ഹോശേയ
ഹോശേയയിലൂടെയുള്ള യഹോവയായ ദൈവത്തിന്‍െറ സന്ദേശം
1
ബെയേരിയുടെ പുത്രനായ ഹോശേയയിലൂ ടെയുള്ള യഹോവയുടെ സന്ദേശമാകുന്നു ഇത്. ഉസ്സീയാവും യോഥാമും ആഹാസും ഹിസ്ക്കീയാവും യെഹൂദയിലെ രാജാക്കന്മാരാ യിരുന്ന കാലത്തായിരുന്നു ഈ സന്ദേശം വന്ന ത്. യോവാശിന്‍െറ പുത്രനായ യൊരോബെ യാം യിസ്രായേലിലെ രാജാവായിരുന്ന കാല ത്തായിരുന്നു അത്.
ഹോശേയയ്ക്കുള്ള യഹോവയുടെ ആദ്യസ ന്ദേശം ഇതായിരുന്നു. യഹോവ പറഞ്ഞു, “വേശ്യാവൃത്തിയിലൂടെ ജനിച്ച കുട്ടികളുള്ള ഒരു വേശ്യയെ ചെന്നു വിവാഹം കഴിക്കുക. എന്തുകൊണ്ടെന്നാല്‍ ഈ രാജ്യത്തെ ജനങ്ങള്‍ വേശ്യകളെപ്പോലെ പെരുമാറിയിരിക്കുന്നു. അവര്‍ യഹോവയോട് അവിശ്വസ്തത കാട്ടി യിരിക്കുന്നു.”
യിസ്രെയേലിന്‍െറ ജനനം
അങ്ങനെ ഹോശേയ, ദിബ്ളയീമിന്‍െറ പുത്രിയായ ഗോമരിനെ വിവാഹം കഴിച്ചു. ഗോമര്‍ ഗര്‍ഭം ധരിക്കുകയും ഹോശേയയുടെ ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. യഹോവ ഹോശേയയോടു പറഞ്ഞു, “അവന് യിസ്രെയേല്‍* യിസ്രെയേല്‍ “ദൈവം വിത്തിടും” എന്നാണ് എബ്രായ ഭാഷയില്‍ ഈ പേരിന്‍െറ അര്‍ത്ഥം. എന്നു പേരിടുക. എന്തുകൊ ണ്ടെന്നാല്‍ കുറച്ചുകാലത്തിനകം ഞാന്‍ യേഹൂ വിന്‍െറ കുടുംബത്തെ യിസ്രെയേല്‍താഴ്വര യില്‍ രക്തം ചിതറിച്ചതിനു ശിക്ഷിക്കും. അന ന്തരം യിസ്രായേല്‍രാജ്യത്തിന്‍െറ ഭരണം ഞാന വസാനിപ്പിക്കും. അക്കാലത്തു ഞാന്‍ യിസ്രെ യേല്‍ താഴ്വരയില്‍ യിസ്രായേലിന്‍െറ വില്ലൊ ടിക്കുകയും ചെയ്യും.”
ലോരൂഹമയുടെ ജനനം
അനന്തരം ഗോമര്‍ വീണ്ടും ഗര്‍ഭിണിയാവു കയും ഒരു പുത്രിയ്ക്കു ജന്മമരുളുകയും ചെയ്തു. യഹോവ ഹോശേയയോടു പറഞ്ഞു, “അവ ള്‍ക്ക് ലോ-രൂഹമാ എന്നു പേരിടുക. എന്തുകൊ ണ്ടെന്നാല്‍, യിസ്രായേല്‍ രാജ്യത്തോടു ഞാനി നി കരുണ കാട്ടുകയില്ല. ഞാന്‍ അവരോടു ക്ഷമിക്കുകയുമില്ല. പക്ഷേ യെഹൂദരാജ്യ ത്തോടു ഞാന്‍ കരുണകാട്ടും. യെഹൂദരാജ്യ ത്തെ ഞാന്‍ രക്ഷിക്കും. അവരെ രക്ഷിക്കാന്‍ ഞാന്‍ വില്ലോ വാളോ ഉപയോഗിക്കില്ല. യുദ്ധ ക്കുതിരകളെയോ ഭടന്മാരെയോ ഞാന്‍ ഉപയോ ഗിക്കില്ല. എന്‍െറ സ്വന്തം കരുത്തുകൊണ്ടാണു ഞാനവരെ രക്ഷിക്കുക.”
ലോ- അമ്മീയുടെ ജനനം
ലോരൂഹമയുടെ പരിചരണത്തിനുശേഷം ഗോമര്‍ വീണ്ടും ഗര്‍ഭിണിയായി. അവള്‍ ഒരു പുത്രനു ജന്മമരുളി. അപ്പോള്‍ യഹോവ പറ ഞ്ഞു, “അവന് ലോ-അമ്മീ എന്നു പേരിടുക. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ എന്‍െറ ജനമല്ല. ഞാന്‍ നിങ്ങളുടെ ദൈവവുമല്ല.”
നിരവധി യിസ്രായേലുകാരുണ്ടായിരി ക്കുമെന്ന് യഹോവയായ ദൈവം വാഗ്ദാനം ചെയ്യുന്നു
10 “ഭാവിയില്‍ യിസ്രായേലുകാരുടെ എണ്ണം കടല്‍പ്പുറത്തെ മണല്‍ത്തരികളുടേതു പോലെ യാകും. നിങ്ങള്‍ക്കത് അളക്കാനോ എണ്ണാനോ കഴിയില്ല. അപ്പോള്‍, ‘നിങ്ങള്‍ എന്‍െറ ജനമല്ല’ എന്ന് അവരോടു പറയപ്പെട്ടിടത്ത് ‘നിങ്ങള്‍ ജീവിക്കുന്ന ദൈവത്തിന്‍െറ മക്കളാണ്’ എന്നു പറയപ്പെടും. 11 “അനന്തരം യെഹൂദയിലെയും യിസ്രായേലിലെയും ജനങ്ങള്‍ സമാഹരിക്ക പ്പെടും. അവര്‍ തങ്ങള്‍ക്കായി ഒരു ഭരണാധി പനെ തെരഞ്ഞെടുക്കും. അവരുടെ രാഷ്ട്രം അവരെ സംബന്ധിച്ചിടത്തോളം വളരെ വലു തായിരിക്കുകയും ചെയ്യും. യിസ്രായേലിന്‍െറ ദിനം സത്യത്തില്‍ മഹത്വമേറിയതായിരിക്കും.”