യിസ്രായേല്‍ സ്വയം നശിപ്പിച്ചു
13
1 “എഫ്രയീം യിസ്രായേലില്‍ സ്വയം പ്രമാ ണിയായി. എഫ്രയീം സംസാരിക്കുകയും ജനങ്ങള്‍ ഭയന്നുവിറയ്ക്കുകയും ചെയ്തു. പക്ഷേ എഫ്രയീം പാപം ചെയ്തു-അവന്‍ ബാലിനെ ആരാധിക്കാന്‍ തുടങ്ങി.
2 ഇപ്പോള്‍ യിസ്രായേലുകാര്‍ കൂടുതല്‍ പാപം ചെയ്യുന്നു. അവര്‍ അവര്‍ക്കായി വിഗ്രഹങ്ങളുണ്ടാക്കുന്നു. പണിക്കാര്‍ വെള്ളികൊണ്ട് വിഗ്രഹങ്ങളുണ്ടാ ക്കുന്നു. പിന്നെ അവര്‍ തങ്ങളുടെ പ്രതിമക ളോടു സംസാരിക്കുകയും ചെയ്യുന്നു! ആ പ്രതി മകള്‍ക്ക് അവര്‍ ബലികളര്‍പ്പിക്കുന്നു. ആ സ്വര്‍ ണ്ണപ്പശുക്കുട്ടികളെ അവര്‍ ചുംബിക്കുന്നു.
3 അതി നാലാണ് അവര്‍ ഉടനെ അപ്രത്യക്ഷരാകുന്നത്. അതിരാവിലെ പ്രത്യക്ഷപ്പെടുന്ന മൂടല്‍മഞ്ഞു പോലെയായിരിക്കും അവര്‍-മൂടല്‍മഞ്ഞു വരു ന്നു, ഉടനെ അപ്രത്യക്ഷമാകുന്നു. മെതിക്കളത്തി ല്‍നിന്നും പറന്നുവരുന്ന പതിരുപോലെയായി രിക്കും യിസ്രായേല്‍. പുകക്കുഴലിലൂടെ ഉയ ര്‍ന്ന് അപ്രത്യക്ഷമാകുന്ന പുക പോലെയായി രിക്കും യിസ്രായേല്‍.
4 “നിങ്ങള്‍ ഈജിപ്തിലായിരുന്ന കാലം മുത ല്‍ക്കേ ഞാന്‍ നിങ്ങളുടെ ദൈവമാകുന്ന യഹോ വയായിരുന്നു. എന്നെയല്ലാതെ മറ്റൊരു ദൈവ ത്തെ നിങ്ങള്‍ അറിയുന്നില്ല. നിങ്ങളെ രക്ഷിച്ച വന്‍ ഞാനാകുന്നു. എന്നെക്കൂടാതെ മറ്റൊരു രക്ഷകനില്ല.
5 നിങ്ങളെ ഞാന്‍ മരുഭൂമിയില്‍വച്ച് അറിഞ്ഞു-ആ വരണ്ട മരുഭൂമിയില്‍വച്ച് നിങ്ങ ളെ ഞാന്‍ അറിഞ്ഞു.
6 യിസ്രായേലുകാര്‍ക്ക് ഞാന്‍ ഭക്ഷണം നല്‍കി. അവര്‍ ആ ഭക്ഷണം കഴിച്ചു. അവര്‍ സംതൃപ്തരായി. അവര്‍ അഹ ങ്കാരികളായി. അവരെന്നെ മറക്കുകയും ചെയ്തു!
7 “അതിനാലാണ് ഞാനവര്‍ക്കൊരു സിംഹ ത്തെപ്പോലെയാകുന്നത്. പാതയോരത്തു കാത്തുനില്‍ക്കുന്ന പുള്ളിപ്പുലിയെപ്പോലെയാ യിരിക്കും ഞാന്‍.
8 കുഞ്ഞുങ്ങള്‍ മോഷ്ടിക്കപ്പെട്ട തള്ളക്കരടിയെപ്പോലെ ഞാന്‍ അവരെ ആക്ര മിക്കും. അവരുടെ മാറിടങ്ങള്‍ ഞാന്‍ കീറിപ്പൊ ളിക്കും. ഇരയെ കീറിമുറിക്കുന്ന സിംഹത്തെ യോ കാട്ടുമഗങ്ങളെയോപോലെയായിരിക്കും ഞാന്‍.”
ദൈവകോപത്തില്‍നിന്നും
യിസ്രായേലിനെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല
9 “യിസ്രായേലേ, നിന്നെ ഞാന്‍ സഹായിച്ചു. പക്ഷേ നീ എനിക്കെതിരായി. അതിനാല്‍ ഞാനിപ്പോള്‍ നിന്നെ നശിപ്പിക്കും!
10 നിന്‍െറ രാജാവ് എവിടെ? നിന്‍െറ നഗരങ്ങളിലെല്ലാം അവന് നിന്നെ രക്ഷിക്കാനാവില്ല. നിന്‍െറ ന്യാ യാധിപന്മാരെവിടെ? ഇവര്‍ക്കായി നീ ‘എനി ക്കു രാജാവിനെയും നേതാക്കളെയും തന്നാലും’ എന്നാവശ്യപ്പെട്ടതാണല്ലോ.
11 ഞാന്‍ കോപി ച്ചിരുന്നു. നിനക്കു ഞാനൊരു രാജാവിനെ നല്‍ കുകയും ചെയ്തു. ഞാന്‍ വളരെ കുപിതനായ പ്പോള്‍ അവനെ നീക്കുകയും ചെയ്തു.
12 “എഫ്രയീം തന്‍െറ അപരാധം മറച്ചുവ യ്ക്കാന്‍ ശ്രമിച്ചു.
തന്‍െറ പാപങ്ങള്‍ രഹസ്യമെ ന്ന് അവന്‍ കരുതി
പക്ഷേ അവന്‍ ശിക്ഷിക്ക പ്പെടും.
13 ഈറ്റുനോവുപോലുളള വേദനയായിരിക്കും അവന്‍െറ ശിക്ഷ.
അവന്‍ വിവേകശാലിയായ പുത്രനായിരിക്കയില്ല.
അവന്‍െറ പിറവിക്കുളള സമയമടുക്കും.
അവന്‍ ജീവിക്കുകയുമില്ല.
14 അവരെ ഞാന്‍ ശവക്കുഴിയില്‍നിന്നും രക്ഷി ക്കും!
അവരെ ഞാന്‍ മരണത്തില്‍നിന്നും രക്ഷി ക്കും!
മരണമേ, നിന്‍െറ രോഗങ്ങളെവിടെ?
ശവ ക്കുഴിയേ, നിന്‍െറ ശക്തിയെവിടെ?
ഞാന്‍ പ്രതികാരത്തിനു ശ്രമിക്കുകയല്ല!
15 യിസ്രായേല്‍ അവന്‍െറ സഹോദരന്മാര്‍ക്കി ടയില്‍ വളരുന്നു.
പക്ഷേ ഒരു കിഴക്കന്‍കാറ്റു വരും-യഹോവയുടെ കൊടുങ്കാറ്റ് മരുഭുമിയില്‍ നിന്നും ആഞ്ഞടിക്കും.
അപ്പോള്‍ യിസ്രായേലി ന്‍െറ കിണറ് വറ്റിപ്പോകും.
അവന്‍െറ ജലസ്രോ തസ് വറ്റും.
യിസ്രായേലിന്‍െറ കലവറയിലെ സകലനിധിയും കാറ്റുകൊണ്ടുപോകും.
16 ശമര്യാ ശിക്ഷിക്കപ്പെടണം.
എന്തുകൊണ്ടെ ന്നാല്‍ അവള്‍ തന്‍െറ ദൈവത്തിനെതിരായി.
യിസ്രായേലുകാര്‍ വാളുകൊണ്ട് വധിക്കപ്പെ ടും.
അവരുടെ കുട്ടികള്‍ കഷണങ്ങളാക്കപ്പെടും.
അവരുടെ ഗര്‍ഭിണികള്‍ കുത്തി പിളര്‍ക്ക പ്പെടും.”