ഹബക്കൂക്ക്
ഹബക്കൂക്ക് ദൈവത്തോടു പരാതിപ്പെടുന്നു
1
1 പ്രവാചകനായ ഹബക്കൂക്കിനു നല്‍കപ്പെട്ട സന്ദേശമാണിത്.
2 യഹോവേ, ഞാന്‍ സഹായം യാചിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാണ് നീ അതു ചെവിക്കൊള്ളുന്നത്? അക്രമത്തെപ്പറ്റി നിന്നോ ടു ഞാന്‍ വിലപിച്ചു. പക്ഷേ നീ ഒന്നും ചെ യ്തില്ല!
3 ആളുകള്‍ സാധനങ്ങള്‍ മോഷ്ടിക്കുക യും മറ്റുള്ളവരെ ഉപദ്രവിക്കുകയുമാണ്. അവര്‍ തര്‍ക്കിക്കുകയും തമ്മിലടിക്കുകയുമാണ്. എന്തി നാണ് ഈ ഭീകരതകള്‍ കാണാന്‍ നീ എന്നെ ഇടയാക്കിയത്?
4 നിയമം ദുര്‍ബലവും ജനങ്ങ ള്‍ക്കു നീതി നല്‍കാത്തതുമാണ്. ദുഷ്ടന്മാര്‍ നല്ല വര്‍ക്കെതിരെ ജയിക്കുന്നു. അതിനാല്‍ നിയമം പാഴായിപ്പോകുന്നു. ന്യായം വിജയിക്കുന്നതേ യില്ല!
ദൈവം ഹബക്കൂക്കിനു മറുപടി നല്‍കുന്നു
5 യഹോവ മറുപടി പറഞ്ഞു, “മറ്റു രാഷ്ട്ര ങ്ങളെ നോക്കൂ! അവരെ നിരീക്ഷിക്കുക. നിങ്ങള്‍ സ്തംഭിച്ചു പോകും. നിങ്ങളെ അത്ഭുതപരത ന്ത്രരാക്കുന്ന ചിലത് നിങ്ങളുടെ കാലത്തുതന്നെ ഞാന്‍ ചെയ്യും. അതു വിശ്വസിക്കുന്നതിന് നിങ്ങളതു കാണണം. അതേപ്പറ്റി കേട്ടാല്‍ മാത്രം നിങ്ങള്‍ വിശ്വസിക്കുകയില്ല.
6 ബാബിലോണു കാരെ ഞാന്‍ ശക്തരാക്കും. അവര്‍ ക്രൂരന്മാരും ശക്തന്മാരുമായ പടയാളികളാണ്. അവര്‍ ഭൂമി ക്കു കുറുകെ മുന്നേറും. അവര്‍ തങ്ങളുടേതല്ലാ ത്ത വീടുകളും നഗരങ്ങളും പിടിച്ചെടുക്കും.
7 മറ്റുള്ളവരെ ബാബിലോണുകാര്‍ ഭയപ്പെടു ത്തും. അവര്‍ തോന്നിയതുപോലെ പ്രവര്‍ത്തി ക്കുകയും തോന്നിയ ഇടത്തേക്കു പോവുകയും ചെയ്യും.
8 അവരുടെ കുതിരകള്‍ പുള്ളിപ്പുലി കളെക്കാള്‍ വേഗതയുള്ളവയാണ്. അസ്തമന വേളയിലെ ചെന്നായ്ക്കളെപ്പോലെ ക്രൂരതയു ള്ളവയും. അവരുടെ കുതിരപ്പടയാളികള്‍ വിദൂ രദേശങ്ങളില്‍നിന്നും വരും. ആകാശത്തുനിന്നും, വിശന്ന കഴുകന്‍ പറന്നുവരുന്പോലെ ശത്രു ക്കളെ അവര്‍ വേഗത്തില്‍ ആക്രമിക്കും.
9 അവര്‍ ക്കാകെ വേണ്ടതുയുദ്ധമാണ്. മരുഭൂമിയിലെ കൊടുങ്കാറ്റിന്‍െറ വേഗത്തില്‍ അവരുടെ സൈ ന്യം മുന്നേറും. ബാബിലോണ്‍ഭടന്മാര്‍ മണല്‍ ത്തരികളോളം-അനേകംപേരെ തടവുകാരാ ക്കും.
10 “മറ്റു രാഷ്ട്രങ്ങളുടെ രാജാക്കന്മാരെ ബാബി ലോണ്‍ഭടന്മാര്‍ പരിഹസിക്കും. വിദേശഭരണാ ധിപന്മാരെ അവര്‍ പരിഹസിക്കും. ഉയര്‍ന്ന, ശക്തമായ കോട്ടകളുള്ള നഗരങ്ങളെ ബാബി ലോണുകാര്‍ പരിഹസിക്കും. വെറും ചെളികൊ ണ്ട് കോട്ടയുടെ മുകളിലേക്കു പാതയുണ്ടാക്കി അനായാസേന അവര്‍ നഗരങ്ങളെ തോല്പിക്കും.
11 എന്നിട്ടവര്‍ കാറ്റിനെപ്പോലെ മറ്റുസ്ഥലങ്ങളി ലേക്കുപോകും. ബാബിലോണുകാര്‍ ആരാധി
ക്കുന്നത് തങ്ങളുടെ കരുത്തിനെ മാത്രമായി രിക്കും.”
ഹബക്കൂക്കിന്‍െറ രണ്ടാം പരാതി
12 അനന്തരം ഹബക്കൂക്ക് പറഞ്ഞു,
“യഹോ വേ, ഒരിക്കലും മരിക്കാത്ത, എന്‍െറ വിശുദ്ധയ ഹോവയാണു നീ!
എന്‍െറ അമരനായ വിശുദ്ധ ദൈവമാണു നീ!
യഹോവേ, ചെയ്യപ്പെടേണ്ടതു ചെയ്യുവാന്‍ ബാബിലോണുകാരെ നീ സൃഷ്ടി ച്ചു.
ഞങ്ങളുടെ പാറയായ യഹോവേ, യെഹൂദ ക്കാരെ ശിക്ഷിക്കാന്‍ നീ അവരെ സൃഷ്ടിച്ചു.
13 തിന്മയെ കാണാന്‍ പോന്ന കണ്ണുകളാണ് നിന്‍േറത്.
മനുഷ്യര്‍ തിന്മചെയ്യുന്നതു കണ്ടുനി ല്‍ക്കാന്‍ നിനക്കു കഴിയുകയില്ല.
മനുഷ്യര്‍ തിന്മ ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നില്ല.
പിന്നെ തെറ്റു ചെയ്യുന്ന ആ മനുഷ്യര്‍ വിജയിക്കുന്നത് നീയെങ്ങനെ നോക്കി നില്‍ക്കുന്നു?
ദുഷ്ടന്മാര്‍ നല്ലവരെ തോല്പിക്കുന്നത് നീയെങ്ങനെ നോക്കി നില്‍ക്കും?* ദുഷ്ടന്മാര്‍ … നോക്കിനില്‍ക്കും “ദുഷ്ടന്മാര്‍ നല്ലവ രെ തോല്പിക്കുന്നതു കണ്ടിട്ടും എന്തുകൊണ്ടു നീ പ്രതികരിക്കുന്നില്ല?” എന്നു വാച്യാര്‍ത്ഥം.
14 “കടലിലെ മത്സ്യങ്ങളെപ്പോലെ നീ മനു ഷ്യരെ സൃഷ്ടിച്ചു.
നേതാവില്ലാത്ത, കൊച്ചു കടല്‍ജീവികളെപ്പോലെയാണവര്‍.
15 ശത്രുക്കളവയെ ചൂണ്ടയിട്ടും വലവീശിയും പിടിക്കുന്നു.
ശത്രുക്കള്‍ അവയെ വലയില്‍ വീഴ്ത്തി വലിച്ചെടുക്കുന്നു.
അവയെ പിടിച്ചെ ടുക്കാനായതില്‍ അവര്‍ ആനന്ദിക്കുന്നു.
16 നല്ല ഭക്ഷണം ആസ്വദിക്കുവാനും
ധനികനാ യിരിക്കുവാനും അവന്‍െറ വല അവനെസഹാ യിക്കുന്നു.
അതിനാല്‍ ശത്രു തന്‍െറ വലയെ ആരാധിക്കുന്നു.
തന്‍െറ വലയെ മഹത്വപ്പെടു ത്തുവാന്‍ അവന്‍ അതിന് ബലിയും ധൂപവും അര്‍പ്പിക്കുന്നു.
17 അവന്‍ തന്‍െറ വലകൊണ്ട് തുടര്‍ന്നും സമൃ ദ്ധമായി ജീവിക്കുമോ?
കരുണ കാട്ടാതെ അവന്‍ ഇനിയും ആളുകളെ നശിപ്പിക്കുന്നതു തുട രുമോ?