മനശ്ശെയ്ക്കും എഫ്രയീമിനും അനുഗ്രഹങ്ങള്‍
48
1 അല്പനേരം കഴിഞ്ഞപ്പോള്‍ യോസേഫിനു മന സ്സിലായി തന്‍റെ പിതാവ് വളരെ രോഗിയാ യെന് ന്. അതിനാല്‍ യോസേഫ് തന്‍റെ രണ്ടു പുത്രന്മാരായ മന ശ്ശെയെയും എഫ്രയീമിനെയും പിതാവിന്‍റെ യടുത്തേ ക് കു കൊണ്ടുപോയി.
2 യോസേഫ് വന്നപ്പോള്‍ ചിലര്‍ യിസ്രായേലിനോടു പറഞ്ഞു, “അങ്ങയുടെ പുത്രന്‍ യോസേഫ് കാണാന്‍ വന്നിരിക്കുന്നു.”യിസ്രായേല്‍ വള രെ ക്ഷീണിതനായിരുന്നുവെങ്കിലും നന്നേ പണിപ് പെട്ട് കിടക്കയില്‍ എഴുന്നറ്റിരുന്നു.
3 അനന്തരം യിസ്രായേല്‍ യോസേഫിനോടു പറഞ്ഞു, “കനാന്‍ദേശത്തെ ലൂസ്സില്‍ വച്ച് സര്‍വ്വശക്തനായ ദൈവം എനിക്കു പ്രത്യക്ഷപ്പെട്ടു. ദൈവം അവിടെ എന്നെ അനുഗ്രഹിച്ചു.
4 ദൈവം എന്നോടു പറഞ്ഞു, ‘ഞാന്‍ നിനക്ക് അനേകം പിന്‍ഗാമികളെ നല്‍കി നിന്നെ വലിയൊരു ജനതയാക്കും. നിന്‍റെ കുടുംബത്തിന് ഈ ഭൂമി എക്കാലത്തേക്കും സ്വന്തമാകും.’
5 ഇപ്പോള്‍ നി നക്കു രണ്ടു പുത്രന്മാരുണ്ട്. ഞാന്‍ വരും മുന്പ് ഈജി പ്തില്‍ വച്ചാണ് ആ പുത്രന്മാര്‍ ജനിച്ചത്. നിന്‍റെ ര ണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമുംഎനിക്ക് എന്‍റെ സ്വന്തം മക്കളെപ്പോലെയാണ്. എനിക്കവര്‍ രൂബേനെയും ശിമെയോനെയും പോലെയാണ്.
6 അതിനാല്‍ ഈ രണ്ടു കുട്ടികളും എന്‍റെ മക്കളായിരിക്കും. എനിക്കു ള്ളതെല്ലാം അവര്‍ പങ്കുവയ്ക്കും. പക്ഷേ നിനക്കുള്ള മറ്റു പുത്രന്മാര്‍ നിന്‍റേതു മാത്രമായിരിക്കും. പക്ഷേ എഫ്രയീമിന്‍റെയും മനശ്ശെയുടെയും പുത്രന്മാ രെപ് പോലെ തന്നെയായിരിക്കും അവരും. അതായത്, ഭാവിയി ല്‍ എഫ്രയീമിനും മനശ്ശെയ്ക്കുമുള്ളതെല്ലാം അവരും പങ്കുവയ്ക്കും.
7 പദ്ദന്‍-അരാമില്‍നിന്നുള്ള ഞങ്ങളുടെ യാത്രയില്‍ റാഹേല്‍ മരിച്ചു. അതെന്നെ വളരെ ദുഃഖി ത നാക്കി. കനാന്‍ ദേശത്തു വച്ചാണവള്‍ മരിച്ചത്. ഞങ്ങ ള്‍ അപ്പോള്‍ എഫ്രാത്തിലേക്കുള്ള വഴിയിലൂടെ സഞ്ച രിക്കുകയായിരുന്നു. ഞാനവളെ ബേത്ത്ലേഹെം എന്ന എഫ്രാത്തിലേക്കുള്ള വഴിയില്‍ തന്നെ സംസ്കരിച്ചു.”
8 അനന്തരം യിസ്രായേല്‍ യോസേഫിന്‍റെ പുത്രന്മാ രെ കണ്ടു. യിസ്രായേല്‍ ചോദിച്ചു, “ആരാണ് ആ കുട് ടി കള്‍?”
9 യോസേഫ് തന്‍റെ പിതാവിനോടു പറഞ്ഞു, “ഇവരാ ണ് എന്‍റെ പുത്രന്മാര്‍. ദൈവം എനിക്കു തന്ന കുട്ടി ക ള്‍.”
യിസ്രായേല്‍ പറഞ്ഞു, “നിന്‍റെ കുട്ടികളെ എന്‍റെയ ടുത്തേക്കു കൊണ്ടുവരിക. ഞാനവരെ അനുഗ്ര ഹിക് കാം.”
10 യിസ്രായേലിന് പ്രായം വളരെയായതിനാല്‍ കണ്ണു കള്‍ ശരിക്കു കാണാമായിരുന്നില്ല. അതിനാല്‍ യോസേ ഫ് തന്‍റെ മക്കളെ പിതാവിനോട് അടുപ്പിച്ചു നിര്‍ത് തി. യിസ്രായേല്‍ കുട്ടികളെ ചുംബിക്കുകയും കെട്ടിപ് പിടിക്കുകയും ചെയ്തു.
11 അനന്തരം യിസ്രായേല്‍ യോ സേഫിനോടു പറഞ്ഞു, “നിന്‍റെ മുഖം ഇനിയൊരി ക്ക ലും കാണാനാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. പക് ഷേ നോക്കൂ! നിന്നെയും നിന്‍റെ കുട്ടികളെയും കാണാന്‍ ദൈവം എന്നെ അനുവദിച്ചിരിക്കുന്നു.”
12 അനന്തരം യോസേഫ് കുട്ടികളെ യിസ്രായേലിന്‍റെ മടിയില്‍നിന്നും മാറ്റി. അവര്‍ അവന്‍റെ പിതാവിന്‍റെ മു ന്പില്‍ നമസ്കരച്ചു.
13 യോസേഫ് മനശ്ശെയെ തന്‍റെ ഇടതു വശത്തും എഫ്രയീമിനെ വലതു വശത്തും നിര്‍ത് തി. (അതിനാല്‍ എഫ്രയീം യിസ്രായേലിന്‍റെ ഇടതു വശ ത്തും മനശ്ശെ യിസ്രായേലിന്‍റെ വലതു വശത്തുമായി വന്നു.)
14 പക്ഷേ യിസ്രായേല്‍ തന്‍റെ കൈകള്‍ പിണച്ചു വലതു കൈ ഇളയകുട്ടിയായ എഫ്രയീമിന്‍റെ തലയില്‍ വച്ചു. അനന്തരം ഇടതുകൈ മൂത്ത കുട്ടിയായ മനശ്ശെ യുടെ തലയിലും വച്ചു. മനശ്ശെ മൂത്തവ നായിരു ന്നു വെങ്കിലും യിസ്രായേലിന്‍റെ ഇടത്തെ കൈയായിരുന്നു അവന്‍റെ തലയില്‍ വച്ചത്.
15 യിസ്രായേല്‍ യോസേ ഫി നേയും അനുഗ്രഹിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു,
“എന്‍റെ പൂര്‍വ്വികരായ അബ്രാഹാമും യിസ്ഹാക്കും ദൈവത്തെ ആരാധിച്ചിരുന്നു. ആ ദൈവം ജീവിത ത്തി ലുടനീളം എന്നെ നയിച്ചു.
16 എന്‍റെ പ്രശ്നങ്ങളില്‍നിന്നെല്ലാം എന്നെ രക്ഷി ച്ച ദൂതനും അവനായിരുന്നു. അവന്‍ ഈ കുട്ടികളെ അ നുഗ്രഹിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇപ്പോള്‍ ഈ കുട്ടികള്‍ക്ക് എന്‍റെ പേരു കിട്ടും. നമ്മുടെ പൂര്‍വ്വകരാ യ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും പേരും. അ വര്‍ ഭൂമിയിലെ വലിയ കുടുംബവും ജനതയുമായി വളരാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.”
17 തന്‍റെ പിതാവ് തന്‍റെ വലതുകരം എഫ്രയീമിന്‍റെ തലയില്‍ വച്ചിരിക്കുന്നതായി യോസേഫ് കണ്ടു. അത് യോസേഫിനെ സന്തുഷ്ടനാക്കിയില്ല. യോസേഫ് തന്‍ റെ പിതാവിന്‍റെ കൈ കയ്യിലെടുത്തു. ആ കൈ എഫ്ര യീ മിന്‍റെ തലയില്‍ നിന്നെടുത്ത് മനശ്ശെയുടെ തലയി ല്‍ വയ്ക്കാന്‍ അവന്‍ ആഗ്രഹിച്ചു.
18 യോസേഫ് തന്‍റെ പിതാവിനോടു പറഞ്ഞു, “അങ്ങ് വലതു കൈ വച്ചത് തെറ്റിച്ചായിരുന്നു. മനശ്ശെയാണ് ആദ്യജാതന്‍, അങ്ങ യുടെ വലതു കൈ അവന്‍റെമേല്‍ വയ്ക്കുക!”
19 എന്നാല്‍ പിതാവ് ഇങ്ങനെ വാദിച്ചു, “എനിക്ക റിയാം മകനേ, എനിക്കറിയാം. മനശ്ശെയാണ് ആദ്യജാതന്‍. അവന്‍ മഹാനാകുകയും ചെയ്യും. അവനും അനേകം ജനത കളുടെ പിതാവാകും. എന്നാല്‍ ഇളയസഹോദരന്‍ മൂത്ത വ നെക്കാള്‍ വലിയവനാകും. ഇളയവന്‍റെ കുടുംബം വളരെ വലുതായിരിക്കും.”
20 അങ്ങനെ യിസ്രായേല്‍ അന്ന് അവരെ അനുഗ്രഹി ച് ചു. അവന്‍ പറഞ്ഞു,
“തങ്ങള്‍ ആരെയെങ്കിലും അനുഗ്രഹിക്കുന്പോള്‍ യിസ്രായേലുകാര്‍ നിങ്ങളുടെ പേരുകള്‍ ഉപയോഗിക്കും. അവര്‍ പറയും, “ദൈവം നിന്നെ എഫ്രയീമി നെപ്പോ ലെയോ മനശ്ശെയെപ്പോലെയോ ആക്കട്ടെ.”
അങ്ങനെ യിസ്രായേല്‍ എഫ്രയീമിനെ മനശ്ശെയെ ക് കാള്‍ മഹാനാക്കി.
21 അനന്തരം യിസ്രായേല്‍ യോസേഫിനോടു പറഞ് ഞു, “ഇതാ എന്‍റെ മരണസമയം അടുത്തിരിക്കുന്നു. എന് നാല്‍ ദൈവം നിന്നോടൊത്തുണ്ടായിരിക്കും. അവന്‍ നി ന്നെ നിന്‍റെ പൂര്‍വ്വികരുടെ രാജ്യത്തേക്കു നയിക്കും.
22 നിന്‍റെ സഹോദരന്മാര്‍ക്കു നല്‍കാത്ത ചിലതു ഞാന്‍ നിനക്കു തന്നിരിക്കുന്നു. അമോര്യരില്‍നിന്നും നേടി യ മല ഞാന്‍ നിനക്കു തരുന്നു. എന്‍റെ അന്പും വാളും ഉ പയോഗിച്ചാണ് ഞാനവനെ തോല്പച്ചത്.”