2
1 ആമോസിന്‍െറ പുത്രനായ യെശയ്യാവ് യെ ഹൂദയെയും യെരൂശലേമിനെയും കുറിച്ചു ള്ള ഈ സന്ദേശം കണ്ടു.
2 അന്ത്യദിനങ്ങളില്‍, യഹോവയുടെ ആലയ മിരിക്കുന്ന പര്‍വതം
എല്ലാ പര്‍വതങ്ങളുടെയും മുകളിലാകും.
അത് എല്ലാ കുന്നുകളെക്കാളും ഉയര്‍ത്തപ്പെടും.
എല്ലാ രാഷ്ട്രങ്ങളില്‍നിന്നും അങ്ങോട്ട് സ്ഥിരമായി ജനപ്രവാഹമുണ്ടാകും.
3 അനേകംപേര്‍ അങ്ങോട്ടു പോകും. അവര്‍ പറ യും,
“വരൂ! നമുക്കു യഹോവയുടെ പര്‍വതത്തി ലേക്കു കയറാം.
യാക്കോബിന്‍െറ ദൈവത്തി ന്‍െറ ആലയത്തിലേക്കു നമുക്കു കയറിപ്പോ കാം.
അപ്പോള്‍ ദൈവം ജീവിതത്തിലെ തന്‍െറ മാര്‍ഗ്ഗം നമ്മെ പഠിപ്പിക്കും.
നമ്മള്‍ അവനെ പിന്തുടരുകയും ചെയ്യും.”
ദൈവത്തില്‍ നിന്നുള്ള ഉപദേശങ്ങള്‍- യഹോവയുടെ സന്ദേശം-യെരൂശലേമിലെ സീയോന്‍പര്‍വതത്തിലാരംഭിക്കുകയും
ലോകം മുഴുവനും ഇറങ്ങിച്ചെല്ലുകയും ചെയ്യും.
4 അ പ്പോള്‍ ദൈവം എല്ലാ രാഷ്ട്രങ്ങള്‍ക്കും ഒരു ന്യായാധിപനായിരിക്കും.
പലരുടെയും തര്‍ക്ക ങ്ങള്‍ അവന്‍ അവസാനിപ്പിക്കും.
യുദ്ധം ചെ യ്യാന്‍ ആയുധമുപയോഗിക്കുന്നത് അവര്‍ നിര്‍ ത്തും.
അവര്‍ വാളുകള്‍കൊണ്ട് കലപ്പകളുണ്ടാ ക്കും.
കുന്തങ്ങള്‍ ചെടികള്‍ വെട്ടാനുള്ള ഉപകര ണങ്ങളാക്കും.
മനുഷ്യര്‍ മറ്റു മനുഷ്യരുമായുള്ള ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കും.
ഇനിയൊ രിക്കലും അവര്‍ യുദ്ധപരിശീലനം തേടുക യില്ല.
5 യാക്കോബിന്‍െറ കുടുംബമേ, നീ യഹോവ യെ അനുസരിക്കണം.
6 ഞാനിതു നിന്നോടു പറയുന്നതെന്തുകൊണ്ടെന്നാല്‍, നീ നിന്‍െറ ജനത്തെ ഉപേക്ഷിച്ചിരിക്കുന്നു. നിന്‍െറ ജനം കിഴക്കുള്ള മനുഷ്യരുടെ തെറ്റായ ആശയങ്ങള്‍ കൊണ്ടു നിറയ്ക്കപ്പെട്ടിരിക്കുന്നു. നിന്‍െറ ജനം ഫെലിസ്ത്യരെപ്പോലെ ഭാവിപറയാന്‍ ശ്രമി ക്കുന്നു. നിന്‍െറ ജനം ആ വിദേശാശയങ്ങളെ പൂര്‍ണ്ണമായും സ്വീകരിച്ചിരിക്കുന്നു.
7 നിന്‍െറ നാട് മറ്റു സ്ഥലങ്ങളില്‍നിന്നുള്ള വെള്ളിയും സ്വര്‍ണ്ണവും കൊണ്ടു നിറയ്ക്കപ്പെട്ടിരിക്കുന്നു. അവിടെ വളരെ വളരെ നിധികളുണ്ട്. നിന്‍െറ ദേശം കുതിരകളെക്കൊണ്ടു നിറയ്ക്കപ്പെട്ടിരി ക്കുന്നു. അനവധിയനവധി തേരുകളുണ്ടവിടെ.
8 മനുഷ്യര്‍ ആരാധിക്കുന്ന ധാരാളം പ്രതിമകളു ണ്ട് നിന്‍െറ നാട്ടില്‍. മനുഷ്യര്‍ ആ വിഗ്രഹങ്ങ ളെ ഉണ്ടാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്നു.
9 മനുഷ്യര്‍ കൂടുതല്‍ വഷളായിരിക്കു ന്നു. മനുഷ്യര്‍ ഏറ്റവും താഴ്ന്നിരിക്കുന്നു. ദൈവ മേ, തീര്‍ച്ചയായും അങ്ങ് അവരോടു പൊറു ക്കില്ല, അല്ലേ?
ദൈവത്തിന്‍െറ ശത്രുക്കള്‍ ഭയക്കും
10 ചെന്ന് ചെളിയിലും പാറകള്‍ക്കു പിന്നി ലും ഒളിക്കുക. യഹോവയെ നീ ഭയക്കുകയും അവന്‍െറ മഹാശക്തിയില്‍ നിന്ന് ഒളിക്കുകയും ചെയ്യുക!
11 അഹങ്കാരികള്‍ അഹങ്കരിക്കുന്നതു നിര്‍ത്തും. ആ അഹങ്കാരികള്‍ നാണിച്ചു നിലത്തു നമസ് കരിക്കും. ആ സമയത്ത് യഹോവ മാത്രം ഉയര്‍ ന്നിരിക്കും.
12 യഹോവ ഒരു വിശിഷ്ടദിനം ആസൂത്രണം ചെയ്തിരിക്കുന്നു. ആ ദിവസം യഹോവ അഹ ങ്കാരികളെയും പൊങ്ങച്ചക്കാരെയും ശിക്ഷിക്കും. അനന്തരം അവര്‍ പ്രമാണിമാരല്ലാതാക്കപ്പെടുക യും ചെയ്യും.
13 ലെബാനോനിലെ ഉയരമുള്ള ദേവദാരുക്കള്‍പോലെയാണാ അഹങ്കാരികള്‍. ബാശാനിലെ മഹത്തായ ഓക്കുമരങ്ങള്‍പോ ലെയാണവര്‍. പക്ഷേ ദൈവം അവരെ ശിക്ഷി ക്കും.
14 ഉന്നതപര്‍വതങ്ങളും ഉയര്‍ന്നകുന്നുകളും പോലെയാണ് ആ അഹങ്കാരികള്‍.
15 ആ അഹ ങ്കാരികള്‍ ഉന്നതഗോപുരങ്ങളും ശക്തമായ കോട്ടകളും പോലെയാകുന്നു. പക്ഷേ ദൈവം അവരെ ശിക്ഷിക്കും.
16 തര്‍ശീശിലെ വലിയ കപ്പലുകള്‍ പോലെയാണ് ആ അഹങ്കാരികള്‍. (പ്രധാന വസ്തുക്കള്‍ കൊണ്ടു നിറഞ്ഞവ യാണ് ഈ കപ്പലുകള്‍.) പക്ഷേ ദൈവം ആ അഹങ്കാരികളെ ശിക്ഷിക്കും.
17 ആ സമയം മനുഷ്യര്‍ അഹങ്കരിക്കുന്നതു നിര്‍ത്തും. ഇപ്പോള്‍ അഹങ്കാരികളായിരിക്കുന്ന വര്‍ നിലത്തു നമസ്കരിക്കും. ആ സമയത്ത് യഹോവ മാത്രമേ എഴുന്നേറ്റു നില്‍ക്കൂ.
18 സര്‍വ വിഗ്രഹങ്ങളും നശിക്കും.
19 മനുഷ്യര്‍ പാറകള്‍ ക്കു പിന്നിലും നിലത്തെ വിള്ളലുകള്‍ക്കിടയി ലും ഒളിക്കും. യഹോവയെയും അവന്‍െറ മഹാ ശക്തിയെയും മനുഷ്യര്‍ ഭയപ്പെടും. ഭൂമിയെ വിറപ്പിക്കാന്‍ യഹോവ എഴുന്നേല്‍ക്കുന്പോഴാ ണതു സംഭവിക്കുക.
20 ആ സമയം ജനം ആരാധന നടത്താന്‍ നിര്‍മ്മിച്ചതായ തങ്ങളുടെ സ്വര്‍ണ്ണ-വെള്ളി വിഗ്രഹങ്ങള്‍ വലിച്ചെറിയും. വവാലുകളും പെരുച്ചാഴികളും വസിക്കുന്ന നിലത്തെ വിള്ള ലുകളിലേക്കു മനുഷ്യര്‍ ആ വിഗ്രഹങ്ങള്‍ വലി ച്ചെറിയും.
21 എന്നിട്ട് അവര്‍ പാറകളിലെ വിള്ളലുക ളില്‍ ഒളിക്കും. യഹോവയെയും അവന്‍െറ മഹാ ശക്തിയെയും ഭയന്നിട്ടാണവര്‍ ഇങ്ങനെ ചെയ്യു ന്നത്. ഭൂമിയെ വിറപ്പിക്കാന്‍ യഹോവ എഴു ന്നേറ്റു നില്‍ക്കുന്പോഴാണിതു സംഭവിക്കുക.
യിസ്രായേല്‍ ദൈവത്തെ ആശ്രയിക്കണം
22 നിങ്ങളെ രക്ഷിക്കുന്നതിന് മറ്റുള്ളവരില്‍ ആശ്രയിക്കുന്നതു നിര്‍ത്തണം. അവര്‍ വെറും മനുഷ്യരാണ്-മനുഷ്യര്‍ മരിക്കുന്നു. അതിനാല്‍, അവര്‍ ദൈവത്തെപ്പോലെ പ്രബലരാണെന്നു നിങ്ങള്‍ കരുതരുത്.