യാക്കോബ് തന്‍റെ പുത്രന്മാരെ അനുഗ്രഹിക്കുന്നു
49
1 അനന്തരം യാക്കോബ് തന്‍റെ മക്കളെ മുഴുവന്‍ അരികില്‍ വിളിച്ചു. അവന്‍ പറഞ്ഞു, “എന്‍റെ മക്കളെല്ലാവരും എന്‍റെ അടുത്തുവരിക. ഭാവിയി ലെന് താണ് നടക്കുവാന്‍ പോകുന്നതെന്ന് ഞാന്‍ നിങ്ങളോടു പറയാം.
2 “യാക്കോബിന്‍റെ പുത്രന്മാരേ, ഒന്നിച്ചു വ ന്നു കേള്‍ക്കുവിന്‍. നിങ്ങളുടെ പിതാവായ യിസ്രായേ ലിനെ കേള്‍ക്കുവിന്‍.”
രൂബേന്‍
3 “എന്‍റെ ആദ്യപുത്രനായ രൂബേന്‍, നീയാണെന്‍റെ ആ ദ്യസന്താനം, പുരുഷനെന്ന നിലയിലുള്ള എന്‍റെ ശക്തി യുടെ ആദ്യ തെളിവ്. എന്‍റെ പുത്രന്മാരില്‍ ഏറ്റവും ബ ഹുമാന്യനും ശക്തനും നീയായിരുന്നു.
4 പക്ഷേ നിന്‍റെ ആഗ്രഹങ്ങള്‍ വെള്ളപ്പൊക്കം പോ ലെ അനിയന്ത്രിതം. അതിനാല്‍ നീ എന്‍റെ ശ്രേഷ്ഠനായ പുത്രനായി അവശേഷിക്കുകയില്ല. നീ നിന്‍റെ പിതാ വിന്‍റെ കിടക്കയില്‍ കയറി അവന്‍റെ ഭാര്യമാരില്‍ ഒരുവ ളോടുകൂടെ ശയിച്ചു. നീ എന്‍റെ കിടക്കയ്ക്ക്, നീ കിടന് ന കിടക്കയ്ക്ക് നാണക്കേടു വരുത്തി.”
ശിമെയോനും ലേവിയും
5 “ശിമെയോനും ലേവിയും സഹോദരന്മാര്‍. അവര്‍ വാ ളെടുത്തു യുദ്ധം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു.
6 അവര്‍ രഹസ്യമായി ദുഷ്ടതകള്‍ ആസൂത്രണം ചെയ് തു. എന്‍റെ മനസ്സ് അവരുടെ പരിപാടികളില്‍ പങ്ക് ആ ഗ്രഹിക്കുന്നില്ല. ഞാനവരുടെ രഹസ്യസമാഗമങ്ങളെ സ്വീകരിക്കില്ല. തങ്ങളുടെ കോപത്തില്‍ അവര്‍ ആളു കളെ കൊന്നു. തമാശയ്ക്ക് അവര്‍ മൃഗങ്ങളെ മുറിപ്പെ ടുത്തി.
7 അവരുടെ കോപം ഒരു ശാപമാണ്. അതു വളരെ ശക്തവുമാണ്. ഭ്രാന്തു പിടിച്ചാല്‍ അവര്‍ വളരെ ക്രൂ രന്മാരാണ്. അവര്‍ക്കു യാക്കോബിന്‍റെ നാട്ടില്‍ അവ രുടെ ഭൂമി കിട്ടില്ല. അവര്‍ യിസ്രായേലിലാകെ വ്യാ പി ക്കും.”
യെഹൂദാ
8 “യെഹൂദാ, നിന്‍റെ സഹോദരന്മാര്‍ നിന്നെ വാഴ്ത്തും. നീ നിന്‍റെ ശത്രുക്കളെ തോല്പിക്കും. നിന്‍റെ സഹോ ദരന്മാര്‍ നിനക്കു മുന്പില്‍ നമസ്കരിക്കും.
9 യെഹൂദാ ഒരു സിംഹത്തെപ്പോലെയാണ്. എന്‍റെ കു ഞ്ഞേ, നീ, സ്വയം വധിച്ച മൃഗത്തിന്‍റെ മുകളില്‍ നില്‍ ക്കുന്ന ഒരു സിംഹത്തെപ്പോലെയാണ്. വിശ്രമിക്കാന്‍ കിടക്കുന്ന ഒരു സിംഹത്തെപ്പോലെയാണ് യെഹൂദാ. അ വനെ ഉപദ്രവിക്കാന്‍ ആര്‍ക്കും ധൈര്യമില്ല.
10 യെഹൂദയുടെ കുടുംബക്കാര്‍ രാജാക്കന്മാരാകും. യ ഥാര്‍ത്ഥരാജാവ് വരും വരെ അധികാര ചിഹ്നം അവന്‍റെ കുടുംബക്കാരില്‍നിന്ന് പോകില്ല. അപ്പോള്‍ അനേകം പേര്‍ അവനെ അനുസരിക്കുകയും സേവിക്കുകയും ചെയ് യും.
11 അവന്‍ തന്‍റെ കഴുതക്കുട്ടിയെ മുന്തിരി വള്ളിയില്‍ കെട്ടുന്നു. കഴുതക്കുട്ടിയെ ഏറ്റവും നല്ല മുന്തിരിവ ള്ളിയില്‍ കെട്ടുന്നു. തന്‍റെ വസ്ത്രങ്ങള്‍ അവന്‍ നല്ല വീഞ്ഞില്‍ കഴുകുന്നു.
12 വീഞ്ഞു കുടിച്ച് അവന്‍റെ കണ്ണുകള്‍ ചുവന്നു. പാലു കുടിച്ച് അവന്‍റെ പല്ലുകള്‍ വെളുത്തു.”
സെബൂലൂന്‍
13 “സെബൂലൂന്‍ കടല്‍ക്കരയില്‍ താമസിക്കും. അവന്‍റെ കടല്‍ത്തീരം കപ്പലുകള്‍ക്കൊരു സുരക്ഷിതസ്ഥല മാ യിരിക്കും. സീദോന്‍ നഗരം വരെ അവന്‍റെ രാജ്യം വ്യാ പിക്കും.”
യിസ്സാഖാര്‍
14 “കഠിനാദ്ധ്വാനം ചെയ്ത ഒരു കഴുതയെപ്പോ ലെയാ ണ് യിസ്സാഖാര്‍. ഭാരമേന്തിയ അവന്‍ വിശ്രമിക്കുന്നു.
15 തന്‍റെ വിശ്രമസ്ഥലം നല്ലതെന്ന് അവന്‍ കാണും. തന്‍റെ ദേശം സന്തോഷദായകമായി അവന്‍ കാണും. വലി യ ഭാരങ്ങളെടുക്കാന്‍ അവന്‍ തോള്‍ കുനിക്കുന്നു. അടിമ യെപ്പോലെ അവന്‍ വേലയെടുക്കാന്‍ തയ്യാറാകുന്നു.”
ദാന്‍
16 “മറ്റ് യിസ്രായേല്‍ ഗോത്രങ്ങളെപ്പോലെ ദാന്‍ സ് വന്തം ജനതയെ വിധിക്കും.
17 ദാന്‍, വഴിയരികിലെ പാന്പിനെപ് പോലെയായി രിക്കും. വഴിയോരത്തുകിടക്കുന്ന ഒരു അപകടകാരി യായ പാന്പിനെപ്പോലെയായിരിക്കും അവന്‍. ആ പാന് പ് ഒരു കുതിരയുടെ കാലില്‍ കടിക്കുന്നു. സവാരിക്കാരന്‍ താഴെ വീഴുന്നു.
18 “യഹോവേ, ഞാന്‍ നിന്‍റെ രക്ഷയ്ക്കായി കാത്തി രി ക്കുന്നു.”
ഗാദ്
19 “ഒരു സംഘം കള്ളന്മാര്‍ ഗാദിനെ ആക്രമിക്കും. പക് ഷേ ഗാദ് അവരെ ദൂരേക്ക് ഓടിക്കും.”
ആശേര്‍
20 “ആശേരിന്‍റെ നിലം നല്ല വിളവുണ്ടാക്കും. ആ ഭക് ഷണം രാജാവിനു പോലും യോജ്യം!”
നഫ്താലി
21 “നഫ്താലി സ്വതന്ത്രമായിട്ടോടുന്ന ഒരു മാനിനെ പ്പോലെയും അവന്‍റെ വാക്കുകള്‍ അവയുടെ മനോഹര മായ കുഞ്ഞുങ്ങളെപ്പോലെയും.”
യോസേഫ്
22 “യോസേഫാണ് ഏറ്റവും വിജയി. യോസേഫ് പഴങ്ങ ള്‍ കൊണ്ടുമൂടിയ മുന്തിരിവള്ളിപോലെയും നീരുറവയി ല്‍ വളരുന്ന മുന്തിരിവള്ളി പോലെയും വേലിയില്‍ വളരു ന്ന മുന്തിരിവള്ളി പോലെയുമാകുന്നു.
23 അനേകം പേര്‍ അവനെതിരെ യുദ്ധം ചെയ്തു. അന്പു ള്ളവരൊക്കെ അവന്‍റെ ശത്രുക്കളായി.
24 പക്ഷേ അവന്‍ തന്‍റെ അചഞ്ചലമായ വില്ലിനാലും സമര്‍ത്ഥമായ കൈകളാലും പൊരുതി ജയിച്ചു. യാക്കോ ബിന്‍റെ മഹാശക്തനില്‍നിന്ന് അവനു കരുത്തു കിട്ടുന് നു. അതായത്, യിസ്രായേലിന്‍റെ പാറയായ ഇടയനില്‍ നി ന്ന്.
25 നിന്‍റെ പിതാവിന്‍റെ ദൈവത്തില്‍നിന്ന്. ദൈവം നി ന്നെ അനുഗ്രഹിക്കുന്നു. സര്‍വ്വശക്തനായ ദൈവം നി ന്നെ അനുഗ്രഹിക്കട്ടെ. ആകാശങ്ങളില്‍നിന്നും അത്യ ഗാധങ്ങളില്‍ നിന്നും അവന്‍ നിനക്ക് അനുഗ്രഹങ്ങള്‍ ചൊരിയട്ടെ. സ്തനങ്ങളില്‍നിന്നും ഗര്‍ഭപാത്രങ്ങ ളി ല്‍നിന്നും ഉള്ള അനുഗ്രഹങ്ങള്‍ അവന്‍ നിന്നില്‍ ചൊരി യട്ടെ.
26 എന്‍റെ മാതാപിതാക്കള്‍ക്ക് ഒരുപാട് നന്മകളുണ് ടാ യി. നിന്‍റെ പിതാവായ ഞാനും വളരെയേറെ അനുഗ്ര ഹി ക്കപ്പെട്ടു. നിന്‍റെ സഹോദരന്മാര്‍ നിന്നെ ഒന്നുമില് ലാതെ ഉപേക്ഷിച്ചു. പക്ഷേ ഞാനിപ്പോള്‍ എന്‍റെ അ നുഗ്രഹങ്ങള്‍ നിന്നില്‍ മലപോലെ കൂട്ടുന്നു.”
ബെന്യാമീന്‍
27 “വിശന്ന ചെന്നായെപ്പോലെയാണ് ബെന്യാമീന്‍. പ്രഭാതങ്ങളില്‍ അവന്‍ കൊന്നുതിന്നുകയും പ്രദോഷ ങ്ങളില്‍ അവന്‍ മിച്ചമുള്ളതു പങ്കുവയ്ക്കുകയും ചെ യ്യുന്നു.”
28 യിസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങള്‍ ഇവ യാണ്. അവരുടെ പിതാവ് അവരോടു പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്. ഓരോ പുത്രനും യോജിക്കുന്ന അനുഗ്ര ഹങ് ങള്‍ അവന്‍ നല്‍കി.
29 അനന്തരം യിസ്രായേല്‍ ഒരു കല്പ ന യും അവര്‍ക്കു നല്‍കി. അവന്‍ പറഞ്ഞു, “മരണാനന്തരം എന്‍റെ ജനതയോടടുത്തായിരിക്കാന്‍ ഞാനാശിക്കുന്നു. ഹിത്യനായ എഫ്രോന്‍റെ ഭൂമിയിലുള്ള ഗുഹയില്‍ എന്‍റെ പൂര്‍വ്വികരോടൊപ്പം എന്നെയും സംസ്കരിക്കണം.
30 മമ്രേയ്ക്കു സമീപത്തുള്ള മക്പേയിലാണ് ആ സ്ഥലം. കനാന്‍ ദേശത്താണത്. ഒരു ശ്മശാന മുണ്ടായി രിക്കു ന്ന തിന് അബ്രാഹാം എഫ്രോനില്‍നിന്നും വാങ്ങിയതാണ് ആ സ്ഥലം.
31 അബ്രാഹാമും ഭാര്യ സാറയും ആ ഗുഹയി ലാണ് സംസ്കരിക്കപ്പെട്ടത്. യിസ്ഹാക്കും ഭാര്യ റി ബെക്കയും അവിടെയാണ് സംസ്കരിക്കപ്പെട്ടത്. എന്‍ റെ ഭാര്യ ലേയയെയും ഞാനവിടെ സംസ്കരിച്ചു.
32 ഹി ത്യരില്‍നിന്നും വാങ്ങിയ സ്ഥലത്താണ് ആ ഗുഹ.”
33 ത ന്‍റെ പുത്രന്മാരോടു ഇത്രയും പറഞ്ഞതിനു ശേഷം യാ ക്കോബു കിടന്നു. കാലുകള്‍ എടുത്ത് കട്ടിലില്‍ നിവ ര്‍ത് തി വച്ച് അയാള്‍ മരിച്ചു.