2
“ഒരു പാറാവുകാരനെപ്പോലെ നിന്നു ഞാന്‍ നിരീക്ഷിക്കും.
യഹോവ എന്നോടെ ന്തു പറയുമെന്നറിയാന്‍ ഞാന്‍ കാത്തുനില്‍ ക്കും.
എന്‍െറ ചോദ്യങ്ങള്‍ക്കവന്‍ എന്തുത്തരം നല്‍കുമെന്നറിയാന്‍ ഞാന്‍ കാത്തുനില്‍ക്കും”
ഹബക്കൂക്കിനു ദൈവം മറുപടി നല്‍കുന്നു
യഹോവ എനിക്കു മറുപടി തന്നു, “ഞാന്‍ നിനക്കു കാട്ടിത്തരുന്നത് എഴുതിവയ്ക്കുക. ആര്‍ക്കും വ്യക്തമായി വായിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു ഫലകത്തില്‍ അതെഴുതിവയ്ക്കു ക. ഭാവിയിലെ ഒരു പ്രത്യേക സമയത്തെപ്പറ്റി യുള്ളതാണ് ഈ സന്ദേശം. അവസാനത്തെപ്പ റ്റിയുള്ളതാണ് ഈ സന്ദേശം, അതു സത്യമായി ത്തീരുകയും ചെയ്യും! ഒരിക്കലും സംഭവിക്കില്ലെ ന്നു തോന്നിക്കുംവിധം അതു കാണപ്പെട്ടേക്കാം. എന്നാല്‍ ക്ഷമയോടെ കാത്തിരിക്കുക. ആ സമ യംവരും. അധികം വൈകില്ല. ഇതു ചെവി ക്കൊള്ളാന്‍ കൂട്ടാക്കാത്തവര്‍ക്ക് ഈ സന്ദേശം കൊണ്ട് പ്രയോജനമുണ്ടാകില്ല. എന്നാല്‍ നന്മ യുള്ളവന്‍ ഈ സന്ദേശം വിശ്വസിക്കും. വിശ്വാ സമുള്ളതിനാല്‍ നന്മയുള്ളവന്‍ ജീവിക്കുകയും ചെയ്യും.”
ദൈവം പറഞ്ഞു, “വീഞ്ഞ് മനുഷ്യനെ ചതി ക്കും. അതുപോലെ ശക്തനെ അവന്‍െറ അഹ ങ്കാരവും ചതിക്കും. എന്നാല്‍ അവന്‍ സമാ ധാനം കണ്ടെത്തുകയില്ല. അവന്‍ മരണത്തെ പ്പോലെയാണ്. ഇനിയുമിനിയും എന്ന ആര്‍ ത്തിയാണവന്. മരണത്തെപ്പോലെ, അവനും ഒരിക്കലും സംതൃപ്തനായിരിക്കില്ല. അവന്‍ മറ്റു രാഷ്ട്രങ്ങളെ തോല്പിച്ചുകൊണ്ടേയിരിക്കും. അവരെ അവന്‍ തടവുകാരാക്കിക്കൊണ്ടേയിരി ക്കും, എന്നാല്‍, താമസിയാതെ അവരെല്ലാം അവനെ പരിഹസിക്കും. അവന്‍െറ പരാജയ ത്തെപ്പറ്റിയുള്ള കഥകള്‍ അവര്‍ പറയും. പരി ഹാസത്തോടെ അവരിങ്ങനെ പറയും, ‘ഹാ കഷ്ടം! അവന്‍ അന്യന്‍െറ അനവധിസാധന ങ്ങള്‍ കവര്‍ന്നെടുത്തു. പക്ഷേ അവസാനം അതെല്ലാം അവനൊരു ഭാരമായിത്തീരും. പണ യവസ്തുക്കള്‍ കൊണ്ടവന്‍ സ്വയം ധനിക നായി.’
“ശക്തനായവനേ, നീ ജനങ്ങളില്‍നിന്നും പണം കവര്‍ന്നു. ഒരു ദിവസം, അവര്‍ ഉണരു കയും സംഭവിക്കുന്നതെന്താണ് എന്ന് മനസ്സി ലാക്കുകയും ചെയ്യും. അവര്‍ നിനക്കുനേരെ തിരിയും. അവര്‍ നിന്നില്‍നിന്നെല്ലാം തട്ടിയെടു ക്കും. നീ വല്ലാതെ ഭയക്കുകയും ചെയ്യും. പല രാഷ്ട്രങ്ങളില്‍നിന്നും നീ സാധനങ്ങള്‍ കവ ര്‍ന്നു. അതിനാല്‍ അവര്‍ നിന്നെയും വളരെയ ധികം കൊള്ളയടിക്കും. നീ അനേകംപേരെ കൊന്നു. ദേശത്തെയും നഗരങ്ങളെയും നീ തക ര്‍ത്തു. അവിടെയുള്ളവരെ മുഴുവന്‍ നീ വധി ച്ചു. അതെ, തെറ്റുകള്‍ ചെയ്തു ധനികനാകുന്ന വനു ദുരിതം. സുരക്ഷിതമായൊരിടത്തു ജീവി ക്കാനാണ് അയാളിങ്ങനെ ചെയ്യുന്നത്. ഉന്നത മന്ദിരത്തിലായിരിക്കുന്ന തന്‍െറമേല്‍ ഒരു ദുരിത വും വരികയില്ലെന്ന് അയാള്‍ കരുതുന്നു. എന്നാല്‍ അവന് ദുരിതങ്ങള്‍ സംഭവിക്കും.
10 “അനേകം പേരെ നശിപ്പിക്കാന്‍ നീ ആലോ ചിച്ചു. എന്നാല്‍ ആ പദ്ധതികള്‍ നിന്‍െറകുടും ബത്തിന് അപമാനം വരുത്തും. നീ ഒരുപാടു തിന്മകള്‍ ചെയ്തിരിക്കുന്നു. നിനക്കു നിന്‍െറ ജീവിതം നഷ്ടപ്പെടുകയും ചെയ്യും. 11 ഭിത്തി യിലെ കല്ലുകള്‍ നിനക്കെതിരെ നിലവിളിക്കും. നിന്‍െറ വീടിന്‍െറ മേല്‍ക്കൂരയിലെ തടി തുലാ ങ്ങള്‍ നീ തിന്മകള്‍ ചെയ്തുവെന്നു സമ്മ തിക്കും.
12 “നഗരം പണിയുവാന്‍ തിന്മകള്‍ ചെയ്യു കയും ആളുകളെ കൊല്ലുകയും ചെയ്യുന്ന നേതാവിന് വളരെ ദുരിതം. 13 നിര്‍മ്മാണത്തിന് അവരുണ്ടാക്കിയതെല്ലാം അഗ്നികൊണ്ടു നശി പ്പിക്കണമെന്ന് സര്‍വശക്തനായ യഹോവ നിശ്ചയിച്ചിട്ടുണ്ട്. അവര്‍ ചെയ്തതൊക്കെ വെറുതെയാകും. 14 അപ്പോള്‍ എല്ലായിടവുമുള്ള മനുഷ്യര്‍ യഹോവയുടെ തേജസ്സ് അറിയും. കടലിലേക്കു വെള്ളം പരക്കുന്പോലെ ഈ വാര്‍ ത്ത പടരും. 15 കോപം കൊണ്ട് മറ്റുള്ളവരെ കഷ്ട പ്പെടുത്തുന്നവനും വളരെകഷ്ടം. കോപിച്ച് മറ്റുള്ളവരെ അയാള്‍ തൊഴിച്ചു താഴെയിടുന്നു. നഗ്നരും കുടിയന്മാരുമായവരോടെന്നപോലെ അവന്‍ അവരോടു പെരുമാറുന്നു.* വാക്യം 15 “തന്‍െറ കൂട്ടുകാരെ കുടിപ്പിക്കുന്നവനും മദ്യത്തില്‍ വിഷം കലര്‍ത്തുന്നവനും അവരുടെ ശരീരത്തിന്‍െറ നഗ്നത നോക്കുന്ന വനുമായവന് ഹാകഷ്ടം” എന്നു വാച്യാര്‍ത്ഥം.
16 “പക്ഷേ അയാള്‍ യഹോവയുടെ കോപം അറിയും. ആ കോപം യഹോവയുടെ വലതു കൈയിലെ ഒരു കോപ്പ വിഷം പോലെയായിരി ക്കും ആ കോപം രുചിക്കുന്ന അയാള്‍ ഒരു കുടിയനെപ്പോലെ നിലത്തു വീഴും.
“ദുഷ്ടനായ ഭരണാധിപനേ, നീ ആ കോപ്പ യില്‍നിന്നും കുടിക്കും. നിനക്ക് മഹത്വമല്ല ഉണ്ടാ വുക, മറിച്ച് അപമാനമായിരിക്കും. 17 അനേകം ലെബാനോന്‍കാരെ നീ പീഡിപ്പിച്ചു. അവിടെ നിന്നും ധാരാളം മൃഗങ്ങളെ നീ മോഷ്ടിച്ചു. അതിനാല്‍ മരിച്ചുപോയവര്‍ മൂലവും ആ രാജ്യ ത്തോടു നീ ചെയ്ത തിന്മകള്‍ മൂലവും നീ ഭയപ്പെടും. ആ നഗരങ്ങളോടും അവിടെ വസി ച്ചിരുന്ന ജനങ്ങളോടും നീ ചെയ്ത തിന്മകള്‍ മൂലമാണു നീ ഭയപ്പെടുക.”
വിഗ്രഹങ്ങളെക്കുറിച്ചുള്ള സന്ദേശം
18 ഒരു വ്യക്തിയുടെ വിഗ്രഹങ്ങള്‍ അയാളെ സഹായിക്കില്ല. എന്തുകൊണ്ടെന്നാല്‍, ആരോ ലോഹം കൊണ്ടുപൊതിഞ്ഞ വെറും പ്രതിമ മാത്രമാണത്. അതു വെറുംപ്രതിമയാണ്. അതി നാല്‍ അതു സഹായിക്കുമെന്ന് അതിനെ ഉണ്ടാ ക്കിയവന്‍ പ്രതീക്ഷിക്കില്ല. ആ പ്രതിമയ്ക്കു സംസാരിക്കാന്‍ പോലുമാവില്ല! 19 ഒരു തടിപ്ര തിമയോടോ കല്‍പ്രതിമയോടോ ഉണര്‍ന്നെണീ ക്കാന്‍ പറയുന്നവനു വളരെകഷ്ടം. സംസാരി ക്കാനാവാത്ത ഒരു ശിലയോട് “എഴുന്നേല്‍ക്കൂ!”എന്നു പറയുന്നവന് വളരെകഷ്ടം. അവയ്ക്ക് അവനെ സഹായിക്കാനാവില്ല. ആ പ്രതിമ സ്വര്‍ണ്ണവും വെള്ളിയും പൊതിഞ്ഞവയാണെ ങ്കിലും അവയ്ക്കു ജീവനില്ല.
20 എന്നാല്‍ യഹോവ വ്യത്യസ്തനാണ്! യഹോവ തന്‍െറ വിശുദ്ധആലയത്തിലുണ്ട്. അതിനാല്‍ ഭൂമിമുഴുവന്‍ നിശബ്ദമാകുകയും യഹോവയ്ക്കു മുന്പില്‍ ആദരവു കാട്ടുകയും വേണം.