അരാമിനുള്ള ദൈവസന്ദേശം
17
ദമസ്കസിനെപ്പറ്റിയുള്ള ഒരു ശോക സന്ദേശമാണിത്. ദമസ്കസിന് ഇങ്ങനെ യൊക്കെ സംഭവിക്കുമെന്ന് യഹോവ പറയുന്നു:
“ദമസ്കസ് ഇപ്പോഴൊരു നഗരമാകുന്നു.
പക്ഷേ അതു തകര്‍ക്കപ്പെടും.
നശിപ്പിക്കപ്പെട്ട കെട്ടിടങ്ങള്‍ മാത്രം അവിടെ അവശേഷിക്കും.
അരോവേരിലെ നഗരങ്ങള്‍ ജനശൂന്യമാകും.
ആ ശൂന്യനഗരങ്ങളില്‍ ആട്ടിന്‍പറ്റങ്ങള്‍ സ്വത ന്ത്രവിഹാരം ചെയ്യും.
അവയെ ശല്യപ്പെടുത്താ നാരുമുണ്ടായിരിക്കില്ല.
എഫ്രയീ(യിസ്രായേല്‍)മിന്‍െറ കോട്ടകെട്ടി യ നഗരങ്ങള്‍ തകര്‍ക്കപ്പെടും.
ദമസ്കസിലെ ഭരണം അവസാനിക്കും.
യിസ്രായേലിനു സംഭ വിക്കുന്നതു തന്നെ അരാമിനും സംഭവിക്കും.
പ്രമാണിമാരെല്ലാം എടുക്കപ്പെടും.”ഇതൊക്കെ സംഭവിക്കുമെന്നു പറഞ്ഞത് സര്‍വശക്തനായ യഹോവയാകുന്നു.
അപ്പോള്‍ യാക്കോബി(യിസ്രായേല്‍)ന്‍െറ സന്പത്തു നഷ്ടമാകും.
യാക്കോബ് രോഗിയും മെലിഞ്ഞുണങ്ങിയവനുമായവനെപ്പോലെയും ആകും.
രഫായീംതാഴ്വരയില്‍ ധാന്യവിളവെടുപ്പു പോലെയായിരിക്കും ആ സമയം. വയലില്‍ വളരുന്ന ചെടികള്‍ പണിക്കാര്‍ ശേഖരിക്കുന്നു. അനന്തരം അവര്‍ ധാന്യക്കുലകള്‍ മുറിച്ചെടുക്കു ന്നു. പിന്നെ ധാന്യം ശേഖരിക്കുന്നു.
ജനം ഒലീവ് വിളവെടുപ്പു നടത്തുന്പോലെ യുമായിരിക്കും ആ സമയം. അവര്‍ ഒലീവു മരത്തില്‍നിന്നും ഒലീവുകള്‍ പറിച്ചിടുന്നു. പക്ഷേ കുറച്ച് ഒലീവുകള്‍ മരത്തില്‍ അവശേ ഷിക്കണം. ഏറ്റവും ഉയരത്തിലുള്ള കൊന്പില്‍ നാലഞ്ച് ഒലീവുകള്‍ അവശേഷിക്കുന്നു. ആ നഗരങ്ങളുടെ കാര്യവും അങ്ങനെ തന്നെ. സര്‍ വശക്തനായ യഹോവയാണിതു പറഞ്ഞത്.
ആ സമയം മനുഷ്യര്‍, തങ്ങളെ സൃഷ്ടിച്ചവ നായ ദൈവത്തെ നോക്കും. യിസ്രായേലിന്‍െറ വിശുദ്ധനായവനെ അവര്‍ കാണും. തങ്ങളു ണ്ടാക്കിയ മഹാകാര്യങ്ങളില്‍ അവര്‍ വിശ്വസി ക്കില്ല. വ്യാജദൈവങ്ങള്‍ക്കായി തങ്ങളുണ്ടാ ക്കിയ വിശിഷ്ട ഉദ്യാനങ്ങളിലേക്കോ യാഗ പീഠങ്ങളിലേക്കോ അവര്‍ തിരിയുകയില്ല.
ആ സമയം മുഴുവന്‍ ദുര്‍ഗ്ഗനഗരങ്ങളും ശൂന്യ മാകും. യിസ്രായേല്‍ജനത വരുന്നതിനുമുന്പ് ദേശത്തിലെ പര്‍വതങ്ങളും കാടുകളും എങ്ങ നെയിരുന്നുവോ അതുപോലെ ആ പട്ടണങ്ങ ളും ആയിത്തീരും. മുന്പ് യിസ്രായേല്‍ജനത വരു ന്നതു കാരണം അവിടത്തെ മനുഷ്യരെല്ലാം ദൂരേക്ക് ഓടിപ്പോയി. ഭാവിയില്‍ രാജ്യം വീണ്ടും ശൂന്യമായിത്തീരും. 10 ഇങ്ങനെ സംഭവിക്കാന്‍ കാരണം നിങ്ങള്‍ നിങ്ങളെ രക്ഷിക്കുന്ന ദൈവ ത്തെ മറക്കുന്നു എന്നതാണ്. ദൈവമാണു നിങ്ങ ളുടെ അഭയസ്ഥാനമെന്നതു നിങ്ങള്‍ ഓര്‍മ്മിച്ചി രുന്നില്ല.
വിദൂരസ്ഥലങ്ങളില്‍നിന്നും നിങ്ങള്‍ വളരെ നല്ല ഏതാനും മുന്തിരിവള്ളികള്‍ കൊണ്ടുവന്നു. നിങ്ങള്‍ക്ക് ആ വള്ളികള്‍ നടാം. പക്ഷേ അവ വളരുകയില്ല. 11 ഒരു ദിനം നിങ്ങള്‍ ആ ചെടി നടുകയും അവയെ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യും. പിറ്റേന്നു തന്നെ ചെടി വളരാന്‍ തുട ങ്ങും. പക്ഷേ, വിളവെടുപ്പുസമയത്ത് നിങ്ങള്‍ പഴങ്ങള്‍ പറിക്കാന്‍ ചെല്ലും. അപ്പോള്‍ എല്ലാം കരിഞ്ഞു നില്‍ക്കുന്നതായി നിങ്ങള്‍ കാണും. ഒരു രോഗം ചെടികളെ കൊല്ലും.
12 അനേകമനേകം ജനത്തെ ശ്രദ്ധിക്കുക.
കട ലിരന്പുന്നതുപോലെ ഉച്ചത്തില്‍ അവര്‍ നില വിളിക്കുന്നു. ആരവം ശ്രദ്ധിക്കുക.
കടല്‍ത്തി രകള്‍ ആര്‍ത്തലയ്ക്കുന്പോലെ.
13 ജനങ്ങള്‍ ആ തിരകള്‍ പോലെയായിരിക്കു കയും ചെയ്യും.
ദൈവം അവരെ ശാസിക്കും. അവര്‍ ഓടിപ്പോവുകയും ചെയ്യും.
കാറ്റില്‍ പറ ന്നുപോകുന്ന പതിരുപോലെയായിരിക്കും അവര്‍.
കൊടുങ്കാറ്റില്‍ ഒടിഞ്ഞു വീഴുന്ന കള കള്‍ പോലെയായിരിക്കുമവര്‍.
കാറ്റടിക്കു ന്പോള്‍ അവ ദൂരേക്കു പറന്നു പോകും.
14 ആ രാത്രി ജനം ഭയന്നു വിറയ്ക്കും.
പ്രഭാത ത്തിനു മുന്പേ ഒന്നും അവശേഷിക്കാതെയാകും.
അങ്ങനെ നമ്മുടെ ശത്രുക്കള്‍ക്ക് ഒന്നും കിട്ടുക യില്ല.
അവര്‍ നമ്മുടെ ദേശത്തേക്കുവരും. പക്ഷേ അവിടെ ഒന്നുമുണ്ടായിരിക്കുകയില്ല.