യെരൂശലേമിനോടുള്ള ദൈവ ത്തിന്‍െറ സ്നേഹം
29
1 ദൈവം പറയുന്നു, “അരീയേലിനെ നോ ക്കുക! അരീയേല്‍ ദാവീദ് താവളമടിച്ച സ്ഥലം. അവളുടെ ആഘോഷങ്ങള്‍ വര്‍ഷം തോറും തുടര്‍ന്നിരുന്നു.
2 അരീയേലിനെ ഞാന്‍ ശിക്ഷിച്ചിരിക്കുന്നു. ആ നഗരം ദു:ഖവും നില വിളിയും നിറഞ്ഞിരിക്കുന്നു. പക്ഷേ അവളെ പ്പോഴും എന്‍െറ അരീയേല്‍ തന്നെയായിരുന്നു.
3 അരീയേലേ, നിനക്കുചുറ്റും ഞാന്‍ സൈന്യ ങ്ങളെ വിന്യസിച്ചിരിക്കുന്നു. നിനക്കെതിരെ ഞാന്‍ യുദ്ധഗോപുരങ്ങളുയര്‍ത്തി.
4 നീ പരാജ യപ്പെടുകയും നിലത്തു വലിച്ചിടപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ നിന്‍െറ ശബ്ദം നില ത്തുനിന്ന് ഒരു പ്രേതത്തിന്‍െറ ശബ്ദംപോലെ ഞാന്‍ കേള്‍ക്കുന്നു. നിന്‍െറ വാക്കുകള്‍ ചെളി യില്‍ നിന്നൊരു ശാന്തസ്വരം പോലെ ഉയ രുന്നു.”
5 ചെറിയ പൊടിപോലെ അവിടെ ധാരാളം അപരിചിതരുണ്ട്. കാറ്റില്‍ പറന്നുപോകുന്ന പതിരുപോലെ ധാരാളം ക്രൂരന്മാരുമുണ്ട്.
6 സര്‍ വശക്തനായ യഹോവ നിന്നെ ഭൂകന്പം, ഇടി, വലിയ ശബ്ദങ്ങള്‍ എന്നിവകൊണ്ടു ശിക്ഷി ച്ചു. എല്ലാം എരിച്ചുകളയുകയും തകര്‍ക്കുകയും ചെയ്ത ചുഴലിക്കാറ്റും കൊടുങ്കാറ്റും അഗ്നിയു മൊക്കെയുണ്ട്.
7 നിരവധി നിരവധി രാഷ്ട്ര ങ്ങള്‍ അരീയേലിനെതിരെ യുദ്ധം ചെയ്തു. അത് രാത്രിയിലെ ഭീകരസ്വപ്നം പോലെ ആയിരുന്നു. സൈന്യങ്ങള്‍ അരീയേലിനെ വല യം ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിരി ക്കുന്നു.
8 പക്ഷേ ആ സൈന്യങ്ങള്‍ക്കും ഇതൊരു സ്വപ്നം പോലെയായിരിക്കും. അവര്‍ക്ക് ആഗ്ര ഹിക്കുന്നതു കിട്ടുകയില്ല. വിശക്കുന്നവന്‍ ഭക്ഷ ണം സ്വപ്നം കാണുന്പോലെയായിരിക്കുമത്. ഉണര്‍ന്ന് എഴുന്നേല്‍ക്കുന്പോഴും അയാള്‍ക്കു വിശക്കുന്നുണ്ടാകും. ദാഹിക്കുന്നവന്‍ വെള്ളം സ്വപ്നം കാണുന്പോലെയാണത്. ഉണര്‍ന്നെഴു ന്നേല്‍ക്കുന്പോഴും അയാള്‍ക്കു ദാഹിക്കും.
സീയോനിനെതിരെ യുദ്ധം ചെയ്യുന്ന എല്ലാ രാജ്യങ്ങളെ സംബന്ധിച്ചും ഇതു സത്യമാണ്. ആ രാഷ്ട്രങ്ങള്‍ക്ക് അവരാഗ്രഹിക്കുന്നതൊന്നും കിട്ടുകയില്ല.
9 അത്ഭുതസ്തബ്ധരാവുക!
വീഞ്ഞു കുടി ക്കാതെ മദോന്മത്തരാവുക.
കാണുകയും സ്ത ബ്ധരാവുകയും ചെയ്യുക!
മദ്യം കഴിക്കാതെ തന്നെ നിങ്ങള്‍ മറിഞ്ഞു വീഴും.
10 യഹോവ നിങ്ങളെ ഉറക്കും.
യഹോവ നിങ്ങ ളുടെ കണ്ണുകള്‍ അടയ്ക്കും. (പ്രവാചകന്മാരാ ണു നിങ്ങളുടെ കണ്ണുകള്‍.)
യഹോവ നിങ്ങ ളുടെ ശിരസ്സു മൂടും. (പ്രവാചകന്മാരാണു നിങ്ങ ളുടെ ശിരസ്സുകള്‍.)
11 ഇക്കാര്യങ്ങളൊക്കെ സംഭവിക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു, പക്ഷേ നിങ്ങളെന്നെ മനസ്സിലാക്കുന്നില്ല. അടച്ചു മുദ്രവച്ച പുസ്ത കത്തിലെ വാക്കുകള്‍ പോലെയാണ് എന്‍െറ വാക്കുകള്‍. വായിക്കാനറിയാവുന്ന ഒരാള്‍ക്ക് ആ പുസ്തകം കൊടുത്ത് വായിക്കാന്‍ ആവശ്യ പ്പെടാം. പക്ഷേ അയാള്‍ പറയും, “എനിക്ക് ഈ പുസ്തകം വായിക്കാനാകുന്നില്ല, ഇത് അടച്ചുവച്ചിരിക്കുന്നു. എനിക്കിതു തുറക്കാനാ കുന്നില്ല.”
12 അല്ലെങ്കില്‍, വായിക്കാനറിഞ്ഞു കൂടാത്ത ഒരുവന് പുസ്തകം നല്‍കിയിട്ട് വായി ക്കാന്‍ ആവശ്യപ്പെടാം. അയാള്‍ പറയും, “വാ യിക്കാന്‍ അറിയാത്തതു കൊണ്ട് എനിക്ക് ഈ പുസ്തകം വായിക്കാന്‍ കഴികയില്ല.”
13 എന്‍െറ യജമാനന്‍ പറയുന്നു, “ഇവര്‍ എന്നെ സ്നേഹിക്കുന്നു എന്നു പറയുന്നു. അവര്‍ സ്വന്തം വായില്‍നിന്നുള്ള വാക്കുകള്‍ കൊണ്ട് എന്നെ സ്തുതിക്കുന്നു. പക്ഷേ അവ രുടെ ഹൃദയങ്ങള്‍ എന്നില്‍നിന്നും വളരെ അക ലെയാണ്. അവരെന്നോടു കാട്ടുന്ന ആദരവാ കട്ടെ, മന:പാഠമാക്കിയ വെറും മനുഷ്യകല്പന യും.
14 അതിനാല്‍ ഞാന്‍ ഇവരെ ശക്തവും അത്ഭുകരവുമായ പ്രവൃത്തികള്‍കൊണ്ട് സ്ത ബ്ധരാക്കും. അവരുടെ ജ്ഞാനികള്‍ക്ക് വിവേ കം നഷ്ടപ്പെടും. അവരുടെ ജ്ഞാനികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുകയില്ല.”
15 അവര്‍ യഹോവയില്‍ നിന്ന് എല്ലാം ഒളിപ്പി ക്കാന്‍ ശ്രമിക്കുന്നു. യഹോവ ഒന്നും മനസ്സിലാ ക്കുന്നില്ലെന്ന് അവര്‍ കരുതുന്നു. അവര്‍ ഇരുട്ടില്‍ തിന്മകള്‍ ചെയ്യുന്നു. അവര്‍ സ്വയം പറയുന്നു, “ആര്‍ക്കും ഞങ്ങളെ കാണാനാവില്ല. ഞങ്ങളാ രാണെന്ന് ആരും അറിയുകയുമില്ല.”
16 നിങ്ങളാകെ കുഴങ്ങിയിരിക്കുന്നു. കളി മണ്ണും കുശവനും സമമെന്നു നിങ്ങള്‍ കരുതുന്നു. ഉണ്ടാക്കപ്പെട്ട വസ്തു ഉണ്ടാക്കിയവനെ നോക്കി “നീയല്ല എന്നെ ഉണ്ടാക്കിയത്!”എന്നു പറഞ്ഞേ ക്കാമെന്നു നിങ്ങള്‍ കരുതുന്നു. ഇത് ഒരു കലം അതിന്‍െറ നിര്‍മ്മിതാവിനെ നോക്കി “നിനക്കു മനസ്സിലാകയില്ല”എന്നു പറയുന്പോലെ യാണ്.
നല്ലകാലം വരവായി
17 ഇതാണു സത്യം: ചെറിയൊരു കാലത്തിനു ശേഷം ലെബാനോന് കര്‍മ്മേല്‍ പര്‍വതം പോലെ ഫലപുഷ്ടമായ മണ്ണുണ്ടാകും. കര്‍ മ്മേല്‍പര്‍വതമാകട്ടെ, ഇടതിങ്ങിയ വനം പോ ലെയും.
18 ബധിരന്‍ പുസ്തകത്തിലെ വാക്കു കള്‍ കേള്‍ക്കും. അന്ധന്‍ ഇരുട്ടിലൂടെയും മൂടല്‍ മഞ്ഞിലൂടെയും കാണും.
19 ദരിദ്രരെ യഹോവ സന്തുഷ്ടരാക്കും. യിസ്രായേലിന്‍െറ വിശുദ്ധ നില്‍ ദരിദ്രര്‍ ആഹ്ലാദിക്കും.
20 ദുഷ്ടരും നിര്‍ദ്ദയരും ഇല്ലാതാകുന്പോഴാ ണിതു സംഭവിക്കുക. തിന്മ ചെയ്യുന്നതിനാഗ്ര ഹിക്കുന്നവര്‍ ഇല്ലാതാകുന്പോഴാണിതു സംഭവി ക്കുക.
21 (നീതിമാന്മാരെപ്പറ്റി അവര്‍ നുണ പറ യുന്നു. മനുഷ്യരെ കോടതിയില്‍ കുടുക്കാനവര്‍ ശ്രമിക്കുന്നു. നിഷ്കളങ്കരെ നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു.)
22 അതിനാല്‍ അബ്രാഹാമിനെ സ്വതന്ത്രനാ ക്കിയ യഹോവ യാക്കോബിന്‍െറ കുടുംബ ത്തോടു സംസാരിക്കുന്നു. യഹോവ പറയുന്നു, “ഇനി യാക്കോബ് അപമാനിക്കപ്പെടുകയോ ലജ്ജിക്കുകയോ ഇല്ല.
23 അവന്‍ തന്‍െറ മുഴുവന്‍ മക്കളെയും കാണുകയും എന്‍െറ നാമം വിശുദ്ധ മെന്നു പറയുകയും ചെയ്യും. ഈ കുട്ടികളെ ഞാന്‍ എന്‍െറ കൈകള്‍കൊണ്ടു സൃഷ്ടിച്ചു. യാക്കോബിന്‍െറ വിശുദ്ധന്‍ (ദൈവം) വിശി ഷ്ടന്‍ എന്നവര്‍ പറയുകയും ചെയ്യും. ആ കുട്ടികള്‍ യിസ്രായേലിന്‍െറ ദൈവത്തെ ആദ രിക്കും.
24 ഇവരില്‍ അധികം പേര്‍ക്കും ധാരണാ ശക്തിയില്ല. അതിനാലവര്‍ തെറ്റുകള്‍ ചെയ്തു. ഇവര്‍ മനസ്സിലാക്കുന്നില്ല, പക്ഷേ അവര്‍ തങ്ങ ളുടെ പാഠം പഠിക്കും.”