ഈജിപ്തിനെയും എത്യോപ്യ യെയും അശ്ശൂര്‍ തോല്പിക്കും
20
സര്‍ഗ്ഗോണ്‍, അശ്ശൂരിന്‍െറ രാജാവാ യിരുന്നു. അശ്ദോദ്നഗരത്തിനെതിരെ യുദ്ധം ചെയ്യാന്‍ അദ്ദേഹം തര്‍ത്താനെ അയച്ചു. തര്‍ത്താന്‍ ആ നഗരം പിടിച്ചെടുത്തു. അന്ന് ആമോസിന്‍െറ പുത്രനായ യെശയ്യാവിലൂടെ യഹോവ സംസാരിച്ചു. യഹോവ പറഞ്ഞു, “ചെന്ന് നിന്‍െറ അരയില്‍ നിന്ന് വ്യസന ത്തിന്‍െറ വസ്ത്രം ഉരിഞ്ഞു കളയുക. കാലു കളില്‍ നിന്നു ചെരിപ്പും അഴിച്ചു മാറ്റുക.”യെശയ്യാവ് യഹോവയെ അനുസരിച്ചു. വസ്ത്രമോ ചെരിപ്പോ കൂടാതെ യെശയ്യാവ് നടന്നു.
അനന്തരം യഹോവ പറഞ്ഞു, “യെശയ്യാവ് മൂന്നു വര്‍ഷം വസ്ത്രങ്ങളോ ചെരിപ്പോ ധരി ക്കാതെ ചുറ്റിക്കറങ്ങി. ഇത് ഈജിപ്തിനും എത്യോപ്യയ്ക്കും ഒരടയാളമാണ്. അശ്ശൂരിന്‍െറ രാജാവ് ഈജിപ്തിനെയും എത്യോപ്യയെയും തോല്പിക്കും. അശ്ശൂര്‍ തടവുകാരെ പിടികൂടി അവരുടെ രാജ്യത്തുനിന്നും കൊണ്ടുപോകും. വൃദ്ധന്മാരും ചെറുപ്പക്കാരും വസ്ത്രമില്ലാതെയും ചെരുപ്പില്ലാതെയും നയിക്കപ്പെടും. അവര്‍ പൂര്‍ണ്ണനഗ്നരായിരിക്കും. ഈജിപ്തുകാര്‍ ലജ്ജിതരാകും. സഹായത്തിനായി എത്യോപ്യ യിലേക്കു നോക്കുന്ന ജനം നിരാശരായി ത്തീരും. ഈജിപ്തിന്‍െറ മഹത്വത്തില്‍ അത്ഭുതപ്പെടു ന്ന ജനം ലജ്ജിതരാകും.”
സമുദ്രതീരത്തു വസിക്കുന്നവര്‍ പറയും, “അവര്‍ ഞങ്ങളെ സഹായിക്കുമെന്നു ഞങ്ങള്‍ വിശ്വസിച്ചു. അശ്ശൂര്‍രാജാവില്‍ നിന്നും അവര്‍ ഞങ്ങളെ രക്ഷിക്കുമെന്നു കരുതി ഞങ്ങള്‍ അങ്ങോട്ടോടിച്ചെന്നു. എന്നാല്‍ അവരെ നോ ക്കുക. ആ രാജ്യങ്ങള്‍ പിടിച്ചടക്കപ്പെട്ടിരിക്കു ന്നു. പിന്നെ ഞങ്ങളെങ്ങനെ രക്ഷപെടാ നാണ്?”