16
1 നിന്‍െറ ജനത ദേശത്തെ രാജാവിന് ഒരു കാഴ്ച കൊടുത്തയയ്ക്കണം. സേലയില്‍ നിന്നൊരാട്ടിന്‍ കുട്ടിയെ മരുഭൂമിയിലൂടെ സീയോന്‍പുത്രിയുടെ പര്‍വതത്തിലേക്കയ യ്ക്കണം.
2 മോവാബിലെ സ്ത്രീകള്‍ അര്‍ ന്നോന്‍നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നു.
സഹായം തേടി അവര്‍ ഒരിടത്തുനിന്നും മറ്റൊരി ടത്തേക്കു ഓടുന്നു.
മരക്കൊന്പില്‍നിന്നും കൂടു തകര്‍ന്നു വീണപ്പോള്‍ നിലംപതിച്ച പക്ഷിക്കു ഞ്ഞുങ്ങളെപ്പോലെയാണവര്‍.
3 അവര്‍ പറയുന്നു, “ഞങ്ങളെ സഹായിക്കൂ!
ഞങ്ങളെന്തു ചെയ്യണമെന്നു പറഞ്ഞാലും!
മദ്ധ്യാഹ്ന സൂര്യനില്‍നിന്നും തണല്‍ ഞങ്ങളെ രക്ഷിക്കുന്പോലെ
ഞങ്ങളെ ശത്രുക്കളില്‍നിന്നും രക്ഷിച്ചാലും.
ഞങ്ങളെ ഒളിപ്പിച്ചുവയ്ക്കൂ!
ശത്രു ക്കള്‍ക്കു കാട്ടിക്കൊടുക്കരുതേ.”
4 ആ മോവാബുകാര്‍ വീട്ടില്‍നിന്നും ഓടിച്ചു വിടപ്പെട്ടവരായിരുന്നു.
അതിനാല്‍ അവര്‍ നി ങ്ങളുടെ ദേശത്തു വസിക്കട്ടെ.
ശത്രുക്കളില്‍ നിന്നും അവരെ ഒളിപ്പിച്ചിരുത്തുക.
കൊള്ളയടി അവസാനിക്കും.
ശത്രു പരാജയപ്പെടും.
അന്യ രെ പീഡിപ്പിക്കുന്നവര്‍ ദേശത്തുനിന്നും തുരത്ത പ്പെടും.
5 അനന്തരം പുതിയ രാജാവ് വരും.
ദാവീദി ന്‍െറ കുടുംബത്തില്‍ നിന്നുമായിരിക്കും ഈ രാജാവ്.
അവന്‍ വിശ്വസ്തനായിരിക്കും.
അവന്‍ സ്നേഹസന്പന്നനും ദയാലുവുമായിരി ക്കും.
ഈ രാജാവ് നീതിയോടെ വിധിനടത്തും.
ശരിയും നന്മ നിറഞ്ഞതുമായ കാര്യങ്ങള്‍ അവന്‍ ചെയ്യും.
6 മോവാബുകാര്‍ വളരെ അഹങ്കാരവും
പൊ ങ്ങച്ചവുമുള്ളവരാണെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്.
അവര്‍ ധാര്‍ഷ്ട്യവും പൊങ്ങച്ചവുമുള്ളവരാ കുന്നു.
അവരുടെ പൊങ്ങച്ചമാകട്ടെ വെറും പൊള്ളവാക്കുകളുമാകുന്നു.
7 ആ അഹന്തമൂലം മോവാബുരാജ്യം മുഴു വനും അനുവഭിക്കും.
മുഴവന്‍ മോവാബുകാരും നിലവിളിക്കും.
മുന്‍കാലത്തു തങ്ങള്‍ക്കുണ്ടായി രുന്നതു തിരിച്ചു കിട്ടണമെന്ന് ജനം ആഗ്രഹി ക്കും-അവര്‍ വളരെ വ്യസനിക്കും.
കീര്‍-ഹരേശെ ത്തിലുണ്ടാക്കിയ അത്തിയടകള്‍ അവര്‍ ആഗ്ര ഹിക്കും.
8 ഹെശ്ബേനിലെ വയലുകളും ശിബ്മ യിലെ മുന്തിരിത്തോപ്പുകളും ഒന്നും വളരാത്ത താകുന്നതിനാല്‍ അവര്‍ വ്യസനിക്കും.
വിദേശ ഭരണാധിപന്മാര്‍ മുന്തിരിവള്ളികള്‍ മുറിച്ചുകള യും.
ശത്രുസൈന്യം യസേര്‍ നഗരം വരെയും മരുഭൂമിയിലേക്കും പരന്നു. സമുദ്രംവരെ അവര്‍ വ്യാപിച്ചു.
മോവാബിനെപ്പറ്റി ഒരു ശോകഗാനം
9 “യസേര്‍, ശിബ്മാ നിവാസികളോടൊപ്പം ഞാന്‍ നിലവിളിക്കും,
എന്തുകൊണ്ടെന്നാല്‍ മുന്തിരികള്‍ നശിപ്പിക്കപ്പെട്ടു.
ഹെശ്ബേനി ലെയും എലയാലെയിലെയും ജനത്തോടൊ പ്പം ഞാന്‍ നിലവിളിക്കും,
കാരണം, അവിടെ വിളവെടുപ്പില്ല.
വേനല്‍പ്പഴവും അഹ്ലാദാരവ വും
ഉണ്ടായിരിക്കില്ല.
10 കര്‍മ്മേലില്‍ ആഹ്ലാദമോ സംഗീതമോ ഉണ്ടാ യിരിക്കില്ല.
വിളവെടുപ്പു സമയത്തെ ആഹ്ലാദം ഞാനവസാനിപ്പിക്കും.
വീഞ്ഞുണ്ടാക്കാന്‍ പാക മായ മുന്തിരിയുണ്ടെങ്കിലും
അത് പാഴായിപ്പോ കും.
11 അതിനാല്‍, മോവാബേ, നിന്നെക്കുറിച്ച് ഞാന്‍ ഖേദിക്കുന്നു. കീര്‍-ഹരേശെത്തിനെച്ചൊ ല്ലി ഞാന്‍ വളരെ വ്യസനിക്കും.
ഈ നഗരങ്ങ ളെച്ചൊല്ലി ഞാന്‍ വളരെ വളരെ ദു:ഖിക്കുന്നു.
12 മോവാബുകാര്‍ തങ്ങളുടെ ആരാധനാസ്ഥ ലങ്ങളിലേക്കു പോകും.
അവര്‍ പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കും.
എന്നാലെന്താണു സംഭവിക്കുന്നതെ ന്ന് അവര്‍ കാണുകയും
പ്രാര്‍ത്ഥിക്കാന്‍ പോലു മാകാത്തത്ര ക്ഷീണിതരാകുകയും ചെയ്തു.”
13 മോവാബിനെപ്പറ്റിയുള്ള ഇക്കാര്യങ്ങള്‍ യഹോവ പലവട്ടം പറഞ്ഞു,
14 ഇപ്പോള്‍ യഹോവ പറയുകയും ചെയ്യുന്നു, “മൂന്നു വര്‍ഷ ത്തിനുള്ളില്‍ (കൂലിക്കാരന്‍ കാലം നിര്‍ണ്ണയിക്കു ന്പോലെ) അവരെല്ലാവരും, അവര്‍ അഹങ്കരി ക്കുന്ന വസ്തുവകകളും നഷ്ടപ്പെടും. ചിലര്‍ മാത്രം അവശേഷിക്കും, എന്നാലവര്‍ അധികമു ണ്ടാവില്ല.”