യാക്കോബ് ധൈര്യം പ്രകടിപ്പിക്കുന്നു
33
1 യാക്കോബ് നോക്കിയപ്പോള്‍ നാനൂറു പേ രോ ടുകൂടി ഏശാവ് വരുന്നതാണ് കണ്ടത്. യാക്കോബ് തന്‍റെ കുടുംബത്തെ നാലു സംഘങ്ങളായി തിരിച്ചു. ലേ യയും അവളുടെ കുട്ടികളും ഒരു സംഘം, റാഹേലും യോ സേഫും ഒരു സംഘം, രണ്ട് പരിചാരികമാരും അവരുടെ കു ട്ടികളും രണ്ടു സംഘങ്ങളായും.
2 യാക്കോബ് പരി ചാരി കമാരെ അവരുടെ കുട്ടികളോടൊപ്പം ആദ്യം നിയോ ഗി ച്ചു. തൊട്ടു പിറകിലായി ലേയയും കുട്ടികളും. ഏറ്റവും ഒടുവിലായിരുന്നു റാഹേലും യോസേഫും.
3 യാക്കോബ് സ്വയം ഏശാവിനടുത് തേക്കിറങ്ങി ച് ചെന്നു. അതിനാല്‍ ഏശാവിനടുത്തു ചെന്ന ആദ്യത്തെ ആളായി അവന്‍. തന്‍റെ സഹോദരനു നേര്‍ക്കു നടക്കവേ യാക്കോബ് ഏഴു തവണ നമസ്കരിച്ചു.
4 യാക്കോബിനെ കണ്ട മാത്രയില്‍ ഏശാവ് അവനെ കാ ണാന്‍ ഓടിവന്നു. ഏശാവ് യാക്കോബിനെ കൈചുറ്റി അ വന്‍റെ കഴുത്തില്‍ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. അനന് തരം ഇരുവരും കരഞ്ഞു.
5 ഏശാവ് തല ഉയര്‍ത്തി നോക് കി യപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും കണ്ടു. അവന്‍ ചോദിച്ചു, “നിന്‍റെ കൂടെയുള്ള ഇവരൊക്കെ ആരാണ്?”
യാക്കോബ് പറഞ്ഞു, “ഇതെല്ലാം ദൈവം എനിക്കു തന്ന കുട്ടികളാണ്. ദൈവമെന്നോടു കരുണ കാട്ടി.”
6 അനന്തരം രണ്ടു പരിചാരികമാര്‍ കുട്ടികളോടൊത്ത് ഏശാവിന്‍റെയടുത്തേക്കു ചെന്നു. അവര്‍ അവനെ വണ ങ്ങി.
7 പിന്നീട് ലേയയും കുട്ടികളും ഏശാവിനെ ചെന്നു കണ്ട് വണങ്ങി. ഒടുവില്‍ റാഹേലും യോസേഫും അതു ത ന്നെ ചെയ്തു.
8 ഏശാവു ചോദിച്ചു, “ഞാന്‍ ഇങ് ങോട്ടു വരികയായിരുന്നപ്പോള്‍ കണ്ട ആ മനുഷ്യര്‍ ആരൊ ക് കെയാണ്? ആ മൃഗങ്ങളൊക്കെ എന്തി നുള്ളതാ യിരു ന് നു?”
യാക്കോബ് മറുപടി പറഞ്ഞു, “ഇതെല്ലാം അങ്ങ യ് ക്കുള്ള എന്‍റെ സമ്മാനങ്ങളാണ്, ആയതിനാല്‍ അങ്ങയ് ക്ക് എന്നെ സ്വീകരിക്കാനായേക്കും.
9 പക്ഷേ ഏശാവ് പറഞ്ഞു, “സഹോദരാ, നീ എനിക്കു സമ്മാനമൊന്നും തരേണ്ടതില്ല. എനിക്കെല്ലാം ധാരാളമുണ്ട്.”
10 യാക്കോബ് പറഞ്ഞു, “ഇല്ല! ഞാന്‍ യാചിക് കുക യാണ്! നീ എന്നെ യഥാര്‍ത്ഥത്തില്‍ സ്വീകരിക് കുന്നു ണ്ടെങ്കില്‍ ഞാന്‍ തരുന്ന ഈ സമ്മാനങ്ങളും സ്വീ കരി ക്കുക. നിന്‍റെ മുഖം വീണ്ടും കാണാനായതില്‍ എനിക്കു സന്തോഷമുണ്ട്. ദൈവത്തിന്‍റെ മുഖം കാണുന് പോലെ യാണത്. നീ എന്നെ സ്വീകരിച്ചതില്‍ എനിക്കു വളരെ സന്തോഷമുണ്ട്.
11 അതിനാല്‍ ഞാന്‍ തരുന്ന സമ്മാനങ് ങളും സ്വീകരിക്കാന്‍ ഞാനപേക്ഷിക്കുന്നു. ദൈവാ നു ഗ്രഹം കൊണ്ട് എനിക്കെല്ലാം ആവശ്യത് തിലധിക മുണ്ട്.”യാക്കോബിന്‍റെ ഇത്തരത്തിലുള്ള അപേക്ഷയെ മാനിച്ച് ഏശാവ് സമ്മാനങ്ങള്‍ സ്വീകരിച്ചു.
12 അപ്പോള്‍ ഏശാവ് പറഞ്ഞു, “ഇനി നിനക്കു നിന്‍ റെ യാത്ര തുടരാം. ഞാനും നിന്നോടൊത്തു വരാം.”
13 എന്നാല്‍ യാക്കോബ് അവനോടു പറഞ്ഞു, “എന്‍റെ കുട്ടികള്‍ ക്ഷീണിതരാണെന്ന് നിനക്കറിയാമല്ലോ. എ നിക്കാകട്ടെ കാലിക്കൂട്ടത്തെയും അവയുടെ കിടാങ് ങ ളെയും ശ്രദ്ധയോടെ നോക്കേണ്ടതുമുണ്ട്. ആ മൃഗങ്ങ ളെ ഒരു ദിവസം കൊണ്ട് വളരെ ദൂരം നടത്തിയാല്‍ അവ ച ത്തു പോകും.
14 അതിനാല്‍ നീ മുന്പേ പോവുക. ഞാന്‍ സാവധാനം നിനക്കു പിന്നാലെ വരാം. കാലികളും മറ്റു മൃഗങ്ങളും സുരക്ഷിതരായി എത്തുവോളം ഞാന്‍ മെല് ലെ വരാം. എന്‍റെ കുട്ടികളും ക്ഷീണിതരാകാത്തവിധം ഞാന്‍ മെല്ലെ വരാം. സേയീരില്‍ നമുക്കു കണ്ടുമുട്ടാം.”
15 അതിനാല്‍ ഏശാവ് പറഞ്ഞു, “എങ്കില്‍ ഞാന്‍ നി ന്‍റെ സഹായത്തിനു കുറച്ചു പേരെ വിട്ടുതരാം.”
പക്ഷേ യാക്കോബ് പറഞ്ഞു, “അത് നിന്‍റെ ദയ. എങ് കിലും അതിന്‍റെയൊന്നും ആവശ്യമില്ല.”
16 അതിനാല്‍ അന്നു തന്നെ ഏശാവ് സേയീരിലേക്കുള്ള തന്‍റെ മടക്ക യാത്ര ആരംഭിച്ചു.
17 എന്നാല്‍ യാക്കോബ് സുക്കോ ത് തിലേക്കാണു പോയത്. അവിടെയവന്‍ തനിക്കൊരു വീ ടും കന്നുകാലികള്‍ക്കു തൊഴുത്തും പണിതു. അതനാലാ ണ് ആ സ്ഥലത്തിനു സുക്കോത്ത് എന്നു പേരു വന്നത്.
18 പദ്ദന്‍-അരാമില്‍നിന്നുള്ള യാക്കോബിന്‍റെ യാത്ര കനാനിലെ ശെഖേം നഗരത്തില്‍ സുരക്ഷിതമായി അവസാ നിച്ചു. നഗരത്തോടു ചേര്‍ന്നുള്ള ഒരു വയലില്‍ യാക് കോബ് താവളമടിച്ചു.
19 ശെഖേമിന്‍റെ പിതാവായ ഹമോ രിന്‍റെ കുടുംബക്കാരില്‍നിന്നും ആണ് അവന്‍ ആ സ്ഥലം വാങ്ങിയത്. നൂറു വെള്ളിക്കഷണങ്ങളായിരുന്നു ആ സ് ഥലത്തിനു വിലയായി കൊടുത്തത്.
20 അവിടെ യാക് കോ ബ് ദൈവാരാധനയ്ക്കായി ഒരു യാഗപീഠം പണിതു. ആ സ് ഥലത്തിനു യാക്കോബ് “ഏല്‍-എലോഹേ-യിസ്രായേല്‍”എന്നു പേരിട്ടു.