യാക്കോബ് ബേഥേലില്‍
35
ദൈവം യാക്കോബിനോടൂ പറഞ്ഞു, “ബേഥേലി ലേക്കു പോകുക. അവിടെ താമസിച്ച് ആരാധന യ്ക്ക് അവിടെയൊരു യാഗപീഠം പണിയുക. സഹോദരനാ യ ഏശാവില്‍ നിന്നും രക്ഷപ്പെട്ടോടിയപ്പോള്‍ അവി ടെ നിനക്കു പ്രത്യക്ഷപ്പെട്ട ദൈവമായ ഏലിനെ ഓ ര്‍ക്കുക. ആ ദൈവത്തെ ആരാധിക്കാന്‍ നിന്‍റെ യാഗപീഠം പണിയുക.”
അതിനാല്‍ യാക്കോബ് തന്‍റെ കുടുംബാംഗങ്ങളോടും എല്ലാ ഭൃത്യന്മാരോടും പറഞ്ഞു, “നിങ്ങളുടെ കൈ യി ലുള്ള തടികൊണ്ടും ലോഹംകൊണ്ടുമുണ്ടാക്കിയ അന് യദേവന്മാരുടെ എല്ലാ വിഗ്രഹങ്ങളും നശിപ്പിക്കുക. നിങ്ങള്‍ സ്വയം ശുദ്ധരാകുക. ശുദ്ധവസ്ത്രങ്ങള്‍ ധരിക് കുക. നമുക്കിവിടം വിട്ട് ബേഥേലിലേക്കു പോകാം. അ വിടെ ഞാന്‍, എന്‍റെ കുഴപ്പം പിടിച്ച സമയ ങളി ലെന് നെ രക്ഷിച്ച ദൈവത്തിന് ഒരു യാഗപീഠം പണിയും. ഞാ ന്‍ പോയിടത്തെല്ലാം ആ ദൈവം എന്നോടൊപ്പം ഉണ് ടായിരുന്നു.”
അതിനാല്‍ ജനങ്ങള്‍ അവരുടെ കൈയിലു ണ്ടായിരു ന്ന എല്ലാ അന്യദൈവങ്ങളെയും യാക്കോബിനെ ഏ ല്പിച്ചു. അവര്‍ കാതിലണിഞ്ഞിരുന്ന എല്ലാ വളയ ങ്ങളും യാക്കോബിനു കൊടുത്തു. യാക്കോബ് അവ ശെ ഖേം പട്ടണത്തിനടുത്തുള്ള ഒരു ഓക്കു മരത്തിനു ചുവട് ടില്‍ കുഴിച്ചിട്ടു.
യാക്കോബും പുത്രന്മാരും അവിടം വിട്ടു. അന്നാട് ടുകാര്‍ക്ക് അവരെ പിന്തുടര്‍ന്ന് കൊല്ലണമെ ന്നുണ് ടാ യിരുന്നു. എന്നാല്‍ അവര്‍ ഭയന്നു* ഭയന്നു ദൈവത്തില്‍നിന്നുള്ള ഭയം അവില്‍ വന്നു എന്നര്‍ത്ഥം. . അതുകൊണ്ട് യാക് കോബിനെയും അവന്‍റെയാളുകളെയും പിന്തുടര്‍ന് നില് ല. അതിനാല്‍ യാക്കോബും അവന്‍റെ ആള്‍ക്കാരും ലൂസി ലേക്കു പോയി. ലൂസ് ഇന്ന് ബേഥേല്‍ എന്നാണ റിയ പ് പെടുന്നത്. അത് കനാന്‍ ദേശത്തെ ഒരു സ്ഥലമാണ്. യാക് കോബ് അവിടെയൊരു യാഗപീഠം പണിതു. അവന്‍ ആ സ് ഥലത്തിന് “ഏല്‍ബേഥേല്‍”എന്നു പേരിട്ടു. അവന്‍ സ ഹോദരനില്‍നിന്നും ഒളിച്ചോടിയപ്പോള്‍ ദൈവം അവ ന് പ്രത്യക്ഷപ്പെട്ട സ്ഥലമായിരുന്നതിനാലാണ് ആ പേര് അവനിട്ടത്.
റിബെക്കയുടെ ആയ ആയിരുന്ന ദെബോര അവിടെ വച്ചു മരിച്ചു. അവര്‍ അവളെ ബേഥേലില്‍ ഒരു ഓക്കു മരത്തിന്‍റെ ചുവട്ടില്‍ സംസ്കരിച്ചു. ആ സ്ഥലത്തി ന വര്‍ അല്ലോന്‍-ബാഖൂത്ത് എന്നു പേരിട്ടു.
യാക്കോബിന്‍റെ പുതിയ പേര്
പദ്ദന്‍-ആരാമില്‍നിന്നും മടങ്ങിയെത്തിയപ്പോള്‍ ദൈവം യാക്കോബിനു വീണ്ടും പ്രത്യക്ഷപ്പെട്ടു. ദൈവം അവനെ അനുഗ്രഹിച്ചു. 10 ദൈവം യാക്കോ ബി നോടു പറഞ്ഞു, “യാക്കോബ് എന്ന നിന്‍റെ പേരു ഞാന്‍ മാറ്റുന്നു. ഇനിമേല്‍ യാക്കോബ് എന്നായിരിക്കില്ല നീ വിളിക്കപ്പെടുക. യിസ്രായേല്‍ എന്നായിരിക്കും നീ വിളിക്കപ്പെടുക.”അതിനാല്‍ ദൈവം അവന് യിസ്രാ യേ ല്‍ എന്നു പേരിട്ടു.
11 ദൈവം അവനോടു പറഞ്ഞു, “സര്‍വ്വശക്തനായ ദൈവം ഞാനാകുന്നു. ഞാന്‍ നിന്നെ അനുഗ്രഹിക് കു കയും ചെയ്യുന്നു: അനേകം സന്താനങ്ങളിലൂടെ ഒരു മഹാജനതയായിത്തീരുക. മറ്റു ജനതകളും മറ്റു രാജാക്കന് മാരും നിന്നില്‍നിന്നുണ്ടാകും. 12 അബ്രാഹാമിനും യിസ് ഹാക്കിനും ഞാന്‍ ചില പ്രത്യേക ദേശങ്ങള്‍ നല്‍കി. ഇപ് പോള്‍ ആ സ്ഥലം ഞാന്‍ നിനക്കു തരുന്നു. ആ സ്ഥലം നിന്‍റെ സന്തതികള്‍ക്കായും ഞാന്‍ തരുന്നു.” 13 എന്നിട്ട് ദൈവം അവിടം വിട്ടു. 14 യാക്കോബ് അവിടെയൊരു സ്മാ രകശില സ്ഥാപിച്ചു. ശിലയിന്മേല്‍ വീഞ്ഞും എണ്ണ യുമൊഴിച്ച് അതിനെ അവന്‍ വിശുദ്ധമാക്കി. 15 ദൈവം അവിടെവച്ച് യാക്കോബിനോടു സംസാരിച്ചതിനാല്‍ അതൊരു വിശേഷപ്പെട്ട സ്ഥലമാണ്. യാക്കോബ് ആ സ്ഥലത്തിന് ബേഥേല്‍ എന്നു പേരിട്ടു.
പ്രസവത്തോടെ റാഹേല്‍ മരിക്കുന്നു
16 യാക്കോബും സംഘവും ബേഥേല്‍ വിട്ടു. എഫ്രാ ത് തയില്‍ എത്തുന്നതിനു തൊട്ടു മുന്പ് റാഹേല്‍ തന്‍റെ കു ഞ്ഞിനെ പ്രസവിക്കാനുള്ള സമയമായി. 17 ഈ പ്രസവ ത്തോടെ റാഹേല്‍ കഠിനയാതനയനുഭവിച്ചു. അവള്‍ക്ക് കഠിനവേദനയുണ്ടായിരുന്നു. അതു കണ്ട അവളുടെ സൂ തികര്‍മ്മിണി പറഞ്ഞു, “ഭയപ്പെടേണ്ട റാഹേല്‍. നീ ഒരു പുത്രനെക്കൂടി പ്രസവിക്കാന്‍ പോകുന്നു.”
18 പ്രസവത്തിനിടയില്‍ റാഹേല്‍ മരിച്ചു. മരണസമയ ത്ത് അവള്‍ കുട്ടിക്ക് ബെനോനീ എന്നു പേരിട്ടു. പക് ഷേ യാക്കോബ് അവനെ ബെന്യാമീന്‍ എന്നു വിളിച്ചു.
19 ബേത്ത്ലേഹെം എന്ന എഫ്രാത്തിലേക്കുള്ള വഴിയി ല്‍ റാഹേലിനെ സംസ്കരിച്ചു. 20 അവളെ ബഹുമാനി ക് കാന്‍ അവളുടെ ശവക്കുഴിക്കു മുകളില്‍ യാക്കോബ് ഒരു കല്ലെടുത്തു വച്ചു. ഇന്നും ആ കല്ല് അവിടെയുണ്ട്. 21 അനന്തരം യിസ്രായേല്‍ തന്‍റെ യാത്ര തുടര്‍ന്നു. ഏദെര്‍ ഗോപുരത്തിനു തൊട്ടുതെക്ക് അവന്‍ താവളമടിച്ചു.
22 കുറച്ചുകാലമേ യിസ്രായേല്‍ അവിടെ തങ്ങിയുള്ളൂ. അവിടെയായിരുന്നപ്പോള്‍ രൂബേന്‍, യിസ്രായേലിന്‍റെ ദാസിയായ ബില്‍ഹയുമായി ശയിച്ചു. ഇതു കേട്ട യിസ് രായേല്‍ വളരെ കോപിച്ചു.
യിസ്രായേലിന്‍റെ കുടുംബം
യാക്കോബിന് പന്ത്രണ്ടു പുത്രന്മാരുണ് ടായിരു ന്നു.
23 യാക്കോബിന്‍റെയും ലേയയുടെയും പുത്രന്മാര്‍: ആ ദ്യജാതന്‍ രൂബേന്‍, ശിമെയോന്‍, ലേവി, യെഹൂദാ, യിസ് സാഖാര്‍, സെബൂലൂന്‍.
24 യാക്കോബിന്‍റെയും റാഹേലിന്‍റെയും പുത്രന്മാര്‍ യോസേഫും ബെന്യാമീനും ആയിരുന്നു. 25 റാഹേലിന്‍റെ ഭൃത്യയായിരുന്നു ബില്‍ഹാ. ദാനും നഫ്താലിയും ബില്‍ ഹയുടെയും യാക്കോബിന്‍റെയും പുത്രന്മാരായിരുന്നു.
26 ലേയയുടെ ഭൃത്യയായിരുന്നു സില്പാ. സില്പയു ടെയും യാക്കോബിന്‍റെയും പുത്രന്മാര്‍ ഗാദും ആശേരുമാ യിരുന്നു.
പദ്ദന്‍-അരാമില്‍ വച്ചു ജനിച്ച യാക്കോബിന്‍റെ പുത്രന്മാരാണിവര്‍.
27 യാക്കോബ് ഹെബ്രോന്‍ എന്ന കിര്യത്തിര്‍ ബ്ബ യിലുള്ള മമ്രേയില്‍ തന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ അടുത്തേക്കു പോയി. അബ്രാഹാമും യിസ്ഹാക്കും ജീ വിച്ചത് അവിടെയായിരുന്നു. 28 യിസ്ഹാക്ക് നൂറ്റി യെ ണ്‍പതു വയസ്സുവരെ ജീവിച്ചു. 29 അതിനുശേഷം യിസ് ഹാക്ക് ക്ഷീണിതനാകുകയും മരിക്കുകയും ചെയ്തു. ദീര്‍ ഘവും സന്പൂര്‍ണ്ണവുമായ ഒരു ജീവിതമായിരുന്നു യി സ്ഹാക്കിന്‍റേത്. തന്‍റെ പിതാവിനെ സംസ്കരിച്ചിട ത് തുതന്നെ യിസ്ഹാക്കിന്‍റെ പുത്രന്മാരായ ഏശാവും യാ ക്കോബും അവനെയും സംസ്കരിച്ചു.