മോവാബിനുള്ള ദൈവസന്ദേശം
15
മോവാബിനുള്ള ഒരു ദു:ഖസന്ദേശമാ ണിത്.
ഒരു രാത്രി സൈന്യങ്ങള്‍ മോവാ ബിലുള്ള ആരിന്‍െറ സന്പത്തു മുഴുവനും കവ ര്‍ന്നു.
ആ രാത്രിയില്‍ നഗരം തകര്‍ക്കപ്പെട്ടു.
ഒരു രാത്രി സൈന്യം മോവാബിലുള്ള കീറി ന്‍െറയും സന്പത്തു മുഴുവനും കവര്‍ന്നെടുത്തു.
ആ രാത്രി നഗരം നശിപ്പിക്കപ്പെട്ടു.
രാജകുടുംബവും ദീബോനിലെ ജനവും ആരാധനാലയത്തിലേക്കു കരയാന്‍ പോകുന്നു.
മോവാബുകാര്‍ നെബോയ്ക്കും മേദെബയ്ക്കും വേണ്ടി കരയുന്നു.
ദു:ഖസൂചകമായി അവര്‍ തലയും താടിയും വടിച്ചു.
മോവാബിലെവിടെയും,
വീടുകളുടെ മുക ളിലും
തെരുവിലും ജനം കറുത്ത വസ്ത്രങ്ങള ണിഞ്ഞു കരയുന്നു.
ഹെശ്ബോന്‍, എലെയാലെ നഗരങ്ങളിലു ള്ളവര്‍ വളരെ ഉച്ചത്തില്‍ കരയുന്നു.
വളരെ ദൂരെയുള്ള യഹസ്നഗരത്തില്‍ പോലും അവ രുടെ നിലവിളി കേള്‍ക്കാം.
ഭടന്മാര്‍ പോലും ഭയന്നിരിക്കുന്നു.
ഭടന്മാര്‍ ഭയം കൊണ്ടു വിറയ് ക്കുകയണ്.
മോവാബിനോടുള്ള വ്യസനംകൊണ്ട് എvന്‍െറ ഹൃദയം കരയുന്നു.
ജനം സുരക്ഷയ്ക്കാ യി പരക്കം പായുന്നു. ദൂരെ സോവാരിലേക്കാ ണവര്‍ ഓടുന്നത്.
എഗ്ലാത്ത്ശെളീശീയയിലേ ക്കവര്‍ ഓടുന്നു.
ലൂഹീത്തിലേക്കുള്ള മലന്പാത യിലേക്കു
കയറവേ മനുഷ്യര്‍ കരയുകയാണ്.
ഹോരോനയീമിലേക്കുള്ള വഴിയേ നടക്കവേ
ജനങ്ങള്‍ ഉച്ചത്തില്‍ കരയുകയാണ്.
എന്നാല്‍ നിമ്രീംജലാശയം
മരുഭൂമിപോലെ വരണ്ടിരിക്കുന്നു.
എല്ലാ ചെടികളും ഉണങ്ങി.
പച്ചപ്പ് അല്പവുമില്ല.
അതിനാല്‍ ജനം തങ്ങള്‍ക്കുള്ളതെല്ലാം തപ്പി പ്പെറുക്കി മോവാബു വിടുന്നു.
അതെല്ലാം പെറു ക്കിയെടുത്ത് അവര്‍ പോപ്ലാര്‍അരുവിയിലെ അതിര്‍ത്തി കടക്കുന്നു.
മോവാബിലെവിടെയും വിലാപങ്ങള്‍ കേള്‍ ക്കാം.
വിദൂരത്തിലുള്ള എഗ്ലയീംനഗരത്തില്‍ ജനം നിലവിളിക്കുകയാണ്.
ബേര്‍-ഏലിംനഗര ത്തിലും ജനം നിലവിളിക്കുന്നു.
ദീമോനിലെ ജലാശയങ്ങളില്‍ രക്തം നിറ ഞ്ഞിരിക്കുന്നു.
യഹോവയായ ഞാന്‍ ദീമോന് കൂടുതല്‍ ദുരിതങ്ങളുണ്ടാക്കുകയും ചെയ്യും.
മോവാബില്‍ വസിക്കുന്ന കുറച്ചുപേര്‍ ശത്രുക്ക ളില്‍നിന്നും രക്ഷപെട്ടു.
പക്ഷേ അവരെ തിന്നാന്‍ ഞാന്‍ സിംഹങ്ങളെ അയയ്ക്കും.