഘങ്ങളായി തിരിച്ചു. തന്‍റെ മുഴുവന്‍ ആടുമാടുകളെയും ഒട്ടകങ്ങളെയും രണ്ടാ യി തിരിച്ചു. യാക്കോബു കരുതി, “ഏശാവ് വന്ന് ഒരു സംഘത്തെ ആക്രമിച്ചാല്‍ മറ്റേ സംഘത്തിന് ഓടി രക്ഷ പ്പെടാമല്ലോ.”
യാക്കോബ് പറഞ്ഞു, “എന്‍റെ പിതാവായ അബ്രാ ഹാമിന്‍റെ ദൈവമേ! എന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ദൈവമേ! യഹോവേ, എന്‍റെ രാജ്യത്തേക്കും എന്‍റെ കു ടുംബത്തിലേക്കും മടങ്ങിവരാന്‍ അങ്ങെന്നോടു കല് പിച്ചു.എനിക്കു നല്ലതു ചെയ്യുമെന്ന് അങ്ങെന് നോടരുളിച്ചെയ്തു. 10 എന്നോടങ്ങ് വളരെ കരുണ കാ ണിച്ചിരിക്കുന്നു. എനിക്ക് ഒരുപാടു നന്മകള്‍ ചെയ്തു തരികയും ചെയ്തു. ഞാനാദ്യമായി യോര്‍ദ്ദാന്‍നദി കടന് നപ്പോള്‍ എന്‍റെ ഊന്നുവടിയല്ലാതെ മറ്റൊന്നും എന ക്കുണ്ടായിരുന്നില്ല. ഇപ്പോള്‍ രണ്ടു മുഴു സംഘമാ യിത്തീരാനുള്ളത്ര കാര്യങ്ങള്‍ എനിക്കുണ്ട്. 11 എന്നെ എന്‍റെ സഹോദരനില്‍നിന്നും ദയവായി രക്ഷിക്കണമേ എന്ന് ഞാനങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. എന്നെ ഏ ശാവില്‍നിന്നും രക്ഷിച്ചാലും. എനിക്കവനെ ഭയമാണ്. അവന്‍ വന്നാല്‍ അമ്മമാരും കുട്ടികളുമടക്കം ഞങ്ങളെ എ ല്ലാം കൊല്ലുമെന്ന് ഞാന്‍ ഭയക്കുന്നു. 12 യഹോവേ, അങ്ങെന്നോടരുളിച്ചെയ്തു, ‘ഞാന്‍ നിനക്കു നല്ലതു വരുത്തും. നിന്‍റെ കുടുംബത്തെ ഞാന്‍ വലുതാക്കുകയും നിന്‍റെ പിന്‍ഗാമികളുടെ കുട്ടികളെ കടല്‍പ്പുറത്തെ എ ണ്ണാന്‍ കഴിയാത്ത മണല്‍ത്തരികള്‍ പോലെ പെരുപ്പി ക്കുകയും ചെയ്യും.’
13 യാക്കോബ് രാത്രി അവിടെ കഴിച്ചു കൂട്ടി. ഏശാ വിന് സമ്മാനമായി കൊടുക്കാന്‍ ചിലതെല്ലാം അവനൊ രുക്കി. 14 ഇരുന്നൂറു പെണ്‍കോലാടുകളെയും ഇരുപത് ആ ണ്‍കോലാടുകളെയും ഇരുന്നൂറ് പെണ്‍ചെമ്മ രിയാടുക ളെ യും ഇരുപത് ആണ്‍ചെമ്മരിയാടുകളെയും അവന്‍ ഒരുക്കി. 15 കറവയുള്ള മുപ്പത് ഒട്ടകങ്ങളെയും അവയുടെ കുഞ്ഞു ങ്ങളെയും നാല്പതു പശുക്കളെയും പത്തുകാളകളെയും ഇരുപതു പെണ്‍കഴുതകളെയും പത്ത് ആണ്‍കഴുതകളെയും അവന്‍ ഒരുക്കി.
16 യാക്കോബ് തന്‍റെ ഭൃത്യന്മാര്‍ക്കൊക്കെ ഓരോ ആട്ടിന്‍പറ്റങ്ങളെ നല്‍കി. അനന്തരം യാക്കോബ് ഭൃത്യ ന്മാരോടു പറഞ്ഞു, “ഓരോ സംഘം മൃഗങ്ങളെയും വേ ര്‍തിരിക്കുക. എന്നിട്ട് ഓരോ സംഘത്തിനുമിടയില്‍ കു റേ സ്ഥലം വിട്ട് എനിക്കു മുന്പേ പോവുക.” 17 യാക്കോ ബ് അവരോടു കല്പിച്ചു. ആദ്യത്തെ മൃഗസഞ്ചയ ത് തിന്‍റെ ഭൃത്യനോടു യാക്കോബ് പറഞ്ഞു, “എന്‍റെ സ ഹോദരന്‍ ഏശാവ് വന്ന് ‘ആരുടെ മൃഗങ്ങളാണിവ? നീ എങ്ങോട്ടു പോകുന്നു? ആരുടെ ഭൃത്യനാണു നീ?’ എ ന്നൊക്കെ ചോദിച്ചാല്‍, 18 നീ മറുപടി പറയണം, ‘അ ങ്ങയുടെ ദാസനായ യാക്കോബിന്‍റെ മൃഗങ്ങളാണിവ. അദ്ദേഹത്തിന്‍റെ യജമാനനായ അങ്ങയ്ക്കുള്ള ഒരു സമ് മാനമായി തന്നയച്ചതാണ്. യാക്കോബും ഞങ്ങള്‍ക്കു പിന്നാലെ വരുന്നുണ്ട്.’”
19 യാക്കോബ് രണ്ടാമത്തെ ഭൃത്യനോടും മൂന്നാമ ത് തെ ഭൃത്യനോടും മറ്റെല്ലാ ഭൃത്യന്മാരോടും അങ്ങനെ ചെയ്യുവാന്‍ കല്പിച്ചു. അവന്‍ പറഞ്ഞു, “ഏശാവിനെ കാണുന്പോള്‍ നിങ്ങളെല്ലാം ഇതേകാര്യം തന്നെ ചെ യ്യണം. 20 നിങ്ങള്‍ പറയണം, ‘ഇത് അങ്ങയ്ക്കുള്ള ഒരു സ മ്മാനമാണ്. അങ്ങയുടെ ദാസനായ യാക്കോബ് ഞങ്ങള്‍ ക്കു പിന്നാലെയുണ്ട്.’”
യാക്കോബ് വിചാരിച്ചു, “ഞാനിവരെ കാഴ്ചവസ്തു ക്കളുമായി മുന്പേ വിട്ടാല്‍ ഏശാവ് എന്നോടു ക്ഷമിക് കുകയും എന്നെ സ്വീകരിക്കുകയും ചെയ്തേക്കാം.” 21 അ തിനാല്‍ യാക്കോബ് ഏശാവിനുള്ള സമ്മാനങ്ങള്‍ കൊ ടു ത്തയച്ചു. പക്ഷേ യാക്കോബ് തന്‍റെ താവളത്തില്‍ തന് നെ ആ രാത്രി തങ്ങിയതേയുള്ളൂ. 22 രാത്രി വളരെ വൈകി യപ്പോള്‍ യാക്കോബ് എഴുന്നേറ്റ് അവിടം വിട്ടുപോ യി. അയാള്‍ തന്‍റെ രണ്ടു ഭാര്യമാരെയും രണ്ടു പരി ചാ രി കമാരെയും പതിനൊന്നു പുത്രന്മാരെയും തന്നോടൊ പ്പം കൂട്ടി. യാക്കോബ് യബ്ബോക്കുനദി കടക്കാന്‍ എ ത്തി. 23 അയാള്‍ തന്‍റെ കുടുംബത്തെ മറുകരകടത്തി. പിന് നെ തന്‍റെ സാധനങ്ങളെയും മറുകരെ എത്തിച്ചു.
ദൈവവുമായി ഏറ്റുമുട്ടുന്നു
24 നദി കടക്കാനുള്ള അവസാനത്തെ ആളായിരുന്നു യാ ക്കോബ്. പക്ഷേ അയാള്‍ നദി കടക്കുംമുന്പ് അയാ ളൊറ് റക്കായിരുന്നപ്പോള്‍ ഒരാള്‍ വന്ന് അയാളോടു ഗുസ്തി പിടിച്ചു. സൂര്യോദയം വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു. 25 തനിക്ക് യാക്കോബിനെ തോല്പിക്കാ നാവില്ലെ ന്ന യാള്‍ കണ്ടു. അതിനാലയാള്‍ യാക്കോബിന്‍റെ കാലുപിടി ച്ചു. ആ സമയത്ത് യാക്കോബിന്‍റെ കാലിന്‍റെ സന്ധി ഇളകിയിരുന്നു.
26 അപ്പോള്‍ അയാള്‍ യാക്കോബിനോടു പറഞ്ഞു, “ എന്നെ പോകാന്‍ വിടൂ, സൂര്യനുദിച്ചിരിക്കുന്നു.”പ ക്ഷേ യാക്കോബ് പറഞ്ഞു, “എന്നെ അനുഗ്രഹി ച്ചല് ലാതെ ഞാന്‍ നിന്നെ വിടില്ല.”
27 അയാള്‍ യാക്കോബിനോടു ചോദിച്ചു, “നിന്‍റെ പേ രെന്താണ്?”
യാക്കോബ് പറഞ്ഞു, “യാക്കോബ് എന്നാണെന്‍റെ പേര്.”
28 അപ്പോളയാള്‍ പറഞ്ഞു, “നിന്‍റെ പേര് യാക് കോ ബെന്നായിരിക്കില്ല. ഇനിമേല്‍ യിസ്രായേല്‍ എന് നാ യിരിക്കും നിന്‍റെ പേര്. ദൈവത്തോടും മനുഷ്യരോടും ഏറ്റുമുട്ടിയിട്ടും തോല്പിക്കപ്പെടാത്തതിനാലാണ് നിനക്കു ഞാന്‍ പേരിടുന്നത്.”
29 അപ്പോള്‍ യാക്കോബ് പറഞ്ഞു, “ദയവായി അങ്ങ യുടെ പേരു പറഞ്ഞാലും.”
പക്ഷേ അയാള്‍ ചോദിച്ചു, “നീയെന്തിനാണെന്‍റെ പേരു ചോദിക്കുന്നത്?”ആ സമയം അയാള്‍ യാക് കോ ബിനെ അനുഗ്രഹിക്കുകയും ചെയ്തു.
30 അതിനാല്‍ യാക്കോബ് ആ സ്ഥലത്തിന് പെനീയേല്‍ എന്നു പേരിട്ടു. യാക്കോബ് പറഞ്ഞു, “ഇവിടെവച്ച് ഞാന്‍ ദൈവത്തെ മുഖാമുഖം കണ്ടു. എന്നിട്ടും ഞാന്‍ ജീ വിച്ചിരിക്കുന്നു.” 31 അപ്പോള്‍ അയാള്‍ പെനുവേല്‍ കട ക്കുകയും സൂര്യനുദിക്കുകയും ചെയ്തു. അയാള്‍ ഏന് തി യേന്തിയാണ് നടന്നിരുന്നത്. 32 യാക്കോബിന്‍റെ ഇടു പ് പിലെ പേശി മുറിപ്പെട്ടതിനാല്‍ യിസ്രായേലുകാര്‍ ഇന് നും ഇടുപ്പിലെ പേശി ഭക്ഷിക്കാറില്ല.