യെഹൂദയും താമാരും
38
ആ സമയത്ത് യെഹൂദാ തന്‍റെ സഹോദരന്മാരെ വി ട്ട് ഹീരാ എന്നൊരാളോടൊത്തു താമസിക്കാന്‍ പോയി. അദ്ദുല്ലാം പട്ടണക്കാരനായിരുന്നു ഹീരാ. അ വിടെ യെഹൂദാ ഒരു കനാന്യ പെണ്‍കുട്ടിയെ കണ്ടുമു ട്ടു കയും അവളെ വിവാഹം കഴിക്കുകയും ചെയ്തു. ശൂവാ എ ന്നായിരുന്നു അവളുടെ പിതാവിന്‍റെ പേര്. കനാന് യക് കാരി ഒരു പുത്രനു ജന്മമേകി. അവര്‍ അവന് ഏര്‍ എന്നു പേരിട്ടു. പിന്നീട് അവള്‍ മറ്റൊരു പുത്രനു കൂടി ജന്മ മേകി. അവന് അവള്‍ ഓനാന്‍ എന്നു പേരിട്ടു. പിന്നീട് അവള്‍ക്ക് ശേലാ എന്നൊരു പുത്രനും ജനിച്ചു. മൂന്നാമ ത്തെ പുത്രനുണ്ടായപ്പോള്‍ യെഹൂദാ കെസീബില്‍ താമ സിക്കുകയായിരുന്നു.
യെഹൂദാ തന്‍റെ മൂത്ത പുത്രനായ ഏരിനു ഭാര്യയാക് കാന്‍ വേണ്ടി ഒരു സ്ത്രീയെ തെരഞ്ഞെടുത്തു. താമാര്‍ എ ന്നായിരുന്നു അവളുടെ പേര്. പക്ഷേ ഏര്‍ വളരെ പാപ ങ്ങള്‍ ചെയ്തു. യഹോവ അവനില്‍ സന്തുഷ്ട നായിരുന് നില്ല. അതിനാല്‍ യഹോവ അവനെ വധിച്ചു. അനന്ത രം യെഹൂദാ ഏരിന്‍റെ സഹോദരനായ ഓനാനോടു പറഞ് ഞു, “പോയി നിന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യയോടൊത്ത് ശ യിക്കുക. അവള്‍ക്ക് ഒരു ഭര്‍ത്താവിനെപ് പോലെയാ യിത് തീരുക. കുട്ടികളുണ്ടായാല്‍ അവര്‍ നിന്‍റെ സഹോദരന്‍ ഏ രിന്‍റെതായിരിക്കും.”
താനുമായുള്ള ബന്ധത്തിലുണ്ടാകുന്ന കുട്ടികള്‍ തന്‍ റേതാകില്ലെന്ന് ഓനാന്‍ അറിഞ്ഞു. ഓനാന്‍ താമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെങ്കിലും അയാള്‍ ശുക്ലം നിലത്തു വീഴ്ത്തിക്കളഞ്ഞു. 10 ഇത് യഹോവയെ കോപാകുലനാക്കി. അതിനാല്‍ യഹോവ ഓനാനെയും വ ധിച്ചു. 11 അനന്തരം യെഹൂദാ തന്‍റെ മരുകളോടു പറഞ് ഞു, “നിന്‍റെയപ്പന്‍റെയടുത്തേക്കു മടങ്ങിപ്പോകൂ. എന്‍റെ ഇളയപുത്രന്‍ ശേലാ പ്രായപൂര്‍ത്തിയാകും വരെ മറ്റാരെയും വിവാഹം കഴിക്കാതെ അവിടെത്തന്നെ തങ് ങുക.
ശേലയും തന്‍റെ സഹോദരന്മാരെപ്പോലെ കൊല് ലപ്പെടുമോ എന്ന് യെഹൂദാ ഭയന്നു. താമാര്‍ തന്‍റെ പി താവിന്‍റെ വീട്ടിലേക്കു മടങ്ങി.
12 പിന്നീട്, ശൂവയുടെ പുത്രിയായ യെഹൂദയുടെ ഭാര്യ മരണമടഞ്ഞു. ദുഃഖാചരണകാലം കഴിഞ്ഞയുടനെ യെ ഹൂ ദാ അദ്ദുല്ലാമ്യനായ തന്‍റെ സൂഹൃത്ത് ഹീരയോടൊത്ത് തിമ്നയിലേക്കു പോയി. തന്‍റെ ആടുകളുടെ രോമം മുറി ക്കാനായിരുന്നു അയാള്‍ തിമ്നയിലേക്കു പോയത്. 13 തന്‍ റെ അമ്മായിയപ്പന്‍ ആടുകളുടെ രോമം മുറിക്കാന്‍ തിമ്ന യിലേക്കു പോകുന്നതായി താമാര്‍ അറിഞ്ഞു, 14 താന്‍ വി ധവയാണെന്നു കാണിക്കുന്ന അടയാളവ സ്ത്രങ്ങ ളാ യിരുന്നു അവള്‍ എപ്പോഴും ധരിച്ചിരുന്നത്. അതി നാ ല്‍ അവള്‍ വ്യത്യസ്തമായ വസ്ത്രങ്ങളണിഞ്ഞ് തലയി ല്‍ ഒരു മൂടുപടവുമണിഞ്ഞു. എന്നിട്ടവള്‍ തിമ്നയ്ക്കു സമീപമുള്ള എനയീമിലേക്കുള്ള വഴിയരികില്‍ ഇരുന്നു. യെഹൂദയുടെ ഇളയപുത്രന്‍ ശേലാ വളര്‍ന്നിരിക്കാമെന്ന് താമാരിനറിയാമായിരുന്നു. എന്നാല്‍ അവളെ ശേലയുമാ യി വിവാഹം കഴിപ്പിക്കാന്‍ യെഹൂദയ്ക്കു പരിപാടിയി ല്ലായിരുന്നു.
15 യെഹൂദാ ആ വഴിയിലൂടെ നടന്നു. അയാള്‍ അവളെ ക ണ്ടുവെങ്കിലും അതൊരു വേശ്യയായിരി ക്കാമെന്നാ ണു കരുതിയത്. (അവള്‍ ഒരു വേശ്യയെപ്പോലെ മൂടുപടം കൊണ്ട് മുഖം മൂടിയിരുന്നു.) 16 അതിനാല്‍ യെഹൂദാ അവ ളോടു ചോദിച്ചു, “ഞാന്‍ നിന്നോടൊത്തു ശയിക്കട് ടെ?”(അവള്‍ തന്‍റെ പുത്രഭാര്യയായ താമാരാണെന്ന് അ യാള്‍ അറിഞ്ഞിരുന്നില്ല.)
അവള്‍ ചോദിച്ചു, “എത്ര പണം തരും?”
17 യെഹൂദാ പറഞ്ഞു, “എന്‍റെ ആട്ടിന്‍ പറ്റത്തില്‍ നി ന്നും ഒരു കുഞ്ഞാടിനെ തരാം.”അവള്‍ മറുപടി പറഞ്ഞു, “ഞാനതു സമ്മതിക്കുന്നു. പക്ഷേ ആടിനെ എനിക്കു തരുന്നതുവരെ അങ്ങെനിക്കു ജാമ്യമായി എന് തെങ്കി ലും തരണം.”
18 യെഹൂദാ ചോദിച്ചു, “ആടിനെ അയച്ചുതരുംവരെ അതിനുള്ള തെളിവായി ഞാനെന്താണു തരേണ്ടത്?”താമാ ര്‍ മറുപടി പറഞ്ഞു, “അങ്ങയുടെ മുദ്രമോതിരവും ചരടും ഊന്നുവടിയുമെനിക്കു തരിക.”യെഹൂദാ അവള്‍ക് കതെ ല് ലാം നല്‍കി. അനന്തരം യെഹൂദയും താമാറും ലൈംഗിക വേ ഴ്ചയിലേര്‍പ്പെടുകയും താമാര്‍ ഗര്‍ഭിണിയാകുകയും ചെയ് തു. 19 താമാര്‍ വീട്ടിലേക്കു മടങ്ങിച്ചെന്ന് തന്‍റെ മുഖം മറച്ചിരുന്ന മൂടുപടം എടുത്തുകളഞ്ഞു. അനന്തരം അ വള്‍ വിധവയുടെ അടയാള വസ്ത്രം അണിഞ്ഞു.
20 പിന്നീട് യെഹൂദാ തന്‍റെ സുഹൃത്ത് ഹീരയെ എനയീ മില്‍ അയച്ച് ആ വേശ്യയ്ക്ക് വാഗ്ദാനം ചെയ്തിരുന്ന ആടിനെ ഏല്പിച്ചുവിട്ടു. തന്‍റെ മുദ്രമോതിരവും ഊ ന്നുവടിയും മടക്കി വാങ്ങണമെന്ന് ഹീരയോടു പറയു കയും ചെയ്തു. പക്ഷേ ഹീരയ്ക്ക് അവളെ കണ്ടെത് താ നായില്ല. 21 ഹീരാ എനയീം പട്ടണത്തിലെ ചിലരോടു ചോദിച്ചു, “ഈ വഴിയരികില്‍ നില്‍ക്കാറുണ്ടായിരുന്ന വേശ്യ എവിടെയാണ്?”
അവര്‍ പറഞ്ഞു, “ഈ വഴിയില്‍ ഒരു വേശ്യയും ഉണ്ടാ യിരുന്നില്ല.”
22 അതിനാല്‍ യെഹൂദയുടെ സുഹൃത്ത് മടങ്ങിയെത്തി പറഞ്ഞു, “എനിക്ക് ആ സ്ത്രീയെ കണ്ടെത്താനായില്ല. മാത്രവുമല്ല അന്നാട്ടില്‍ ഒരു വേശ്യയും ഉണ്ടായിട്ടി ല്ലെന്നു നാട്ടുകാരെന്നോടു പറയുകയും ചെയ്തു.”
23 അതിനാല്‍ യെഹൂദാ പറഞ്ഞു, “ആ സാധനങ്ങ ളൊ ക്കെ അവള്‍ കൈവശം വച്ചു കൊള്ളട്ടെ. ആളുകള്‍ നമ്മെ പരിഹസിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അവള്‍ ക്ക് ആടിനെ കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ നമു ക്കവളെ കണ്ടെത്താനായില്ല. അത്രയും മതി.”
ഗര്‍ഭിണിയായ താമാര്‍
24 മൂന്നു മാസങ്ങള്‍ക്കു ശേഷം യെഹൂദയോട് ആരോ പറഞ്ഞു, “നിന്‍റെ പുത്രഭാര്യ വേശ്യാവൃത്തിയിലൂടെ ഗര്‍ഭം ധരിച്ചിരിക്കുന്നു.”
അപ്പോള്‍ യെഹൂദാ പറഞ്ഞു, “അവളെ പുറത്താക്കി കത്തിച്ചുകളയുക.”
25 ആളുകള്‍ താമാരിനെ കൊല്ലാന്‍ പോയി. പക്ഷേ താമാര്‍ തന്‍റെ ഭര്‍ത്തൃപിതാവിന് ഇങ്ങനെയൊരു സന്ദേ ശം കൊടുത്തയച്ചു. “എന്നെ ഗര്‍ഭിണിയാക് കിയവ ന്‍റേ താണ് ഈ സാധനങ്ങള്‍, സൂക്ഷിച്ചു നോക്കൂ, ഇതാരുടേ താണെന്നറിയില്ലേ? ഈ മുദ്രമോതിരവും ചരടും ആരുടേ താണ്? ഈ ഊന്നുവടിയാരുടേതാണ്?”
26 ആ സാധനങ്ങള്‍ തിരിച്ചറിഞ്ഞ യെഹൂദാ പറഞ്ഞു, “അവള്‍ ചെയ്തത് ശരിയാണ്. ഞാനാണു തെറ്റുകാരന്‍. ഞാ ന്‍ വാഗ്ദാനം ചെയ്തതനുസരിച്ച് എന്‍റെ മകന്‍ ശേലയെ ഞാനവള്‍ക്കു നല്‍കിയില്ല.”പിന്നീടൊരിക്കലും യെ ഹൂദാ അവളോടൊത്തു ശയിച്ചില്ല.
27 താമാരിന് പ്രസവസമയമടുത്തപ്പോള്‍ ഇരട്ടക്കുട് ടികളെയാണവള്‍ പ്രസവിക്കാന്‍ പോകുന്നതെന്ന് അവര്‍ കണ്ടു. 28 അവള്‍ പ്രസവിക്കവേ ഒരു കുട്ടി കൈ പുറത്തേ ക്കിട്ടു. സൂതി കര്‍മ്മിണി ആ കൈയില്‍ ഒരു ചുവന്ന ചര ടു കെട്ടി. “ഈ കുട്ടിയാണ് ആദ്യമുണ്ടായത്”എന്നവള്‍ പറഞ്ഞു. 29 പക്ഷേ ആ കുട്ടി കൈ അകത്തേക്കു വലിച് ചു. അനന്തരം മറ്റേ കുട്ടി ആദ്യം ജനിച്ചു. അതിനാല്‍ സൂതി കര്‍മ്മിണി പറഞ്ഞു, “നീ ആദ്യം പുറത്തുവ രു വാ ന്‍ കഴിവുള്ളവനായിരുന്നു!”അതുകൊണ്ട് അവരവന് പേ രെസ്സ് എന്നു പേരിട്ടു. 30 അതിനുശേഷം മറ്റേ കുട്ടിയും പിറന്നു. കൈയില്‍ ചുവന്ന ചരടു കെട്ടിയവനായിരു ന് നു അവന്‍. അവരവന് സേരഹ് എന്നു പേരിട്ടു.