ക്രിസ്തു നമ്മുടെ മഹാപുരോഹിതന്‍
8
ഞങ്ങള്‍ പറയുന്നതിന്‍റെ കാതലായ കാര്യം ഇതാണ്. ഞങ്ങള്‍ പറയുന്ന തരത്തിലുള്ള ഒരു മഹാപുരോഹിതന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ വലതുവശത്ത് ഇരിക്കുന്നു. നമ്മുടെ മഹാപുരോഹിതന്‍ അതിവിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യുന്നു.
എല്ലാ മഹാപുരോഹിതര്‍ക്കും ദൈവത്തിനായി കാഴ്ചകളും യാഗങ്ങളും അര്‍പ്പിക്കേണ്ട ജോലിയുണ്ട്. അതിനാല്‍ നമ്മുടെ മഹാപുരോഹിതനും തീര്‍ച്ചയായും ദൈവത്തിന് എന്തെങ്കിലും അര്‍പ്പിക്കണം. നമ്മുടെ മഹാപുരോഹിതന്‍ ഭൂമിയിലാണ് ജീവിച്ചിരുന്നതെങ്കില്‍ അവനൊരു പുരോഹിതനാകാന്‍ കഴിയുമായിരുന്നില്ല. ന്യായപ്രമാണം അനുശാസിക്കുന്ന വിധത്തില്‍ കാഴ്ചകളര്‍പ്പിക്കുന്ന പുരോഹിതര്‍ ഇവിടുള്ളതിനാലാണു ഞാനിതു പറയുന്നത്. ഈ പുരോഹിതര്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു പകര്‍പ്പും സ്വര്‍ഗ്ഗീയ കാര്യങ്ങളുടെ നിഴലുമാണ്. അതുകൊണ്ടാണ് വിശുദ്ധകൂടാരം* വിശുദ്ധകൂടാരം ദൈവം തന്‍റെ ജനങ്ങള്‍ക്കിടയില്‍ വസിച്ചസ്ഥലം. യെഹൂദാപുരോഹിതര്‍ ഇവിടെ ആരാധന നടത്തിയിരുന്നു. നിര്‍മ്മിക്കാന്‍ തയ്യാറായപ്പോള്‍ മോശെയെ ദൈവം താക്കീതു ചെയ്തത്. “പര്‍വ്വതത്തില്‍ ഞാന്‍ നിനക്കു കാണിച്ചു തന്ന അതേ രൂപരേഖയില്‍ തന്നെ എല്ലാം നിര്‍മ്മിതമാവുമെന്നു തീര്‍ച്ചപ്പെടുത്തുക.” എന്നാല്‍ ക്രിസ്തുവിനു നല്‍കിയ പ്രവൃത്തി മറ്റു പുരോഹിതര്‍ക്കു നല്‍കിയതിനെക്കാള്‍ ഏറെ വലുതായിരിക്കുന്നു. അതേപോലെ ദൈവത്തില്‍ നിന്ന് ജനങ്ങള്‍ക്കായി ക്രിസ്തു എത്തിച്ച പുതിയ നിയമം പഴയതിനെക്കാള്‍ ഏറെ ഉന്നതമായിരുന്നു. പുതിയനിയമമാകട്ടെ മെച്ചപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണ്.
ആദ്യനിയമത്തില്‍ കുറവൊന്നുമില്ലായിരുന്നുവെങ്കില്‍ രണ്ടാമതൊന്നിന്‍റെ ആവശ്യമില്ലായിരുന്നു. എന്നാല്‍ ജനങ്ങളിലെന്തോ കുഴപ്പം ദൈവം കണ്ടെത്തി, ദൈവം പറഞ്ഞു,
“യിസ്രായേല്യര്‍ക്കും യെഹൂദര്‍ക്കും ഞാനൊരു
പുതിയ നിയമം നല്‍കുന്ന സമയം വരുന്നു എന്നു കര്‍ത്താവ് പറയുന്നു:
ഞാന്‍ അവരുടെ പൂര്‍വ്വികരുടെ കൈക്കു പിടിച്ചു മിസ്രയീമിനു പുറത്തേക്കു നയിച്ചപ്പോള്‍ നല്‍കിയ നിയമം പോലുള്ളതല്ലിത്.
ഞാന്‍ അവരുമായി ഊട്ടിയുറപ്പിച്ച ആ നിയമത്തോട് അവര്‍ കൂറു പുലര്‍ത്താത്തതിനാല്‍ ഞാന്‍ അവരില്‍ നിന്നകന്നു എന്നു കര്‍ത്താവ് പറയുന്നു.
10 ഇതാണ് ഞാന്‍ യിസ്രായേല്‍ ജനതയ്ക്കു നല്‍കുന്ന പുതിയനിയമം.
ഞാന്‍ ഈ നിയമം ഭാവിയില്‍ നല്‍കും. കര്‍ത്താവ് പറയുന്നു:
എന്‍റെ ന്യായപ്രമാണം ഞാനവരുടെ മനസ്സില്‍ സ്ഥാപിക്കുകയും അവരുടെ ഹൃദയത്തില്‍ എഴുതുകയും ചെയ്യും.
ഞാനവരുടെ ദൈവവും അവരെന്‍റെ ജനവുമായിരിക്കുകയും ചെയ്യും.”
11 ഒരിക്കലും ഒരുവനു തന്‍റെ സഹോദരനെയോ ദൈവത്തിന്‍റെ മറ്റ് ജനത്തെയോ പഠിപ്പിക്കേണ്ടിവരില്ല.
ദൈവത്തെ അറിയുക എന്ന് അവന്‍ അവരോട് പറയേണ്ടത് ആവശ്യമായും വരില്ല. എന്തുകൊണ്ടെന്നാല്‍, “സകലരും-ഉന്നതനും എളിയവനും- എന്നെ അറിയും
12 കൂടാതെ, എനിക്കെതിരായി അവര്‍ ചെയ്ത തെറ്റുകള്‍ ഞാന്‍ പൊറുക്കും.
അവരുടെ പാപങ്ങളെ ഞാനൊട്ടു സ്മരിക്കുകയുമില്ല.” യിരെമ്യാവ് 31:31-34
13 ദൈവം ഇതിനെ പുതിയ നിയമമെന്നു വിളിച്ചതിനാല്‍ പ്രഥമ നിയമം പ്രഥമ നിയമം യെഹൂദ ജനത്തിനു “മോശെയുടെ കല്പകള്‍” ദൈവം നല്‍കിയപ്പോഴുണ്ടാക്കിയ കരാര്‍. അവന്‍ പഴയതാക്കി. പഴയതും ഉപയോഗയോഗ്യമല്ലാത്തതുമായ എന്തും അപ്രത്യക്ഷമാകാന്‍ യോഗ്യമാണ്.