യഹോവയിലേക്കു മടങ്ങുക
14
1 യിസ്രായേലേ, നീ വീഴുകയും ദൈവ ത്തിനെതിരെ പാപം ചെയ്യുകയും ചെയ്തു. അതിനാല്‍ നിന്‍െറ ദൈവമാകുന്ന യഹോവയിലേക്കു മടങ്ങുക.
2 നീ പറയുന്ന കാര്യങ്ങളെപ്പറ്റി ചിന്തിക്കുക. പിന്നെ, യഹോ വയിലേക്കു മടങ്ങിവരിക. അവനോടിങ്ങനെ പറയുക,
“ഞങ്ങളുടെ പാപം നീക്കിയാലും.
ഞങ്ങളുടെ നല്ല വാക്കുകള്‍ സ്വീകരിച്ചാലും.
ഞങ്ങള്‍ ഞങ്ങളുടെ ചുണ്ടുകളില്‍നിന്ന് നിന ക്കു സ്തുതിയര്‍പ്പിക്കുന്നു.
3 “അശ്ശൂര്‍ ഞങ്ങളെ രക്ഷിക്കില്ല.
ഞങ്ങള്‍ പടക്കുതിരയുടെ പുറത്തുപോകില്ല.
ഞങ്ങളൊ രിക്കലും സ്വയം നിര്‍മ്മിച്ച വസ്തുക്കളോട്
‘ഞങ്ങളുടെ ദൈവമേ’ എന്നു പറയില്ല.
എന്തു കൊണ്ടെന്നാല്‍,
അനാഥരോടു കരുണ കാട്ടുന്ന വന്‍ നീയാകുന്നു.”
യിസ്രായേലിനോട് യഹോവ പൊറുക്കും
4 യഹോവ പറയുന്നു,
“എന്നെ വിട്ടു പോകു ന്നതിന് ഞാനവരോടു ക്ഷമിക്കും.
കോപം അവ സാനിപ്പിച്ചതിനാല്‍
ഞാനവരെ സ്വതന്ത്ര മായി സ്നേഹിക്കും.
5 യിസ്രായേലിന് ഞാനൊരു മഞ്ഞുകണമാ യിരിക്കും.
ലില്ലിപോലെ യിസ്രായേല്‍ പുഷ്പി ക്കും.
ലെബാനോനിലെ ദേവദാരുപോലെ അവന്‍ വളരും.
6 അവന്‍െറ ശാഖകള്‍ വളരുകയും
അവന്‍ മനോഹരമായ ഒലിവുമരം പോലെയാവുകയും ചെയ്യും.
ലെബാനോനിലെ ദേവദാരുവിന്‍െറ
സുഗന്ധം പോലെയായിരിക്കും അവന്‍.
7 യിസ്രായേലുകാര്‍ വീണ്ടും എന്‍െറ സംരക്ഷ ണത്തിലാകും.
അവര്‍ ധാന്യംപോലെ വളരും.
ഒരു മുന്തിരിവള്ളിപോലെ അവര്‍പൂക്കും.
ലെബാനോനിലെ മുന്തിരിവള്ളിപോലെയാ യിരിക്കും അവര്‍.”
യഹോവ യിസ്രായേലിന് വിഗ്രഹങ്ങ
ളെപ്പറ്റിയുളള താക്കീതു നല്‍കുന്നു
8 “എഫ്രയീമേ, എനിക്കു വിഗ്രഹങ്ങളുമായി ഒരു കാര്യവുമില്ല.
നിന്‍െറ പ്രാര്‍ത്ഥനയ്ക്കു മറുപടി നല്‍കുന്നവനാണ് ഞാന്‍.
നിന്‍െറമേല്‍ നിരീക്ഷണം നടത്തുന്നവനാണു ഞാന്‍.
നിത്യ ഹരിതമായ സരളമരം പോലെയാണ് ഞാന്‍.
നിന്‍െറ പഴം എന്നില്‍നിന്നും വരുന്നു.”
അവസാനത്തെ ഉപദേശം
9 ജ്ഞാനി ഇക്കാര്യങ്ങള്‍ മനസ്സിലാക്കുന്നു.
സമര്‍ത്ഥന്‍ ഇക്കാര്യങ്ങള്‍ പഠിക്കണം.
യഹോവ യുടെ വഴികള്‍ ശരിയായത്.
നീതിമാന്മാര്‍ അതിലൂടെ ജീവിക്കും. പാപികള്‍ അതില്‍ നശി ക്കും.
1 യിസ്രെയേല്‍ “ദൈവം വിത്തിടും”എന്നാണ് എബ്രായ ഭാഷയില്‍ ഈ പേരിന്‍െറ അര്‍ത്ഥം.
2ഗോമര്‍ “ഒരു സ്ത്രീ”എന്നു വാച്യാര്‍ത്ഥം.
3ചതിയന്‍ വില്ല് എറിയാനുപയോഗിക്കുന്ന തടികൊ ണ്ടുണ്ടാക്കിയ വളഞ്ഞ ഒരു വടി.
4 വിശുദ്ധരായവര്‍ ദൂതന്മാരോ കനാന്യരുടെ വ്യാജ ദൈവങ്ങളോ ആയിരിക്കാം അവര്‍.
5 യിസ്രായേല്‍ എബ്രായഭാഷയില്‍ “യെഹൂദ”എന്നുണ്ട്.
6സൈന്യങ്ങളുടെ ദൈവം ഇത് ദൈവത്തിനുള്ള പേരുകളില്‍ ഒന്നാണ്. മിക്കപ്പോഴും “സര്‍വശക്ത നായ യഹോവ”എന്ന് തര്‍ജ്ജമ ചെയ്യപ്പെട്ടിരി ക്കുന്നു.
7 നീതിമാന്മാര്‍ … നശിക്കും നല്ല ജനങ്ങള്‍ അവയില്‍ നടക്കും. പാപികള്‍ അവയില്‍ ഇടറിവീഴും എന്നാണ് ഇതിന്‍െറ വാച്യാര്‍ത്ഥം.
??
??
??
??
3