ദൈവത്തിനൊരു സ്തുതിഗീതം
12
1 ആ സമയം നീ പറയും:
“യഹോവേ നിന്നെ ഞാന്‍ സ്തുതിക്കുന്നു!
നീ എന്നോടു കോപിച്ചിരിക്കുന്നു.
എന്നാലിപ്പോള്‍ എന്നോടു കോപിക്കരുതേ!
നിന്‍െറ സ്നേഹം എന്നോടു കാട്ടിയാലും.”
2 ദൈവം എന്നെ രക്ഷിക്കുന്നു.
ഞാനവനെ ആശ്രയിക്കുന്നു. ഞാന്‍ ഭയന്നിട്ടില്ല.
അവന് എന്നെ രക്ഷിക്കുന്നു. യഹോവയായ യാഹ് ആകുന്നു എന്‍െറ കരുത്ത്.
അവനെന്നെ രക്ഷി ക്കുന്നു. അവനെപ്പറ്റി ഞാന്‍ സ്തുതി ഗീതങ്ങള്‍ പാടുകയും ചെയ്യുന്നു.
3 രക്ഷയുടെ ഉറവുകളില്നിന്നും നിങ്ങള്‍ വെ ള്ളമെടുക്കുക.
അപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷ മുണ്ടാകും.
4 അപ്പോള്‍ നിങ്ങള്‍ പറയും,
“യഹോവ വാഴ് ത്തപ്പെടട്ടെ! അവന്‍െറ നാമത്തെ ആരാധിക്കുക!
അbവന്‍ ചെയ്ത കാര്യങ്ങളെപ്പറ്റിയെല്ലാം
എല്ലാ വരോടും പറയുക!”
5 യഹോവയെപ്പറ്റി സ്തുതികള്‍ പാടുക!
എന്തുകൊണ്ടെന്നാല്‍ അവന് മഹത്തായ കാര്യ ങ്ങള് ചെയ്തിരിക്കുന്നു!
ദൈവത്തെപ്പറ്റിയുള്ള ഈ വാര്‍ത്ത മുഴുവന്‍ ലോകത്തിലും പ്രചരി പ്പിക്കുക.
മുഴവന്‍ ജനതയും ഇക്കാര്യങ്ങള്‍ അറി യട്ടെ.
6 സീയോന്കാരേ, ഇക്കാര്യങ്ങളെപ്പറ്റി വിളി ച്ചു പറയുക!
യിസ്രായേലിന്‍െറ പരിശുദ്ധന് ശക്തമായൊരു രീതിയില്‍ നിങ്ങളോടൊപ്പമു ണ്ട്.
അതിനാല്‍ സന്തുഷ്ടരായിരിക്കുക!