താനാരാണെന്ന് യോസേഫ് വെളിപ്പെടുത്തുന്നു
45
യോസേഫിന് ഇനിയും തന്നെ നിയന്ത്രി ക്കാനാ യില്ല. അവന്‍ അവിടെയുണ്ടായി രുന്നവരുടെ യെല്ലാം മുന്പില്‍ വച്ച് കരഞ്ഞു. യോസേഫ് പറഞ് ഞു, “എല്ലാവരോടും പോകുവാന്‍ പറയൂ.”എല്ലാവരും പോയി. യോസേഫും സഹോദരന്മാരും മാത്രമായി അവി ടെ. അപ്പോള്‍ താനാരാണെന്ന് യോസേഫ് പറഞ്ഞു. യോസേഫ് കരച്ചില്‍ തുടര്‍ന്നു ഫറവോന്‍റെ കൊട് ടാര ത്തിലുള്ള എല്ലാവരും അതു കേള്‍ക്കുകയും ചെയ്തു.
യോസേഫ് തന്‍റെ സഹോദരന്മാരോടു പറഞ്ഞു, “ ഞാന്‍ നിങ്ങളുടെ സഹോദരന്‍ യോസേഫാണ്. എന്‍റെ പി താവിനു സുഖമല്ലേ?”പക്ഷേ സഹോദരന്മാര്‍ അവ നോടു മറുപടിയൊന്നും പറഞ്ഞില്ല. അവര്‍ വളരെ കുഴ ങ്ങുകയും ഭയക്കുകയും ചെയ്തു.
അതിനാല്‍ യോസേഫ് അവരോടു വീണ്ടും പറഞ്ഞു, “എന്‍റെ അടുത്തേക്കു വരൂ. ഞാന്‍ അപേക്ഷിക്കുകയാണ്. എന്‍റെ അടുത്തേക്കു വരൂ.”
സഹോദരന്മാര്‍ യോസേഫിനു വളരെ അടുത്തേക്കു ചെന്നു. യോസേഫ് അവരോടു പറഞ്ഞു, “നിങ്ങളുടെ സഹോദരന്‍ യോസേഫ് ഞാനാണ്. എന്നെയാണ് നിങ്ങള്‍ ഈജിപ്തില്‍ അടിമയായി വിറ്റത്. ഇനി ഭയപ്പെടരുത്. നിങ്ങള്‍ ചെയ്തതോര്‍ത്ത് തന്നത്താന്‍ കോപിക്കരുത്. ഞാനിവിടെ വരികയെന്നത് ദൈവനിശ്ചയമായിരുന്നു. നിങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് ഞാനിവിടെയുള്ളത്. ഈ കൊടും ക്ഷാമം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. ഇ നിയും അഞ്ചു വര്‍ഷം കൂടി അതു നീണ്ടു നില്‍ക്കും. അ ത്രെയും കാലം വിതയോ കൊയ്ത്തോ ഉണ്ടാവില്ല. അ തിനാല്‍ നിങ്ങളുടെ ജനതയെ രക്ഷിക്കാന്‍ ദൈവം എന് നെ നിങ്ങള്‍ക്കുമുന്പേ ഇങ്ങോട്ടയച്ചതാണ്. നിങ് ങ ളുടെ തെറ്റല്ല എന്നെ ഇങ്ങോട്ടയച്ചത്. അതു ദൈവ നിശ്ചയമാണ്. ദൈവം എന്നെ ഫറവോനു പിതാ വിനെ പ്പോലെയാക്കി. അവന്‍റെ വസതിക്കും മുഴുവന്‍ ഈജി പ്തിനും ഗവര്‍ണ്ണറാണു ഞാന്‍.”
യിസ്രായേലിനെ ഈജിപ്തിലേക്കു ക്ഷണിച്ചു
യോസേഫ് പറഞ്ഞു, “വേഗം എന്‍റെ പിതാവിന്‍റെ യടുത്തേക്കു പോവുക. എന്നിട്ട് അദ്ദേഹത്തിന്‍റെ പു ത്രന്‍ യോസേഫിന്‍റെ ഈ സന്ദേശം പറയുക.”
ദൈവം എന്നെ ഈജിപ്തിന്‍റെ ഗവര്‍ണ്ണറാക്കി. അ തിനാല്‍ ഇവിടെ എന്‍റെയടുത്തേക്കു വരിക. താമസി ക്ക രുത്. ഇപ്പോള്‍ തന്നെ വരിക. 10 ഗോശെന്‍ദേശത്ത് അങ്ങ യ്ക്ക് എന്‍റെയടുത്ത് താമസിക്കാം. അങ്ങയ്ക്കും അങ്ങ യുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും അങ്ങയുടെ കാ ലികള്‍ക്കും സ്വാഗതം. 11 ക്ഷാമത്തിന്‍റേതായ അടുത്ത അ ഞ്ചുവര്‍ഷവും ഞാന്‍ അങ്ങയേയും അങ്ങയ്ക്കു ള്ളവയേ യും പോറ്റാം. അതിനാല്‍ അങ്ങയ്ക്കും അങ്ങയുടെ കു ടുംബത്തിനും കൂടാതെ അങ്ങയ്ക്കുള്ള യാതൊന്നിനും ഒരു നഷ്ടവും വരികയില്ല.
12 യോസേഫ് തന്‍റെ സഹോദരന്മാരോടു പറഞ്ഞു, “ ഞാന്‍ യഥാര്‍ത്ഥത്തില്‍ യോസേഫാണെന്ന് നിങ്ങള്‍ക്കു തീര്‍ച്ചയായും കാണാനാകും. നിങ്ങളോടു സംസാരി ക്കു ന്നത് നിങ്ങളുടെ സഹോദരനാണെന്ന് എന്‍റെ സഹോദ രന്‍ ബെന്യാമീനുപോലും അറിയാം. 13 അതിനാല്‍ ഇവിടെ ഈജിപ്തില്‍ എനിക്കു കിട്ടിയ ബഹുമതിയെപ്പറ്റി പി താവിനോടു പറയുക. നിങ്ങള്‍ ഇവിടെ കണ്ടതെല്ലാം അ ദ്ദേഹത്തോടു പറയുക. ഇനി വേഗം ചെന്ന് എന്‍റെ പി താ വിനെ കൂട്ടിക്കൊണ്ടുവരിക.” 14 അനന്തരം യോസേഫ് തന്‍റെ സഹോദരന്‍ ബെന്യാമീനെ കെട്ടിപ്പിടി ക്കുക യും ഇരുവരും കരയാന്‍ തുടങ്ങുകയും ചെയ്തു. 15 അനന്ത രം യോസേഫ് തന്‍റെ സഹോദരന്മാരെയെല്ലാം ചുംബിക് കുകയും കരയുകയും ചെയ്തു. അതിനുശേഷം സഹോദര ന് മാരെല്ലാം യോസേഫിനോടു സംസാരിക്കാന്‍ തുടങ്ങി.
16 യോസേഫിന്‍റെ സഹോദരന്മാര്‍ വന്ന വിവരം ഫറ വോന്‍ അറിഞ്ഞു. ഫറവോന്‍റെ കൊട്ടാരത്തിലാകെ ആ വാര്‍ത്ത പരന്നു. ഫറവോനും ഭൃത്യന്മാരും വളരെ വി കാര വിവശരായി! 17 ഫറവോന്‍ യോസേഫിനോടു പറഞ് ഞു, “തങ്ങള്‍ക്കാവശ്യമുള്ളത്ര ധാന്യവും എടുത്തു കൊ ണ്ട് കനാന്‍ദേശത്തേക്കു പോകുവാന്‍ നിന്‍റെ സഹോ ദര ന്മാരോടു പറയുക. 18 നിന്‍റെ പിതാവിനെയും കുടുംബ ത് തെയും എന്‍റെ മുന്പില്‍ കൊണ്ടുവരാനും അവരോടു പറ യുക. ഈജിപ്തിലെ ഏറ്റവും നല്ല സ്ഥലം ഞാന്‍ നിനക് കു താമസിക്കാന്‍ നല്‍കാം. നമുക്കുള്ള ഏറ്റവും നല്ല ഭക് ഷണം നിന്‍റെ കുടുംബാംഗങ്ങള്‍ക്കു ഭക്ഷിക്കാം.” 19 അന ന്തരം ഫറവോന്‍ പറഞ്ഞു, “നമ്മുടെ മികച്ച വണ്ടിക ളില്‍ കുറെ നിന്‍റെ സഹോദരന്മാര്‍ക്കു നല്‍കുക. പിതാ വിനെയും സ്ത്രീകളെയും കുട്ടികളെയും അവയില്‍ കയറ്റി കൊണ്ടുവരാന്‍ പറയുക. 20 അവരുടെ സാമാനങ്ങളെല്ലാം കൊണ്ടുവരുന്നതിനെപ്പറ്റി വിഷമിക്കേണ്ട. ഈജിപ് തിലെ മികച്ചവ നമുക്കവര്‍ക്കു നല്‍കാം.”
21 അതിനാല്‍ യിസ്രായേലിന്‍റെ പുത്രന്മാര്‍ അതു ചെ യ്തു. ഫറവോന്‍ വാഗ്ദാനം ചെയ്തതുപോലെതന്നെ യോ സേഫ് അവര്‍ക്ക് ഏറ്റവും നല്ല വാഹനങ്ങള്‍ തന്നെ നല്‍ കി. മടക്കയാത്രക്കാവശ്യമായ ആഹാരവും യോസേഫ് അവര്‍ക്കു നല്‍കി. 22 ഓരോ സഹോദരനും യോസേഫ് ഓ രോ നല്ല വസ്ത്രങ്ങള്‍ വീതം നല്‍കി. പക്ഷേ ബെന് മീ ന് അഞ്ചു മനോഹരങ്ങളായ വസ്ത്രങ്ങള്‍ നല്‍കി. മുന് നൂറ് വെള്ളിക്കഷണങ്ങളും ബെന്യാമീനു നല്‍കി. 23 യോ സേഫ് തന്‍റെ പിതാവിനും സമ്മാനങ്ങള്‍ കൊടുത്തയ ച് ചു. ഈജിപ്തിലെ നല്ല സാധനങ്ങള്‍ നിറച്ച ചാക്കുകള്‍ കയറ്റിയ പത്തു കഴുതകളെയും അവന്‍ അയച്ചു. കൂടാതെ പത്തു പെണ്‍കഴുതകളുടെ പുറത്ത് നിറയെ ധാന്യങ്ങളും അപ്പവും മറ്റ് ആഹാരപദാര്‍ത്ഥങ്ങളും അവരുടെ യാത്ര യ്ക്കായി നല്‍കി. 24 അനന്തരം യോസേഫ് തന്‍റെ സഹോ ദരന്മാരെ യാത്രയാക്കി. അവര്‍ പോകവേ, യോസേഫ് അ വരോടു പറഞ്ഞു, “നേരെ വീട്ടിലേക്കു പോവുക. വഴി ക്ക് വഴക്കുണ്ടാക്കരുത്.”
25 അങ്ങനെ സഹോദരന്മാര്‍ ഈജിപ്തില്‍ നിന്നും ക നാന്‍ദേശത്ത് പിതാവിന്‍റെയടുത്തേക്കുപോയി. 26 സ ഹോദരന്മാര്‍ അവനോടു പറഞ്ഞു, “പിതാവേ, യോ സേ ഫ് ഇന്നും ജീവിച്ചിരിക്കുന്നു! അവനിപ്പോള്‍ ഈ ജിപ്തിന്‍റെയാകമാനം ഗവര്‍ണ്ണറാണ്.”അവരുടെ പിതാ വിന് എന്താണ് ചിന്തിക്കേണ്ടതെന്നറിയാനായില്ല. ആദ്യം അദ്ദേഹം അവര്‍ പറഞ്ഞതു വിശ്വസിച്ചില്ല. 27 പക്ഷേ യോസേഫ് പറഞ്ഞതെല്ലാം അവര്‍ അദ്ദേഹത് തോടു പറഞ്ഞു. തന്നെ ഈജിപ്തിലേക്കു കൊണ്ടു ചെ ല്ലാന്‍ യോസേഫ് അയച്ച വാഹനങ്ങള്‍ യാക്കോബ് ക ണ്ടു. അപ്പോള്‍ അദ്ദേഹം വികാരഭരിതനാകുകയും വളരെ വളരെ സന്തോഷിക്കുകയും ചെയ്തു. 28 യിസ്രായേല്‍ പറ ഞ്ഞു, “ഇപ്പോള്‍ ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു. എന്‍റെ മകന്‍ യോസേഫ് ജീവിച്ചിരിക്കുന്നു! മരിക് കു ന്നതിനുമുന്പ് എനിക്കവനെ കാണണം!”