യോസേഫ് എന്ന സ്വപ്നക്കാരന്‍
37
1 യാക്കോബ് കനാനില്‍ത്തന്നെ താമസം തുടര്‍ന്നു. അവന്‍റെ പിതാവ് താമസിച്ചിരുന്ന അതേ പ്ര ദേ ശം തന്നെയായിരുന്നു അത്.
2 യാക്കോബിന്‍റെ കുടുംബകഥ ഇതാണ്.
യോസേഫ് പതിനേഴുകാരനായ ഒരു ചെറുപ്പക് കാ ര നായിരുന്നു. ആടുമേയ്ക്കലായിരുന്നു അവന്‍റെ തൊ ഴി ല്‍. തന്‍റെ സഹോദരന്മാരോടൊത്താണ് അവന്‍ ഈ ജോ ലി ചെയ്തിരുന്നത്. ബില്‍ഹയുടെയും സില്പയുടെയും പുത്രന്മാരായിരുന്നു ആ സഹോദരനമാര്‍. (യോസേഫി ന്‍റെ പിതാവിന്‍റെ ഭാര്യമാരായിരുന്നു ബില്‍ഹയും സില് പയും.) തന്‍റെ സഹോദരന്മാര്‍ ചെയ്ത തെറ്റുകള്‍ യോസേ ഫ് പിതാവിനോടു പറഞ്ഞിരുന്നു.
3 തന്‍റെ പിതാവായ യിസ്രായേലിന് വളരെ പ്രായമായപ്പോഴാണ് യോസേഫ് ജനിച്ചത്. അതിനാല്‍ യോസേഫിനെ യിസ്രായേല്‍ മറ്റു മക്കളെക്കാള്‍ അധികം സ്നേഹിച്ചിരുന്നു. യാക്കോബ് തന്‍റെ പുത്രന് ഒരു വിശേഷപ്പെട്ട മേലങ്കി നല്‍കി. അ ത് വളരെ നീളമുള്ളതും മനോഹരവുമായിരുന്നു.
4 തങ്ങ ളു ടെ പിതാവ് തങ്ങളെക്കാളധികം യോസേഫിനെ സ്നേഹി ച്ചിരുന്നുവെന്ന് യാക്കോബിന്‍റെ മറ്റു മക്കള്‍ കണ്ടു. അതിനാല്‍ത്തന്നെ അവര്‍ തങ്ങളുടെ സഹോദരനെ വെറു ത്തു. അതിനാലവര്‍ യോസേഫിനോടു സൌഹൃദം പുല ര്‍ ത്താനൊക്കെ മടിച്ചു.
5 ഒരിക്കല്‍ യോസേഫിന് ഒരു വിശേഷപ്പെട്ട സ്വപ് നം ഉണ്ടായി. പിന്നീട് യോസേഫ് തന്‍റെ സഹോദരന് മാ രോട് ഈ സ്വപ്നത്തെപ്പറ്റി പറഞ്ഞു. അതിനുശേഷം സഹോദരന്മാര്‍ അവനോടു കൂടുതല്‍ വെറുപ്പു കാട്ടി.
6 യോസേഫ് പറഞ്ഞു, “ഞാനൊരു സ്വപ്നം കണ്ടു.
7 നമ്മളെല്ലാം ഒരു വയലില്‍ പണിയെടുക്കുക യായിരു ന് നു. നമ്മള്‍ ഗോതന്പിന്‍റെ കറ്റകള്‍ കെട്ടിവയ്ക്കുക യാ യിരുന്നു. അപ്പോള്‍ എന്‍റെ കറ്റകളെല്ലാം എഴുന്നേറ്റു നിന്നു. നിങ്ങളുടെ കറ്റകള്‍ എന്‍റെ കറ്റകളുടെ ചുറ്റും നി രന്നു. നിങ്ങളുടെ കറ്റകള്‍ എന്‍റെ കറ്റകളെ താണു വണ ങ്ങി.”
8 അവന്‍റെ സഹോദരന്മാര്‍ പറഞ്ഞു, “ഇതിന്‍റെയ ര്‍ ത്ഥം നീരാജാവായി ഞങ്ങളെ ഭരിക്കും എന്നാണെന്നു നിനക്കു തോന്നുന്നുണ്ടോ?”അവരെപ്പറ്റി യോ സേ ഫ് കണ്ട സ്വപ്നങ്ങള്‍ മൂലം സഹോദരന്മാര്‍ അവനെ കൂ ടുതല്‍ വെറുത്തു.
9 പിന്നീട് യോസേഫ് ഒരു സ്വപ്നം കൂടി കണ്ടു. ആ സ്വപ്നത്തെപ്പറ്റിയും അവന്‍ സഹോദരന്മാരോടു പറഞ്ഞു. യോസേഫ് പറഞ്ഞു, “ഞാനൊരു സ്വപ്നം കൂടി കണ്ടു. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷ ത്രങ്ങളും എന്നെ നമിക്കുന്നതു ഞാന്‍ കണ്ടു.”
10 യോസേഫ് തന്‍റെ പിതാവിനോടും ഈ സ്വപ്നത് തെപ്പറ്റി പറഞ്ഞു. പക്ഷേ അവന്‍റെ അപ്പന്‍ അവനെ ശകാരിച്ചു. അവന്‍റെ അപ്പന്‍ പറഞ്ഞു, “ഇതെന്തു സ് വപ്നമാണ്? നിന്‍റെ അമ്മയും നിന്‍റെ സഹോദരന്മാരും ഞാനും നിന്‍റെ മുന്പില്‍ നമിക്കുമെന്നാണോ നീ കരുതു ന്നത്?”
11 യോസേഫിന്‍റെ സഹോദരന്മാര്‍ക്ക് അവനോടുള്ള അസൂയ തീര്‍ന്നില്ല. എന്നാല്‍ യോസേഫിന്‍റെ പിതാവ് ഈ കാര്യങ്ങളെക്കുറിച്ചും ഇതിന്‍റെ അര്‍ത്ഥം എന്താ യിരിക്കുമെന്നതിനെപ്പറ്റിയും കൂടുതലായി ചിന്തിക് കാനാരംഭിച്ചു.
12 ഒരു ദിവസം യോസേഫിന്‍റെ സഹോദരന്മാര്‍ അവരു ടെ പിതാവിന്‍റെ ആടുകളെ പരിപാലിക്കാന്‍ ശെഖേമി ലേ ക്കു പോയി.
13 യാക്കോബ് യോസേഫിനോടു പറഞ്ഞു, “ശെഖേമിലേക്കു പോകൂ. അവിടെ നിന്‍റെ സഹോദര ന് മാര്‍ എന്‍റെ ആടുകളോടൊത്തുണ്ട്.”
യോസേഫ് പറഞ്ഞു, “ഞാന്‍ പോകാം.”
14 യോസേഫിന്‍റെ പിതാവ് പറഞ്ഞു, “ചെന്ന് നിന്‍റെ സഹോദരന്മാര്‍ സുരക്ഷിതരാണോ എന്നു നോക്കുക. എന്‍റെ ആട്ടിന്‍പറ്റം സുഖമായിരിക്കുന്നോ എന്നു അ ന്വേഷിച്ച് മടങ്ങിവന്ന് എന്നോടു പറയുക.”അതിനാ ല്‍ യോസേഫിന്‍റെ പിതാവ് അവനെ ഹെബ്രോന്‍ താഴ്വര യില്‍നിന്നും ശെഖേമിലേക്കയച്ചു.
15 ശെഖേമിലെത്തിയ യോസേഫ് അവിടെയൊക്കെ ചു റ്റിക്കറങ്ങി. അലഞ്ഞുതിരിയുന്ന അവനെ കണ്ട് ഒരാള്‍ ചോദിച്ചു, “നീ എന്താണ് തിരയുന്നത്?”
16 യോസേഫ് മറുപടി പറഞ്ഞു, “ഞാന്‍ എന്‍റെ സഹോ ദരന്മാരെ തെരയുകയാണ്. എവിടെയാണവര്‍ ആടുകളോ ടൊത്തു കഴിയുന്നതെന്ന് നിങ്ങള്‍ക്കു കാണിച്ചു തരാ നാകുമോ?”
17 അയാള്‍ പറഞ്ഞു, “അവര്‍ ദൂരേക്കു പോയിക്കഴി ഞ് ഞു. അവര്‍ ദോഥാനിലേക്കു പോകാന്‍ ആലോചിക് കു ന്നത് ഞാന്‍ കേട്ടു.”അതിനാല്‍ യോസേഫ് തന്‍റെ സ ഹോദരന്മാരെ പിന്തുടരുകയും ദോഥാനില്‍വച്ച് അവ രെ കണ്ടുപിടിക്കുകയും ചെയ്തു.
യോസേഫിനെ അടിമയായി വില്‍ക്കുന്നു
18 യോസേഫ് ദൂരെനിന്നും വരുന്നത് അവന്‍റെ സഹോ ദരന്മാര്‍ കണ്ടു. അവനെ കൊല്ലാന്‍ പദ്ധതിയിടാന്‍ അവ ര്‍ തീരുമാനിച്ചു.
19 സഹോദരന്മാര്‍ പരസ്പരം പറഞ്ഞു, “ഇതാ ആ സ്വപ്നക്കാരന്‍ യോസേഫ് വരുന്നു.
20 നമു ക് കിപ്പോള്‍ തരം പോലെ അവനെ കൊല്ലാം. ഏതെങ് കി ലും ഒരു ഒഴിഞ്ഞ കിണറ്റിലേക്കു അവന്‍റെ ശരീരം എറി യാം. ഒരു വന്യമൃഗം അവനെ കടിച്ചുകൊന്നുവെന്ന് നമുക്ക് പിതാവിനോടു പറയാം. അപ്പോള്‍ നമുക്ക് അവ ന്‍റെ സ്വപ്നങ്ങള്‍ വെറും സ്വപ്നങ്ങളാണെന്ന് തെളി യിക്കാന്‍ കഴിയും.”
21 എന്നാല്‍ രൂബേന് യോസഫിനെ രക്ഷിക്കണ മെന് നുണ്ടായിരുന്നു. രൂബേന്‍ പറഞ്ഞു, “നമുക്കവനെ കൊ ല്ലണ്ട.
22 അവനെ മുറിവൊന്നും ഏല്പിക്കാതെ കിണറ് റിലിടാം.”യോസേഫിനെ രക്ഷിച്ച് പിതാവിന്‍റെ യടുത് തേക്കു മടക്കിയയക്കാനായിരുന്നു അവന്‍റെ പരിപാടി.
23 യോസേഫ് തന്‍റെ സഹോദരന്മാരെ സമീപിച്ചു. അവര്‍ അവനെ ആക്രമിക്കുകയും അവന്‍റെ മനോഹരമായ മേല്‍ക് കുപ്പായം വലിച്ചുകീറിക്കളയുകയും ചെയ്തു.
24 എന് നിട്ട് അവരവനെ ഒരു വരണ്ട കിണറ്റിലേക്കെറിഞ്ഞു.
25 യോസേഫ് കിണറ്റിലായപ്പോള്‍ സഹോദരന്മാര്‍ ആഹാരം കഴിക്കാനിരുന്നു. അവര്‍ തല ഉയര്‍ത്തി നോക് കിയപ്പോള്‍ ഗിലെയാദില്‍ നിന്ന് ഈജിപ്തിലേക്കു പോകുന്ന ഒരു സംഘം വ്യാപാരികളെ കണ്ടു. അവരുടെ ഒട്ടകങ്ങള്‍ ധാരാളം സുഗന്ധദ്രവ്യങ്ങളും സന്പത്തും വഹിച്ചിരുന്നു.
26 അതിനാല്‍ യെഹൂദാ തന്‍റെ സഹോദ രന്മാരോടു പറഞ്ഞു, “നമ്മുടെ സഹോദരനെ കൊന്നി ട്ട് ആ മരണം മറച്ചു പിടിക്കുന്നതുകൊണ്ട് നമുക്കെ ന്തു ലാഭമാണുണ്ടാകുക?
27 അവനെ ഈ വ്യാപാരികള്‍ക്കു വിറ്റാല്‍ നമുക്ക് കൂടുതല്‍ ലാഭമുണ്ടാകും. അപ്പോള്‍ സ് വന്തം സഹോദരനെ കൊന്നുവെന്ന കുറ്റം നമ്മുടെമേല്‍ ഉണ്ടാവുകയുമില്ല.”മറ്റു സഹോദരന്മാര്‍ അതംഗീക രി ച്ചു.
28 മിദ്യാന്യരായ വ്യാപാരികള്‍ കടന്നു വന്നപ് പോള്‍ സഹോദരന്മാര്‍ യോസേഫിനെ കിണറ്റില്‍നിന്നും പുറത്തെടുത്തു. അവര്‍ അവനെ ഇരുപതു വെള്ളിക്ക ഷണ ങ്ങള്‍ക്ക് വ്യാപാരികള്‍ക്കു വിറ്റു. അവരവനെ ഈജിപ് തിലേക്കു കൊണ്ടുപോയി.
29 ഈ സമയത്തെല്ലാം രൂബേന്‍ സഹോദരന് മാരോ ടൊത്തുണ്ടായിരുന്നില്ല. യോസേഫിനെ അവര്‍ വിറ്റ കാര്യം അവനറിഞ്ഞിരുന്നില്ല. കിണറ്റിനടുത്തേക്കു മടങ്ങിവന്നപ്പോള്‍ രൂബേന് യോസേഫിനെ അവിടെ കാണുവാന്‍ കഴിഞ്ഞില്ല. തന്‍റെ ദുഃഖം പ്രകടിപ് പിക് കാന്‍ രൂബേന്‍ തന്‍റെ വസ്ത്രങ്ങള്‍ വലിച്ചു കീറി.
30 രൂ ബേന്‍ സഹോദരന്മാരെ സമീപിച്ച് ചോദിച്ചു, “അവന്‍ കിണറ്റിലില്ല! ഞാനെന്തു ചെയ്യും?”
31 സഹോദരന്മാര്‍ ഒരു കോലാടിനെ കൊന്ന് അതിന്‍റെ രക്തം യോസേ ഫിന്‍ റെ മേലങ്കിയില്‍ ഒഴിച്ചു.
32 എന്നിട്ടവര്‍ ആ മേലങ്കി തങ്ങളുടെ പിതാവിനെ കാണിച്ചു. അവര്‍ ചോദിച്ചു, “ഈ മേലങ്കി ഞങ്ങള്‍ക്കു കിട്ടിയതാണ്. ഇത് യോസേ ഫിന്‍റേതാണോ?”
33 മേലങ്കി കണ്ട പിതാവ് അത് യോസേഫിന്‍ റേതാ ണെന്നു തിരിച്ചറിഞ്ഞു, പിതാവ് പറഞ്ഞു, “അതെ, അ തവന്‍റേതു തന്നെ! ഏതെങ്കിലും ഒരു കാട്ടുമൃഗം അവനെ കൊന്നതാകാം. എന്‍റെ മകന്‍ യോസേഫിനെ ഒരു കാട്ടു മൃഗം തിന്നിരിക്കുന്നു!”
34 യാക്കോബിന് തന്‍റെ മകനെ ഓര്‍ത്ത് വളരെ ദുഃഖമുണ്ടായി. അയാള്‍ തന്‍റെ വസ്ത്ര ങ് ങള്‍ വലിച്ചുകീറി. അനന്തരം താന്‍ ദുഃഖിതനാണെന്നു സൂചിപ്പിക്കുന്ന തരത്തിലുള്ള വിശേഷവസ്ത്രങ്ങള്‍ യാക്കോബ് ധരിച്ചു. വളരെക്കാലം തന്‍റെ പുത്രനെ ച് ചൊല്ലി അയാള്‍ ദുഃഖിച്ചു.
35 യാക്കോബിനെ സമാധാ നിപ്പിക്കാന്‍ എല്ലാ പുത്രന്മാരും പുത്രിമാരും ശ്രമി ച്ചു. പക്ഷേ യാക്കോബിന് സാന്ത്വനപ് പെടാനാ യി ല്ല. യാക്കോബ് പറഞ്ഞു, “മരിക്കും വരെ എന്‍റെ മക നെക്കുറിച്ചോര്‍ത്തു ഞാന്‍ ദുഃഖിക്കും.”അതിനാല്‍ ത ന്‍റെ പുത്രനായ യോസേഫിനെ ഓര്‍ത്ത് യാക്കോബ് തു ടര്‍ന്നും ദുഃഖിച്ചു.
36 മിദ്യാന്യരായ കച്ചവടക്കാര്‍ യോ സേഫിനെ പിന്നീട് ഈജിപ്തില്‍ വിറ്റു. ഫറവോന്‍റെ അംഗരക്ഷകരുടെ നായകനായ പോത്തീഫറിനാണ് അവര വനെ വിറ്റത്.