ബാബിലോണിനുള്ള ദൈവസന്ദേശം
21
1 സമുദ്രതീരത്തിലെ മരുഭൂമിയെക്കുറിച്ചു ള്ള ദു:ഖസന്ദേശം:
മരുഭൂമിയില്‍നിന്നു ചിലതു വരുന്നു. നെഗെ വില്‍നിന്നടിക്കുന്ന കാറ്റുപോലെ.
ഒരു ഭയങ്കര ദേശത്തു നിന്നാണതിന്‍െറ വരവ്.
2 സംഭവിക്കാന്‍ പോകുന്ന അതിഭയങ്കരമായ ചിലതു ഞാന്‍ കാണുന്നു.
വഞ്ചകര്‍ നിനക്കെ തിരെ തിരിയുന്നതു ഞാന്‍ കാണുന്നു.
ജനം നിന്‍െറ സ്വത്തു കവരുന്നതു ഞാന്‍ കാണുന്നു.
ഏലാമേ, ചെന്ന് അവരോടു പോരാടുക!
മേദ്യ യേ, നിന്‍െറ സൈന്യത്തെ നഗരത്തിനു ചുറ്റി ലും വിന്യസിച്ച് അതിനെ തോല്പിക്കുക!
ആ നഗരത്തിലെ മുഴുവന്‍ ദുഷ്ടതയെയും ഞാന വസാനിപ്പിക്കും.
3 ആ ഭയങ്കരതകള്‍ കണ്ട് ഞാന്‍ വളരെ ഭയന്നിരിക്കുന്നു.
ഭയം കൊണ്ട് എനിക്കെ ന്‍െറ വയറുവേദനിക്കുന്നു.
ആ വേദന പ്രസവ വേദന പോലെയാണ്.
കേള്‍ക്കുന്ന കാര്യങ്ങള്‍ എന്നെ വളരെ ഭയപ്പെടുത്തുന്നു.
കാണുന്ന കാര്യങ്ങള്‍ എന്നെ ഭയം കൊണ്ടു വിറപ്പിക്കുന്നു.
4 ഞാന്‍ വ്യാകുലചിത്തനാണ്. ഭയം മൂലം ഞാന്‍ വിറയ്ക്കുകയും ചെയ്യുന്നു.
എന്‍െറ സന്തുഷ്ട സായാഹ്നം ഭയത്തിന്‍െറ രാത്രിയായിത്തീര്‍ന്നി രിക്കുന്നു.
5 എല്ലാം ശരിയെന്നു മനുഷ്യര്‍ കരുതുന്നു. അവര്‍ പറയുകയാണ്,
“മേശയൊരുക്കുക!
തി ന്നുകയും കുടിക്കുകയും ചെയ്യുക!
”അതേ സമ യം ഭടന്മാര്‍ പറയുകയാണ്,
“പാറാവുകാരെ നിയോഗിക്കുക! പ്രഭുക്കന്മാരേ എഴുന്നേല്‍ക്കുക,
എന്നിട്ട് പരിചകള്‍ മിനുക്കുക!”
6 എന്‍െറ യജമാനന്‍ എന്നോടു പറഞ്ഞു, “ചെന്ന്, ഈ നഗരത്തിനു കാവല്‍ നില്‍ക്കാന്‍ ഒരാളെ കണ്ടുപിടിക്കുക. കാണുന്നതെല്ലാം അവന്‍ അറിയിക്കണം.
7 പാറാവുകാരന്‍ കുതിര പ്പടയാളികളെയും കഴുതകളെയും അല്ലെങ്കില്‍ ഒട്ടകങ്ങളെയും നിരയായി കണ്ടാല്‍ അവന്‍ വളരെ സൂക്ഷ്മതയോടെ ശ്രദ്ധിക്കണം.”
8 അനന്തരം ഒരു ദിവസം പാറാവുകാരന്‍ മുന്ന റിയിപ്പു തന്നു,
“സിംഹം!”പാറാവുകാരന്‍ ഇങ്ങ നെ പറയുകയായിരുന്നു,
“എന്‍െറ യജമാനനേ, എല്ലാ ദിവസവും ഞാന്‍ കാവല്‍ഗോപുര ത്തില്‍ കാവല്‍ നില്‍ക്കുകയായിരുന്നു.
എല്ലാ രാത്രിയിലും ഞാന്‍ പാറാവു നില്‍ക്കുകയായി രുന്നു! പക്ഷേ…
9 ഇതാ! അവര്‍ വരുന്നു!
കാലാ ളുകളുടെയും കുതിരപ്പടയാളികളുടെയും നിര കള്‍ തന്നെ ഞാന്‍ കാണുന്നു.”
അപ്പോള്‍ ഒരു ദൂതന്‍ പറഞ്ഞു,
“ബാബിലോണ്‍ തോല്പിക്കപ്പെട്ടു.
ബാബി ലോണ്‍ നിലംപതിച്ചിരിക്കുന്നു.
മുഴുവന്‍ വ്യാജ ദൈവങ്ങളുടെയും വിഗ്രഹങ്ങള്‍
നിലത്തെ റിഞ്ഞുടയ്ക്കപ്പെട്ടിരിക്കുന്നു.”
10 യെശയ്യാവു പറഞ്ഞു, “എന്‍െറ ജനമേ, യിസ്രായേലിന്‍െറ ദൈവമായ സര്‍വശക്ത നായ യഹോവയില്‍നിന്നു കേട്ടതെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു. മെതിക്കളത്തില്‍ ധാന്യം പൊടിക്കപ്പെടുന്പോലെ നിങ്ങള്‍ തകര്‍ ക്കപ്പെടും.”
എദോമിനുള്ള ദൈവസന്ദേശം
11 ദൂമയെപ്പറ്റിയുള്ള ദു:ഖസന്ദേശം.
സേയീ രില്‍ (എദോം) നിന്ന് എന്നെ ആരോ വിളിച്ചു.
അവന്‍ പറഞ്ഞു, “പാറാവുകാരാ, രാത്രിയിനി എത്ര അവശേഷിക്കുന്നു?
രാത്രിയിനി എത്ര നേരം നീണ്ടു നില്‍ക്കും!”
12 പാറാവുകാരന്‍ മറുപടി പറഞ്ഞു,
“പ്രഭാ തം വരികയായി. പക്ഷേ പിന്നെ രാത്രി വീണ്ടും വരും.
നിനക്കെന്തെങ്കിലും ചോദിക്കാനുണ്ടെ ങ്കില്‍
അപ്പോള്‍ വന്നു ചോദിക്കുക.”
അറബ്യയ്ക്കുള്ള ദൈവസന്ദേശം
13 അറബ്യയെക്കുറിച്ചുള്ള ദു:ഖസന്ദേശം.
ദേദാ നില്‍നിന്നുള്ള ഒരു യാത്രാസംഘം
അറബ്യന്‍ മരുഭൂമിയിലെ ചില മരങ്ങളുടെ കീഴെ രാത്രി കഴിച്ചു കൂട്ടി.
14 അവര്‍ ദാഹിക്കുന്ന ചില യാത്രികര്‍ക്കു വെള്ളം കൊടുത്തു.
ചില യാത്രികര്‍ക്കു തേമാ ക്കാര്‍ ഭക്ഷണം കൊടുത്തു.
15 അവര്‍ കൊല്ലാന്‍ വന്ന വായ്ത്തലയില്‍ നിന്നും
രക്ഷപെട്ടോടിവരികയായിരുന്നു.
എയ്യാന്‍ തയ്യാറായ അന്പുകളില്‍നിന്നും
രക്ഷ പെട്ടോടുകയായിരുന്നു അവര്‍.
ഒരു ഭീകരയു ദ്ധത്തില്‍നിന്നും ഓടിയകലുകയായിരുന്നു അവര്‍.
16 അതൊക്കെ സംഭവിക്കുമെന്ന് എന്‍െറ യജ മാനനായ യഹോവ എന്നോടരുളിയിരുന്നു. യഹോവ പറഞ്ഞു, “ഒരു വര്‍ഷത്തില്‍, (കൂലി ക്കാരന്‍െറ കാലഗണനയനുസരിച്ച്) കേദാരി ന്‍െറ സകല പ്രതാപവും അസ്തമിക്കും.
17 ആ സമയം, കേദാരിലെ മഹാന്മാരായ ഭടന്മാരില്‍ ചിലര്‍, വില്ലാളികള്‍, ജീവനോടെ അവശേ ഷിക്കും.”യിസ്രായേലിന്‍െറ ദൈവമാകുന്ന യഹോവ എന്നോട് ഇക്കര്യങ്ങള്‍ പറഞ്ഞു.