നേതാക്കള്‍ നീതിയും ന്യായ വുമുള്ളവരാകണം
32
1 ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശ്രവിക്കുക! നന്മ വരുത്തുന്ന രീതിയില്‍ വേണം രാജാ വു ഭരണം നടത്തേണ്ടത്. മനുഷ്യരെ നയിക്കു ന്പോള്‍ നേതാക്കള്‍ ന്യായമായ തീരുമാനങ്ങളെ ടുക്കണം.
2 അങ്ങനെ സംഭവിക്കണമെങ്കില്‍ രാജാവ് കാറ്റിലും മഴയിലും ഉള്ള ഒരു അഭയ സ്ഥാനം പോലെയായിരിക്കണം. വരണ്ട ഭൂമി യില്‍ ജലപ്രവാഹം പോലെയുമായിരിക്കണം. അത് ഉഷ്ണഭൂമിയില്‍ വലിയൊരു പാറയുടെ തണുത്ത നിഴലുപോലെയായിരിക്കണം
3 മനു ഷ്യര്‍ സഹായത്തിനായി രാജാവിനെ തേടുക യും അവന്‍െറ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ ക്കുകയും ചെയ്യും.
4 ഇപ്പോള്‍ ആശയക്കുഴപ്പ ത്തില്‍ കഴിയുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴി യും. ഇപ്പോള്‍ വ്യക്തമായി സംസാരിക്കാന്‍ കഴിയാത്തവര്‍ക്ക് വ്യക്തമായും വേഗത്തിലും സംസാരിക്കാന്‍ കഴിയും.
5 ദുഷ്ടന്മാര്‍ മഹാന്മാ രെന്നു വിളിക്കപ്പെടുകയില്ല. ഗൂഢാലോചന ക്കാരെ ജനം ആദരിക്കയില്ല. ദുഷ്ടന്മാരായവര്‍ ദുഷ്ടത സംസാരിക്കുന്നു.
6 ദുഷ്ടന്‍ ദുഷ്ടത്തരങ്ങള്‍ പറയുന്നു. അവ ന്‍െറ ഹൃദയം തിന്മ ചെയ്യാന്‍ ആലോചിക്കുക യും ചെയ്യുന്നു. ഭോഷന്‍ തെറ്റു ചെയ്യാനാഗ്രഹി ക്കുന്നു. ദുഷ്ടന്‍ യഹോവയെ ദുഷിച്ചു പറയു ന്നു. വിശക്കുന്നവനെ ഭക്ഷണം കഴിയ്ക്കാനും ദാഹിക്കുന്നവനെ വെള്ളം കുടിക്കാനും ദുഷ്ടന്‍ അനുവദിക്കുന്നില്ല.
7 ആ ദുഷ്ടന്‍ തിന്മയെ ഒരു പകരണമാക്കുന്നു. പാവപ്പെട്ടവരില്‍നിന്നും എല്ലാം തട്ടിയെടുക്കാന്‍ അവന്‍ ആലോചി ക്കുന്നു. പാവങ്ങളെപ്പറ്റി അവന്‍ നുണ പറയു ന്നു. ദരിദ്രര്‍ക്ക് അവര്‍ നീതി നിഷേധിക്കുന്നു.
8 പക്ഷേ ഒരു നല്ല നേതാവ് നന്മകള്‍ ചെയ്യാ നാലോചിക്കുന്നു. ആ നന്മകള്‍ അയാളെ ഒരു നല്ല നേതാവാക്കുകയും ചെയ്യുന്നു.
ദുരിതകാലം വരവായി
9 നിങ്ങള്‍ സ്ത്രീകളില്‍ ചിലരിപ്പോള്‍ ശാന്ത രാണ്. നിങ്ങള്‍ക്കിപ്പോള്‍ സുരക്ഷിതത്വം തോ ന്നുന്നു. പക്ഷേ നിങ്ങള്‍നിന്ന് എന്‍െറ വാക്കു കള്‍ കേള്‍ക്കണം.
10 സ്ത്രീകളേ, നിങ്ങള്‍ക്കി പ്പോള്‍ സുരക്ഷിതത്വബോധമുണ്ട്. പക്ഷേ ഒരു വര്‍ഷം കഴിഞ്ഞ് നിങ്ങള്‍ കുഴപ്പത്തിലാകും. എന്തുകൊണ്ടെന്നാല്‍ അടുത്തവര്‍ഷം നിങ്ങള്‍ മുന്തിരിയുടെ വിളവെടുപ്പുനടത്തുകയില്ല. പറിക്കാന്‍ മുന്തിരിയേ ഉണ്ടായിരിക്കയില്ല.
11 സ്ത്രീകളേ, നിങ്ങളിപ്പോള്‍ ശാന്തരാണ്. പക്ഷേ, നിങ്ങള്‍ ഭയക്കണം! സ്ത്രീകളേ, നിങ്ങ ളിപ്പോള്‍ സുരക്ഷിതരാണെന്നു തോന്നുന്നു. പക്ഷേ നിങ്ങള്‍ വിഷമിക്കണം! നിങ്ങളുടെ നല്ല വസ്ത്രങ്ങള്‍ അഴിച്ചുകളഞ്ഞ് വ്യസനത്തിന്‍െറ വസ്ത്രങ്ങള്‍ ധരിക്കുക. ആ വസ്ത്രങ്ങള്‍ നിങ്ങ ളുടെ അരയില്‍ ചുറ്റിവയ്ക്കുക.
12 ആ വസ്ത്ര ങ്ങള്‍ വ്യസനം നിറയ്ക്കപ്പെട്ട നിങ്ങളുടെ മാറിടത്തിനുമേല്‍ ധരിക്കുക.
നിങ്ങളുടെ വയലുകള്‍ ശൂന്യമായിരിക്കുന്ന തിനാല്‍ കരയുക. ഒരിക്കല്‍ നിറയെ മുന്തിരി തന്നിരുന്ന മുന്തിരിത്തോപ്പുകള്‍ ഇപ്പോള്‍ ശൂന്യമായിരിക്കുന്നു.
13 എന്‍െറ ജനത്തിന്‍െറ ഭൂമിക്കായി നിലവിളിക്കുക. അവിടെ മുള്ളുക ളും കളകളും മാത്രമേ വളരൂ എന്നതിനാല്‍ കര യുക. നഗരത്തിനും ഒരിക്കല്‍ ആഹ്ലാദം നിറ ഞ്ഞു നിന്നിരുന്ന വസതികള്‍ക്കുമായി വിലപി ക്കുക.
14 മനുഷ്യര്‍ തലസ്ഥാനനഗരം വിട്ടുപോകും. കൊട്ടാരവും ഗോപുരങ്ങളും ശൂന്യമാകും. മനു ഷ്യര്‍ വീടുകളില്‍ വസിക്കുകയില്ല-അവര്‍ ഗുഹ കളില്‍ വസിക്കും. കാട്ടുകഴുതകളും ആടുകളും നഗരത്തില്‍ വസിക്കും-മൃഗങ്ങളവിടെ മേയാന്‍ പോകും.
15-16 മുകളില്‍നിന്നും ദൈവം തന്‍െറ ആത്മാവ് നമുക്കു തരുന്നതുവരെ ഇതു തുടരും. ഇപ്പോള്‍ ഭൂമിയില്‍ നന്മയേ ഇല്ല. അതൊരു മരുഭൂമിപോ ലെയാണ്. പക്ഷേ മരുഭൂമി ഭാവിയില്‍ കര്‍മ്മേല്‍ പ്രദേശം പോലെ ആയിത്തീരും-നീതിപൂര്‍വക മായ ന്യായവിധി അവിടെ വസിക്കും. കര്‍ മ്മേല്‍ ഒരു പച്ചക്കാടുപോലെയാകും -നന്മ അവിടെ വസിക്കും.
17 ആ നന്മ സമാധാനവും സുരക്ഷയും എന്നെന്നേക്കുമായി കൊണ്ടു വരും.
18 എന്‍െറ ജനം സമാധാനത്തിന്‍െറ മനോഹര സ്ഥലത്തു വസിക്കും. അവര്‍ സുരക്ഷയുടെ കൂടാരത്തില്‍ വസിക്കും. അവര്‍ ശാന്തവും സമാ ധാനപരവുമായ സ്ഥലങ്ങളില്‍ വസിക്കും.
19 പക്ഷേ ഇതൊക്കെ സംഭവിക്കുന്നതിനു മുന്പ് വനം വീഴണം. ആ നഗരം പരാജയപ്പെടണം.
20 നിങ്ങളില്‍ ചിലര്‍ എല്ലാ അരുവികളുടെയും കരയില്‍ വിത്തുകള്‍ നടുന്നു. കാലികളെയും കഴുതകളെയും നിങ്ങള്‍ അവിടെ മേഞ്ഞു നട ക്കാന്‍ വിടുന്നു. നിങ്ങള്‍ വളരെ സന്തുഷ്ടരായി രിക്കുകയും ചെയ്യും.