യിസ്രായേല്‍ ദൈവത്തിന്‍െറ ശക്തിയെ ആശ്രയിക്കണം
31
1 സഹായത്തിനായി ഈജിപ്തിലേക്കു പോകുന്നവരെ നോക്കുക. മനുഷ്യര്‍ കുതി രകളെ ആവശ്യപ്പെടുന്നു. കുതിരകള്‍ തങ്ങളെ സഹായിക്കുമെന്ന് അവര്‍ കരുതുന്നു. നിരവധി തേരുകളും ഈജിപ്തിലെ കുതിരപ്പടയാളികളും തങ്ങളെ സംരക്ഷിക്കുമെന്നു ജനം കരുതുന്നു. ആ സൈന്യം വളരെ വലുതായതുകൊണ്ട് തങ്ങള്‍ സുരക്ഷിതരാണെന്ന് അവര്‍ വിചാരി ക്കുന്നു. യിസ്രായേലിന്‍െറ വിശുദ്ധനായവനെ (ദൈവം) അവര്‍ ആശ്രയിക്കുന്നില്ല. മനുഷ്യര്‍ യഹോവയോടു സഹായം അഭ്യര്‍ത്ഥിക്കുന്നില്ല.
2 എന്നാല്‍ യഹോവ ജ്ഞാനിയാകുന്നു. അവ ര്‍ക്കെതിരെ ദുരിതങ്ങള്‍ വിതറുന്നതും യഹോ വയാകുന്നു. യഹോവയുടെ കല്പനയെ മാറ്റാന്‍ മനുഷ്യനു കഴിയില്ല. യഹോവ എഴുന്നേല്‍ക്കു കയും ദുഷ്ടര്‍ക്കെതിരെ (യെഹൂദാ) പോരാടു കയും ചെയ്യും. അവരെ സഹായിക്കാന്‍ ശ്രമിക്കുന്ന (ഈജിപ്ത്)വരോടും യഹോവ പോരാടും.
3 ഈജിപ്തുകാര്‍ വെറും മനുഷ്യര്‍ മാത്രം-ദൈ വമല്ല. ഈജിപ്തിലെ കുതിരകള്‍ വെറും മൃഗങ്ങ ളാണ്-ആത്മാവല്ല. യഹോവ തന്‍െറ കരമുയര്‍ ത്തുകയും സഹായി (ഈജിപ്ത്) പരാജയപ്പെ ടുകയും ചെയ്യും. സഹായം ലഭിക്കേണ്ടവര്‍ (യെഹൂദാ) വീഴും. അവരെല്ലാവരും ഒരുമിച്ചു നശിപ്പിക്കപ്പെടും.
4 യഹോവ എന്നോടരുളിച്ചെയ്തു: “സിംഹ മോ സിംഹക്കുട്ടിയോ ഒരു മൃഗത്തെ ഇരയായി പിടികൂടിയാല്‍ സിംഹം ചത്ത മൃഗത്തിന്‍െറ മേല്‍നിന്ന് അലറുന്നു. അപ്പോള്‍ ആ സിംഹ ത്തെ ഒന്നും പേടിപ്പിക്കുകയില്ല. മനുഷ്യര്‍ വന്ന് സിംഹത്തിന്‍െറ നേരെ ശബ്ദമുണ്ടാക്കിയാലും സിംഹം ഭയപ്പെടുകയില്ല. മനുഷ്യന്‍ ഒച്ചവച്ചാ ലും സിംഹം ഓടിപ്പോകുകയില്ല.”
അതേപോലെ സര്‍വശക്തനായ യഹോവ സീയോന്‍ പര്‍വതത്തിലേക്കിറങ്ങിവരും. യഹോവ ആ കുന്നില്‍ പടവെട്ടും.
5 പക്ഷികള്‍ തങ്ങളുടെ കൂടിനുമുകളില്‍ വട്ടമിട്ടു പറക്കു ന്പോലെ സര്‍വശക്തനായ യഹോവ യെരൂശ ലേമിനെ പ്രതിരോധിക്കും. യഹോവ അവളെ രക്ഷിക്കും. യഹോവ യെരൂശലേമിലൂടെ “കട ന്നുപോകുകയും”അവളെ രക്ഷിക്കുകയും ചെയ്യും.
6 യിസ്രായേലിന്‍െറ സന്തതികളേ, നിങ്ങള്‍ ദൈവത്തിനെതിരെ തിരിഞ്ഞു. നിങ്ങള്‍ ദൈവ ത്തിലേക്കു മടങ്ങിവരണം.
7 അപ്പോള്‍ മനുഷ്യര്‍ നിങ്ങളുണ്ടാക്കിയ സ്വര്‍ണ്ണ-വെള്ളി വിഗ്രഹങ്ങ ളുടെ ആരാധന നിര്‍ത്തും. ആ വിഗ്രഹങ്ങളു ണ്ടാക്കിയപ്പോള്‍ത്തന്നെ നിങ്ങള്‍ സത്യമായും പാപം ചെയ്തു.
8 അശ്ശൂര്‍ ഒരു വാളുകൊണ്ടു തോല്പിക്കപ്പെ ടുമെന്നതു സത്യമാകുന്നു. എന്നാല്‍ ആ വാള്‍ ഒരു മനുഷ്യന്‍േറതായിരിക്കുകയില്ല. അശ്ശൂര്‍ നശിപ്പിക്കപ്പെടും. പക്ഷേ ആ വിനാശം ഒരു മനുഷ്യന്‍െറ വാളില്‍ നിന്നായിരിക്കില്ല വരു ന്നത്. അശ്ശൂര്‍ ദൈവത്തിന്‍െറ വാളില്‍നിന്നും ഓടിപ്പോകും. പക്ഷേ ചെറുപ്പക്കാര്‍ അടിമക ളായി പിടിക്കപ്പെടും.
9 അവരുടെ അഭയ സ്ഥാനം തകര്‍ക്കപ്പെടും. അവരുടെ നേതാക്കള്‍ തോല്പിക്കപ്പെടുകയും പതാക നഷ്ടപ്പെടുക യും ചെയ്യും.
യഹോവയാണിതെല്ലാം പറഞ്ഞത്. യഹോവ യുടെ അഗ്നികുണ്ഡം (യാഗ പീഠം) സീയോനി ന്മേലാകുന്നു. യഹോവയുടെ അടുപ്പ് (യാഗ പീഠം) യെരൂശലേമില്‍ ആകുന്നു.