വിഗ്രഹാരാധന വിനാശത്തി ലേക്കു നയിക്കുന്നു
8
“കാഹളം ചുണ്ടില്‍വച്ച് മുന്നറിയിപ്പു നല്‍ കുക. യഹോവയുടെ ആലയത്തിനുമേല്‍ കഴുകനെപ്പോലെയാവുക. യിസ്രായേലുകാര്‍ എന്‍െറ കരാര്‍ ലംഘിച്ചിരിക്കുന്നു. അവരെന്‍െറ നിയമം അനുസരിച്ചില്ല. അവര്‍ ‘എന്‍െറ ദൈവമേ, ഞങ്ങള്‍ യിസ്രായേലുകാര്‍ നിന്നെ അറിയുന്നു!’ എന്ന് എന്നോടു നിലവിളിക്കുന്നു. പക്ഷേ യിസ്രായേല്‍ നല്ല കാര്യങ്ങള്‍ നിര സിച്ചു. അതിനാല്‍ ശത്രു അവനെ ഓടിക്കുന്നു. യിസ്രായേലുകാര്‍ തങ്ങളുടെ രാജാക്കന്മാരെ തെരഞ്ഞെടുക്കുന്നു. പക്ഷേ അവര്‍ ഉപദേശത്തി നായി എന്നെ സമീപിക്കുന്നില്ല. യിസ്രായേലു കാര്‍ നേതാക്കളെ തെരഞ്ഞെടുക്കുന്നുണ്ടെ ങ്കിലും അവര്‍ ഞാനറിയുന്നവരല്ല. യിസ്രായേ ലുകാര്‍ തങ്ങളുടെ വെള്ളിയും സ്വര്‍ണ്ണവും വിഗ്രഹങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. അതി നാലവര്‍ നശിപ്പിക്കപ്പെടും. 5-6 ശമര്യാ, യഹോ വ നിന്‍െറ പശുക്കുട്ടിയെ നിരസിച്ചിരിക്കുന്നു. ദൈവം പറയുന്നു, ‘യിസ്രായേലുകാരോടു ഞാന്‍ വളരെ കുപിതനായിരിക്കുന്നു.’ യിസ്രാ യേലുകാര്‍ അവരുടെ പാപങ്ങള്‍ക്ക് ശിക്ഷിക്ക പ്പെടും. ചില പണിക്കാരാണ് ആ പ്രതിമകളു ണ്ടാക്കിയത്. അവ ദൈവമല്ല. ശമര്യയുടെ പശു ക്കുട്ടി കഷണങ്ങളായി ചിതറിക്കപ്പെടും. യി സ്രായേലുകാര്‍ കാറ്റിനെ നടാന്‍ ശ്രമിക്കുന്പോ ലെ ഒരു ഭോഷത്തം ചെയ്തു. പക്ഷേ അവര്‍ക്കു ദോഷങ്ങള്‍ മാത്രം ലഭിക്കും-അവര്‍ കൊടുങ്കാറ്റു കൊയ്യും. വയലുകളില്‍ ധാന്യം വളരും. അത് ഭക്ഷണമൊന്നും തരില്ല. എന്തെങ്കിലും വിള ഞ്ഞാല്‍ത്തന്നെ അപരിചിതര്‍ അതു തിന്നും.
യിസ്രായേല്‍ നശിപ്പിക്കപ്പെട്ടു.
ആര്‍ക്കും വേണ്ടാതെ വലിച്ചെറിയപ്പെട്ട പാത്രംപോലെ
അതിന്‍െറ ജനത രാഷ്ട്രങ്ങള്‍ക്കിടയില്‍ ചിതറി ക്കപ്പെട്ടു.
എഫ്രയീം തന്‍െറ ‘കാമുകി’മാരുടെയടുത്തേ ക്കു പോയി.
കാട്ടുകഴുതയെപ്പോലെ അവന്‍ അലഞ്ഞുതിരിഞ്ഞ് അശ്ശൂരിലേക്കു പോയി.
10 യിസ്രായേല്‍ രാഷ്ട്രങ്ങള്‍ക്കിടയിലുള്ള തന്‍െറ ‘കാമുകി’മാരുടെയടുത്തേക്കു പോയി.
പക്ഷേ യിസ്രായേലുകാരെ ഞാന്‍ സമാഹരി ക്കും.
പക്ഷേ, ആ മഹാരാജാവില്‍നിന്നും കുറച്ചു ഭാരങ്ങള്‍ അവര്‍ സഹിക്കണം.
യിസ്രായേല്‍ ദൈവത്തെ മറക്കുകയും
വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്യുന്നു
11 എഫ്രയീം അനേകമനേകം യാഗപീഠങ്ങളു ണ്ടാക്കി.
അതാകട്ടെ പാപവുമായിരുന്നു.
എഫ്ര യീമിന്‍െറ പാപങ്ങള്‍ക്കുള്ള യാഗപീഠമായി രുന്നു അവ.
12 എഫ്രയീമിനായി ഞാന്‍ പതിനായിരം നിയമങ്ങളെഴുതിയെങ്കിലും
അവനത് മറ്റാര്‍ ക്കോവേണ്ടിയുളളതാണെന്നപോലെ കരുതുന്നു.
13 യിസ്രായേലുകാര്‍ ബലികള്‍ ഇഷ്ടപ്പെടു ന്നു.
അവര്‍ മാംസം അര്‍പ്പിച്ച് അതു ഭക്ഷിക്കുന്നു.
യഹോവ അവരുടെ ബലികള്‍ സ്വീകരിക്കു ന്നില്ല.
യഹോവ അവരുടെ പാപങ്ങള്‍ ഓര്‍മ്മി ക്കുന്നു.
അവന്‍ അവരെ ശിക്ഷിക്കുകയും ചെയ്യും.
അവര്‍ തടവുകാരായി ഈജിപ്തിലേ ക്കു നയിക്കപ്പെടും.
14 യിസ്രായേല്‍രാജമന്ദിരങ്ങള്‍ പണിതു.
പക്ഷേ സ്വന്തം സ്രഷ്ടാവിനെ മറന്നു.
യെഹൂദാ ഇപ്പോള്‍ കോട്ടകള്‍ കെട്ടുന്നു.
പക്ഷേ യെഹൂദ യുടെ നഗരങ്ങളില്‍ ഞാന്‍ അഗ്നി അയയ്ക്കും.
അഗ്നി ആ കോട്ടകളെ നശിപ്പിക്കുകയും ചെയ്യും!”