പഴയ ഉടന്പടിയ്ക്കു വിധേയമായ ആരാധന
9
1 പ്രഥമ നിയമത്തില്‍ ആരാധനയ്ക്കു വേണ്ടിയുള്ള ചട്ടങ്ങള്‍ ഉണ്ടായിരുന്നു. അതിന് ഒരു മനുഷ്യനിര്‍മ്മിതമായ ആരാധനാസ്ഥലവും ഉണ്ടായിരുന്നു.
2 ഈ സ്ഥലം ഒരു കൂടാരത്തിനകത്തായിരുന്നു. കൂടാരത്തിലെ പ്രഥമ സ്ഥലം വിശുദ്ധസ്ഥലമെന്നു വിളിക്കപ്പെട്ടു. വിശുദ്ധസ്ഥലത്തായിരുന്നു ദീപങ്ങളും ദൈവത്തിനുവേണ്ടിയുള്ള യാഗത്തിനായി പ്രത്യേക അപ്പം അര്‍പ്പിക്കുന്ന മേശയും സജ്ജീകരിച്ചിരുന്നത്.
3 രണ്ടാമത്തെ തിരശ്ശീലയ്ക്കു പിന്നില്‍ അതിവിശുദ്ധസ്ഥലമെന്ന തളവുമുണ്ടായിരുന്നു.
4 അതിവിശുദ്ധസ്ഥലത്ത് ഉണ്ടായിരുന്നത് കുന്തിരിക്കം പുകയ്ക്കുന്നതിനായി ഒരു സ്വര്‍ണ്ണം കൊണ്ടുള്ള യാഗപീഠമായിരുന്നു. അതിവിശുദ്ധസ്ഥലത്ത് പഴയനിയമം സംവഹിക്കുന്ന വിശുദ്ധപേടകം ഉണ്ടായിരുന്നു. പേടകം സ്വര്‍ണ്ണം പൊതിഞ്ഞതായിരുന്നു. മന്നാ* മന്നാ യെഹൂദര്‍ക്ക് ദൈവം മരുഭൂമിയില്‍ വച്ച് നല്കിയ ഭക്ഷണം. ഇരിക്കുന്ന സ്വര്‍ണ്ണ ഭരണിയും അഹരോന്‍റെ, ഒരിക്കല്‍ ഇല തളിര്‍ത്ത വടിയും ഈ പേടകത്തില്‍ ഉണ്ടായിരുന്നു. കൂടാതെ ആ പേടകത്തില്‍ പഴയനിയമത്തിലെ പത്തു കല്പനകള്‍ എഴുതിയിരുന്ന ശിലാഫലകങ്ങളും ഉണ്ടായിരുന്നു.
5 പേടകത്തിനു മുകളില്‍ ദൈവമഹത്വം കാണിച്ച കെരൂബുകളും† കെരൂബുകള്‍ ദൂതന്മാരുടെ രണ്ടു രൂപങ്ങളോ പ്രതിമകളോ. ഉണ്ടായിരുന്നു. പാപപരിഹാരം ചെയ്യുന്ന കൃപാസനത്തിനു മുകളില്‍ കെരൂബുകള്‍ നിന്നു. എന്നാല്‍ ഈ കാര്യങ്ങളെപ്പറ്റി എല്ലാം ഇപ്പോള്‍ വിവരിച്ച് പറയാനാവില്ല.
6 ഞാന്‍ വിവരിച്ചിട്ടുള്ളതുപോലെ കൂടാരത്തിനകത്ത് സര്‍വ്വതും സജ്ജീകരിച്ചിട്ടുണ്ട്. പിന്നീട് പുരോഹിതന്മാര്‍ ദൈനംദിനം ആദ്യത്തെ മുറിയില്‍ പ്രവേശിച്ച് ആരാധന നടത്തി.
7 എന്നാല്‍ മഹാപുരോഹിതനു മാത്രമേ അതിവിശുദ്ധസ്ഥലത്തു പ്രവേശ നമുണ്ടായിരുന്നുള്ളൂ. അതു തന്നെയുമല്ല വര്‍ഷത്തിലൊരിക്കല്‍ മാത്രം മഹാപുരോഹിതന്‍ രക്തവും തന്‍റെ കൂടെയെടുത്തു മാത്രമേ അതിനുള്ളില്‍ പ്രവേശിച്ചിരുന്നുള്ളൂ. തന്‍റെ തന്നെയും ജനങ്ങളുടെയും പാപത്തിനുവേണ്ടി പുരോഹിതര്‍ രക്തം ദൈവത്തിനു അര്‍പ്പിച്ചു. പാപം ആണ് ചെയ്യുന്നത് എന്നറിയാതെ ജനം ചെയ്തു കൂട്ടിയ പ്രവൃത്തികളാണ് ആ പാപങ്ങള്‍.
8 പ്രഥമമുറി നിലനില്‍ക്കേ അതിവിശുദ്ധസ്ഥലത്തേക്കുള്ള പാത തുറന്നിരുന്നില്ല, എന്നു പഠിപ്പിക്കുവാനായി പരിശുദ്ധാത്മാവ് ആ രണ്ടു വേറിട്ട മുറികള്‍ ഉപയോഗിച്ചിരുന്നു.
9 ഇത് നമുക്ക് ഇന്നത്തേക്കുള്ള ഉദാഹരണമാണ്. ദൈവത്തെ ആരാധിച്ചിരുന്ന മനുഷ്യരെ ആന്തരീകമായി ശുദ്ധീകരിക്കുവാന്‍ കാഴ്ചകളും യാഗങ്ങളും ഉതകിയിരുന്നില്ല എന്ന് ഇതു വ്യക്തമാക്കുന്നു. തന്‍റെ ഹൃദയത്തില്‍ പരിപൂര്‍ണ്ണതയുള്ള ഒരു വ്യക്തിയെ വാര്‍ത്തെടുക്കാന്‍ അത്തരം യാഗങ്ങള്‍ക്കു കഴിഞ്ഞില്ല.
10 ഈ കാഴ്ചകളും യാഗങ്ങളും ഭക്ഷണത്തെയും പാനീയത്തെയും ആചാര ശുചീകരണത്തെയും കുറിച്ചുമാത്രമുള്ളതാണ്. അക്കാര്യങ്ങള്‍ ഹൃദയത്തിനകത്തുള്ള കാര്യങ്ങളെക്കുറിച്ചല്ല. പ്രത്യുത ശരീരത്തെക്കുറിച്ചുള്ള ചട്ടങ്ങളാണ്. ദൈവത്തിന്‍റെ പുതിയ പാന്ഥാവുവരേക്കും തന്‍റെ ജനത്തിന് പുന്തുടരേണ്ട ചട്ടങ്ങളാണ് ദൈവം നല്‍കിയത്.
പുതിയ നിയമത്തിനു വിധേയമായ ആരാധന
11 എന്നാല്‍ ക്രിസ്തു മഹാപുരോഹിതനായി നേരത്തേതന്നെ വന്നിരുന്നു. ഇപ്പോള്‍ നമുക്കുള്ള നല്ലതുകളുടെ മഹാപുരോഹിതനാണ് അവന്‍. ഇതര പുരോഹിതന്മാര്‍ ശുശ്രൂഷ ചെയ്തതു പോലെയുള്ള കൂടാരത്തില്‍ ക്രിസ്തു ശുശ്രൂഷ ചെയ്യുന്നില്ല. ആ കൂടാരത്തിനെക്കാള്‍ മെച്ചപ്പെട്ട സ്ഥലത്താണ് ക്രിസ്തു ശുശ്രൂഷ ചെയ്യുന്നത്. ഇതു സന്പൂര്‍ണ്ണമാണ്. ഇത് മനുഷ്യ നിര്‍മ്മിതമല്ല. ഇത് ഈ സൃഷ്ടിക്കപ്പെട്ട ലോകത്തിന്‍റെതുമല്ല.
12 ക്രിസ്തു ഒരിക്കലേ അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ചുള്ളൂ. എക്കാലത്തേക്കായും അതു മതിയായിരുന്നു. ക്രിസ്തു അതിവിശുദ്ധസ്ഥല ത്തേക്കു പ്രവേശിച്ചത് സ്വരക്തത്താലാണ്. അല്ലാതെ കോലാടുകളുടെയോ കാളക്കിടാക്കളുടേയോ രക്തത്താലല്ല. ക്രിസ്തു അവിടേക്കു പ്രവേശിക്കുകയും നമുക്കു വേണ്ടി നിത്യമായ സ്വാതന്ത്ര്യം തരുകയും ചെയ്തു.
13 ആരാധനാസ്ഥലത്തേക്ക് പ്രവേശിക്കാന്‍ മതിയായ ശുദ്ധത ഇതുവരെയും ഇല്ലാത്തവരുടെ മേല്‍ കോലാടിന്‍റെയും കാളയുടെയും രക്തവും ഗോചാരവും വിതറി. ആ രക്തവും ചാരവും അവരെ വീണ്ടും ശുദ്ധരാക്കി. അതു ശരീരത്തെ മാത്രമായി ശുദ്ധമാക്കി.
14 അതിനാല്‍ തീര്‍ച്ചയായും ക്രിസ്തുവിന്‍റെ രക്തത്തിനു കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ദൈവത്തിന് ഒരു പരിപൂര്‍ണ്ണയാഗമായി, തന്‍റെ ശാശ്വതാത്മാവിലൂടെ ക്രിസ്തു സ്വയം അര്‍പ്പിച്ചു. നാം ചെയ്ത എല്ലാ ദുഷ്കര്‍മ്മങ്ങളില്‍ നിന്നും അവന്‍റെ രക്തം നമ്മെ പൂര്‍ണ്ണമായി ശുദ്ധീകരിക്കും. നമ്മുടെ മനഃസാക്ഷികളെപ്പോലും അവന്‍റെ രക്തം ശുദ്ധമാക്കും. ജീവിക്കുന്ന ദൈവത്തെ സേവിക്കത്തക്കവിധം നാം ശുദ്ധരാക്കപ്പെടും.o
15 അതിനാല്‍ ക്രിസ്തു തന്‍റെ ജനത്തിനായി ദൈവത്തില്‍ നിന്നു ഒരു പുതിയ നിയമം കൊണ്ടുവന്നു. ദൈവത്താല്‍ വിളിക്കപ്പെട്ട ജനങ്ങള്‍ക്ക് അവന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ലഭിക്കത്തക്കവിധമാണ് ക്രിസ്തു ആ പുതിയനിയമം‡ പുതിയനിയമം ദൈവം യേശുവിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ മെച്ചപ്പെട്ട കരാര്‍. കൊണ്ടുവന്നത്. ദൈവജനത്തിന് ആ കാര്യങ്ങള്‍ എന്നേക്കും ലഭ്യമാകും. പഴയനിയമത്തിനു കീഴില്‍ ജീവിച്ചിരുന്ന ജനത്തിന്‍റെ പാപങ്ങളുടെ പരിഹാരത്തിന് ക്രിസ്തു മരിച്ചതിനാലാണ് അവര്‍ക്ക് ആ കാര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നത്.
16 ഒരുവന്‍ മരിക്കുന്പോള്‍ ഒരു വില്‍പത്രം അവശേഷിപ്പിച്ചാല്‍ വില്‍പത്രം എഴുതിയ ആള്‍ മരിച്ചുവെന്ന് ജനങ്ങള്‍ തെളിയിക്കണം.
17 വില്‍പത്രം എഴുതിയ ആള്‍ ജീവിച്ചിരിക്കുന്പോള്‍ അത് പ്രാവര്‍ത്തികമാകയില്ല. വില്‍പത്രം അയാളുടെ മരണശേഷമേ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
18 ദൈവവും അവന്‍റെ ജനങ്ങളും തമ്മിലുള്ള ആദ്യത്തെ നിയമത്തിന്‍റെ കാര്യവും അതുതന്നെ. നിയമം പ്രാവര്‍ത്തികമാകുന്നതിന് മുന്‍പ് മരണം നടന്നിരിക്കണം.
19 ആദ്യം മോശെ ന്യായപ്രമാണത്തിനുള്ള എല്ലാ കല്പനകളും ജനതയ്ക്കു വിശദീകരിച്ചു കൊടുത്തു. പിന്നീട് മോശെ പശുക്കിടാങ്ങളുടെ രക്തമെടുത്ത് വെള്ളവുമായി കലര്‍ത്തി പിന്നീട് ആ ന്യായപ്രമാണപുസ്തകത്തിലും എല്ലാ ജനങ്ങളുടെമേലും രക്തവും ജലവും തളിക്കാനായി ചുവപ്പുകന്പിളിയും ഈസോപ്പും§ ഈസോപ്പ് ഒരു പ്രത്യേകതരം ചെടി. അവന്‍ ഉപയോഗിച്ചു.
20 പിന്നീട് നിങ്ങള്‍ പിന്തുടരാന്‍ ദൈവം ആവശ്യപ്പെട്ട നിയമത്തെ ഉറപ്പിക്കുന്ന രക്തമാണ് ഇത്-നിങ്ങള്‍ പിന്‍തുടരണമെന്ന് ദൈവം കല്പിച്ച നിയമം ഇതാണ്.✡ ഉദ്ധരണി പുറ. 28:4. എന്നും മോശെ പറഞ്ഞു.
21 ഇതേരീതിയില്‍ മോശെ വിശുദ്ധകൂടാരത്തിനു മുകളിലും രക്തം തളിച്ചു. ആരാധനയില്‍ ഉപയോഗിച്ച സകല വസ്തുക്കളിന്മേലും അവന്‍ ആ രക്തം തളിച്ചു.
22 ഏതാണ്ട് എല്ലാം തന്നെ രക്തത്താല്‍ ശുദ്ധീകരിക്കപ്പെടണമെന്ന് ന്യായപ്രമാണം പറയുന്നു. രക്തം കൂടാതെ പാപം ശുദ്ധീകരിക്കപ്പെടില്ല.
ക്രിസ്തുവിന്‍റെ യാഗം പാപത്തെ നീക്കി
23 സ്വര്‍ഗ്ഗത്തിലുള്ള യഥാര്‍ത്ഥ കാര്യങ്ങളുടെ പകര്‍പ്പാണ് ഇക്കാര്യങ്ങള്‍. ഈ പകര്‍പ്പുകളത്രയും മൃഗയാഗത്താല്‍ ശുദ്ധീകരിക്കപ്പെടണമെന്നായിരുന്നു. എന്നാല്‍ സ്വര്‍ഗ്ഗത്തിലുള്ള യഥാര്‍ത്ഥ കാര്യങ്ങള്‍ക്ക് ഇതിലും മെച്ചമായ യാഗം ആവശ്യമുണ്ട്.
24 ക്രിസ്തു അതിവിശുദ്ധസ്ഥലത്തേക്കു പോയി. എന്നാല്‍ മനുഷ്യനിര്‍മ്മിതമായ അതിവിശുദ്ധസ്ഥലത്തേക്ക് ക്രിസ്തു പ്രവേശിച്ചില്ല. ആ അതിവിശുദ്ധസ്ഥലം യഥാര്‍ത്ഥത്തിലുള്ള അതിവിശുദ്ധസ്ഥലത്തിന്‍റെ പകര്‍പ്പുമാത്രമാണ്. ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്കു തന്നെ പോയി. ഇപ്പോള്‍ ക്രിസ്തു നമ്മെ സഹായിക്കാന്‍ അവിടെ ദൈവമുന്പാകെയാണ്.
25 മഹാപുരോഹിതന്‍ വര്‍ഷത്തിലൊരിക്കല്‍ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കും. അവന്‍ വഴിപാടിനായി കൂടെ രക്തവും എടുക്കും. എന്നാല്‍ ക്രിസ്തു ചെയ്തതുപോലെ അവന്‍ സ്വരക്തം അര്‍പ്പിക്കുന്നില്ല. ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിച്ചത് മഹാപുരോഹിതന്‍ രക്തം കൊണ്ട് വീണ്ടും വീണ്ടും ശുദ്ധീകരണം നടത്തിയതുപോലെ പലതവണ സ്വയാര്‍പ്പണം ചെയ്യുവാനല്ല.
26 ക്രിസ്തു പലപ്രാവശ്യം സ്വയം അര്‍പ്പിച്ചിരുന്നെങ്കില്‍ ലോകസൃഷ്ടിമുതല്‍ അവന്‍ പലതവണ കഷ്ടം സഹിക്കേണ്ടത് ആവശ്യമായി വരുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രം വരികയും ഒരിക്കല്‍ മാത്രം സ്വയം അര്‍പ്പിക്കുകയും ചെയ്തു. ആ ഒരു പ്രാവശ്യം സകല കാലത്തേക്കും മതിയായതാണ്. ലോകം അതിന്‍റെ അവസാനത്തെ സമീപിച്ചുകൊണ്ടിരുന്നപ്പോഴാണ് ക്രിസ്തു വന്നത്. എല്ലാ പാപത്തെയും ഇല്ലാതാക്കാനായി ഒരുയാഗമായി സ്വയം അര്‍പ്പിക്കാനാണ് ക്രിസ്തു കാലങ്ങളുടെ അന്ത്യഘട്ടത്തില്‍ വന്നത്.
27 എല്ലാവ്യക്തിയും ഒരിക്കല്‍ മരിക്കണം. അതിനുശേഷം അവന്‍ ദൈവത്താല്‍ വിധിക്കപ്പെടും.
28 ഇതുപോലെ തന്നെ അനേകരുടെ പാപങ്ങള്‍ ഇല്ലാതാക്കുവാനായി ക്രിസ്തു ഒരിക്കല്‍ സ്വയം യാഗമര്‍പ്പിച്ചു. ക്രിസ്തു രണ്ടാമതൊരിക്കല്‍ വരും. പക്ഷേ ജനങ്ങളുടെ പാപത്തിനു വേണ്ടിയല്ല. അവനുവേണ്ടി കാത്തിരിക്കുന്ന ജനങ്ങള്‍ക്ക് മോക്ഷം നല്‍കുവാനായിട്ടാണ് ക്രിസ്തു രണ്ടാമതു വരുന്നത്.