ലെബാനോനുള്ള ദൈവസന്ദേശം
23
ടൈറിനെപ്പറ്റിയുള്ള ദു:ഖസന്ദേശം:
തര്‍ശീശില്‍നിന്നുള്ള കപ്പലുകളേ, വ്യസ നിക്കുക!
നിങ്ങളുടെ തുറമുഖങ്ങള്‍ തകര്‍ക്ക പ്പെട്ടിരിക്കുന്നു.
(ഈ കപ്പലുകളിലുള്ളവരോടു കിത്തീംദേശത്തു നിന്നുള്ള തിരിച്ചുവരവിങ്കല്‍ പറയപ്പെട്ട വാര്‍ത്തയാണിത്.)
സമുദ്രതീരത്തു വസിക്കുന്നവരേ, നിശബ്ദ രാകുക,വ്യസനിക്കുക.
“സീദോന്‍െറ വ്യാപാ രി”ആയിരുന്നു ടൈര്‍.
സമുദ്രതീരത്തുള്ള ആ നഗരം കച്ചവടക്കാരെ സമുദ്രം കടത്തി അയ യ്ക്കുകയും അവര്‍ നിന്നെ സന്പന്നത കൊണ്ടു നിറയ്ക്കുകയും ചെയ്തു.
അവര്‍ ധാന്യം തേടി സമുദ്ര യാത്ര നടത്തി.
ആ ടൈറുകാര്‍ നൈല്‍ നദീതീരത്തു വളരുന്ന ധാന്യങ്ങള്‍ കൊണ്ടു വന്നു.
ആ ധാന്യം അവര്‍ മറ്റു രാഷ്ട്രങ്ങള്‍ക്കു വില്‍ക്കുകയും ചെയ്തു,
സീദോനേ, നീ വളരെ നാണം കെടണം.
എന്തുകൊണ്ടെന്നാല്‍ ഇപ്പോള്‍ സമുദ്രവും സമുദ്രത്തിന്‍െറ കോട്ടയും പറയുന്നു:
എനിക്കു കുട്ടികളില്ല.
ഞാന്‍ പ്രസവവേദന അനുഭവിച്ചിട്ടില്ല.
ഞാന്‍ കുഞ്ഞുങ്ങള്‍ക്കു ജന്മ മേകിയിട്ടില്ല.
ആണ്‍കുട്ടികളെയോ പെണ്‍കുട്ടി കളെയോ ഞാന്‍ വളര്‍ത്തിയിട്ടില്ല.
ഈജിപ്ത് ടൈറിനെപ്പറ്റിയുള്ള വാര്‍ത്ത കേള്‍ക്കും.
ഈ വാര്‍ത്ത ഈജിപ്തിനെ വ്യസനം കൊണ്ടു വേദനിപ്പിക്കും.
കപ്പലുകളേ നിങ്ങള്‍ തര്‍ശീശിലേക്കു മടങ്ങ ണം.
സമുദ്രതീരവാസികളേ, നിങ്ങള്‍ വ്യസ നിക്കണം.
മുന്പ് ടൈര്‍നഗരത്തെ നിങ്ങള്‍ ആസ്വ ദിച്ചു.
ആരംഭം മുതല്‍ തന്നെ ആ നഗരം വളരുകയാ യിരുന്നു.
ആ നഗരക്കാര്‍ ജീവിക്കാന്‍ വിദൂരദേശ ങ്ങളിലേക്കു പോയി.
ടൈര്‍നഗരം നിരവധി നേതാക്കളെ സൃഷ്ടി ച്ചു.
ആ നഗരത്തിലെ വ്യാപാരികള്‍ രാജകുമാ രന്മാരെപ്പോലെയാകുന്നു.
കച്ചവടക്കാര്‍ എല്ലാ യിടത്തും ആദരിക്കപ്പെടുന്നു.
പിന്നെ ആരാണു ടൈറിനെതിരെ പദ്ധതികള്‍ ആസൂത്രണം ചെ യ്തത്?
സര്‍വശക്തനായ യഹോവ തന്നെ.
അവരെ അപ്രധാനികളാക്കണമെന്ന് അവന്‍ നിശ്ച യിച്ചു.
10 തര്‍ശീശില്‍നിന്നുള്ള കപ്പലുകളേ, നിങ്ങള്‍ സ്വരാജ്യത്തേക്കു മടങ്ങുക.
ഒരു ചെറുനദിയെ ന്ന പോലെ സമുദ്രം കുറുകെ കടക്കുക.
ആരും നിങ്ങളെയിപ്പോള്‍ തടയുകയില്ല.
11 യഹോവ സമുദ്രത്തിനുമേല്‍ തന്‍െറ കൈ നിവര്‍ത്തി.
ടൈറിനെതി
രെ യുദ്ധം ചെയ്യാന്‍ രാഷ്ട്രങ്ങളെ സംഘടിപ്പിക്കുകയാണു
യഹോ വ. ടൈറിനെയും അവളുടെ കോട്ടയെയും തക ര്‍ക്കാന്‍
യഹോവ കനാനോടു കല്പി ക്കുന്നു.
12 യഹോവ പറയുന്നു, “സീദോന്‍െറ കന്യകാ പുത്രിയേ, നീ നശിപ്പിക്കപ്പെടും.
നീയിനി ആ ഹ്ലാദിക്കുകയില്ല.”പക്ഷേ ടൈറുകാര്‍ പറയു ന്നു,
“സൈപ്രസ് ഞങ്ങളെ സഹായിക്കും!
”എന്നാല്‍ സൈപ്രസിലേക്കു കടല്‍ കടന്നാല്‍ നിങ്ങള്‍ക്കൊരു വിശ്രമസ്ഥലം കിട്ടുകയില്ല.
13 അതിനാല്‍ ടൈറുകാര്‍ പറയുന്നു, “ബാബി ലോണുകാര്‍ ഞങ്ങളെ സഹായിക്കും!
”പക്ഷേ കല്‍ദയരുടെ ദേശത്തേക്കു നോക്കുക!
ബാബി ലോണ്‍ ഇന്നൊരു രാഷ്ട്രമേയല്ല.
അശ്ശൂര്‍ ബാബിലോണിനെ ആക്രമിക്കുകയും അതിനു ചുറ്റും യുദ്ധഗോപുരങ്ങള്‍ കെട്ടുകയും ചെ യ്തു.
മനോഹരമായ വീടുകളില്‍ നിന്ന് ഭടന്മാര്‍ എല്ലാം കവര്‍ന്നു കൊണ്ടുപോയി.
ബാബിലോ ണിനെ അശ്ശൂര്‍ കാട്ടുമൃഗങ്ങളുടെ സ്ഥലമാക്കി മാറ്റി.
അവര്‍ ബാബിലോണിനെ അവശിഷ്ട ങ്ങളുടെ ഇടമാക്കി.
14 അതിനാല്‍ തര്‍ശീശിലെ കപ്പലുകളേ, വ്യ സനിക്കുക.
നിങ്ങളുടെ അഭയസ്ഥാനം (ടൈര്‍) നശിപ്പിക്കപ്പെടും.
15 മനുഷ്യര്‍ ടൈറിനെ എഴുപതു കൊല്ലത്തേ ക്കു മറക്കു(അതായത് ഒരു രാജാവിന്‍െറ ഭരണ കാലത്തോളം.) എഴുപതുവര്‍ഷങ്ങള്‍ക്കുശേഷം ടൈര്‍ വേശ്യയുടെ ഗാനം പോലെ ആയി ത്തീരും.
16 ഓ! പുരുഷന്‍ മറന്ന സ്ത്രീയേ,
നിന്‍െറ വീണയുമെടുത്ത് നഗരത്തിലൂടെ നടക്കുക.
നി ന്‍െറ ഗാനം മനോഹരമായി വായിക്കുക.
കൂടെ ക്കൂടെ നിന്‍െറ ഗാനം പാടുക.
അപ്പോള്‍ ആളു കള്‍ നിന്നെ ഓര്‍ത്തേക്കാം.
17 എഴുപതു വര്‍ഷങ്ങള്‍ക്കുശേഷം ടൈറിന്‍െറ കാര്യം യഹോവ പുന:പരിശോധിക്കും. അവന്‍ അവള്‍ക്കൊരു തീരുമാനം അറിയിക്കുകയും ചെയ്യും. ടൈറിനു വീണ്ടും വ്യാപാരം ലഭിക്കും. ഭൂമിയിലെ മുഴുവന്‍ രാഷ്ട്രങ്ങള്‍ക്കും ടൈര്‍ ഒരു വേശ്യയെപ്പോലെയായിരിക്കും. 18 പക്ഷേ സന്പാദിക്കുന്ന പണം മുഴുവനും സൂക്ഷിക്കാന്‍ ടൈറിനാവുകയില്ല. ടൈറിന്‍െറ വ്യാപാര ത്തില്‍ നിന്നുള്ള ലാഭം യഹോവയ്ക്കായി സന്പാദിക്കപ്പെടും. ആ ലാഭം ടൈര്‍ യഹോവ യെ സേവിക്കുന്നവര്‍ക്കു നല്‍കും. അങ്ങനെ യഹോവയുടെ ദാസന്മാര്‍ വയറുനിറുയും വരെ ഭക്ഷിക്കും. മനോഹരവസ്ത്രങ്ങള്‍ അവര്‍ ധരിക്കുകയും ചെയ്യും.