വടക്കന്‍ യിസ്രായേലിനുള്ള താക്കീതുകള്
28
ശമര്യയെ നോക്കുക!
എഫ്രയീമിലെ കുടിയന്മാര്‍ ആ നഗരത്തെയോര്‍ത്ത് അഹങ്കരിക്കുന്നു.
ആ നഗരം സന്പുഷ്ടമായൊരു താഴ്വരയാല്‍ വലയം ചെയ്യപ്പെട്ട് ഒരു കുന്നിനു മുകളില്‍ സ്ഥിതിചെയ്യുന്നു.
തങ്ങളുടെ നഗരം മനോഹരമായൊരു പുഷ്പകിരീടമെന്ന് ശമര്യ ക്കാര്‍ കരുതുന്നു.
പക്ഷേ അവര്‍ വീഞ്ഞു കുടി ക്കുന്നു.
ഈ “മനോഹരകിരീട”മാകട്ടെ, വാടി പ്പോകുന്ന ചെടിയുമാകുന്നു.
ഇതാ എന്‍െറ യജമാനന് ശക്തനും ധീരനു മായ ഒരു വ്യക്തിയുണ്ട്.
അയാള്‍ ആലിപ്പഴം പൊഴിച്ചില്‍പോലെയും മഴ പോലെയും രാഷ്ട്രത്തിലേക്കു കടന്നുവരും.
കൊടുങ്കാറ്റു പോലെ അവന്‍ രാജ്യത്തേക്കു പ്രവേശിക്കും.
രാജ്യത്തെന്പാടും പ്രളയമുണ്ടാക്കുന്ന ശക്തമായ നദിപോലെ ആയിരിക്കും അവന്‍.
ആ കിരീടം (ശമര്യാ) അവന്‍ നിലത്തെറിയും.
എഫ്രയീമിലെ കുടിയന്മാര്‍ “മനോഹരമായ കിരീട”ത്തെയോര്‍ത്തഹങ്കരിക്കുന്നു.
പക്ഷേ ആ നഗരം ചവിട്ടിമെതിക്കപ്പെടും.
സന്പുഷ്ടമായൊരു താഴ്വരയാല്‍ ചുറ്റപ്പെട്ട് ആ നഗരം ഒരു കുന്നിന്മേല്‍ സ്ഥിതിചെയ്യുന്നു.
ആ “മനോഹര പുഷ്പകിരീടം”വാടുന്ന ചെടി മാത്രമാകുന്നു.
വേനലിലെ ആദ്യ അത്തിപ്പഴം പോലെയായിരിക്കും ആ നഗരം.
ആ അത്തി പ്പഴം കാണുന്നവന്‍ പെട്ടെന്ന് അതു പറിച്ചുതി ന്നുന്നു.
അന്ന് സര്‍വശക്തനായ യഹോവ “മനോ ഹര കിരീട”മായിത്തീരും. അവശേഷിക്കുന്ന തന്‍െറ ജനതയ്ക്കു അവന്‍ “മഹത്വമാര്‍ന്ന പുഷ്പകിരീട”മായിത്തീരും. തന്‍െറ ജനത്തെ ഭരിക്കുന്ന ന്യായാധിപന്മാര്‍ക്ക് യഹോവ ജ്ഞാ നം നല്‍കും. നഗരകവാടങ്ങളില്‍ യുദ്ധംചെയ്യു ന്നവര്‍ക്ക് അവന്‍ കരുത്തു നല്‍കും. പക്ഷേ ആ നേതാക്കന്മാരിപ്പോള്‍ കുടിയന്മാരായിരി ക്കുന്നു. പുരോഹിതന്മാരും പ്രവാചകരുമൊ ക്കെ വീഞ്ഞും മദ്യവും കുടിച്ചിരിക്കുന്നു. അവര്‍ കാലിടറിവീഴുന്നു. ദര്‍ശനങ്ങള്‍ കാണുന്പോള്‍ പ്രവാചകര്‍ മദ്യപിച്ചിരിക്കുന്നു. മദ്യപിച്ചു കൊണ്ട് ന്യായാധിപന്മാര്‍ ന്യായവിധി നടത്തു ന്നു. എല്ലാ മേശകളും ഛര്‍ദ്ദികൊണ്ട് മൂടപ്പെ ട്ടിരിക്കുന്നു. ഒരിടത്തും വൃത്തിയുള്ള ഒരു സ്ഥല വുമില്ല.
തന്‍െറ ജനത്തെ സഹായിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു
മനുഷ്യരെ ഒരു പാഠം പഠിപ്പിക്കാന്‍ ശ്രമിക്കു കയാണു യഹോവ. തന്‍െറ വചനങ്ങള്‍ മനുഷ്യ ര്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയാ ണ് യഹോവ. എന്നാല്‍ മനുഷ്യര്‍ കൊച്ചു കുഞ്ഞുങ്ങളെപ്പോലെയാണ്. അടുത്ത കാലത്ത് മുലകുടിയില്‍ നിന്നകറ്റപ്പെട്ട, കുഞ്ഞുങ്ങളെ പ്പോലെയാണ്. 10 അതിനാല്‍ യഹോവ കുഞ്ഞു ങ്ങളോടെന്നപോലെ മനുഷ്യരോടു സംസാരി ക്കുന്നു:
“സാ ലസാവ് സാ ലസാവ്
ഖാവ് ലഖാവ് ഖാവ് ലഖാവ്
ജയിര്‍ ശാമ് ജയിര്‍ ശാമ്.”
11 അപരിചിതമായ ഈ ഭാഷണരീതിയും മറ്റു ഭാഷകളും ജനത്തോടു സംസാരിക്കാന്‍ അവന്‍ ഉപയോഗിക്കും.
12 മുന്പ് ദൈവം അവരോടു സംസാരിച്ചു. അവന്‍ ഇങ്ങനെ പറയുകയും ചെയ്തു, “ഇതാ ഒരു വിശ്രമസ്ഥലം. ഇതൊരു സമാധാനപര മായ സ്ഥലമാകുന്നു. ക്ഷീണിതര്‍ ഇവിടെവന്നു വിശ്രമിക്കട്ടെ. ഇതു സമാധാനത്തിന്‍െറ ഇടമാ കുന്നു.”
പക്ഷേ ജനം ദൈവത്തിനു ചെവിയോര്‍ത്തി ല്ല. 13 അതിനാല്‍ ദൈവത്തിന്‍െറ വാക്കുകള്‍ ഒരു വിദേശഭാഷയുടേതുപോലെയായിരുന്നു.
“സാ ലസാവ് സാ ലസാവ്
ഖാവ് ലvഖാവ് ഖാവ് ലഖാവ്
ജയിര്‍ ശാമ് ജയിര്‍ ശാമ്.”
മനുഷ്യര്‍ അവരുടെ ഇഷ്ടംപോലെ പ്രവര്‍ ത്തിച്ചു. അതിനാലവര്‍ പിന്നോട്ടു വീഴുകയും പരാജിതരാവുകയും ചെയ്തു. അവര്‍ പിടിക്ക പ്പെടുകയും ചെയ്തു.
ദൈവത്തിന്‍െറ ന്യായവിധിയില്‍ നിന്ന് ആരും രക്ഷപ്പെടുന്നില്ല
14 യെരൂശലേമിലെ നേതാക്കളേ, നിങ്ങള്‍ യഹോവയുടെ സന്ദേശം ശ്രദ്ധിക്കണം. എന്നാ ലിപ്പോള്‍ നിങ്ങള്‍ അവനെ ശ്രവിക്കാന്‍ കൂട്ടാ ക്കുന്നില്ല. 15 നിങ്ങള്‍ പറയുന്നു, “ഞങ്ങള്‍ മരണ വുമായി ഒരു കരാറുണ്ടാക്കിയിരിക്കുന്നു. നരക ക്കുഴിയായ ശിയോളുമായി ഞങ്ങള്‍ക്കൊരു ഉട ന്പടിയുണ്ട്. അതിനാല്‍ ഞങ്ങള്‍ ശിക്ഷിക്കപ്പെ ടുകയില്ല. ശിക്ഷ ഞങ്ങളെ ഒന്നും ചെയ്യാതെ കടന്നു പോകും. ഞങ്ങള്‍ ഞങ്ങളുടെ തന്ത്രങ്ങ ള്‍ക്കും നുണകള്‍ക്കും പിന്നില്‍ മറഞ്ഞിരിക്കും.”
16 അക്കാര്യങ്ങള്‍ മൂലം എന്‍െറ യജമാനനായ യഹോവ പറയുന്നു, “സീയോനിലെ നിലത്ത് ഞാനൊരു പാറ-മൂലക്കല്ല്- ഇടും. അത് വളരെ വിലപിടിച്ച ഒരു കല്ലായിരിക്കും. ഈ പ്രധാന പ്പെട്ട പാറയില്‍ എല്ലാം പണിയപ്പെടും. ആ പാറയില്‍ ആശ്രയിക്കുന്ന ആരും നിരാശരാവു കയില്ല.
17 “ഭിത്തി നേരെയാണെന്നു കാണിക്കാന്‍ ജനം തൂക്കുകട്ട ഉപയോഗിക്കുന്നു. അതുപോ ലെ, ശരിയായതെന്തെന്നു കാണിക്കാന്‍ ഞാന്‍ നീതിയും നന്മയും ഉപയോഗിക്കും.
“നിങ്ങള്‍ ദുഷ്ടന്മാര്‍ നിങ്ങളുടെ നുണക ളിലും സൂത്രങ്ങളിലും മറഞ്ഞിരിക്കാന്‍ ശ്രമിക്കു ന്നു. പക്ഷേ നിങ്ങള്‍ ശിക്ഷിക്കപ്പെടും. നിങ്ങ ളുടെ ഒളിസങ്കേതങ്ങള്‍ തകര്‍ക്കാന്‍ കൊടുങ്കാ റ്റോ പ്രളയമോ വരുന്പോലെയായിരിക്കുമത്. 18 മരണവുമായുള്ള നിങ്ങളുടെ കരാര്‍ മായ്ക്ക പ്പെടും. ശിയോളുമായുള്ള ഉടന്പടി നിങ്ങളെ സഹായിക്കുകയില്ല.
“ആരെങ്കിലും വന്ന് നിങ്ങളെ ശിക്ഷിക്കും. നിങ്ങളെ അവന്‍ ചവിട്ടിമെതിക്കുന്ന ചെളി പോലെയാക്കും. 19 അയാള്‍ വന്ന് നിങ്ങളെ എടു ത്തുകൊണ്ടുപോകും. നിങ്ങളുടെ ശിക്ഷ ഭീകര മായിരിക്കും. അതെപ്പറ്റി കേള്‍ക്കുന്പോള്‍ത്തന്നെ നിങ്ങള്‍ ഭയന്നു തുടങ്ങും. പ്രഭാതത്തില്‍ത്തന്നെ വരുന്ന ശിക്ഷ രാത്രിയില്‍ വളരെ വൈകുംവരെ തുടരും.
20 “അപ്പോള്‍ നിങ്ങള്‍ക്ക് ഈ കഥ മനസ്സിലാ കും: ഒരാള്‍ നീളമില്ലാത്ത ഒരു കിടക്കയില്‍ കിടന്നുറങ്ങാന്‍ ശ്രമിച്ചു. പുതയ്ക്കാനും മാത്രം വീതിയില്ലാത്തൊരു പുതപ്പാണയാള്‍ക്ക് കിട്ടി യത്. കിടക്കയും പുതപ്പും അയാള്‍ക്ക് ഉപയോ ഗശൂന്യമായതുപോലെയായിരിക്കും നിങ്ങളുടെ കരാറുകള്‍.”
21 പെറാസിംപര്‍വതത്തില്‍ ചെയ്തതു പോ ലെ യഹോവ പോരാടും. ഗിബെയോന്‍ താഴ്വ രയില്‍ വച്ചുണ്ടായതുപോലെ യഹോവ കോ പിക്കും. അനന്തരം അവന്‍ തന്‍െറ ഇഷ്ടം പ്രവ ര്‍ത്തിക്കും. ചില വിചിത്രകാര്യങ്ങള്‍ യഹോവ ചെയ്യും. എന്നാല്‍ അവന്‍ തന്‍െറ കര്‍മ്മം പൂര്‍ ത്തീകരിക്കും. ഒരപരിചിതന്‍െറ ജോലിയാണവ ന്‍േറത്. 22 ഇനി നിങ്ങള്‍ അക്കാര്യങ്ങള്‍ക്കെതിരെ പോരാടരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്കു ചുറ്റുമുള്ള കയര്‍ മുറുകും.
ഞാന്‍ കേട്ട വാക്കുകള്‍ മാറുകയില്ല. ഭൂമി യുടെ ഭരണാധിപനായ, സര്‍വശക്തനായ യഹോവയില്‍നിന്നു വന്ന വാക്കുകളാണവ. അതെല്ലാം ചെയ്യപ്പെട്ടിരിക്കുകയും ചെയ്യും.
നീതിയോടെ യഹോവ ശിക്ഷിക്കുന്നു
23 ഞാന്‍ നിങ്ങളോടു പറയുന്ന സന്ദേശം ശ്രദ്ധിച്ചുകേള്‍ക്കുക. 24 കര്‍ഷകന്‍ തന്‍െറ വയല്‍ എപ്പോഴും ഉഴുതുകൊണ്ടിരിക്കുമോ? ഇല്ല! അവ നെപ്പോഴും മണ്ണില്‍ പണിയെടുക്കുമോ? ഇല്ല! 25 കര്‍ഷകന്‍ നിലമൊരുക്കി അതില്‍ വിത്തു വിതയ്ക്കുന്നു. പലതരം വിത്തുകള്‍ പല രീതി യിലാണവന്‍ നടുന്നത്. അയാള്‍ ചതകുപ്പ വിതറുന്നു. കടുകു വിതയ്ക്കുന്നു. ഗോതന്പ് നിരനിരയായി നടുന്നു. യവത്തിന്‍െറ വിത്തു കള്‍ അതിന്‍െറ സ്ഥാനത്തും അതിരുകളില്‍ ചെറു ഗോതന്പും നടുന്നു.
26 നമ്മുടെ ദൈവം നിങ്ങളെ ഒരു പാഠം പഠി പ്പിക്കാന്‍ ഇതുപയോഗിക്കുന്നു. തന്‍െറ ജനത്തെ ശിക്ഷിക്കുന്പോള്‍ ദൈവം നീതിമാനെന്നാ ണിതു സൂചിപ്പിക്കുന്നത്. 27 ചതകുപ്പ മെതി ക്കാന്‍ കര്‍ഷകന്‍ മെതിപ്പലകയും കൂര്‍ത്തപല്ലു കളും ഉപയോഗിക്കുന്നുണ്ടോ? ഇല്ല. കടുകു മെതിക്കാന്‍ അവന്‍ മെതിവണ്ടി ഉപയോഗി ക്കുന്നുണ്ടോ? ഇല്ല. ഒരു കൊച്ചു വടികൊണ്ടു തല്ലിയാണ് ഈ മണികള്‍ വേര്‍തിരിച്ചെടുക്കു ന്നത്.
28 അപ്പമുണ്ടാക്കുന്നവള്‍ തന്‍െറ കൈകള്‍ കൊണ്ടു മാവു കുഴയ്ക്കുന്നു. പക്ഷേ, അവളത് എപ്പോഴും ചെയ്യുന്നില്ല. യഹോവ തന്‍െറ ജന ത്തെ ശിക്ഷിക്കുന്നതും അപ്രകാരം തന്നെ. വണ്ടി ച്ചക്രം കാട്ടി അവന്‍ അവരെ പേടിപ്പിക്കും. പക്ഷേ അവരെ പൂര്‍ണ്ണമായും പൊടിച്ചു കള യുന്നില്ല. അനേകം കുതിരകള്‍ അവരെ ചവിട്ടി മെതിക്കാന്‍ അവന്‍ അനുവദിക്കില്ല. 29 സര്‍വശ ക്തനായ യഹോവയില്‍നിന്നുള്ള പാഠമാണിത്. വിസ്മയകരമായ ഉപദേശം അവന്‍ നല്‍കുന്നു. അവന്‍ സത്യത്തില്‍ ജ്ഞാനിയാണ്.