യെശയ്യാവ്
1
1 ആമോസിന്‍െറ പുത്രനായ യെശയ്യാവിന്‍െറ ദര്‍ശനമാണിത്. യെഹൂദയ്ക്കും യെരൂശലേമി നും സംഭവിക്കാന്‍പോകുന്ന കാര്യങ്ങള്‍ ദൈവം യെശയ്യാവിനു കാട്ടിക്കൊടുത്തു. ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നി വര്‍ യെഹൂദയിലെ രാജാക്കന്മാരായിരുന്ന കാല ത്താണ് യെശയ്യാവ് ഇക്കാര്യങ്ങളൊക്കെ ദര്‍ശി ച്ചത്.
തന്‍െറ ജനത്തിനെതിരെ ദൈവ ത്തിന്‍െറ വ്യവഹാരം
2 സ്വര്‍ഗ്ഗമേ, ഭൂമിയേ, യഹോവയ്ക്കു ചെവി കൊടുക്കുക! യഹോവ പറയുന്നു,
“എന്‍െറ മക്കളെ ഞാന്‍ ഉയര്‍ത്തി. എന്‍െറ മക്കളെ ഞാന്‍ പോറ്റിവളര്‍ത്തി.
പക്ഷേ എന്‍െറ മക്കള്‍ എനിക്കെതിരായി.
3 പശു അതിന്‍െറ യജമാനനെ അറിയുന്നു.
കഴുത തന്‍െറ യജമാനന്‍ തന്നെ പോറ്റുന്ന ഇടം അറിയുന്നു.
പക്ഷേ യിസ്രായേല്‍ജനത എന്നെ അറിയുന്നില്ല.
എന്‍െറ ജനം മനസ്സിലാ ക്കുന്നില്ല.”
4 യിസ്രായേല്‍രാഷ്ട്രം അപരാധങ്ങള്‍ കൊ ണ്ടു നിറഞ്ഞിരിക്കുന്നു. അവര്‍ ചുമക്കേണ്ടതായ അമിതഭാരം പോലെയാണ് അവരുടെ പാപ ങ്ങള്‍. ദുഷ്ടകുടുംബങ്ങളില്‍ നിന്നുള്ള ചീത്ത ക്കുട്ടികളെപ്പോലെയാണവര്‍. അവര്‍ യഹോവ യെ വിട്ടു. യിസ്രായേലിന്‍െറ വിശുദ്ധനായ വനെ (ദൈവം) അവര്‍ അപമാനിച്ചു. അവര്‍ അവനെ വിട്ടുപോകുകയും അപരിചിതനെ പ്പോലെ പെരുമാറുകയും ചെയ്തു.
5 ദൈവം പറയുന്നു, “ഞാനെന്തിനു നിങ്ങളെ തുടര്‍ന്നും ശിക്ഷിക്കണം? നിങ്ങളെ ഞാന്‍ ശി ക്ഷിച്ചു, പക്ഷേ നിങ്ങള്‍ക്കു മാറ്റമൊന്നുമുണ്ടാ യില്ല. നീ എനിക്കെതിരെ കലാപം കൂട്ടിക്കൊ ണ്ടേയിരിക്കുന്നു. ഇപ്പോള്‍ എല്ലാതലയും എല്ലാ ഹൃദയവും രോഗാതുരമായിരിക്കുന്നു.
6 നിങ്ങ ളുടെ കാലടിമുതല്‍ ശിരസ്സുവരെ ശരീരത്തി ന്‍െറ എല്ലാ ഭാഗത്തും മുറിവുകളും തുറന്ന വടുക്കളും നിറഞ്ഞിരിക്കുന്നു. നിങ്ങള്‍ സ്വന്തം വടുക്കളെ ശ്രദ്ധിക്കുന്നില്ല. നിങ്ങളുടെ മുറിവു കള്‍ വൃത്തിയാക്കുകയോ മൂടിക്കെട്ടുകയോ ചെയ്തിട്ടില്ല.
7 നിങ്ങളുടെ നാട് നശിപ്പിക്കപ്പെട്ടു. നിങ്ങ ളുടെ നഗരങ്ങള്‍ അഗ്നിയാല്‍ നശിപ്പിക്ക പ്പെട്ടിരിക്കുന്നു. ശത്രുക്കള്‍ നിങ്ങളുടെ ഭൂമി കൈ യടക്കിയിരിക്കുന്നു. സൈന്യത്താല്‍ നശിപ്പി ക്കപ്പെട്ട രാജ്യംപോലെ നിന്‍െറ ദേശം നശിപ്പി ക്കപ്പെട്ടിരിക്കുന്നു.
8 സീയോനിന്‍െറ പുത്രി (യെ രൂശലേം) മുന്തിരിത്തോപ്പില്‍ ഉപേക്ഷിക്കപ്പെട്ട ശൂന്യമായ ഒരു കൂടാരംപോലെയാണിപ്പോള്‍. വെള്ളരിക്കണ്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട പഴ യൊരു വീടുപോലെയും ശത്രുക്കള്‍ തോല്പി ച്ച ഒരു നഗരംപോലെയുമാണ് ഇത്.”
9 ഇതു സത്യമാണെങ്കിലും അവിടെ വസിക്കാന്‍ സര്‍ വശക്തനായ യഹോവ ചിലരെ അനുവദിച്ചു.
സൊദോം, ഗൊമോരാ നഗരങ്ങള്‍ പോലെ നമ്മള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടില്ല.
സത്യമായ ശുശ്രൂഷ ദൈവം ആഗ്രഹിക്കുന്നു
10 സൊദോമിലെ നേതാക്കളേ, യഹോവയു ടെ സന്ദേശത്തിനു കാതോര്‍ത്താലും! ഗൊമോ രായിലെ ജനമേ ദൈവത്തിന്‍െറ ഉപദേശങ്ങ ള്‍ക്കു ചെവിയോര്‍ത്താലും!
11 ദൈവം പറയു ന്നു, “നിങ്ങളെന്തിനാണ് ഈ ബലികളെല്ലാം എനിക്കു തന്നുകൊണ്ടേയിരിക്കുന്നത്? ആടുകളു ടെയും കാളക്കൊഴുപ്പിന്‍െറയും കുഞ്ഞാടുകളു ടെയും ബലികള്‍ എനിക്കു വേണ്ടത്ര ലഭിച്ചു കഴിഞ്ഞു.
12 നിങ്ങള്‍ എന്നെ കാണാന്‍ വരു ന്പോള്‍ എന്‍െറ മുറ്റത്തുള്ള എല്ലാറ്റിന്‍െറയും മേല്‍കൂടി നടക്കുന്നു. ഇങ്ങനെ ചെയ്യാന്‍ ആരാ ണു നിങ്ങളോടു പറഞ്ഞത്?
13 “നിഷ്ഫലമായ ബലികള്‍ എനിക്കിനി അര്‍പ്പിക്കരുത്. നിങ്ങളെനിക്കു നല്‍കുന്ന ധൂപ ബലി ഞാന്‍ വെറുക്കുന്നു. അമാവാസി, ശബ ത്ത്, മറ്റാഘോഷവേളകള്‍ എന്നിങ്ങനെ പല പ്പോഴായി നിങ്ങള്‍ നടത്തുന്ന വിരുന്നുകള്‍ ഞാന്‍ വെറുക്കുന്നു. വിശുദ്ധസമ്മേളനങ്ങളില്‍ നിങ്ങള്‍ നടത്തുന്ന തിന്മകള്‍ ഞാന്‍ വെറുക്കു ന്നു.
14 നിങ്ങളുടെ പ്രതിമാസ യോഗങ്ങളെയും സഭകളെയും ഞാന്‍ പൂര്‍ണ്ണമനസ്സാലെ വെറു ക്കുന്നു. ഈ യോഗങ്ങള്‍ എനിക്കു മഹാഭാരം പോലെയായിത്തീരുന്നു. ആ ഭാരങ്ങള്‍ താങ്ങി ഞാന്‍ ക്ഷീണിതനായിരിക്കുന്നു.
15 “നിങ്ങളെന്നോടു പ്രാര്‍ത്ഥിക്കുവാന്‍ കൈക ളുയര്‍ത്തും പക്ഷേ ഞാനതു ശ്രദ്ധിക്കുകയില്ല. നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കും- പക്ഷേ നിങ്ങളെ ഞാന്‍ ചെവിക്കൊള്ളുകയില്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ കൈകള്‍ രക്തം പുരണ്ടതാണ്.
16 “നിങ്ങളെ ശുദ്ധീകരിപ്പാന്‍ സ്വയം ശുദ്ധിവ രുത്തുക. നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍ അവ സാനിപ്പിക്കുക. ആ തിന്മകള്‍ കാണാന്‍ എനി ക്കിഷ്ടമില്ല. തെറ്റു ചെയ്യുന്നതവസാനിപ്പിക്കു ക!
17 നന്മകള്‍ ചെയ്യാന്‍ പഠിക്കുക. അന്യരോടു നീതി പാലിക്കുക. അന്യരെ വേദനിപ്പിക്കുന്ന വരെ ശിക്ഷിക്കുക. അനാഥക്കുട്ടികളെയും വിധ വകളെയും സഹായിക്കുക.”
18 “യഹോവ പറയുന്നു, “വരൂ, നമുക്കിതൊ ക്കെ ചര്‍ച്ച ചെയ്യാം. നിങ്ങളുടെ പാപങ്ങള്‍ ചുവപ്പു വസ്ത്രം പോലെ ചുവന്നിരിക്കുന്നു. എന്നാലതു കഴുകിക്കളഞ്ഞ് നിങ്ങള്‍ക്കു തൂമ ഞ്ഞുപോലെ വെളുക്കാം. നിങ്ങളുടെ പാപ ങ്ങള്‍ ചുവന്നതാകുന്നു. എന്നാല്‍ നിങ്ങള്‍ക്ക് കന്പിളിപോലെ വെളുക്കാനാകും.
19 “ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, നിങ്ങള്‍ക്ക് ഈ ദേശത്തുനിന്ന് ഒരുപാടു നന്മ കള്‍ ലഭിക്കും.
20 എന്നാല്‍ ശ്രവിക്കാന്‍ കൂട്ടാക്കാ തിരുന്നാല്‍, നിങ്ങളെനിക്കെതിരാകുന്നു. ശത്രു ക്കള്‍ നിങ്ങളെ നശിപ്പിക്കുകയും ചെയ്യും.”
യഹോവ നേരിട്ടു പറഞ്ഞതാണിതൊക്കെ.
യെരൂശലേം ദൈവത്തോടു വിശ്വസ്തത പുലര്‍ത്തുന്നില്ല
21 ദൈവം പറയുന്നു, “യെരൂശലേമിനെ നോ ക്കുക. എന്നില്‍ വിശ്വസിക്കുകയും അനുഗമിക്കു കയും ചെയ്തവളായിരുന്നു അവള്‍. എന്താണ് അവളെ ഒരു വേശ്യയെപ്പോലെ ആക്കിത്തീര്‍ ത്തത്? അവളിപ്പോള്‍ എന്നെ പിന്തുടരുന്നില്ല. യെരൂശലേമില്‍ നീതി നിറയണം. യെരൂശലേം കാര്‍ ദൈവേച്ഛയ്ക്കൊത്തു ജീവിക്കണം. എന്നാലിപ്പോള്‍ കൊലയാളികളാണിവിടെ വസിക്കുന്നത്.
22 “നന്മ വെള്ളിപോലെയാകുന്നു. എന്നാല്‍ നിങ്ങളുടെ വെള്ളി നിഷ്പ്രയോജനമായിരിക്കു ന്നു. നിങ്ങളുടെ വീഞ്ഞ് (നന്മ) വെള്ളവുമായി ക്കലര്‍ന്ന് നിര്‍വീര്യമായിരിക്കുന്നു.
23 നിങ്ങളുടെ ഭരണാധിപന്മാര്‍ നിഷേധികളും കള്ളന്മാരും ദുഷ്ടന്മാരുമായി ചങ്ങാത്തത്തിലുമാണ്. നിങ്ങ ളുടെ ഭരണാധിപന്മാരെല്ലാവരും തിന്മകള്‍ ചെയ്യാന്‍ കൈക്കൂലി വാങ്ങുന്നു. ജനത്തെ വഞ്ചിക്കാന്‍ ഭരണാധിപന്മാരെല്ലാം പണം വാ ങ്ങുന്നു. അനാഥക്കുട്ടികളെ രക്ഷിക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല. വിധവകളുടെ ആവശ്യങ്ങളന്വേ ഷിക്കാനും അവര്‍ തയ്യാറാകുന്നില്ല.”
24 ഇതെല്ലാം കൊണ്ട്, യജമാനന്‍, സര്‍വശക്ത നായ യഹോവ, യിസ്രായേലിന്‍െറ പ്രതാപ വാന്‍ പറയുന്നു, “എന്‍െറ ശത്രുക്കളേ, നിങ്ങളെ ഞാന്‍ ശിക്ഷിക്കും. നിങ്ങളിനിയെനിക്കു പ്രശ്ന ങ്ങളുണ്ടാക്കുകയില്ല.
25 വെള്ളി ശുദ്ധമാക്കാന്‍ മനുഷ്യര്‍ ക്ഷാരജലം ഉപയോഗിക്കുന്നു. അങ്ങ നെ നിങ്ങളുടെ തെറ്റുകളെ ഞാന്‍ ഇല്ലാതാക്കും. നിങ്ങളിലെ വിലകെട്ട കാര്യങ്ങള്‍ നിങ്ങളില്‍ നിന്നും ഞാനെടുക്കും.
26 ആരംഭത്തില്‍ ഉണ്ടാ യിരുന്നതുപോലുള്ള ന്യായാധിപന്മാരെ ഞാന്‍ നിങ്ങള്‍ക്കായി തിരികെ കൊണ്ടുവരും. പഴയ കാലത്തെ ഉപദേഷ്ടാക്കളെപ്പോലാകും നിങ്ങ ളുടെ ഉപദേഷ്ടാക്കള്‍. അപ്പോള്‍ നിങ്ങള്‍ ‘നല്ല തും വിശ്വസ്തവുമായ നഗരം’ എന്നു വിളിക്ക പ്പെടും.”
27 ദൈവം നല്ലവനും നേരു പ്രവര്‍ത്തിക്കുന്നവ നുമാകുന്നു. അതിനാലവന്‍ സീയോനിനെയും അവനിലേക്കു മടങ്ങിയെത്തിയവരെയും രക്ഷ പ്പെടുത്തും.
28 എന്നാല്‍ യഹോവയെ അനുഗമി ക്കാത്തവരായ എല്ലാ കുറ്റവാളികളും പാപിക ളും നശിപ്പിക്കപ്പെടും.
29 നിങ്ങള്‍ ആരാധനയ്ക്കായി തെരഞ്ഞെടു ത്ത ഓക്കുമരങ്ങളെയും വിശിഷ്ട ഉദ്യാനങ്ങളെ യും ചൊല്ലി ഭാവിയില്‍ മനുഷ്യന്‍ ലജ്ജിക്കും.
30 അങ്ങനെ സംഭവിക്കുന്നതെന്തു കൊണ്ടെ ന്നാല്‍, നിങ്ങള്‍ ഉണങ്ങുന്ന ഇലകളുള്ള ഓക്കു മരങ്ങള്‍ പോലെയാകും. വറ്റിവരണ്ടു നശിക്കു ന്ന പൂന്തോപ്പുപോലെയാകും നിങ്ങളുടെ ജനം.
31 ബലവാന്മാര്‍ ഉണങ്ങിവരണ്ട ചുള്ളിക്കന്പുകള്‍ പോലെയാകും. അവരുടെ പ്രവൃത്തികള്‍ തീ കത്തിക്കാന്‍ മതിയായ തീപ്പൊരിപോലെയാ കും. ബലവാന്മാരും അവരുടെ പ്രവൃത്തികളും കത്തിക്കരിയാന്‍ തുടങ്ങും. ആ തീയണയ്ക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല.