യിസ്രായേലിനെ ദൈവം ശിക്ഷിക്കും
24
1 ഇതാ! യഹോവ ഈ ദേശത്തെ നശിപ്പി ക്കും. ദേശത്തുള്ളതെല്ലാം പൂര്‍ണ്ണമായും യഹോവ തുടച്ചുനീക്കും. ജനത്തെ അവിടെ നിന്നും പറഞ്ഞയയ്ക്കും.
2 ആ സമയത്ത് സാധാരണക്കാര്‍ക്കും പുരോ ഹിതര്‍ക്കും അങ്ങനെ തന്നെ ആയിരിക്കും. അടി മകളും യജമാനന്മാരും അങ്ങനെതന്നെയായി രിക്കും. അടിമപ്പെണ്ണുങ്ങളും അവരുടെ യജമാന ത്തികളും അപ്രകാരം തന്നെ ആയിരിക്കും. വാങ്ങുന്നവരും വില്പനക്കാരും അങ്ങനെതന്നെ ആയിരിക്കും. കടം വാങ്ങുന്നവരും കടം കൊടു ക്കുന്നവരും അങ്ങനെ തന്നെ. പലിശക്കാരും കടം വാങ്ങുന്നവരും അപ്രകാരം തന്നെ.
3 ദേശത്തുള്ള വരെല്ലാം അവിടെനിന്നും പുറത്താക്കപ്പെടും. സന്പത്തു മുഴുവന്‍ കവര്‍ച്ച ചെയ്യപ്പെടും. യഹോവ കല്പിച്ചിരിക്കുന്നതിനാല്‍ അതൊക്കെ സംഭവിക്കും.
4 രാജ്യം ശൂന്യവും വ്യസനിക്കുന്ന തുമാകും. ലോകം ശൂന്യവും ദുര്‍ബലവുമാകും. ദേശത്തെ മഹാപ്രഭുക്കള്‍ ദുര്‍ബലരായിത്തീരും.
5 ദേശവാസികള്‍ ദേശത്തെ വൃത്തികേടാക്കി യിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു? മനുഷ്യര്‍ ദൈവവചനങ്ങള്‍ക്കെതിരെ തെറ്റുചെയ്തു. ദൈവത്തിന്‍െറ നിയമങ്ങളെ മനുഷ്യര്‍ അനുസ രിച്ചില്ല. വളരെക്കാലംമുന്പ് അവര്‍ ദൈവവു മായി ഒരു കരാറുണ്ടാക്കി. എന്നാല്‍ ദൈവവുമാ യുണ്ടാക്കിയ കരാര്‍ അവര്‍ ലംഘിച്ചു.
6 ഈ ദേശത്തു വസിക്കുന്നവര്‍ തെറ്റു ചെയ്ത അപ രാധികളാണ്. അതിനാല്‍ ആ ദേശത്തെ തകര്‍ ക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തു. മനുഷ്യര്‍ ശിക്ഷിക്കപ്പെടും. ചിലര്‍ മാത്രം അവശേഷിക്കും.
7 മുന്തിരിവള്ളികള്‍ നശിക്കുകയാണ്. പുതിയ വള്ളി ചീത്തയുമാണ്. മുന്പ് മനുഷ്യര്‍ സന്തുഷ്ട രായിരുന്നു. എന്നാലിന്ന് അവര്‍ ദു:ഖിതരാ കുന്നു.
8 അവര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നില്ല. ആഹ്ലാദശബ്ദങ്ങളെല്ലാം നിലച്ചിരിക്കുന്നു. ചെണ്ടകളില്‍നിന്നും വീണകളില്‍ നിന്നുമുള്ള അഹ്ലാദ ഗാനങ്ങള്‍ അവസാനിച്ചിരിക്കുന്നു.
9 വീഞ്ഞു കുടിക്കുന്പോള്‍ മനുഷ്യര്‍ ആഹ്ലാദഗാ നങ്ങള്‍ പാടാറില്ല. വീഞ്ഞു കുടിക്കുന്നവന് ഇപ്പോള്‍ കയ്പു തോന്നിക്കുന്നു.
10 “പൂര്‍ണ്ണ ആശയക്കുഴപ്പം”എന്നത് ഈ നഗര ത്തിനു പറ്റിയ പേരാകുന്നു. നഗരം നശിപ്പിക്ക പ്പെട്ടിരിക്കുന്നു. മനുഷ്യര്‍ക്ക് വീടുകളില്‍ പ്രവേ ശിക്കുവാനാകുന്നില്ല. വാതിലുകള്‍ അടയ്ക്ക പ്പെട്ടിരിക്കുന്നു.
11 മനുഷ്യര്‍ ചന്തകളില്‍ വീഞ്ഞു ചോദിച്ചു കൊണ്ടേയിരിക്കുന്നു. പക്ഷേ എല്ലാ അഹ്ലാദവും നഷ്ടമായിരിക്കുന്നു. സന്തോഷം ദൂരെയാക്കപ്പെട്ടിരിക്കുന്നു.
12 നഗരത്തിനായി വിനാശം മാത്രം അവശേഷിക്കുന്നു. കവാടങ്ങള്‍ പോലും തകര്‍ക്കപ്പെട്ടിരിക്കുന്നു.
13 വിളവെടുപ്പുസമയം, മനുഷ്യര്‍ ഒലീവു മര ങ്ങളില്‍നിന്നും ഒലീവ് തല്ലുന്നു.
പക്ഷേ, കുറച്ച് ഒലീവു മാത്രം മരത്തില്‍ അവശേഷിക്കും.
രാഷ്ട്ര ങ്ങള്‍ക്കിടയില്‍ ഈ ദേശം എങ്ങനെയോ അങ്ങ നെയായിരിക്കുമിത്.
14 അവശേഷിക്കുന്നവര്‍ ആക്രോശിക്കാന്‍ തുട ങ്ങും.
സമുദ്രത്തിന്‍െറ ശബ്ദത്തേക്കാള്‍ ഉച്ച ത്തിലായിരിക്കുമത്.
യഹോവയുടെ മഹിമയില്‍ അവര്‍ ഉല്ലസിക്കും.
15 മനുഷ്യര്‍ പറയും, “കിഴക്കുള്ളവരേ, യഹോ വയെ വാഴ്ത്തുക!
വിദൂരദേശവാസികളേ,
യിസ്രായേലിന്‍െറ ദൈവമാകുന്ന യഹോവ യുടെ നാമം വാഴ്ത്തുക.”
16 ഭൂമിയിലെ സകലസ്ഥലങ്ങളില്‍നിന്നും ദൈ വത്തെ വാഴ്ത്തുന്നത് നമ്മള്‍ കേള്‍ക്കും.
ഈ ഗാനങ്ങള്‍ നല്ല ദൈവത്തെ വാഴ്ത്തും.
പക്ഷേ ഞാന്‍ പറയന്നു: “മതി!
എനിക്കു വേണ്ടത്രകിട്ടി!
ഞാന്‍ കാണുന്നതെല്ലാം ഭീകരസംഗതികള്‍.
രാജ്യദ്രോഹികള്‍ ജനത്തിനെതിരെ തിരിയുക യും അവരെ വേദനിപ്പിക്കുകയും ചെയ്യുന്നു.
17 ഈ ദേശവാസികള്‍ക്ക് ഞാന്‍ അപകടം ദര്‍ശിക്കുന്നു.
അവര്‍ക്കായി ഭയം, ദ്വാരങ്ങള്‍, കെണികള്‍ എന്നിവ ഞാന്‍ കാണുന്നു.
18 അപായത്തെപ്പറ്റിക്കേട്ട് ജനം ഭയക്കും.
ചിലര്‍ ഓടിപ്പോകും.
അവര്‍ കുഴികളില്‍ വീണു കെണിയിലകപ്പെടും.
അവരില്‍ ചിലര്‍ കുഴിക ളില്‍നിന്നു പുറത്തു കയറും.
പക്ഷേ അവര്‍ മറ്റൊരു കെണിയില്‍ പിടിക്കപ്പെടും.”
മുകളിലാ കാശത്തെ പ്രളയവാതിലുകള്‍ തുറക്കപ്പെടും,
പ്രളയജലം പ്രവഹിക്കാന്‍ തുടങ്ങും.
ഭൂമിയുടെ അടിത്തറകള്‍ വിറയ്ക്കും.
19 ഭൂകന്പങ്ങളുണ്ടാകും.
ഭൂമി പിളരുകയും ചെയ്യും.
20 ലോകത്തിന്‍െറ പാപങ്ങള്‍ ഭാരിച്ചത്.
അതി നാല്‍ ഭൂമി ആ ഭാരത്തിനടിയിലായിപ്പോകും.
ഭൂമി പഴകിയ വീടുപോലെ കുലുങ്ങും.
കുടിയ നെപ്പോലെ ഭൂമി നിലം പതിക്കും.
ഭൂമിക്കു തുട രാന്‍ കഴിയുകയില്ല.
21 അപ്പോള്‍ യഹോവ സ്വര്‍ഗ്ഗീയ സൈന്യ ങ്ങളെ സ്വര്‍ഗ്ഗത്തില്‍വച്ചും
ഭൂമിയിലെ രാജാക്ക ന്മാരെ ഭൂമിയില്‍ വച്ചും വിധിക്കും.
22 അനവധിപേര്‍ ഒരുമിച്ചു ചേര്‍ക്കപ്പെടും.
അവരില്‍ ചിലര്‍ ഒരു കുഴിയില്‍ പൂട്ടിയിടപ്പെ ട്ടിരിക്കുന്നു.
അവരില്‍ ചിലര്‍ തടവറയിലാക്ക പ്പെട്ടിരിക്കുന്നു.
പക്ഷേ അവസാനം, വളരെ നേരത്തിനുശേഷം, അവര്‍ വിധിക്കപ്പെടും.
23 യെരൂശലേമിലെ സീയോന്‍പര്‍വതത്തില്‍ യഹോവ രാജാവിനെപ്പോലെ ഭരിക്കും.
അവ ന്‍െറ തേജസ്സ് മൂപ്പന്മാര്‍ കാണും.
സൂര്യചന്ദ്രന്മാ രെക്കാള്‍ പ്രഭ അവന്‍െറ തേജസ്സിനുണ്ടായിരി ക്കും.
അതു നിമിത്തം ചന്ദ്രന്‍ അപമാനിതനാവു കയും സൂര്യന്‍ നാണം കെടുകയും ചെയ്യും.