ഈജിപ്തിനുള്ള ദൈവസന്ദേശം
19
1 ഈജിപ്തിനെക്കുറിച്ചുള്ള ദു:ഖസ ന്ദേശം: ഇതാ! വേഗതയാര്‍ന്നൊരു മേഘ ത്തില്‍ യഹോവ വരുന്നു. യഹോവ ഈജിപ്തി ലേക്കു പ്രവേശിക്കുകയും ഈജിപ്തിലെ സക ലവ്യാജദൈവങ്ങളും ഭയന്നു വിറയ്ക്കുകയും ചെയ്യും. ഈജിപ്ത് ധീരതയുള്ള രാജ്യമായിരു ന്നു. പക്ഷേ ആ ധൈര്യം അരക്കുപോലെ ഉരു കിപ്പോകും.
2 ദൈവം പറയുന്നു, “ഈജിപ്തുകാരെക്കൊ ണ്ട് ഞാന്‍ അവര്‍ക്കെതിരെ തന്നെ യുദ്ധം ചെയ്യിക്കും. മനുഷ്യര്‍ സ്വന്തം സഹോദരന്മാര്‍ ക്കെതിരെ പോരാടും. അയല്‍ക്കാരന്‍ അയല്‍ക്കാ രനെതിരാകും. നഗരങ്ങള്‍ നഗരങ്ങള്‍ക്കെതിരെ യാകും. രാഷ്ട്രങ്ങള്‍ രാഷ്ട്രങ്ങള്‍ക്കെതിരാകും.
3 ഈജിപ്തുകാര്‍ ആശയക്കുഴപ്പത്തിലാകും. തങ്ങളെന്തു ചെയ്യണമെന്ന് ജനം തങ്ങളുടെ വ്യാജദൈവങ്ങളോടും ജ്ഞാനികളോടും ചോ ദിക്കും. തങ്ങളുടെ വെളിച്ചപ്പാടന്മാരോടും ജാല വിദ്യക്കാരോടും ചോദിക്കും. എന്നാല്‍ അവരുടെ ഉപദേശങ്ങള്‍ വ്യര്‍ത്ഥമാകും.”
4 യജമാനനും സര്‍വശക്തനുമായ യഹോവ പറയുന്നു, “ഈജിപ്തിനെ ഞാന്‍ (ദൈവം) ക്രൂരനായൊരു യജമാനനെ ഏല്പിക്കും. ശക്ത നായ ഒരു ഭരണാധിപന്‍ ജനത്തിനുമേല്‍ ഭരണം നടത്തും.
5 നൈല്‍നദി ഉണങ്ങിവരളും. സമുദ്ര ത്തിലെ ജലം വറ്റും.
6 എല്ലാ നദികളും ദുര്‍ഗ്ഗന്ധ പൂരിതമാകും. ഈജിപ്തിലെ തോടുകള്‍ വരണ്ട് വെള്ളമെല്ലാം നഷ്ടപ്പെടും. ജലസസ്യങ്ങളെ ല്ലാം ചീഞ്ഞളിയും.
7 നദീതീരത്തുള്ള മുഴുവന്‍ സസ്യങ്ങളും ഉണങ്ങിപ്പോകും. നദിയുടെ ഏറ്റ വും വീതിയുള്ള ഭാഗത്തുള്ള സസ്യങ്ങള്‍ പോലും ഉണങ്ങും.
8 “നദിയില്‍നിന്നും മീന്‍പിടിക്കുന്ന എല്ലാ വരും വ്യസനിച്ചു നിലവിളിക്കും. ഭക്ഷണത്തി നായി അവര്‍ ആശ്രയിക്കുന്ന നൈല്‍നദി വറ്റി വരളും.
9 വസ്ത്രങ്ങളുണ്ടാക്കുന്നവര്‍ വളരെ വള രെ വ്യസനിക്കും. വെള്ളപ്പരുത്തി വേണമല്ലോ അവര്‍ക്കു വസ്ത്രം നെയ്യാന്‍. എന്നാല്‍ നദി വറ്റിവരളുന്പോള്‍ ഈ ചെടികള്‍ വളരുകയില്ല.
10 അണകള്‍ കെട്ടുന്ന ജോലിയിലേര്‍പ്പെട്ടിരി ക്കുന്നവര്‍ പണിയില്ലാതെ നിരാശരാകും.
11 “സോവാന്‍നഗരത്തിലെ നേതാക്കന്മാര്‍ വിഡ്ഢികളാകുന്നു. ഫറവോന്‍െറ ‘ജ്ഞാനിക ളായ ഉപദേഷ്ടാക്കള്‍’ തെറ്റായ ഉപദേശം നല്‍ കുന്നു. തങ്ങള്‍ ജ്ഞാനികളാണെന്ന് നേതാക്കള്‍ പറയുന്നു. തങ്ങള്‍ പഴയ രാജകുടുംബക്കാരാ ണെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നാല വര്‍ സ്വയം കരുതുന്നതുപോലെ ജ്ഞാനിക ളല്ല.”
12 ഈജിപ്തേ, നിന്‍െറ ജ്ഞാനികളെവിടെ? സര്‍വശക്തനായ യഹോവ ഈജിപ്തിനായി ആസൂത്രണം ചെയ്തിരിക്കുന്ന കാര്യങ്ങള്‍ ആ ജ്ഞാനികളറിയണം. സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ അവര്‍ നിങ്ങള്‍ക്കു പറഞ്ഞു തരണം.
13 സോവാനിലെ നേതാക്കള്‍ വിഡ്ഢികളാ യിരിക്കുന്നു. നോഫിലെ നേതാക്കള്‍ വ്യാജ ങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ നേതാ ക്കള്‍ ഈജിപ്തിനെ തെറ്റായ വഴിയില്‍ നയി ച്ചു.
14 യഹോവ നേതാക്കളെ ആശയക്കുഴപ്പത്തി ലാക്കി. അവര്‍ അലഞ്ഞു തിരിയുകയും ഈജി പ്തിനെ തെറ്റായ വഴിയേ നയിക്കുകയും ചെ യ്യുന്നു. അവര്‍ ചെയ്യുന്നതെല്ലാം തെറ്റാകുന്നു. മദ്യപിച്ചു നിലത്തുകിടന്നുരുളുന്നവരെപ്പോലെ യാണവര്‍.
15 അവര്‍ക്ക് ചെയ്യാനാകുന്ന യാതൊ ന്നുമില്ല. (ഈ നേതാക്കള്‍ “ചെടികളുടെ തല കളും വാലുകളുമാകുന്നു.”അവര്‍ പനന്പട്ടയോ ഞാങ്ങണയോ ആകുന്നു.)
16 ആ സമയത്ത്, ഈജിപ്തുകാര്‍ ഭയന്ന സ്ത്രീകളെപ്പോലെയായിരിക്കും. സര്‍വശക്ത നായ യഹോവയെ അവര്‍ ഭയപ്പെടും. യഹോ വ ജനത്തെ ശിക്ഷിക്കാന്‍ കൈയുയര്‍ത്തുകയും അവര്‍ ഭയപ്പെടുകയും ചെയ്യും.
17 സകല ഈജി പ്തുകാര്‍ക്കും ഭയപ്പെടേണ്ട സ്ഥലമായിരിക്കും യെഹൂദദേശം. യെഹൂദയെന്ന പേരു കേള്‍ക്കു ന്ന ഓരോ ഈജിപ്തുകാരനും ഭയപ്പെടും. സര്‍ വശക്തനായ യഹോവ ഈജിപ്തിന് ഭീകര ദുരിതങ്ങള്‍ സംഭവിപ്പിക്കുമെന്നതിനാലാണത്.
18 ആ സമയത്ത്, ഈജിപ്തുകാര്‍ക്ക് കനാന്‍ഭാഷ (യെഹൂദഭാഷ) സംസാരിക്കുന്ന അഞ്ചു നഗര ങ്ങളുണ്ടായിരിക്കും. ഈ നഗരങ്ങളിലൊന്ന് “വിനാശനഗരം”എന്നു വിളിക്കപ്പെടും.
സര്‍വശക്തനായ യഹോവയുടെ ഭക്തരായി ക്കൊള്ളാമെന്നു ജനം വാഗ്ദാനം ചെയ്യും.
19 അ പ്പോള്‍ ഈജിപ്തിന്‍െറ മദ്ധ്യഭാഗത്ത് യഹോ വയ്ക്കായി ഒരു യാഗപീഠമുണ്ടായിരിക്കും. യഹോവയോടുള്ള ആദരവിന് ഈജിപ്തിന്‍െറ അതിര്‍ത്തിയില്‍ ഒരു സ്മാരകമുണ്ടായിരിക്കും.
20 സര്‍വശക്തനായ യഹോവയുടെ ശക്തമായ പ്രവൃത്തികള്‍ക്കൊരു സാക്ഷ്യമായിരിക്കുമത്. ജനം സഹായത്തിനായി യഹോവയോടു നില വിളിക്കുന്പോള്‍ അവന്‍ സഹായമയയ്ക്കും. രക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ഒരുവനെ യഹോവ അയയ്ക്കും. അവരെ ഉപ ദ്രവിക്കുന്നവരില്‍നിന്നും അവന്‍ ജനത്തെ രക്ഷിക്കും.
21 അപ്പോള്‍ ഈജിപ്തുകാര്‍ സത്യമാ യും യഹോവയെ അറിയും. ഈജിപ്തിലെ ജനം ദൈവത്തെ സ്നേഹിക്കും. ജനം ദൈവ ത്തെ സേവിക്കുകയും നിരവധി ബലികളര്‍ പ്പിക്കുകയും ചെയ്യും. അവര്‍ യഹോവയ്ക്കു വാഗ്ദാനങ്ങള്‍ ചെയ്യും. അവര്‍ ആ വാഗ്ദാന ങ്ങള്‍ പാലിക്കുകയും ചെയ്യും.
22 ഈജിപ്തുകാരെ യഹോവ ശിക്ഷിക്കും. അനന്തരം യഹോവ അവരെ സുഖപ്പെടുത്തുക യും (ക്ഷമിക്കുക) അവര്‍ യഹോവയിലേക്കു മടങ്ങിവരികയും ചെയ്യും. യഹോവ അവരുടെ പ്രാര്‍ത്ഥനകള്‍ ശ്രവിക്കുകയും അവരെ സുഖ പ്പെടുത്തുകയും ചെയ്യും.
23 അന്ന് ഈജിപ്തില്‍നിന്നും അശ്ശൂരിലേക്ക് ഒരു പ്രധാന മാര്‍ഗ്ഗമുണ്ടായിരിക്കും. അപ്പോള്‍ അശ്ശൂരുകാര്‍ ഈജിപ്തിലേക്കും ഈജിപ്തുകാര്‍ അശ്ശൂരിലേക്കും പോകും. ഈജിപ്ത് അശ്ശൂരി നോടു ചേര്‍ന്ന് ആരാധന നടത്തും.
24 അന്ന് യിസ്രായേലും അശ്ശൂരും ഈജിപ്തും ഒരുമിച്ചു ചേര്‍ന്ന് ദേശത്തെ നിയന്ത്രിക്കും. ഇത് ആ ദേശ ത്തിനൊരനുഗ്രഹമായിരിക്കും.
25 സര്‍വശക്ത നായ യഹോവ ഈ രാജ്യങ്ങളെ അനുഗ്രഹിക്കും. അവന്‍ പറയും, “ഈജിപ്തേ, നിങ്ങള്‍ എന്‍െറ ജനതയാകുന്നു. അശ്ശൂരേ, ഞാന്‍ നിന്നെ സൃഷ്ടി ച്ചു. യിസ്രായേലേ ഞാനാണു നിന്‍െറ ഉടമ. നിങ്ങളെല്ലാം അനുഗൃഹീതര്‍!”