10
ദുഷ്ടനിയമങ്ങളെഴുതുന്ന നിയമനിര്‍മ്മാ താക്കളെ നോക്കുക. മനുഷ്യനു ജീവിതം ദുസ്സഹമാക്കുന്ന നിയമങ്ങളാണവരുണ്ടാക്കു ന്നത്. പാവങ്ങളോടു നീതി കാട്ടാത്തവരാണ വര്‍. പാവങ്ങളുടെ അവകാശങ്ങള്‍ അവര്‍ കവ ര്‍ന്നെടുക്കുന്നു. വിധവകളെയും അനാഥരെയും കൊള്ളയടിക്കാന്‍ അവരനുവദിക്കുന്നു.
നിയമനിര്‍മ്മാതാക്കളേ, നിങ്ങള്‍ ചെയ്തിരി ക്കുന്നതിന്‍െറ വിശദീകരണം നിങ്ങള്‍ നല്‍കേ ണ്ടിവരും. അപ്പോള്‍ നിങ്ങളെന്തു ചെയ്യും? വിദൂ രമായൊരു രാജ്യത്തു നിന്നാണു നിങ്ങളുടെ വിനാശം വരിക. അപ്പോള്‍ സഹായത്തിനായി നിങ്ങള്‍ എങ്ങോട്ടോടും? നിങ്ങളുടെ പണവും സന്പത്തുമൊന്നും നിങ്ങളെ രക്ഷിക്കുകയില്ല. ഒരു തടവുകാരനെപ്പോലെ നിങ്ങള്‍ക്കു നമ സ്കരിക്കേണ്ടിവരും. മരണമടഞ്ഞവനെപ്പോ ലെ നിങ്ങള്‍ നിലംപതിക്കും. എന്നാല്‍ അതു നിങ്ങളെ സഹായിക്കയില്ല! ദൈവം അപ്പോഴും കോപിക്കും. അപ്പോഴും നിങ്ങളെ ശിക്ഷിക്കാന്‍ ദൈവം സന്നദ്ധനായിരിക്കും.
ദൈവം പറയും, “അശ്ശൂരിനെ ഞാനൊരു വടിപോലെ ഉപയോഗിക്കും. കോപത്താല്‍, യിസ്രായേലിനെ ശിക്ഷിക്കാന്‍ ഞാന്‍ അശ്ശൂ രിനെ ഉപയോഗിക്കും. തിന്മകള്‍ ചെയ്യുന്നവര്‍ ക്കെതിരെ യുദ്ധം ചെയ്യാന്‍ അശ്ശൂരിനെ ഞാന്‍ അയയ്ക്കും. ഞാനവരോടു കോപിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഞാന്‍ അശ്ശൂരിനോടു കല്പിക്കും. അശ്ശൂര്‍ അവരെ തോല്പിക്കുകയും അവരുടെ ധനം അപഹരിക്കു കയും ചെയ്യും. യിസ്രായേല്‍ അശ്ശൂരിന് തെരു വില്‍ നടക്കുന്പോള്‍ കാലിനടിയില്‍പ്പെടുന്ന ചെളിപോലെയാകും.
എന്നാല്‍ ഞാനവരെ ഉപയോഗിക്കുമെന്ന് അശ്ശൂര്‍ മനസ്സിലാക്കുകയില്ല. അവന്‍ എനി ക്കൊരായുധമാണെന്ന് അശ്ശൂര്‍ കരുതുന്നില്ല. മറ്റുള്ളവരെ നശിപ്പിക്കണമെന്നേ അവര്‍ക്കുള്ളൂ. അനവധി രാഷ്ട്രങ്ങളെ നശിപ്പിക്കണമെന്നു മാത്രമേ അശ്ശൂര്‍ ആലോചിക്കുന്നുള്ളൂ. അശ്ശൂര്‍ അവനോടു തന്നെ പറയുന്നു, ‘എന്‍െറ നേതാ ക്കളെല്ലാം രാജാക്കന്മാരെപ്പോലെയാകുന്നു! കാല്‍നോ നഗരം കര്‍ക്കെമീശ്നഗരം പോലെ യാകുന്നു. അര്‍പ്പാദ്നഗരം ഹമാത്ത് നഗരം പോ ലെയുമാകുന്നു. ശമര്യാനഗരം ദമസ്കസ്നഗരം പോലെയാകുന്നു. 10 ആ ദുഷ്ട രാഷ്ട്രങ്ങളെ ഞാന്‍ തോല്പിക്കുകയും ഇപ്പോള്‍ അവയെ നിയ ന്ത്രിക്കുകയും ചെയ്യുന്നു. അവര്‍ ആരാധിക്കുന്ന വിഗ്രഹങ്ങള്‍ യെരൂശലേമിന്‍െറയും ശമര്യയു ടെയും വിഗ്രഹങ്ങളെക്കാള്‍ ശ്രേഷ്ഠമാകുന്നു. 11 ശമര്യയെയും അവളുടെ വിഗ്രഹങ്ങളെയും ഞാന്‍ പരാജയപ്പെടുത്തി. യെരൂശലേമിനെയും അവളുടെ ജനം ഉണ്ടാക്കിയ വിഗ്രഹങ്ങളെയും ഞാന്‍ പരാജയപ്പെടുത്തും.’”
12 യെരൂശലേമിനോടും സീനായിപര്‍വത ത്തോടും ചെയ്യാനുദ്ദേശിച്ചതു മുഴുവന്‍ എന്‍െറ യജമാനന്‍ പൂര്‍ത്തീകരിക്കും. അനന്തരം യഹോ വ അശ്ശൂരിനെ ശിക്ഷിക്കും. അശ്ശൂരിന്‍െറ രാജാ വ് വളരെ അഹങ്കാരിയാകുന്നു. അവന്‍െറ അഹ ങ്കാരം അവനെക്കൊണ്ട് അനവധി തിന്മകള്‍ ചെയ്യിച്ചു. അതിനാല്‍ ദൈവം അവനെ ശിക്ഷി ക്കും.
13 അശ്ശൂരിന്‍െറ രാജാവു പറയുന്നു, “ഞാന്‍ വളരെ ജ്ഞാനിയാകുന്നു. എന്‍െറ സ്വന്തം ജ്ഞാനം കൊണ്ടും ശക്തികൊണ്ടും പല മഹാ കാര്യങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. അനേകം രാഷ്ട്രങ്ങളെ ഞാന്‍ തോല്പിച്ചിരിക്കുന്നു. അവരു ടെ ധനം ഞാനപഹരിച്ചിട്ടുണ്ട്. അവരുടെ ജന ത്തെ ഞാന്‍ അടിമകളാക്കിയിട്ടുമുണ്ട്. അതിശ ക്തനാണു ഞാന്‍. 14 എന്‍െറ സ്വന്തം കൈകള്‍ കൊണ്ട് അവരുടെയെല്ലാം ധനം പക്ഷിക്കൂട്ടില്‍ നിന്നും മുട്ട കൈയിട്ടെടുക്കുന്പോലെ ഞാന്‍ കവര്‍ന്നെടുത്തു. പക്ഷി പലപ്പോഴും മുട്ടയും കൂടും വിട്ടുപോകാറുണ്ട്. കൂടുകാക്കാന്‍ ആരു മുണ്ടാകില്ല. ചിറകടിക്കാനോ ബഹളമുണ്ടാക്കി തടയാനോ ഒരു പക്ഷിയുമില്ല. അതിനാല്‍ മനു ഷ്യര്‍ മുട്ട എടുക്കുന്നു. അതേപോലെ ഭൂമിയിലെ സകല മനുഷ്യരെയും എടുക്കുന്നതില്‍നിന്നും എന്നെ തടയാനും ആരുമുണ്ടായിരുന്നില്ല.”
അശ്ശൂരിന്‍െറ ശക്തിയെ ദൈവം നിയന്ത്രിക്കുന്നു
15 കോടാലി, അതിനെക്കൊണ്ടു വെട്ടുന്നവ നെക്കാള്‍ ശ്രേഷ്ഠമല്ല. അറക്കവാള്‍ അതുകൊ ണ്ടറക്കുന്നവനെക്കാള്‍ ശ്രേഷ്ഠമല്ല. എന്നാല്‍ താന്‍ ദൈവത്തെക്കാള്‍ കൂടുതല്‍ പ്രധാനിയും ശക്തനുമാണെന്ന് അശ്ശൂര്‍ കരുതുന്നു. വടിയെ ടുത്ത് ആരെയെങ്കിലും തല്ലുന്നവനെക്കാള്‍ വടി ശക്തവും ശ്രേഷ്ഠമാകുന്നതുപോലെയാണിത്.
16 താന്‍ മഹാനെന്ന് അശ്ശൂര്‍ കരുതുന്നു. പക്ഷേ സര്‍വശക്തനായ യഹോവ അശ്ശൂരിനെതിരെ ഒരു മഹാരോഗത്തെ അയയ്ക്കും. രോഗിക്കു ഭാരം കുറയുന്പോലെ അശ്ശൂരിന്‌ തന്‍െറ സന്പ ത്തും ശക്തിയും നഷ്ടമാകും. അനന്തരം അശ്ശൂ രിന്‍െറ തേജസ്സ് നശിപ്പിക്കപ്പെടും. എല്ലാം നശി ക്കുംവരെ കത്തുന്ന അഗ്നിപോലെയായിരിക്കു മത്. 17 യിസ്രായേലിന്‍െറ പ്രകാശം (ദൈവം) തീജ്വാലപോലെയായിരിക്കും. പരിശുദ്ധനായ വന്‍ ഒരു തീനാളം പോലെയായിരിക്കും. ആദ്യം കളകളെയും മുള്‍ച്ചെടികളെയും നശിപ്പിക്കുന്ന ജ്വാലപോലെയായിരിക്കുമവന്‍. 18 അനന്തരം ജ്വാല വളരുകയും വന്മരങ്ങളെയും മുന്തിരി ത്തോപ്പുകളെയും കരിച്ചുകളയുകയും ചെയ്യു ന്നു. അവസാനം, എല്ലാം-മനുഷ്യര്‍പോലും നശിപ്പിക്കപ്പെടുന്നു. ദൈവം അശ്ശൂരിനെ നശി പ്പിക്കുന്പോഴും അങ്ങനെയായിരിക്കും. ദ്രവി ക്കുന്ന വിറകു പോലെയായിരിക്കും അശ്ശൂര്‍. 19 വനത്തില്‍ ഏതാനും മരങ്ങള്‍ മാത്രം അവശേ ഷിക്കും. പക്ഷേ, ഒരു കുട്ടിക്കുപോലും അവ എണ്ണിത്തീര്‍ക്കാം.
20 ആ സമയം, യിസ്രായേലില്‍ ജീവനോടെ അവശേഷിക്കുന്നവരും യാക്കോബിന്‍െറ കുടും ബത്തില്‍നിന്നുള്ളവരും തങ്ങളെ മര്‍ദ്ദിക്കുന്ന വനെ ആശ്രയിക്കുന്നത് തുടരുകയില്ല. യഹോവ യെ, യിസ്രായേലിന്‍െറ വിശുദ്ധനെ ആശ്രയി ക്കണമെന്ന് അവര്‍ പഠിക്കും. 21 യാക്കോബിന്‍െറ കുടുംബത്തില്‍ അവശേഷിക്കുന്നവര്‍ വീണ്ടും ശക്തനായ ദൈവത്തെ പിന്തുടരും.
22 നിന്‍െറ ജനം വളരെയുണ്ട്. സമുദ്രത്തിലെ മണല്‍ത്തരികളെപ്പോലെയാണവര്‍. എന്നാല്‍ യഹോവയിങ്കലേക്കു തിരികെ വരാന്‍ ചിലര്‍ മാത്രമേ അവശേഷിക്കൂ. അവര്‍ ദൈവത്തിങ്കലേ ക്കു മടങ്ങും. പക്ഷേ ആദ്യം നിന്‍െറ രാജ്യം നശിപ്പിക്കപ്പെടും. താന്‍ ദേശത്തെ തകര്‍ക്കുമെ ന്ന് ദൈവം പ്രഖ്യാപിച്ചിരിക്കുന്നു. അനന്തരം നിറഞ്ഞൊഴുകുന്ന നദിപോലെ ആ ദേശത്തേ ക്കു നന്മ ഒഴുകുകയും ചെയ്യും. 23 എന്‍െറ യജമാ നന്‍, സര്‍വശക്തനായ യഹോവ ഈ ദേശത്തെ തീര്‍ച്ചയായും നശിപ്പിക്കും.
24 എന്‍െറ യജമാനന്‍, സര്‍വശക്തനായ യഹോവ പറയുന്നു, “സീയോന്‍വാസികളായ എന്‍െറ ജനമേ, അശ്ശൂരിനെ ഭയക്കേണ്ടതില്ല! മുന്പ് ഈജിപ്ത് നിങ്ങളെ അടിച്ചതുപോലെ അവന്‍ നിങ്ങളെ അടിക്കും. നിന്നെ വേദനിപ്പി ക്കാന്‍ അശ്ശൂര്‍ വടി ഉപയോഗിക്കുന്പോലെ ആയിരിക്കുമത്. 25 പക്ഷേ, ചെറിയൊരു കാല ത്തിനുശേഷം എന്‍െറ കോപം അവസാനിക്കും. അശ്ശൂര്‍ നിങ്ങളെ വേണ്ടത്ര ശിക്ഷിച്ചതില്‍ ഞാന്‍ സംതൃപ്തനാകും.”
26 അനന്തരം സര്‍വശക്തനായ യഹോവ അശ്ശൂരിനെ ചാട്ടവാറുകൊണ്ടടിക്കും. മുന്പ് യഹോവ രാവേന്‍ പാറയില്‍ വച്ച് മിദ്യാനെ തോല്പിച്ചു. യഹോവ അശ്ശൂരിനെ ആക്രമിക്കു ന്പോഴും അങ്ങനെ തന്നെയായിരിക്കും. മുന്പ് യഹോവ ഈജിപ്തിനെ ശിക്ഷിച്ചു-കടലിനു മീതേ വടി ഉയര്‍ത്തുകയും തന്‍െറ ജനത്തെ ഈജിപ്തില്‍നിന്നും നയിക്കുകയും ചെയ്തു. യഹോവ തന്‍െറ ജനത്തെ അശ്ശൂരില്‍നിന്നു രക്ഷിക്കുന്പോഴും അങ്ങനെയായിരിക്കും.
27 അശ്ശൂര്‍ നിങ്ങള്‍ക്ക് ദുരിതങ്ങള്‍ കൊണ്ടു വരും-നിങ്ങളുടെ ചുമലില്‍ കെട്ടിവയ്ക്കുന്ന നുകം പോലെയുള്ള ഭാരങ്ങളായിരിക്കും അത്. പക്ഷേ ആ നുകം നിങ്ങളുടെ പിടലിയില്‍ നിന്നും എടുത്തുമാറ്റപ്പെടും. നിങ്ങളുടെ കരു ത്തി(ദൈവം)നാല്‍ ആ ദണ്ഡ് തകര്‍ക്കപ്പെടും.
അശ്ശൂര്‍സൈന്യം യിസ്രായേ ലിനെ ആക്രമിക്കുന്നു
28 “അവശിഷ്ടങ്ങള്‍”ക്കടുത്ത് (അയ്യാത്ത്) സൈന്യം പ്രവേശിക്കും. “മെതിക്കളത്തി”ലൂടെ (മിഗ്രോന്‍) സൈന്യം നടന്നുപോകും. സൈന്യം തങ്ങളുടെ ഭക്ഷണം “കലവറ”യില്‍ (മീക്മാശ്) സൂക്ഷിക്കും. 29 “കടത്തി”(മാബറാഹ്)ലൂടെ സൈന്യം നദി കുറുകെകടക്കും. അവര്‍ ഗേബ യില്‍ ഉറങ്ങും. റാമാ ഭയപ്പെടും. ശെൌലിന്‍െറ ഗിബെയയിലുള്ള ജനം ഓടിപ്പോകും.
30 ബഥ്-ഗല്ലീമേ, കരയുക. ലയേശേ ശ്രദ്ധി ക്കുക! അനാഥോത്തേ മറുപടി നല്‍കുക! 31 മദ്മേ നായിലെ ജനം ഓടിപ്പോവുകയാണ്. ഗെബീമി ലെ ജനം ഒളിച്ചിരിക്കുകയാണ്. 32 ഈ ദിവസം സൈന്യം നോബില്‍ നില്‍ക്കും. യെരൂശലേ മിലെ പര്‍വതമായ സീനായിപര്‍വതത്തിനെ തിരെ യുദ്ധം ചെയ്യാന്‍ സൈന്യം തയ്യാറെടു ക്കും.
33 കണ്ടാലും! നമ്മുടെ യജമാനനായ സര്‍വശ ക്തനായ യഹോവ മഹാവൃക്ഷത്തെ (അശ്ശൂര്‍) അരിഞ്ഞിടും. തന്‍െറ മഹാശക്തിയാലാണ് യഹോവയങ്ങനെ ചെയ്യുക. മഹാന്മാരും പ്രമാ ണിമാരുമായവര്‍ വീഴ്ത്തപ്പെടും-അവര്‍ അപ്ര ധാനികളാകും. 34 യഹോവ തന്‍െറ കോടാലി കൊണ്ട് കാട് വെട്ടിയിടും. ലെബാനോനിലെ മഹാവൃക്ഷങ്ങള്‍ (പ്രമാണിമാര്‍) വീഴുകയും ചെയ്യും.