സമാധാനത്തിന്‍െറ രാജാവ് വരുന്നു
11
യിശ്ശായിയുടെ കുറ്റിയില്‍നിന്നും ഒരു കൊച്ചുമരം (ശിശു) വളരാന്‍ തുടങ്ങും. യിശ്ശായിയുടെ വേരുകളില്‍ നിന്നായിരിക്കും ആ ശാഖ വളരുക. യഹോവയുടെ ആത്മാവ് ആ ശിശുവിലുണ്ടായിരിക്കും. ജ്ഞാനം, ധാര ണാശക്തി, മാര്‍ഗ്ഗനിര്‍ദ്ദേശം, ശക്തി എന്നിവ ആത്മാവു നല്‍കുന്നു. യഹോവയെ അറിയാ നും ആദരിക്കാനും ആത്മാവ് ശിശുവിനെ സഹാ യിക്കുകയും ചെയ്യും. ഈ ശിശു യഹോവയെ ആദരിക്കുകയും അത് ശിശുവിനെ സന്തോഷി പ്പിക്കുകയും ചെയ്യും.
കാര്യങ്ങള്‍ കാണുന്നതിനനുസരിച്ച് ഈ ശിശു ന്യായവിധി നടത്തുകയില്ല. കേള്‍ക്കുന്ന തിനനുസരിച്ചും അവന്‍ 4-5 വിധിക്കുകയില്ല.പാ വങ്ങളെ അവന്‍ നീതിയോടെയും വിശ്വാസ്യ തയോടെയും വിധിക്കും. ദേശത്തെ ദരിദ്രര്‍ ക്കായി കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള തീരുമാ നങ്ങളെടുക്കുന്പോള്‍ അവന്‍ നീതിമാനായിരി ക്കും. ജനം ശിക്ഷിക്കപ്പെടണമെന്ന് അവന്‍ തീരു മാനിച്ചാല്‍, അവന്‍ കല്പന നല്‍കുകയും ജനം ശിക്ഷിക്കപ്പെടുകയും ചെയ്യും. വധിക്കുവാനാ ണവന്‍ വിധിക്കുന്നതെങ്കില്‍, അവന്‍ കല്പിക്കു ന്പോള്‍ ആ ദുഷ്ടന്മാര്‍ വധിക്കപ്പെടും. നന്മയും നീതിയും ഈ ശിശുവിനു കരുത്തേകും. അത വന് ഒരു അരപ്പട്ട ധരിക്കുന്പോലെയായിരിക്കും.
ആ സമയം ചെന്നായ്ക്കള്‍ ആട്ടിന്‍കുട്ടിക ളുമായി സമാധാനത്തില്‍ വസിക്കും. കടുവകള്‍ കുഞ്ഞാടുകളുമായി സമാധാനത്തോടെ കിട ക്കും. കന്നുകുട്ടികളും സിംഹങ്ങളും കാളകളും സമാധാനത്തോടെ ഒരുമിച്ചുകഴിയും. ഒരു കൊ ച്ചുകുട്ടി അവയെ നയിക്കും. പശുക്കളും കരടി കളും സമാധാനത്തോടെ ഒരുമിച്ചു വസിക്കും. അവയുടെ കുഞ്ഞുങ്ങളെല്ലാം പരസ്പരം ഉപ ദ്രവിക്കാതെ ഒരുമിച്ചു കിടക്കും. സിംഹങ്ങള്‍ പശുക്കളെപ്പോലെ കച്ചിതിന്നും. പാന്പുകള്‍ പോലും മനുഷ്യരെ ഉപദ്രവിക്കുകയില്ല. മൂര്‍ഖ ന്‍െറ അളയ്ക്കരികെ ഒരു കുട്ടിക്കുപോലും കളി ക്കാന്‍ കഴിയും. വിഷപ്പാന്പിന്‍െറ മാളത്തി ലേക്കു കൈയിടാന്‍ ഒരു കുഞ്ഞിനുപോലും കഴിയും.
ഇതെല്ലാം സൂചിപ്പിക്കുന്നത് അവിടെ സമാ ധാനം പുലരുമെന്നാണ്-ആരും മറ്റൊരാളെ ഉപ ദ്രവിക്കുകയില്ല. എന്‍െറ വിശുദ്ധപര്‍വതത്തി ലുള്ളവര്‍ ഒന്നും നശിപ്പിക്കാനാഗ്രഹിക്കുക യില്ല. എന്തുകൊണ്ടെന്നാല്‍, ജനം സത്യമായും യഹോവയെ അറിയും. സമുദ്രത്തില്‍ വെള്ളം നിറഞ്ഞിരിക്കുന്പോലെ അവരില്‍ അവനെപ്പ റ്റിയുള്ള അറിവു നിറയും.
10 ആ സമയം യിശ്ശായിയുടെ കുടുംബ ത്തില്‍ നിന്നൊരു വിശിഷ്ടവ്യക്തിയുണ്ടാകും. അയാള്‍ ഒരു പതാക പോലെയായിരിക്കും. എല്ലാ രാഷ്ട്രങ്ങളും അവനുചുറ്റിലും ഒത്തുകൂട ണമെന്ന് ആ “പതാക”സൂചിപ്പിക്കും. തങ്ങള്‍ ചെയ്യേണ്ടതെന്തൊക്കെയെന്ന് രാഷ്ട്രങ്ങള്‍ അവനോടു ചോദിക്കും. അവന്‍ ഉണ്ടായിരിക്കു ന്ന സ്ഥലം തേജസ്സ് കൊണ്ടു നിറയ്ക്കപ്പെടും.
11 ആ സമയം എന്‍െറ യജമാനന്‍ (ദൈവം) അവശേഷിക്കുന്ന തന്‍െറ ജനത്തെ വീണ്ടും എത്തിപ്പിടിച്ചു കൊണ്ടുപോകും. ദൈവം രണ്ടാം തവണയായിരിക്കുമതു ചെയ്യുന്നത്. (അശ്ശൂര്‍, വടക്കന്‍ഈജിപ്ത്, തെക്കന്‍ഈജിപ്ത്, എത്യോപ്യ, ഏലാം, ബാബിലോണ്‍, ഹമാത്ത് എന്നിവിടങ്ങളിലും ലോകത്തെന്പാടുമുള്ള വിദൂരരാഷ്ട്രങ്ങളിലും അവശേഷിക്കുന്ന ദൈ വത്തിന്‍െറ ജനതയാണവര്‍.)
12 ഈ “പതാക”ദൈവം എല്ലാ ജനത്തിനു മുള്ള അടയാളമായി ഉയര്‍ത്തും. യിസ്രായേലി ലെയും യെഹൂദയിലെയും ജനം അവരുടെ രാജ്യത്തുനിന്നും തുരത്തപ്പെട്ടു. ജനം ഭൂമിയിലെ സകല വിദൂരപ്രദേശങ്ങളിലും ചിതറിക്കപ്പെട്ടു. എന്നാല്‍ ദൈവം അവരെ ഒരുമിച്ചു ചേര്‍ക്കും.
13 ആ സമയം എഫ്രയീം (യിസ്രായേല്‍) യെ ഹൂദയോട് അസൂയപ്പെടുകയില്ല. യെഹൂദയ്ക്ക് ഒരു ശത്രുവും അവശേഷിക്കുകയില്ല. യെഹൂ ദാ എഫ്രയീമിന് കുഴപ്പങ്ങളുണ്ടാക്കുകയില്ല. 14 പക്ഷേ യെഹൂദയും എഫ്രയീമും ഫെലിസ്ത്യ രെ ആക്രമിക്കും. കൊച്ചുമൃഗത്തെപ്പിടിക്കാന്‍ താഴ്ന്നു പറക്കുന്ന പക്ഷികളെപ്പോലെയായി രിക്കും ആ രണ്ടു രാഷ്ട്രങ്ങളും. അവരിരുവരും ഒരുമിച്ച് കിഴക്കുള്ളവരുടെ ധനം മുഴുവനും കവര്‍ന്നെടുക്കും. ഏദോം, മോവാബ്, അമ്മോന്‍ എന്നിവിടങ്ങളിലുള്ള ജനത്തെ എഫ്രയീമും യെഹൂദയും നിയന്ത്രിക്കും.
15 യഹോവ കോപാകുലനാവുകയും ഈജി പ്തിലെകടല്‍ വിഭജിക്കുകയും ചെയ്തു. അതേ പോലെ യഹോവ യൂഫ്രട്ടീസ്നദിക്കു മുകളില്‍ തന്‍െറ കൈവീശും. അവന്‍ നദിയെ അടിക്കു കയും നദി ഏഴു കൊച്ചുപുഴകളാവുകയും ചെയ്യും. അവയ്ക്ക് ആഴമുണ്ടായിരിക്കുകയില്ല- ചെരിപ്പു ധരിച്ച് മനുഷ്യര്‍ക്ക് നദികടക്കാനും കഴിയും. 16 അവശേഷിക്കുന്ന ദൈവത്തിന്‍െറ ജനത്തിന് അശ്ശൂര്‍ വിടാന്‍ ഒരു വഴി കണ്ടെത്തും. ദൈവം ഈജിപ്തില്‍നിന്നും മനുഷ്യരെ മോചി പ്പിച്ച കാലത്തേതു പോലെയാണത്.