7
“യിസ്രായേലിനെ ഞാന്‍ സുഖപ്പെടുത്തും!
അപ്പോള്‍ എഫ്രയീം പാപം ചെയ്തുവെന്ന് ജനം അറിയും.
ശമര്യയുടെ നുണകളെപ്പറ്റി ജനം അറിയും.
ആ പട്ടണത്തിലേക്കു വരികയും പോ വുകയുംചെയ്ത കള്ളന്മാരെപ്പറ്റി ജനം അറിയും.
ഞാനവരുടെ പാപങ്ങള്‍ ഓര്‍മ്മിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നില്ല.
ചുറ്റിലും അവരുടെ തിന്മകളാണ്.
അവരുടെ പാപങ്ങള്‍ എനിക്കു വ്യക്തമായി കാണാം.
അവരുടെ തിന്മ അവരുടെ രാജാവിനെ സന്തുഷ്ടനാക്കുന്നു.
അവരുടെ വ്യാജദൈവ ങ്ങള്‍ അവരുടെ നേതാക്കളെ സന്തുഷ്ടരാ ക്കുന്നു.
ബോര്‍മ്മക്കാരന്‍ അപ്പമുണ്ടാക്കാന്‍ മാവുകുഴ യ്ക്കുന്നു.
അയാള്‍ അപ്പം ബോര്‍മ്മയില്‍ വയ്ക്കു ന്നു.
അപ്പം പൊന്തിവരുന്പോള്‍ അയാള്‍ തീ കൂട്ടുന്നില്ല.
പക്ഷേ യിസ്രായേലുകാര്‍ അങ്ങനെ യല്ല. യിസ്രായേലുകാര്‍ എപ്പോഴും തീ കൂട്ടി ക്കൊണ്ടിരിക്കുന്നു.
നമ്മുടെ രാജാവിന്‍െറ ദിനത്തില്‍ അവര്‍ തീ കൂട്ടുന്നു.
അവര്‍ തങ്ങളുടെ മദ്യവിരുന്നു നല്‍കുന്നു.
വീഞ്ഞിന്‍െറ ചൂടില്‍ നേതാക്കള്‍ക്കു രോഗമുണ്ടായി.
അങ്ങനെ രാജാക്കന്മാര്‍ ദൈവ ത്തെ പരിഹസിക്കുന്ന ജനങ്ങളോടു ചേരുന്നു.
മനുഷ്യര്‍ ഗൂഢാലോചനകള്‍ നടത്തുന്നു.
അവരുടെ ഹൃദയം ആവേശംകൊണ്ട് അടുപ്പു പോലെ എരിയുന്നു.
അവരുടെ ആകാംക്ഷ രാത്രി മുഴുവനും എരിയുന്നു.
പ്രഭാതത്തില്‍ അത് തീയായിത്തീരുന്നു.
അവരെല്ലാം ചൂടടുപ്പുപോലെയാകുന്നു.
തങ്ങളുടെ ഭരണാധിപന്മാരെ അവര്‍ തകര്‍ത്തു.
അവരുടെ രാജാക്കന്മാരെല്ലാം വീണു.
അവരി ലാരും സഹായത്തിനായി എന്നെ വിളിച്ചില്ല.”
നശിപ്പിക്കപ്പെടുമെന്ന് യിസ്രാ യേല്‍ അറിയുന്നില്ല
“എഫ്രയീം രാഷ്ട്രങ്ങളുമായി ഇടകലരുന്നു.
ഇരുവശവും വേവിക്കാത്ത അപ്പംപോലെ യാണ് എഫ്രയീം.
അപരിചിതര്‍ എഫ്രയീമിന്‍െറ കരുത്തു തക ര്‍ക്കുന്നു.
പക്ഷേ എഫ്രയീം അതറിയുന്നില്ല.
എഫ്രയീമിന്‍െറ തലമുടി ഇടയ്ക്കിടെ നരച്ചിരി ക്കുന്നു.
പക്ഷേ എഫ്രയീം അതറിയുന്നില്ല.
10 എഫ്രയീമിന്‍െറ അഹങ്കാരം അവനെതിരെ സാക്ഷ്യം പറയുന്നു.
നിരദുരിതങ്ങളുണ്ടായിട്ടും ജനം തങ്ങളുടെ
ദൈവത്തിലേക്കു മടങ്ങുന്നില്ല.
ജനം സഹായ ത്തിനായി അവരുടെ ദൈവത്തെ തേടുന്നില്ല.
11 “അങ്ങനെ എഫ്രയീം ഒന്നുമറിയാത്തൊരു വിഡ്ഢിപ്രാവിനെപ്പോലെയായിരിക്കുന്നു.
ജനം സഹായത്തിന് ഈജിപ്തിനെ വിളിച്ചു.
സഹായത്തിനായി ജനം അശ്ശൂരിലേക്കു പോയി.
12 അവര്‍ ആ രാജ്യങ്ങളുടെ സഹായം തേടു ന്നു,
പക്ഷേ ഞാനവരെ കുടുക്കും.
അവരെ ഞാന്‍ വലവീശി
ആകാശത്തിലെ പക്ഷികളെ യെന്നപോലെ പിടിക്കും.
അവരുടെ കരാറുക ള്‍ക്ക് ഞാന്‍ അവരെ ശിക്ഷിക്കും.
13 അവര്‍ക്കു കഷ്ടം.
അവരെന്നെ വിട്ടുപോ യി.
എന്നെ അനുസരിക്കാനവര്‍ വിസമ്മതിച്ചു.
അതിനാലവര്‍ നശിപ്പിക്കപ്പെടും.
ഞാനവരെ രക്ഷിച്ചു.
പക്ഷേ എനിക്കെതിരെ അവര്‍ നുണ കള്‍ പറയുന്നു.
14 “അവരൊരിക്കലും ഹൃദയപൂര്‍വം എന്നെ വിളിച്ചില്ല.
അതെ, അവര്‍ കിടക്കയില്‍ കിടന്നു കരയുകയാണ്.
ധാന്യവും പുതുവീഞ്ഞും ചോ ദിക്കുന്പോള്‍ അവര്‍ സ്വയം മുറിപ്പെടുത്തുക യും ചെയ്യുന്നു.
പക്ഷേ, ഹൃദയം കൊണ്ട് അവരെ ന്നില്‍നിന്നും അകന്നു.
15 അവരെ പരിശീലിപ്പിച്ച് അവരുടെ കര ങ്ങളെ ഞാന്‍ ശക്തമാക്കി.
പക്ഷേ അവര്‍ എനി ക്കെതിരെ തിന്മ ഗൂഢാലോചന നടത്തി.
16 “പക്ഷേ അവര്‍ ചതിയന്‍ വില്ലുപോലെയാ യിരുന്നു.* ചതിയന്‍ വില്ല് എറിയാനുപയോഗിക്കുന്ന തടികൊ ണ്ടുണ്ടാക്കിയ വളഞ്ഞ ഒരു വടി.
അവര്‍ ദിശമാറ്റിയെങ്കിലും എന്നിലേ ക്കു തിരികെവന്നില്ല.
അവരുടെ നേതാക്കള്‍ സ്വന്തം കരത്തില്‍ അഹങ്കരിച്ചു.
പക്ഷേ അവര്‍ വാളുകളാല്‍ കൊല്ലപ്പെടും.
ഈജിപ്തിലെജനം
അവരെ പരിഹസിക്കുകയും ചെയ്യും.