യോസേഫ് രണ്ടു സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കുന്നു
40
പിന്നീടൊരിക്കല്‍ ഫറവോന്‍റെ രണ്ടു ഭൃത്യ ന് മാര്‍ ഫറവോനെതിരെ എന്തോ തെറ്റു ചെയ്തു. ഒ രാള്‍ റൊട്ടിക്കാരനും മറ്റൊരാള്‍ ഫറവോനു വീഞ്ഞു വിളന്പുന്നവനുമായിരുന്നു. ഫറവോന് ഇവരുടെ പേ രില്‍ വളരെ കോപമുണ്ടായി. അതിനാല്‍ ഫറവോന്‍ അ വരെയും യോസേഫിനെ ഇട്ട അതേ തടവറയിലിട്ടു. ഫറ വോന്‍റെ അംഗരക്ഷക പ്രമാണിയായിരുന്ന പോത് തീ ഫര്‍ ആയിരുന്നു തടവറയുടെ ചുമതലക്കാരന്‍. അയാള്‍ രണ്ടു തടവുകാരെയും യോസേഫിന്‍റെ കീഴിലാക്കി. കു റച്ചു കാലം അവര്‍ തടവറയില്‍ കിടന്നു. ഒരു രാത്രി, രണ് ടു തടവുകാരും ഓരോ സ്വപ്നം കണ്ടു. (ഈജിപ് തുരാജാ വിന്‍റെ റൊട്ടിക്കാരനും വീഞ്ഞു വിളന്പുകാ രനുമായി രുന്നു ആ തടവുകാര്‍.) ഓരോ തടവുകാരനും അവനവന്‍റെ സ്വപ്നമാണ് കണ്ടത്. ഓരോ സ്വപ്നത്തിനും അതാതി ന്‍റെ അര്‍ത്ഥവുമുണ്ടായിരുന്നു. പിറ്റേന്നു രാവിലെ യോസേഫ് അവരുടെ അടുത്തേക്കു പോയി. ഇരുവരും വി ഷാദിച്ചിരിക്കുന്നതു യോസേഫ് കണ്ടു. യോ സേ ഫു ചോദിച്ചു, “എന്താ നിങ്ങളിത്ര വ്യാകുലരാ യിരിക്കു ന്നത്?”
അവരിരുവരും പറഞ്ഞു, “രാത്രിയില്‍ ഞങ്ങളിരു വ രും ഓരോ സ്വപ്നങ്ങള്‍ കണ്ടു. പക്ഷേ അതിന്‍റെ അര്‍ ത്ഥമെന്താണെന്നു ഞങ്ങള്‍ക്കു മനസ്സിലായിട്ടില്ല. അതു വിശദീകരിക്കുവാനോ വ്യാഖ്യാനിക്കാനോ ആരുമില്ല.”
യോസേഫ് അവരോടു പറഞ്ഞു, “ദൈവത്തിനു മാത്ര മേ സ്വപ്നങ്ങള്‍ മനസ്സിലാക്കുവാനും വ്യാഖ്യാ നിക് കാനും കഴിയൂ. അതിനാല്‍ നിങ്ങള്‍ ആ സ്വപ്നങ്ങള്‍ എന് നോടു പറയണമെന്നു ഞാനപേക്ഷിക്കുന്നു.”
വീഞ്ഞുകാരന്‍റെ സ്വപ്നം
അതിനാല്‍ വീഞ്ഞുവിളന്പുകാരന്‍ തന്‍റെ സ്വപ്നം യോസേഫിനു വിവരിച്ചു കൊടുത്തു. അയാള്‍ പറഞ്ഞു, “ഞാന്‍ ഒരു മുന്തിരിവള്ളിയെ സ്വപ്നം കണ്ടു. 10 അതിനു മൂന്നു ശാഖകളുണ്ടായിരുന്നു. അവയില്‍ പൂവുണ്ടാകു ന്നതും അതു കായായി മാറുന്നതും ഞാന്‍ കണ്ടു. 11 ഞാന്‍ ഫറവോന്‍റെ പാനപാത്രം പിടിച്ചിരിക്കു കയായിരു ന് നു. അതിനാല്‍ ഞാന്‍ ആ മുന്തിരി പറിച്ചു പിഴിഞ്ഞ് പാ നപാത്രത്തില്‍ വീഴ്ത്തി. എന്നിട്ട് ആ പാനപാത്രം ഫറ വോനു കൊടുത്തു.”
12 അപ്പോള്‍ യോസേഫ് പറഞ്ഞു, “ഈ സ്വപ്നം ഞാ ന്‍ നിനക്കു വ്യാഖ്യാനിച്ചു തരാം. മൂന്നു ശാഖകള്‍ മൂ ന്നു ദിവസങ്ങളാണ്. 13 മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഫറവോന്‍ നിന്നോടു പൊറുക്കുകയും നിന്നെ നിന്‍റെ ജോലിയിലേക്കു മടക്കി അയയ്ക്കുകയും ചെയ്യും. നീ ഫറവോനു വേണ്ടി മുന്പ് ചെയ്തിരുന്ന ജോലി തന്നെ ചെയ്യും. 14 പക്ഷേ നിങ്ങള്‍ സ്വതന്ത്രരാവുന്പോള്‍ എന്നെ ഓര്‍ക്കുക. എന്നോടു സഹാനുഭൂതി കാട്ടുകയും എന്നെ രക്ഷിക്കുകയും ചെയ്യണം. ഫറവോനോടു പറഞ്ഞ് എന്നെ തടവറയില്‍നിന്നും മോചിപ്പിക്കുക. 15 എന്‍റെ നാട്ടില്‍നിന്ന് എന്‍റെ ജനതയായ എബ്രായരി ല്‍നിന്ന് ഞാന്‍ ഇവിടെ ബലമായി പിടിച്ചു കൊണ്ടു വരപ്പെട്ടതാണ്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല അതിനാല്‍ ഞാന്‍ ഈ തടവറയില്‍ കിടക്കേണ്ടതില്ല.”
പാചകക്കാരന്‍റെ സ്വപ്നം
16 മറ്റേ ഭൃത്യന്‍റെ സ്വപ്നം നല്ലതാണെന്ന് റൊട്ടിക് കാരനു തോന്നി. അതിനാല്‍ അയാള്‍ യോസേഫിനോടു പറഞ്ഞു, “ഞാനും ഒരു സ്വപ്നം കണ്ടു. എന്‍റെ തലയില്‍ മൂന്ന് അപ്പക്കുട്ടകളുണ്ടായിരുന്നു. 17 ഏറ്റവും മുകളി ലത്തെ കുട്ടയില്‍ എല്ലാത്തരത്തിലുള്ള അപ്പങ്ങളു ണ്ട്. അവ രാജാവിനുള്ളവയായിരുന്നു. പക്ഷേ അവയെല് ലാം പക്ഷികള്‍ കൊത്തിത്തിന്നു കൊണ്ടിരുന്നു. 18 യോസേഫ് മറുപടി പറഞ്ഞു, “ഈ സ്വപ്നത്തിന്‍റെ അ ര്‍ത്ഥം ഞാന്‍ നിന്നോടു പറയാം. മൂന്നു കുട്ടകള്‍ മൂന്നു ദിവസങ്ങളെയാണ് കുറിക്കുന്നത്. 19 മൂന്നു ദിവസങ്ങള്‍ കഴിയുന്നതിനു മുന്പ് രാജാവ് നിന്നെ തടവറയ്ക്കു പുറ ത്തേക്കു വിളിക്കും. എന്നിട്ടദ്ദേഹം നിന്‍റെ തല വെട് ടിക്കളയും! നിന്‍റെ ശരീരം രാജാവ് ഒരു തൂണില്‍ കെട്ടി ത് തൂക്കിയിടും. പക്ഷികള്‍ നിന്‍റെ ശരീരം കൊത് തിത് തി ന് നും.”
യോസേഫ് മറക്കപ്പെട്ടു
20 മൂന്നു ദിവസങ്ങള്‍ കഴിഞ്ഞു. അത് ഫറവോന്‍റെ ജന് മദിനമായിരുന്നു. ഫറവോന്‍ തന്‍റെ ഭൃത്യന്മാര്‍ ക് കൊ ക്കെ ഒരു വിരുന്നു നല്‍കി. അദ്ദേഹം വീഞ്ഞു വിളന്പു കാരനെയും റൊട്ടിക്കാരനെയും തടവറയില്‍നിന്നും പോ കാന്‍ അനുവദിച്ചു. 21 വീഞ്ഞുകാരനെ അദ്ദേഹം മോചി പ്പിച്ചു. അവന്‍റെ ജോലി ഫറവോന്‍ തിരികെ നല്‍കി. അയാള്‍ ഫറവോന്‍റെ കയ്യില്‍ ഒരു വീഞ്ഞു പാനപാത്രം കൊടുക്കുകയും ചെയ്തു. 22 പക്ഷേ ഫറവോന്‍ റൊട്ടി ക് കാരനെ തൂക്കിക്കൊന്നു. സംഭവിക്കുമെന്ന് യോസേഫ് പറഞ്ഞതുപോലെയാണെല്ലാം നടന്നത്. 23 പക്ഷേ വീ ഞ് ഞു വിളന്പുകാരന്‍ യോസേഫിനെ രക്ഷിക്ക ണമെ ന് ന കാര്യം മറന്നു. അയാള്‍ യോസേഫിനെപ്പറ്റി ഫറവോ നോട് ഒന്നും പറഞ്ഞില്ല. അയാള്‍ യോസേഫിനെ മറന് നു.